Aksharathalukal

ആർദ്രമായ് part 4

ഓർഫനേജിൽ കുട്ടികളോടൊപ്പം കളിക്കുവായിരുന്നു അമ്മു....പെട്ടെന്ന് അവൾക്ക് കണ്ണുകളിൽ ഇരിട്ട് കയറുന്ന പോലെ തോന്നി...നിലത്തേക്ക് വീണു....
 കുട്ടികൾ പേടിച്ച് സിസ്റെറിനെ വിളിച്ചു...സിസ്റ്റർ മേരിയും അവിടുത്തെ ഡ്രൈവറും ചേർന്ന് അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി...അപ്പോളാണ് ആദി അവിടേക്ക് വന്നത്... ഒരു സിസ്റ്റർ അവൻ്റെ അടുത്ത് വന്നു ചോദിച്ചു ആരാ.... ഞാൻ അമയയെ കാണാൻ വന്നതാ...
 അവൾടെ ആരാ കുട്ടി....(പുതിയ സിസ്റ്റർ അയതുകൊണ്ട് തന്നെ അവർക്ക് ആദിയെ പരിചയം ഇല്ലായിരുന്നു) 
 ഞാൻ...അവൻ പറയാൻ തുടങ്ങിയതും ഓർഫനേജിലെ ആയ അദിയുടെ അടുത്ത് വന്നു പറഞ്ഞു....
 ആ... ആദി മോനെ അമയ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി...
 ഹോസ്പിറ്റലിലോ...അമ്മുവിന് എന്താ പറ്റിയേ....
 അറിയില്ല മോനെ....കുട്ടികളുടെ കൂടെ കളിച്ചുകൊണ്ടിരുന്നതാ പെട്ടെന്ന് മയങ്ങി വീണു... മേരി സിസ്റ്ററും ഇവിടുതെ ഡ്രൈവറും ചേർന്നാ കൊണ്ടുപോയെ...
 ഇത് ഹോസ്പിറ്റലിലാ...
 നിർമല...അത് കേട്ടതും ആദി ശെരി എന്ന രീതിയിൽ തലയാട്ടി അവിടെ നിന്നും വണ്ടിയെടുത്ത് പോയി....
 എത്രയും വേഗം അവളുടെ അടുത്ത് ചെല്ലണം... സിസ്റ്റർ ആയയുടെ അടുത്ത് വന്നു ചോദിച്ചു ആരാ അന്നമ്മെ ആ ചെറുക്കൻ...?
 അതോ അത് നമ്മടെ അമയമോൾ സ്നേഹിക്കണ കൊച്ച പാവമാ...
 മ്മം...സിസ്റ്റർ ഒന്ന് മൂളി...
 ഹോസ്പിറ്റലിൽ ചെന്ന് റിസെപ്ഷനിൽ പേര് ചോദിച്ചു ആദി അവളെ കിടത്തിയ മുറിക്കുള്ളിൽ ചെന്നു....
 സിസ്റ്റർ മേരി ഉണ്ടായിരുന്നു അവൾടെ അടുത്ത്...അവനെ കണ്ടതും സിസ്റ്റർ അവനോടയി ചോദിച്ചു...ആദി താൻ എങ്ങനെ ഇവിടെ എത്തി...
 അവൻ നടന്നതെല്ലാം പറഞ്ഞു...അപ്പോളാണ് ഡോക്ടർ അവരുടെ അടുത്തേക്ക് വന്നത്....
 സിസ്റ്ററിനോടയി ചോദിച്ചു... അമയ മരുന്നുകൾ സമയത്തിന് കഴികാറില്ലെ എന്ന്....
 എന്ത് മരുന്ന്..
 ആദി ഇടയിൽ കയറി ചോദിച്ചു...
Dr ആദിയുടെ നേരെ തിരിഞ്ഞു ചോദിച്ചു താൻ ഈ കുട്ടിയുടെ ആരാ...
ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ്...
ഓ... അങ്ങനെ ആയിട്ട് തന്നികറിയില്ലേ ഈ കുട്ടിയുടെ രോഗത്തെ പറ്റിയും മരുന്നിനെ പറ്റിയൊന്നും...
അവൻ ഇല്ല എന്ന രീതിയിൽ Drറെ നോക്കി നിന്നു...
അമയ ക്യാൻസർ patient ആണ്...
ക്യാൻസറോ...എന്നോട് അവള് ഇതിനെ പറ്റിയൊന്നും പറഞ്ഞിട്ടില്ല...
ഓ... സീ mr...
അദ്രിത്....aa mr. അദ്രിത്... അമയയ്ക്ക് blood cancer ആണ്...ചിലപ്പോൾ തന്നെ വിഷമിപികണ്ട എന്ന് വിച്ചറിച്ചയിരികും അവള് അത് പറയഞ്ഞത്...
എന്നിട്ട് Dr ആദിയെയും സിസ്റ്ററെയും നോക്കി പറഞ്ഞു...മറന്നുകൾ സയത്തിന് കഴിക്കാൻ പറയാണം...അല്ലെങ്കിൽ ചിലപ്പോൾ അമയയെ...
മതി...Dr. റെ നോക്കി പറഞ്ഞുകൊണ്ട് ആദി മുറിയുടെ വെളിയിലേക്ക് പോയി...അവനത് കേട്ടുനിൽക്കാൻ ആകുന്ന ഒന്നായിരുന്നില്ല....
Dr. പോയികഴിഞ്ഞതും സിസ്റ്റർ ആദിയുടെ അടുത്ത് ചെന്നു...റൂമിന് പുറമെയുള്ള ഒരു ചെയറിൽ മുഖം താഴ്ത്തി ഇരിക്കുക ആയിരുന്നു അവൻ....
ആദി....സിസ്റ്റർ മേരി അവനെ വിളിച്ചു....
ഞാൻ അമയയോട് നീ അന്ന് അദ്യമയി ഓർഫനേജിൽ വന്നു പോയപോൾ ചോദിച്ചതാ നീ അവനോട് എല്ലാം പറഞ്ഞേ എന്ന്....
അവള് പറഞ്ഞത് തൻ്റെ സ്നേഹം മാത്രം ആഗ്രഹിക്കുന്ന അവൾടെ അസുഖം അറിഞ്ഞാൽ പിന്നെ സ്നേഹത്തിൻ്റെ പുറമെ അവളോട് അലിവു തോന്നിയാലോ എന്ന് വിചാരിച്ചാണ് അവള് നിന്നോട് പറയത്തത് എന്നാണ്....പിന്നെ നീ അറിയാത്ത ഒരു കാര്യം കൂടെ ഉണ്ട്....നീ 2018 മാത ഓർഫനേജിൽ നടന്ന പരിപാടി ഓർക്കുന്നുണ്ടോ...
ആ...സിസ്റ്റർ ഞാൻ ഓർക്കുന്നുണ്ട് ഞങ്ങളുടെ പ്രോഗ്രാമും അന്ന് അവിടെ ഉണ്ടായിരുന്നു...അതെ അതുതന്നെ...സിസ്റ്റർ പിന്നെയും പറഞ്ഞു തുടങ്ങി...അന്ന് ഞാൻ ഇവിടെ വന്ന സമയം ആണ്... ആ ഓർഫനേജും ഞങ്ങളുടെ പള്ളിയുടെ വകയായത് കൊണ്ടുതന്നെ എല്ലാവരും ഇവിടുന്ന് വന്നിരുന്നു ആ പരിപാടിയ്ക്ക്...പരിപാടികൾക്ക് ശേഷം തനിക്ക് ഒരു ഗിഫ്റ്റ് കിട്ടിയില്ലേ...
അവൻ ഓർത്തു...(സ്റ്റേജിൽ വെച്ച് ഒരു ബുക്ക് കിട്ടിയിരുന്നു...thanks giving എന്ന രീതിയിൽ....)
സിസ്റ്റർ വീണ്ടും തുടർന്നു.... അന്ന് അത് തനിക്ക് തന്നത് അമ്മുവാണ്... അന്നുതൊട്ട് അവൾടെ മനസ്സിൽ നീയുണ്ടായിരുന്നു....നിന്നെ കാണാൻ വേണ്ടിയാണ് അവള് നിൻ്റെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്....നിന്നെ കണ്ട് അവൾടെ ഇഷ്ടം തുറന്നു പറയാൻ ആർട്സ് ഡേയുടെ അന്നവൾ തീരുമാനിച്ചിരുന്നത്... അപ്പോളാണ് അവള് ഒരു ക്യാൻസർ patient ആണന്നുള്ള കാര്യം അവള് സ്വയം തിരിച്ചറിയുന്നത്....
ഒന്നും പറയണ്ട എന്ന് കരുതി മനസ്സിൽ ഉള്ളതൊക്കെ മറക്കാം എന്ന് വിച്ചാരിച്ചപോൾ ആണ് താൻ അവളുടെ അടുത്ത് പ്രോസസ് ചെയ്യുന്നത്...
എന്ത് ചെയ്യും എന്ന് ചോദിച്ചു കരഞ്ഞു എൻ്റെ അരികിൽ വന്ന അവളോട് ഞാനാണ് തന്നെ കണനും സംസാരിക്കാനും പറഞ്ഞത്....കൂടെ എല്ലാം പറയണം എന്ന് ഞാൻ പ്രിതേകം പറഞ്ഞിരുന്നു...
പക്ഷേ അവള് തന്നോട് പറഞ്ഞില്ല....
അവൻ സിസ്റ്റ്ററെ നോക്കിയിരുന്നു...തൻ്റെ അമ്മു അവള് തന്നെ അവളുടെ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് ഒരു വർഷം ആയിരുന്നു...
ഞാൻ അവളെ ഒന്ന് കാണട്ടെ എന്നു പറഞ്ഞു മുഖം തുടച്ചു അവൻ അവളുള്ള മുറിയിലേക്ക് ചെന്നു.
      
                       തുടരും 

ആർദ്രമായ് part 5

ആർദ്രമായ് part 5

4.3
1419

ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു....ബെഡിൽ ചാരിയിരികുവായിരുന്ന അമയയെ... അമ്മു അവൻ ആർദ്രമായി വിളിച്ചു.... അവൾക്ക് അവനെ എങ്ങനെ ഫേസ് ചെയ്യണം എന്ന് അറിയില്ലായിരുന്നു... അടുത്ത നിമിഷം... അവള് മുഖം പൊത്തി കരഞ്ഞു... ആദിയേട്ട സോറി...ഞാൻ...എനിക്ക്... പറയാൻ ഞാൻ വിചാരിച്ചതാണ് പക്ഷേ മനസ്സ് അനുവദിച്ചില്ല... സോറി.... അവള് പിന്നെയും കരഞ്ഞുകൊണ്ടിരുന്നു.... അമ്മു നീ ഇങ്ങനെ കരയല്ലേ...എന്നോടുള്ള ഇഷ്ടംകൊണ്ടല്ലെ നീ എന്നോട് മറച്ചു വെച്ചത്... ആദിയേട്ടാ...എന്നോട് ദേഷ്യാണോ..? അവനെ നോക്കാതെ തന്നെ അവള് ചോദിച്ചു.... മുഖത്ത് നിന്നും അവളുടെ കൈകൾ മാറ്റി സ്വന്തം കൈയിലേക്ക് വെച്ചുകൊണ്ട് അവൻ