Aksharathalukal

ആർദ്രമായ് part 5

ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു....ബെഡിൽ ചാരിയിരികുവായിരുന്ന അമയയെ...
 അമ്മു അവൻ ആർദ്രമായി വിളിച്ചു....
 അവൾക്ക് അവനെ എങ്ങനെ ഫേസ് ചെയ്യണം എന്ന് അറിയില്ലായിരുന്നു...
 അടുത്ത നിമിഷം...
 അവള് മുഖം പൊത്തി കരഞ്ഞു... ആദിയേട്ട സോറി...ഞാൻ...എനിക്ക്... പറയാൻ ഞാൻ വിചാരിച്ചതാണ് പക്ഷേ മനസ്സ് അനുവദിച്ചില്ല...
 സോറി....
 അവള് പിന്നെയും കരഞ്ഞുകൊണ്ടിരുന്നു....
 അമ്മു നീ ഇങ്ങനെ കരയല്ലേ...എന്നോടുള്ള ഇഷ്ടംകൊണ്ടല്ലെ നീ എന്നോട് മറച്ചു വെച്ചത്...
 ആദിയേട്ടാ...എന്നോട് ദേഷ്യാണോ..?
 അവനെ നോക്കാതെ തന്നെ അവള് ചോദിച്ചു....
 മുഖത്ത് നിന്നും അവളുടെ കൈകൾ മാറ്റി സ്വന്തം കൈയിലേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു....അമ്മു എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല...സ്നേഹം കൂടിയിട്ടെ ഒള്ളു...അതെന്നും അങ്ങനെയായിരിക്കും...എൻ്റെ മനസ്സിൽ ഞാൻ കേറികൂടിയിട്ട് ഇത്രനാളായെന്ന് അറിഞ്ഞിലായിരുന്നു... അവൻ പറയുന്നത് കേട്ട അവൾടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു...
 കുറച്ചു കഴിഞ്ഞ് Dr. മുറിയിൽ വന്നു ഡിസ്ചാർജ് എഴുതി...
 പോകാൻ നേരം മരുന്നുകൾ സമയത്തിന് കൃത്യമായി കഴിക്കണം എന്ന് പറഞ്ഞു...
 ആദി ഓർഫനേജ് വരെ കൂടെ ഉണ്ടായിരുന്നു...
 അമ്മു പോയി കിടന്നോളു നാളെ കാണാം എന്ന് പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി...
 ദിവസങ്ങൾ കടന്നു പോയി...അമ്മുവിൻ്റെ അസുഖത്തിൻ്റെ കാര്യം അമ്മയോട് പറയണ്ട എന്ന് കരുതിയെങ്കിലും മറച്ചു പിടിക്കാൻ പറ്റുന്നില്ല...ഇതുവരെ അമ്മയറിയാത്ത ഒന്നും ജീവിതത്തിൽ ഇല്ലാത്തതുകൊണ്ട് ആയിരിക്കാം...
 അവൻ അമ്മയോട് പറയാൻ തീരുമാനിച്ചു...
 വൈകിട്ട് കോളേജ് കഴിഞ്ഞ് വീട്ടിൽ എത്തിയ അവൻ അമ്മയുടെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു തുണികൾ മടക്കിവെക്കുന്ന അമ്മയെ...
 അമ്മേ...അവൻ വാതിൽക്കൽ ചാരി നിന്നു വിളിച്ചു...
 എന്താ ഡാ ആദി...എന്തോ പറയാൻ ഉള്ള നിൽപാണല്ലോ എന്താ കാര്യം...
 അമ്മയുടെ ചോദ്യം കേട്ട അവൻ അടുത്ത് ചെന്ന് അമ്മയെ കട്ടിലിൽ ഇരുത്തി...മടിയിലേക്ക് തലവെച്ച് കിടന്നു...
 എന്താടാ അമ്മയോട് പറ...
 അത്...അമ്മേ...അമ്മു...
 എന്താടാ രണ്ടുപേരും കൂടെ എന്തേലും പറഞ്ഞു ഉടക്കിയോ...
 ഏയ്... അങ്ങനെ ഒന്നുമില്ല അമ്മ...
 പിന്നെ എന്താ മോനു പറയാൻ ഉള്ളേ...
 അത്...അമ്മുവിന്...അവൾക്ക് ക്യാൻസർ ആണ്...
 മോനെ എന്താ നീ പറഞ്ഞേ അമ്മുവിന്...
 അതെയമ്മേ അവൾക്ക് ക്യാൻസർ ആണ്....
കുറച്ചു ദിവസങ്ങൾക്ക് മുന്നേയാണ് ഞാനും ഇത് അറിയുന്നത്...
മോനെ...അമ്മു അവള് നല്ലകുട്ടിയാണ്... അമ്മയ്ക്ക് അവളെ ഇഷ്ടവുമാണ് പക്ഷേ എനിക്ക് എൻ്റെ മകൻ്റെ ഭാവിയാണ് വെലുത്...
ഇപ്പോള് നിർത്തിയാൽ പിന്നെ മറക്കാൻ എളുപ്പമായിരിക്കും...
അമ്മേ....എനിക്ക് കഴിയില്ല അമ്മേ അവള് ഇല്ലാതെ...പറ്റില്ല എനിക്ക് അവളെ വേണ്ടെന്ന് വെക്കാൻ...
അമ്മയെന്ന നിർബന്ധിക്കരുത്....അത്രയും പറഞ്ഞു അവൻ ആ മുറിവിട്ടിറങ്ങി...
 അവൻ്റെ മനസ്സ് നിറയെ അമ്മു ആണെന്ന് അറിയാമെങ്കിലും അവൻ്റെ ഭാവിയെ കുറിച്ച് ആലോചിച്ച അമ്മ അമയയെ വിളിച്ചു കാണണം എന്ന് പറഞ്ഞു....
പിറ്റേന്ന് തന്നെ അമയയെ കാണാൻ അവൻ്റെ അമ്മ ഓർഫനേജിൽ പോയി.... മോളെ അമ്മയ്ക്ക് മോളോട് ദേഷ്യം ഒന്നുമില്ല സ്നേഹം തന്നെയാ....പക്ഷേ എൻ്റെ മകൻ അവൻ്റെ ഭാവി...അവനെ ഒരു കുടുംബമായി കണ്ട് അവൻ്റെ കുട്ടികളെ കളിപ്പിക്കാനും എല്ലാം എനിക്ക് മാത്രമല്ല ഇതൊരു അമ്മയ്ക്കും തോന്നില്ലെ...മോൾ തന്നെ അവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കണം....അമ്മയുടെ വിഷമം മോൾ ഒന്ന് ആലോചിചു നോക്ക്....
കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവള് പറഞ്ഞു അമ്മ വിഷമിക്കണ്ട അദിയേട്ടനോട് ഞാൻ പറഞ്ഞുകോളം....
അമ്മ അവളുടെ മുടിയിലുടെ ഒന്ന് തലോടി അവിടെ നിന്നും പോയി...
റൂമിൽ ചെന്ന് കുറെ നേരം അമയ കരഞ്ഞു....
സിസ്റ്റർ മേരി അവളുടെ അടുത്ത് വന്നു ആശ്വസിപ്പിച്ചു....

                          തുടരും

ആർദ്രമായ് part 6

ആർദ്രമായ് part 6

5
1373

പിറ്റേന്ന് കോളേജിൽ പോയെങ്കിലും അവൻ്റെ അമ്മ പറഞ്ഞത് ഓക്കെ ആയിരുന്നു മനസ്സിൽ...അതുകൊണ്ട് തന്നെ ആദിയുടെ മുന്നിൽ ചെല്ലാതിരികാൻ അവള് നോക്കിയിരുന്നു....അവളോട് സംസാരിക്കാൻ ആദി വരുമ്പോൾ അവള് ഒഴിഞ്ഞു മാറി....നടന്നു...എന്താ കാര്യം എന്നറിയാതെ ആദിയും കുഴങ്ങി...അവസാനം അവൻ ഓർഫനേജിൽ ചെന്നു....അമയയെ കാണണം എന്ന് പറഞ്ഞു...സിസ്റ്റർ അമയയെ കാണണം എന്ന് പറഞ്ഞു ഒരു പയ്യൻ വെളിയിൽ നൽകുന്നുണ്ട്...വേറെ ഒരു സിസ്റ്ററാണ് അമ്മുവിൻ്റെ മുറിയിൽ ഉണ്ടായിരുന്ന മേരിയോട് പറഞ്ഞത്...ആദി....സിസ്റ്റർ മേരിയാണ്....സിസ്റ്റർ...അമ്മു എവിടെ അവളോട് സംസാരിച്ചിട്ടു ഇത്ര ദിവസം എന്ന് അറിയുവോ....എന്നോട് അവള് എന്തിന