Aksharathalukal

ആർദ്രമായ് part 6

പിറ്റേന്ന് കോളേജിൽ പോയെങ്കിലും അവൻ്റെ അമ്മ പറഞ്ഞത് ഓക്കെ ആയിരുന്നു മനസ്സിൽ...
അതുകൊണ്ട് തന്നെ ആദിയുടെ മുന്നിൽ ചെല്ലാതിരികാൻ അവള് നോക്കിയിരുന്നു....അവളോട് സംസാരിക്കാൻ ആദി വരുമ്പോൾ അവള് ഒഴിഞ്ഞു മാറി....നടന്നു...
എന്താ കാര്യം എന്നറിയാതെ ആദിയും കുഴങ്ങി...
അവസാനം അവൻ ഓർഫനേജിൽ ചെന്നു....അമയയെ കാണണം എന്ന് പറഞ്ഞു...സിസ്റ്റർ അമയയെ കാണണം എന്ന് പറഞ്ഞു ഒരു പയ്യൻ വെളിയിൽ നൽകുന്നുണ്ട്...വേറെ ഒരു സിസ്റ്ററാണ് അമ്മുവിൻ്റെ മുറിയിൽ ഉണ്ടായിരുന്ന മേരിയോട് പറഞ്ഞത്...
ആദി....സിസ്റ്റർ മേരിയാണ്....
സിസ്റ്റർ...അമ്മു എവിടെ അവളോട് സംസാരിച്ചിട്ടു ഇത്ര ദിവസം എന്ന് അറിയുവോ....എന്നോട് അവള് എന്തിനാ ഒളിച്ചു കളിക്കുന്നത് എന്ന് എനിക്ക് അറിയണം...സിസ്റ്റർ ഒന്ന് അവളെ വിളിക്കുമോ...
ആദി...അവൾക്ക് തന്നെ കാണണ്ട എന്നാണ് പറയുന്നത്...
അതെന്തു കൊണ്ടാ സിസ്റ്റർ... ഇന്നേവരെ ഞാൻ അവളെ വേദനിപ്പിക്കുന്ന രീതിയിൽ ഒന്നും പറയുകയോ പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല...പിന്നെ എന്തിനാ അവള് എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്....
അത്....ആദി...
പറയൂ...സിസ്റ്റർ എന്താ കാരണം എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ....
അത്....കുറച്ചു ദിവസം മുൻപ് തൻ്റെ അമ്മ ഇവിടെ വന്നിരുന്നു... അമ്മുവിനെ കാണാൻ.... അന്ന് തൻ്റെ അമ്മ പോയതിനു ശേഷം അവള് കുറെ കരഞ്ഞു....(അന്ന് അമ്മ അമ്മുവിനോട് പറഞ്ഞതൊക്കെ സിസ്റ്റർ ആദിയോട് പറഞ്ഞു ) 
എല്ലാം കേട്ട് കഴിഞ്ഞ് അവൻ സിസ്റെറെ നോക്കി....സിസ്റ്റർ അമ്മയെ ഞാൻ കുറ്റം പറയില്ല കാരണം അമ്മയ്ക്ക് എന്നോട് ഉള്ള സ്നേഹം കൊണ്ടാണ് അങ്ങനെ ഓക്കെ അമ്മുവിനോട് പറഞ്ഞത്....
പക്ഷേ എൻ്റെ മനസ്സിൽ ഞാൻ എൻ്റെ ജീവിത പങ്കാളി ആയി കൊണ്ടുനടക്കുന്നത് അമ്മുവിനെ ആണ് അത് മാറ്റാൻ അറികൊണ്ടും സാധിക്കില്ല...അമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കും....സിസ്റ്റർ അമ്മുവിനോട് വിഷമിക്കണ്ട പറയണം....എന്നെ കാണുമ്പോ ഒഴിഞ്ഞു മാറരുത് എന്നും...
മം....ഞാൻ പറയാം...
ആദി വീട്ടിലേക്ക് പോയി...പോകും വഴിയെല്ലാം അമ്മുവിനെ പറ്റിയായിരുന്നു അവൻ്റെ ചിന്ത....
വീട്ടിൽ എത്തിയതും അവൻ മുറിയിൽ പോയി ഇരുന്നു....ഇതേ സമയം അമ്മുവിൻ്റെ അടുത്ത് മേരി വന്നിരുന്നകൊണ്ട് പറഞ്ഞു...അമ്മു...
ആദിയേട്ടൻ പോയോ...ചേച്ചി...
മം...അവനും ഒത്തിരി വിഷമമുണ്ട് അമ്മു നീ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട്...
ഞാൻ പിന്നെ എന്താ ചെയുവാ ചേച്ചി അമ്മ വന്ന അങ്ങനെ എല്ലാം പറഞ്ഞപ്പോൾ...ഇനി എത്രനാൾ ജീവിക്കും എന്ന് പോലും അറിയാത്ത ഞാൻ വെറുതെ എന്തിനാ...
അമ്മു... അങ്ങനെ ഒന്നും പറയണ്ട... എല്ലാം കർത്താവിനെ ഏൽപിക്കു...
അവിടുന്ന് ഒരു വഴി കാട്ടി തരും...
മം...എല്ലാം മൂളികേട്ടിരുന്നു അമ്മു...
അവനോട് നീ സംസാരിക്കണം മോളെ നിന്നെ അത്രയും അവൻ സ്നേഹിക്കുന്നുണ്ട്...അവനെ വിഷമിപ്പിക്കരുത്...
മം...ഞാൻ സംസാരിക്കാം ചേച്ചി...
ഇതേ സമയം ആദിയുടെ വീട്ടിൽ...
മോനെ....അവൻ വിളി കേട്ടെങ്കിലും അമ്മയെ നോക്കാൻ കൂട്ടാക്കിയില്ല....
മോനെ ആദി...ശ്രീദേവി അവൻ്റെ മുറിയുടെ വാതിൽ തട്ടി...
എന്നെ ഒന്ന് ഒറ്റക്ക് വിടു അമ്മേ...ഞാൻ അറിഞ്ഞു അമ്മ അമ്മുവിനെ കാണാൻ പോയതും പറഞ്ഞതും എല്ലാം...അവിടുത്തെ സിസ്റ്റർ എന്നോട് എല്ലാം പറഞ്ഞു...
എന്തിനാ അമ്മേ...ഞാൻ പറഞ്ഞതല്ലേ എന്നെക്കൊണ്ട് അവള് ഇല്ലാതെ കഴിയില്ല എന്ന് പിന്നെ എന്തിനാ ഇങ്ങനെ ചെയ്തേ....
അവള് കൂടെ ഉള്ള കാലം അത്രയെങ്കിലും ഞാൻ അവളെ സ്നേഹിച്ചു കൂടെ നടനോട്ടെ അമ്മെ...അവൻ്റെ വാക്കുകൾ കേട്ടു അമ്മയുടെ കണ്ണുകളും നിറഞ്ഞു...
മകൻ്റെ കണ്ണുനീർ ഇനിയും കാണാൻ കഴിയില്ല എന്ന് തോണിയത്തുകൊണ്ട് ആകും...അമ്മ പിന്നെ അമ്മുവുമയുള്ള ബന്ധം നിർത്തണം എന്ന് പറയാൻ പോയില്ല...
ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നു പോയി...അമ്മു വീണ്ടും ആദിയോട് മിണ്ടാൻ തുടങ്ങി പക്ഷേ ഒരു അകൽച്ച അവള് പാലിച്ചിരുന്നു...
ആദിയുടെ പിറന്നാൾ ദിവസം...
അമ്മുവിനെ ആദി വീട്ടിലേക്ക് ഷണിച്ചു...
ആദ്യം വരാൻ കൂടകിയിലെങ്കിലും ആദിയുടെ നിർബന്ധത്തിന് വഴങ്ങി...വരാം എന്ന് സമ്മതിച്ചു... വീട്ടിൽ എത്തി അവൻ അമ്മയെ വിളിച്ചു...
അമ്മേ...അമ്മേ....
ശ്രീദേവി അടുക്കളയിൽ നിന്നും വന്നുകൊണ്ട് ചോദിച്ചു...എന്തിനാ ആദി ഇങ്ങനെ വിളിക്കുന്നേ....ഞാൻ ഇവിടെ തന്നെ ഉണ്ട്....
അവൻ്റെ കൂടെ അമ്മുവിനെ കണ്ടപ്പോൾ...
അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടിലെങ്കിലും...ആദിയെ ഓർത്തു പുറത്ത് കാണിച്ചില്ല....
കേക്ക് മുറിച്ചു ചെറിയ രീതിയിൽ ഉള്ള ഒരു പിറന്നാള് ആഘോഷം...
ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ചു....അമ്മുവിനെയും കൂടി ആദി പുറത്ത് പോയി...കുറച്ച് നേരം പാർക്കിൽ ചിലവഴിച്ചു...അമ്മുവിനെ ഓർഫനേജിൽ... കൊണ്ടുചെന്നാക്കി... പോകുമുന്നെ ആദി അമ്മുവിനോട് ഹോസ്പിറ്റലിൽ പോകുന്ന കാര്യം ചോദിച്ചു...
ഇനി എന്ന ചെക്ക്പ്പ്....?
നാളെ കഴിഞ്ഞ്...
മം....നീ മരുന്നു സമയത്തിന് കഴികുന്നില്ലെ...
ഉണ്ട്...
പോകുമ്പോൾ എന്നെ വിളിക്ക് ഞാൻ കൂടെ വരാം...കേട്ടോ... അതും പറഞ്ഞു ആദി വീട്ടിലേക്ക് പോയി...
ഹോസ്പിറ്റലിൽ പോകേണ്ട ദിവസം...

                       തുടരും 

ആർദ്രമായ് part 7

ആർദ്രമായ് part 7

4.3
1409

രാവിലെ ഒരു 9 മണി കഴിഞ്ഞപ്പോൾ അമ്മു ആദിയെ വിളിച്ചു...ആദിയേട്ടാ....പറ അമ്മു...എന്താ വിളിച്ചെ...?എന്താ വിളിച്ചേന്നോ...അപ്പൊ മറന്നോ...ഏട്ടൻ....എന്ത് മറനോന്നു...അത് ശെരി...ഇന്നാ ഹോസ്പിറ്റലിൽ പോകണ്ടത്....അയ്യോ...ഞാൻ മറന്നു...അല്ല നീ പോകാൻ റെഡി ആയോ...പിന്നെ ഞാൻ റെഡിയായി കൊണ്ടിരികുവാ...ഓ...എന്നാലേ റെഡിയായി ഇങ്ങു പുറത്തേക്ക് വാ ഞാൻ ഇവിടെ നില്പുണ്ട്....ഇഹ്...ചുമ്മാ പറയല്ലേ ഇപ്പൊ അല്ലേ പറഞ്ഞത് മറന്നു പോയി എന്നു....അതൊക്കെ വെറുതെ പറഞ്ഞതല്ലേ എൻ്റെ അമ്മുവിനെ ഒന്ന് പറ്റിക്കാൻ... സംശയം ഉണ്ടേൽ പുറത്ത് വന്നു നോക്ക്...അമ്മു വിശ്വാസം വരാത്ത പോലെ പുറത്തേക്ക് ഇറങ്ങി നോക്കി... കണ്ടൂ കുറച്ച് അപുറത് ബൈക