Aksharathalukal

ആർദ്രമായ് part 7

രാവിലെ ഒരു 9 മണി കഴിഞ്ഞപ്പോൾ അമ്മു ആദിയെ വിളിച്ചു...
ആദിയേട്ടാ....
പറ അമ്മു...എന്താ വിളിച്ചെ...?
എന്താ വിളിച്ചേന്നോ...അപ്പൊ മറന്നോ...ഏട്ടൻ....
എന്ത് മറനോന്നു...
അത് ശെരി...ഇന്നാ ഹോസ്പിറ്റലിൽ പോകണ്ടത്....
അയ്യോ...ഞാൻ മറന്നു...അല്ല നീ പോകാൻ റെഡി ആയോ...
പിന്നെ ഞാൻ റെഡിയായി കൊണ്ടിരികുവാ...
ഓ...എന്നാലേ റെഡിയായി ഇങ്ങു പുറത്തേക്ക് വാ ഞാൻ ഇവിടെ നില്പുണ്ട്....
ഇഹ്...ചുമ്മാ പറയല്ലേ ഇപ്പൊ അല്ലേ പറഞ്ഞത് മറന്നു പോയി എന്നു....
അതൊക്കെ വെറുതെ പറഞ്ഞതല്ലേ എൻ്റെ അമ്മുവിനെ ഒന്ന് പറ്റിക്കാൻ... സംശയം ഉണ്ടേൽ പുറത്ത് വന്നു നോക്ക്...
അമ്മു വിശ്വാസം വരാത്ത പോലെ പുറത്തേക്ക് ഇറങ്ങി നോക്കി... കണ്ടൂ കുറച്ച് അപുറത് ബൈക്കിൽ ചാരി നിൽക്കുന്ന ആദിയെ....
മേരിച്ചേച്ചിയോട് പോയി വരാം എന്നും പറഞ്ഞു അവള് ആദിയുടെ അടുത്ത് ചെന്നു...
ആദി അവളുടെ നിൽപ്പ് കണ്ട് കണ്ണിറുക്കി ചിരിച്ചുകൊണ്ട് കേറാൻ പറഞ്ഞു....
തന്നെ പറ്റിച്ചതിന് കൊടുത്തു അവള് അവൻ്റെ പുറം നോക്കി ഒരെണ്ണം.... ആയോ...
അവൻ്റെ കരച്ചിൽ കേട്ടപ്പോൾ അവൾക്ക് ചിരി വന്നു....
എൻ്റെ അമ്മു എന്തിനാടി എന്നെ അടിച്ചേ...
എന്നെ എന്തിനാ പറ്റിച്ചേ...
അതൊക്കെ ഒരു രസല്ലെ....
എന്നാലേ ഇത് എൻ്റെ ഒരു രസം....അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു...
ഓ ഇത് അല്പം കൂടി പോയി....
ഓരോന്നും പറഞ്ഞു അവർ ഹോസ്പിറ്റലിൽ എത്തി...
അമ്മുവിനെ ടെസ്റ്റ് ചെയ്യാൻ നഴ്സ് കൊണ്ടുപോയി... ആദി പുറത്ത് ചെയറിൽ ഇരുന്നു...
കുറച്ചു കഴിഞ്ഞു ഒരു നഴ്സ് വന്നു ആദിയോട് Dr വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു...അവൻ ആ നഴ്സിൻ്റെ കൂടെ പോയി...
Dr....ഇതാണ് അമയയുടെ കൂടെ വന്ന ആൾ....
ഇരിക്കൂ... ആ...അദ്രിത് അല്ലേ...ഞാൻ ഓർക്കുനുണ്ട്.... അന്ന് വന്നത്...
അതെ....പിന്നെ Dr. അവൾക്ക് എങ്ങനെ ഉണ്ട്....
ടെസ്റ്റ് ചെയ്തപ്പോൾ പ്രിതേകിച്ച് ഒന്നും കാണുന്നില്ല...എന്നാലും മരുന്ന് തുടരണം...മുടങ്ങാതെ കഴികനും പറയണം...
ആദി കേട്ടത് സത്യമാണോ എന്ന് അപോളും വിശ്വാസമില്ല....അവൻ അമ്മുവിൻ്റെ അടുത്ത് ചെന്നു....
അവൻ പോകുന്ന നോക്കി നിന്ന Dr. അമ്മുവിൻ്റെ കേസ് ഷീറ്റ് കയ്യിൽ എടുത്തു...
സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു....
എന്താ ആദിയേട്ടാ Dr എന്താ പറഞ്ഞേ...ഏട്ടൻ എന്തിനാ കരയുന്നേ...
ഏയ് ഒന്നുമില്ല അമ്മു.... ഇത് സന്തോഷം കൊണ്ടാ...
അവനോട് ഒന്ന് ചിരിച്ചെന്ന് വരുത്തി...
കുറച്ച് കഴിഞ്ഞ് Dr മരുന്ന് കഴിക്കാൻ പറഞ്ഞു മുടങ്ങാതെ...
അത് ഞാൻ കഴിക്കാരുണ്ടല്ലോ...
എനിക്ക് അറിയാം അമ്മു എന്നാലും പറഞ്ഞതാ...മറക്കരുത് ദിവസവും കഴികണം കേട്ടോ...
മം...
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി...ആദി അമ്മുവിനെ കൂട്ടി ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു...എന്നിട്ടാണ് ഓർഫനേജിൽ കൊണ്ടാക്കിയത്...
അവൻ്റെ അമ്മുവിൻ്റെ അസുഖത്തിൽ വന്ന മാറ്റത്തിൻ്റെ സന്തോഷത്തിൽ ആയിരുന്നു ആദി....ദിവസങ്ങൾ കടന്നു പോയി...
ആദിയുടെയും അമ്മുനിൻ്റെയും എക്സാം ഡേറ്റ് വന്നു...
വാഗപ്പൂ മരച്ചുവട്ടിൽ ഇരുന്നു...
അമ്മുവിൻ്റെ അടുത്തിരുന്നു ആദി പറഞ്ഞു...അമ്മു നന്നായി പഠിക്കണം കേട്ടോ...
അതെ....ആദിയേട്ട 
എന്താ അമ്മു.....
എക്സാം കഴിഞ്ഞാൽ പിന്നെ ഏട്ടൻ ഇവിടെ നിന്ന് പോകും അല്ലേ...
പിന്നെ പോവണ്ടെ ജോലി ഓക്കെ വാങ്ങിയിട്ട് വേണ്ടെ അമ്മുവിനെ എൻ്റെ കൂടെ അങ്ങു കൂട്ടാൻ...
അവള് അവനെ നോക്കി നാണത്താൽ ചിരിച്ചു...
അതെ...അതെ....ഇനി ഇതും ആലോചിച്ച് ഇറികണ്ടട്ടോ....എക്സാം ആണ് നന്നായി പഠിച്ചോണം...മനസ്സിലായോ...
മം....
എക്സാം ഒക്കെ അയത്തുകൊണ്ട് തന്നെ അവള് പഠിക്കട്ടെ എന്ന് കരുതി ആദി കോളുകൾ കുറെ ഒഴിവാക്കി...
എന്നാലും അമ്മു ഇടക്ക് വിളിക്കും....
അവൻ അവളെ സ്നേഹത്തോടെ ശാസിച്ചു പഠികാൻ പറഞ്ഞു വിട്ടു കോൾ വെക്കും...
എക്സാം എല്ലാം രണ്ടു പേരും നന്നായി തന്നെ എഴുതി...
റിസൾട്ട് വരാൻ ഒരു ആഴ്ച കഴിയും...
അങ്ങനെയിരിക്കെ...ഒരു ദിവസം....ഫോൺ തുടരെ തുടരെ അടിക്കുന്ന കേട്ട് അമ്മു റൂമിലേക്ക് വന്നപ്പോൾ കണ്ടു...ആദിയാണ് വിളിക്കുന്നത്...
എന്താ അദിയേട്ടാ ഞാൻ കുട്ടികളുടെ കൂടെയായിരുന്നു...
അമ്മു കോൾ എടുത്ത പാടെ പറഞ്ഞു...
നീ വേഗം റെഡി ആയിക്കേ ഞാൻ ഇപ്പൊ അങ്ങോട്ട് വരും....
എന്താ ആദിയേട്ടാ...എന്താ കാര്യം...
അതൊക്കെ സർപ്രൈസ് വേഗം ഒരുങ്ങി വാട്ടോ...
അവള് ഒരുങ്ങി താഴേക്ക് ഇറങ്ങാൻ നിന്നതും ആദിയുടെ കോൾ വന്നു....
ഞാൻ താഴെ ഉണ്ട് വേഗം വാ...
അവള് മേരി സിസ്റെറോട് വേഗം വരാം എന്ന് പറഞ്ഞു ഇറങ്ങി...
ആദിയേട്ടാ....
ആദി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു...
മുന്നിൽ ഒരു ഇളം പച്ചനിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായി നിൽക്കുന്ന അമ്മുവിനെ...
(ഈശ്വരാ ഇവൾക്ക് എത്രയും ഭംഗിയുണ്ടാരിയുന്നോ...ചിന്ത വേറെ ഇങ്ങോട്ടും തിരിച്ച് വിടല്ലേ എൻ്റെ കർത്താവേ...)
ആദിയേട്ടാ... എന്തോ ഓർത്ത് നിന്ന ആദിയെ അവൾ കൈനോടിച്ചുകൊണ്ട് വിളിച്ചു...
ആദി ഒരു ചെറിയ ചിരി പാസാക്കി...പിന്നിൽ കേറാൻ എന്ന രീതിയിൽ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു...അവള് വേഗം പിന്നിൽ കേറി ഇരുന്നു....
കുറച്ചു കഴിഞ്ഞതും വണ്ടി നിർത്തി ആദി അമ്മുവിനോട് ഇറങ്ങാൻ പറഞ്ഞു....
ചെന്നെത്തിയത് ബീച്ചിൻ്റെ മുന്നിൽ ആയിരുന്നു...അമ്മു വണ്ടിയിൽ നിന്നും ഇറങ്ങി കടലിനെ നോക്കി നിന്നു....
വാ.... ആദി അവളുടെ കൈ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു....കൂടെ അവളും...

                        തുടരും

ആർദ്രമായ് part 8

ആർദ്രമായ് part 8

5
1416

ആദിയേട്ടാ.... എന്താ അമ്മു....എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ ഇതാണോ...അത്....അല്ല...അവൻ പതിയെ അവളുടെ കൈകൾ വിടുവിച്ച് അവളോട് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു....അവൾ ഒരു കുഞ്ഞിനെ പോലെ കണ്ണുകൾ അടച്ചു നിന്നു....കുറച്ച് നേരത്തിനുശേഷം...അവനാർദ്രമായി....വിളിച്ചു...അമ്മു...മുന്നിൽ ഉള്ള കാഴ്ചകണ്ടു അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി...അവരുടെ കുറെ ചിത്രങ്ങൾ ആയിരുന്നു അവിടെ നിറയയും....അതിൻ്റെ നടുക്കായി ആദി ചിരിച്ചുകൊണ്ട് അടുത്തേക്ക് വാ എന്ന രീതിയിൽ കൈ വിടർത്തി നൽകുന്നുണ്ട്...അവൾ അവനെ ചെന്നു കെട്ടിപിടിച്ചു...നെഞ്ചിലേക്ക് നനവ് പടരുന്നത് അവനറിഞ്ഞു....അവളെ തന്നിലേക്ക് ഒന്നുകൂടെ