Aksharathalukal

ആർദ്രമായ് part 8

ആദിയേട്ടാ.... 
എന്താ അമ്മു....
എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലേ ഇതാണോ...അത്....
അല്ല...അവൻ പതിയെ അവളുടെ കൈകൾ വിടുവിച്ച് അവളോട് കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു....
അവൾ ഒരു കുഞ്ഞിനെ പോലെ കണ്ണുകൾ അടച്ചു നിന്നു....കുറച്ച് നേരത്തിനുശേഷം...
അവനാർദ്രമായി....വിളിച്ചു...അമ്മു...
മുന്നിൽ ഉള്ള കാഴ്ചകണ്ടു അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി...
അവരുടെ കുറെ ചിത്രങ്ങൾ ആയിരുന്നു അവിടെ നിറയയും....അതിൻ്റെ നടുക്കായി ആദി ചിരിച്ചുകൊണ്ട് അടുത്തേക്ക് വാ എന്ന രീതിയിൽ കൈ വിടർത്തി നൽകുന്നുണ്ട്...
അവൾ അവനെ ചെന്നു കെട്ടിപിടിച്ചു...
നെഞ്ചിലേക്ക് നനവ് പടരുന്നത് അവനറിഞ്ഞു....അവളെ തന്നിലേക്ക് ഒന്നുകൂടെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു...
അമ്മു ഈ നിമിഷം ഞാൻ നിന്നെ എൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്...
അവളപ്പോളും കരയുകയായിരുന്നു....
തൻ്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിന്ന അവളെ മെല്ലെ മാറ്റി ആദി അവളുടെ കണ്ണുനീർ തുടച്ചു...ഇനി കരയരുത് എന്ന് പറഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു...
കുറെ നേരം രണ്ടു പേരും കടലിൻ്റെ ഭംഗി ആസ്വദിച്ചിരുന്നു....
ആദിയേട്ടാ.....
എന്താ അമ്മു....
ഒന്നുമില്ല....വിശ്വസിക്കാൻ ആകുന്നില്ല...സ്വപ്നം പോലെ തോന്നുന്നു....
അവൻ അവളുടെ മുഖം കൈയിൽ എടുത്തു....അപ്പോഴാണ് അവൻ ശ്രദിച്ചത്...അമ്മുവിൻ്റെ മൂക്കിൽ നിന്നും ചോര വരുന്നുണ്ട്....
അമ്മു...നിൻ്റെ മൂക്കിൽ നിന്നും ചോര വരുന്നുണ്ട്.... വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം....അവളുടെ കൈപിടിച്ച് ആദി വേഗം മുന്നോട്ട് നടന്നു....
ഹോസ്പിറ്റലിൽ എത്തി....നഴ്സ് അവളെ ഓരോ പരിശോധനകായി വിളിച്ചു.... ആദി നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു ചുമരിൽ ചാരി നിന്നു....(ഈശ്വരാ ഇനിയും തീർന്നില്ലേ നിൻ്റെ പരീക്ഷണം...അവൻ്റെ കണ്ണുകൾ വീണ്ടും നിറഞ്ഞുവന്നു...)
അദ്രിത്...
എന്താ സിസ്റ്റർ...
Dr.റിൻ്റെ ക്യാബിനിലേക്ക് ചെന്നോളു....ഒരു സിസ്റ്റർ വന്നു പറഞ്ഞിട്ട് പോയി....
അവൻ കർച്ചീഫ് എടുത്തു മുഖം തുടച്ചു നഴ്സിൻ്റെ പുറകെ ക്യാബിനിൽ ചെന്നു....
ഇരിക്കൂ....
എന്താ Dr എന്തേലും പ്രോബ്ലം ഉണ്ടോ...
അമയയുടെ Bp ഹൈ ആയിരുന്നു...പിന്നെ രണ്ടു ദിവസത്തേക്ക് ഇവിടെ അഡ്മിറ്റ് ചെയ്യാം....കുറച്ച് ടെസ്റ്റ്റ്റുകൾ ചെയ്യാൻ ഉണ്ട്...
ശെരി Dr..... അവൻ ക്യാബിനിൻ്റെ വെളിയിലേക്ക് ഇറങ്ങി മേരി സിസ്റ്റർറെ വിളിച്ചു.... ആവിഷമായ ഡ്രസ്സ് എടുത്തു വരാൻ പറഞ്ഞു....
സിസ്റ്റർ വന്നപ്പോൾ ആദി ചെയറിൽ അമ്മുവിൻ്റെ അടുത്തായി ഇരിക്കുകയായിരുന്നു....
ആദി താൻ പോയികോളു...അമ്മുവിൻ്റെ അടുത്ത് ഞാൻ ഉണ്ടല്ലോ...
ശെരി സിസ്റ്റർ...( സിസ്റ്റർ മേരിയോട് അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കൂടെ തന്നെയിരിക്കാൻ മനസ്സ് പറയുനുണ്ടാരുന്നു...)
അത് മനസ്സിലായത് പോലെ സിസ്റ്റർ പറഞ്ഞു താൻ പോയി ഒന്ന് ഫ്രഷ് ആയി വാ എന്നിട്ടു കൂട്ടിരുന്നോ എന്ന്...
അവൻ അമ്മുവിനോട് വേഗം വരാമെന്ന് എന്ന് പറഞ്ഞു സിസ്റ്ററെ ഒന്ന് നോക്കി അവിടെ നിന്നുമിറങ്ങി....
അമ്മു.... 
മേരിച്ചേച്ചി....എൻ്റെ ആദിയേട്ടൻ...പാവം...ഇനി ഇത്ര ദിവസം കാണാൻ പറ്റും എനിക്ക് എൻ്റെ ആദിയേട്ടനെ....ഇത്ര ദിവസം അനുഭവിക്കാൻ കഴിയും ആ കരുതലും സ്നേഹവും ഓക്കെ...
അവള് മേരിയെ കെട്ടിപിടിച്ചു കരഞ്ഞു.... മേരി...അവളെ എന്തു പറഞ്ഞു സമദാനിപിക്കും എന്നലോചിച്ച് അവളുടെ മുടികളെ തലോടി അടുത്തിരുന്നു....ഇതേ സമയം...വീട്ടിലേക്ക് ചെന്ന ആദി കണ്ടു... കൊലായിയിൽ തന്നെയും കാത്തിരിക്കുന്ന അമ്മയെ... സമയം ഒൻപത് മണി കഴിഞ്ഞിരുന്നു...
എവിടെയായിരുന്നു ആദി...നീ...
(അവൻ അമ്മുവിൻ്റെ കാര്യം അമ്മയോട് പറഞ്ഞു....)
വേഗം മുറിയിലേക്ക് ചെന്ന് കുളിച്ചു പോകാനായി ഇറങ്ങി...
ആദി....അമ്മ വിളിച്ചു...ഒന്നും കഴിച്ചില്ലല്ലോ....കഴിച്ചിട്ട് പോ മോനെ...
വേണ്ട അമ്മെ അമ്മുവും ഒന്നും കഴിച്ചിട്ടില്ല....
നിൽക്ക്...അമ്മ പാത്രത്തിൽ ആകാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി...വേഗം ഒരു കവറുമായി അവൻ്റെ അടുത്ത് വന്നു....നിനക്കും അമ്മുവിനും ഉള്ളത് ഇതിൽ ഉണ്ട് കഴിക്കണം കേട്ടോ...
ശെരി അമ്മേ....
ഹോസ്പിറ്റലിൽ എത്തി റൂമിൽ ചെന്നപ്പോൾ കണ്ണടച്ച് കിടകുവായിരുന്നു അമ്മു സിസ്റ്റർ അടുത്ത് തന്നെ ഇരിപുണ്ട്....
അമ്മു....
ആ... ആദിയേട്ടൻ വന്നോ....
സിസ്റ്റർ മേരിയും അപ്പോളാണ് ആദിയെ കണ്ടത്...
ആദി വന്നോ...എന്നാൽ...ഞാൻ ഇരങ്ങട്ടെ പോയി നാളെ വരാം.... അവൽക്കുള്ള ഡ്രെസ്സും മറ്റും ഞാൻ അവിടെ വെച്ചിട്ടുണ്ട്...
ശെരി...സിസ്റ്റർ...
സിസ്റ്റർ...ഞാൻ കൊണ്ട് വിടണോ...
വേണ്ട...ഞാൻ പോയികോളാം...
ആദിയെയും അമ്മുവിനെയും ഒന്ന് നോക്കി സിസ്റ്റർ നടന്നു പോയി...
ആദി വാതിൽ അടച്ച് അവളുടെ അടുത്ത് വന്നിരുന്നു...
അമ്മു... വിശക്കുന്നിലെ നിനക്ക്...
ഉണ്ടെന്ന രീതിയിൽ അവള് തലയാട്ടി...
അമ്മ പോരാൻ നേരം ഫുഡ് കവറിൽ ആക്കി തന്നിരുന്നു...ഞാൻ ഇപ്പോ എടുത്തു താരം മുഴുവൻ കഴിക്കണം കേട്ടോ...
അവൻ പ്ലേറ്റ് എടുത്തു ഫുഡ് അതിലേക്ക് ആക്കി അമ്മുവിന് കൊടുത്തു....
ആദിയേട്ടൻ കഴിയുന്നില്ലേ....
അമ്മു കഴിക്ക് എന്നിട്ട് ഞാൻ കഴിചോളാം...
വേണ്ട എൻ്റെ ഒപ്പം കഴിക്കണം... 
ഡാ നീ കഴിക്കു ഞാൻ കുറച്ച് കഴിഞ്ഞ് കഴിചോളാം...
എന്ന ഞാനും കഴിക്കുന്നില്ല... അവൾ കുട്ടികളെ പോലെ വാശിപിടിച്ചു പറഞ്ഞു...
ആ...ശെരി....ഇനി ഇതിൻ്റെ പേരിൽ പിണങ്ങണ്ടാ...ആദിയും ഫുഡ് എടുത്തുകൊണ്ട് അവളുടെ അടുത്ത് വന്നിരുന്നു....
ആദിയേട്ടാ...അവള് മെല്ലെ വിളിച്ചു...
എന്താ അമ്മു....
എനിക്ക് വാരി തരുമോ...
അവളുടെ ചോദ്യം കേട്ടു അവൻ ചിരിച്ചുകൊണ്ട് ഒരു പിടി ചോറ് അവളുടെ വയയിൽ വെച്ചുകൊടുതൂ....
ഫുഡ് ഓക്കെ കഴിച്ചു കഴിഞ്ഞ് ആദി പറയുന്നതൊക്കെ കീടിരിക്കുകയായിരുന്നു അമ്മു... ആദി ചോധികുന്നതിനൊക്കെ മൂളി കൊടുകുന്നും ഉണ്ട്....ഇടക്ക് ആദി നോക്കിയപ്പോൾ അമ്മു ഇറങ്ങിയിരുന്നു...
പിറ്റേന്ന് രാവിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് ആദി എഴുനേറ്റത്...

                         തുടരും

ആർദ്രമായ് part 9

ആർദ്രമായ് part 9

4.3
2144

അമ്മുവിനെ നോക്കിയപ്പോൾ...അവൾ അപ്പോളും നല്ല ഉറക്കമായിരുന്നു...അമ്മുവിൻ്റെ കൈ ബെഡിലെക്ക് വെച്ച് ആദി വാതിൽ തുറന്നു....മരുന്ന് ഉണ്ട് ഫുഡ് കഴിച്ചിട്ട് കഴിക്കാൻ ഉള്ളതാണ്...ശെരി സിസ്റ്റർ...അമ്മു... എഴുനേൽക്ക്...ഫുഡ് കഴിച്ചിട്ട് മരുന്ന് കഴിക്കാൻ ഉണ്ട്....അവൾ കണ്ണ് തുറക്കാത്ത കണ്ടപ്പോൾ അവൻ വേണ്ടും വിളിച്ചു...അമ്മു....ഡാ... കളിക്കല്ലെ.. എഴുനേറ്റെ...അമ്മു...സിസ്റ്റർ അടുത്ത് ചെന്ന്...അമ്മുവിൻ്റെ പൾസ് നോക്കി...വേഗം പുറത്തേക്ക് പോയി Dr. റെ വിളിച്ചുകൊണ്ട് വന്നു...Dr. റും അമ്മുവിൻ്റെ പൾസും കൃഷ്ണമണിയും എല്ലാം നോക്കുകയായിരുന്നു....ഇതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി ആദി അവിടെ നിന്നു....(ഇന്ന