Aksharathalukal

ആർദ്രമായ് part 9

അമ്മുവിനെ നോക്കിയപ്പോൾ...അവൾ അപ്പോളും നല്ല ഉറക്കമായിരുന്നു...അമ്മുവിൻ്റെ കൈ ബെഡിലെക്ക് വെച്ച് ആദി വാതിൽ തുറന്നു....
മരുന്ന് ഉണ്ട് ഫുഡ് കഴിച്ചിട്ട് കഴിക്കാൻ ഉള്ളതാണ്...
ശെരി സിസ്റ്റർ...അമ്മു... എഴുനേൽക്ക്...ഫുഡ് കഴിച്ചിട്ട് മരുന്ന് കഴിക്കാൻ ഉണ്ട്....
അവൾ കണ്ണ് തുറക്കാത്ത കണ്ടപ്പോൾ അവൻ വേണ്ടും വിളിച്ചു...
അമ്മു....ഡാ... കളിക്കല്ലെ.. എഴുനേറ്റെ...
അമ്മു...
സിസ്റ്റർ അടുത്ത് ചെന്ന്...അമ്മുവിൻ്റെ പൾസ് നോക്കി...
വേഗം പുറത്തേക്ക് പോയി Dr. റെ വിളിച്ചുകൊണ്ട് വന്നു...Dr. റും അമ്മുവിൻ്റെ പൾസും കൃഷ്ണമണിയും എല്ലാം നോക്കുകയായിരുന്നു....
ഇതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി ആദി അവിടെ നിന്നു....(ഇന്നലെ വരെ സംസാരിച്ചും കഥപറഞ്ഞും കൂടെ ഉണ്ടായിരുന്ന തൻ്റെ അമ്മു...ഇല്ല അങ്ങനെ ഒന്നും സംഭവിക്കില്ല...)
അദ്രിത്...Dr. റിൻ്റെ വിളി അവനെ ചിന്തയിൽ നിന്നും ഉണർത്തി...
പ്രതീക്ഷ എന്നോണം അവൻ Dr. റേ നോക്കി.... സോറി ഷീ ഇസ് നോ മോർ....
പറഞ്ഞത് വിശ്വസിക്കാൻ അകത്തെ അവൻ ചെയർലേക്ക് ഇരുന്നു....കണ്ണുകളിൽ കെട്ടി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൻ അമ്മുവിൻ്റെ കൈകളിൽ പിടിച്ചു...അമ്മു...ഡാ...അമ്മു...
എഴുനേൽക്....നിനക്ക് ആവില്ല എന്നെ വിട്ടു പോകാൻ....
അമ്മു....നിൻ്റെ ആദിയേട്ടനാ വിളിക്കുന്നെ...എഴുനേൽക്ക്...
Dr. അവൻ്റെ തോളിൽ കൈ വെച്ചു...ആദി...താൻ സത്യത്തെ ഉൾകൊണ്ടേ പറ്റൂ...അവൾക്ക് അറിയാമായിരുന്നു ഇനി അതിക കാലം ഇല്ലായെന്ന് തന്നോട് പറയണ്ട എന്ന് അവള് നിർബന്ധം പിടിച്ചത് കൊണ്ടാണ് പറയാഞ്ഞത്...
Dr.....അവൻ വിളിച്ചു....
അറിയികണ്ടവരെ അറിയിക്കൂ....Dr. ആദിയുടെ തോളിൽ ഒന്നു തട്ടി പുറത്തേക്ക് പോയി....
അവൻ അമ്മുവിനെ നോക്കി...
അവളുടെ ചുണ്ടുകളിൽ അപ്പോളും ഒരു ചിരി മായാതെ നിന്നിരുന്നു....
ഓർഫനേജിൻ്റെ ഭാഗമായ പള്ളിയുടെ സെമിത്തേരിയിൽ ആണ് അടക്കാൻ തീരുമാനിച്ചത്...
അടക്ക് കഴിഞ്ഞ് എല്ലാവരും പോയി.... ആദി അപ്പോളും അവിടെ തന്നെ നിന്നു...
കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകുന്നുണ്ടയിരുന്നു....
പെട്ടെന്ന് ഒരു മഴ പെഴിതിറങ്ങി അവനെ പുൽകാനെന്ന പോലെ....
ആദിയേട്ടാ....
അമ്മൂ.....

                        തുടരും

ആർദ്രമായ് final part

ആർദ്രമായ് final part

4.7
1400

ഡാ...ആദി...രാഹുലോ....അപ്പൊ അമ്മു... എനിക്ക് തോന്നിയതാണോ...ആദി...ആ....നീ എപ്പോ വന്നു...ഞാൻ കുറച്ച് മുന്നേ....ഡാ...ആദി നിന്നെ മനസ്സിലാകാത്തതുകൊണ്ടല്ല...പക്ഷേ അമ്മയെ പറ്റി നീ ഒന്ന് ആലോചിച്ചു നോക്കിക്കേ...അമ്മുവിൻ്റെ ഫോട്ടോയിലേക്കു നോക്കി ഇരുന്ന ആദിയോട് രാഹുൽ ചോദിച്ചു...എടാ...എനിക്ക് മനസിലാകാഞ്ഞിട്ടല്ല പക്ഷേ അമ്മു അവളുടെ ഓർമ്മകൾ അങ്ങനെ പെട്ടെന്ന് മായ്‌ക്കാൻ ആകുന്ന ഒന്നല്ല...മം...പോകുന്നുണ്ടോ നീ...ഉണ്ട്...അവൻ രാഹുലിനെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി...എന്ന ഞാനും വരാം നിൻ്റെ കൂടെ...മം...മഴയൊന്നു തോർന്നപ്പോൾ...ആദിയും രാഹുലും കൂടി...സ്നേഹതീരം ഓർഫനേജിലേക്ക് പോയി...നീ ചെല്ല് ഞാൻ ഇവിട