Aksharathalukal

ആർദ്രമായ് final part

ഡാ...ആദി...
രാഹുലോ....അപ്പൊ അമ്മു... എനിക്ക് തോന്നിയതാണോ...
ആദി...
ആ....നീ എപ്പോ വന്നു...
ഞാൻ കുറച്ച് മുന്നേ....ഡാ...ആദി നിന്നെ മനസ്സിലാകാത്തതുകൊണ്ടല്ല...പക്ഷേ അമ്മയെ പറ്റി നീ ഒന്ന് ആലോചിച്ചു നോക്കിക്കേ...
അമ്മുവിൻ്റെ ഫോട്ടോയിലേക്കു നോക്കി ഇരുന്ന ആദിയോട് രാഹുൽ ചോദിച്ചു...
എടാ...എനിക്ക് മനസിലാകാഞ്ഞിട്ടല്ല പക്ഷേ അമ്മു അവളുടെ ഓർമ്മകൾ അങ്ങനെ പെട്ടെന്ന് മായ്‌ക്കാൻ ആകുന്ന ഒന്നല്ല...
മം...പോകുന്നുണ്ടോ നീ...
ഉണ്ട്...അവൻ രാഹുലിനെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി...
എന്ന ഞാനും വരാം നിൻ്റെ കൂടെ...
മം...
മഴയൊന്നു തോർന്നപ്പോൾ...ആദിയും രാഹുലും കൂടി...സ്നേഹതീരം ഓർഫനേജിലേക്ക് പോയി...
നീ ചെല്ല് ഞാൻ ഇവിടെ നിൽക്കാം...
ശെരി...രാഹുലിനെ ഒന്ന് നോക്കി ആദി...അമ്മുവിൻ്റെ കല്ലറയ്ക്ക് മുന്നിൽ ചെന്ന് നിന്നു...അവളോട് ഉള്ളിലെ വിഷമങ്ങൾ പറഞ്ഞു...
ആദിയേട്ടാ...ഒരു ചെറിയ കുട്ടി അവൻ്റെ ഷർട്ടിൽ പിടിച്ചു വിളിച്ചു...
എന്താ ചിന്നുമോളെ...
ആദിയേട്ടാ...എനിക്കുള്ള മിട്ടായി ഇവിടെ...
മോൾ അങ്ങോട്ട് ചെല്ലൂ...
മിട്ടായികൾ ഓക്കെ മേരി സിസ്റ്റർ തരും...
ചേട്ടൻ ഇപ്പൊ വരാം...
മം...ചിന്നു ഓടി സിസ്റ്ററുടെ അടുത്തേക്ക് പോയി...
(അമ്മു നിൻ്റെ ഓർമകൾ ഇവിടെ എല്ലാം നിറഞ്ഞു നിൽക്കുകയാണ്...
ഇവിടെ വരുമ്പോൾ എനിക്ക് നീ എൻ്റെ അടുത്തുള്ള പോലെ തോന്നുന്നു...
തൊന്നല്ലല്ലാ...നീ ഇപ്പോളും എൻ്റെ കൂടെ ഉണ്ട് അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടവും...)
അവൻ അവളുടെ കല്ലയ്ക്ക് മുകളിലേക്ക് പൂക്കൾ വെച്ച ശേഷം കുട്ടികളുടെ അടുത്ത് ചെന്നു...
ആദി...സിസ്റ്റർ മേരിയാണ്...
ഇശോമിഷിഹായിക്ക് സ്തുതിയായിരിക്കെട്ടെ...സിസ്റ്റർ...
ഇപ്പോളും എപ്പോളും സ്തുതിയായിരിക്കെട്ടെ...
ആദി വരുമെന്ന് എനിക്ക് തോന്നിയിരുന്നു...തന്നെ കിട്ടിയത് അവളുടെ ഭാഗ്യം ആയിരുന്നു... എത്രയും താൻ അവളെ സ്നേഹിക്കുന്നിലെ...
മം...അതുകൊണ്ടായിരിക്കും അല്ലേ കർത്താവ് അവളെ എന്നിൽ നിന്നും വേഗം തന്നെ അടർത്തി മാറ്റിയത്...
ചിലപ്പോൾ ഒക്കെ അങ്ങനെയാണ് ആദി...
ഇഷ്ടമുള്ളവരെ ദൈവം വേഗം വിളിക്കും...
ആദി സിസ്റ്ററെ ഒന്ന് നോക്കി ചിരിചെന്ന് വരുത്തി...പിന്നെയും....അവളുടെ കല്ലറയ്ക്ക് അരുക്കിൽ ചെന്ന് നിന്നു...
(അമ്മു ദൈവം നമ്മളോട് എന്തിനാ ഇങ്ങനെ ചെയ്തേ...നമ്മളുടെ സ്നേഹം കണ്ടു ദൈവത്തിനുപോലും അസൂയ തോന്നി കാണുമല്ലെ....പക്ഷേ ഒന്നുണ്ട് ദൈവത്തിനു നിന്നെ മാത്രമേ എന്നിൽ നിന്നും പിരികാൻ കഴിഞ്ഞൊള്ളു....നിൻ്റെ ഓർമകൾ എന്നിൽ എന്നും ഉണ്ട്...)
അവൻ ഒന്നുകൂടെ കല്ലറയിലേക്ക് നോക്കി...
      
അമയ 
Born on : 03/03/2000
Died on : 10/08/2021

                     അവസാനിച്ചു


ഒരു ചെറിയ കഥയായിരുന്നു.... ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു....
കൂടെ നിന്ന എല്ലാവർക്കും നന്ദി...🙏