Aksharathalukal

ഇന്നലെയുടെ സിനിമകൾ( ഭാഗം-2)



 മറവിയിൽ മറഞ്ഞു പോകാത്ത, ഇന്നലെയുടെ ഓർമ്മകളെ അടയാളപ്പെടുത്തുന്ന കുറേ ചിത്രങ്ങൾ....

 കറുപ്പിന് വെളുപ്പിലും, തിരശ്ശീലയിൽ മിന്നി മറഞ്ഞത് ജീവിതഗന്ധിയായ കഥകളായിരുന്നു..... ആ കഥകളിലെ കഥാപാത്രങ്ങൾക്ക് മണ്ണിന്റെ മണം ഉണ്ടായിരുന്നു.....

 അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾക്ക് ഒപ്പം......


........................ തുടരും.................................

ഇന്നലെയുടെ സിനിമകൾ( ഭാഗം-2) - ജീവിത നൗക(1951)

ഇന്നലെയുടെ സിനിമകൾ( ഭാഗം-2) - ജീവിത നൗക(1951)

0
2121

 ജീവിതനൗകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. 1951ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറായി തിക്കുറിശ്ശി  സുകുമാരൻ നായർ ജീവിതനൗകയുടെ വിജയത്തോടെ മാറി. തിരുവനന്തപുരത്ത് ഈ ചിത്രം തുടർച്ചയായി 284 ദിവസം പ്രദർശിപ്പിച്ചു. കണ്ടവർ കണ്ടവർ വീണ്ടും കാണാനായി തിയേറ്ററിലേക്ക് ഓടിയെത്തി. അത്രയേറെ മനോഹരമായിരുന്നു ജീവിതം നൗകയുടെ കഥ. തമിഴ് സിനിമയുടെ പ്രചോദനമുൾ കൊണ്ട് അന്നു പുറത്തിറങ്ങിയിരുന്ന മലയാള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ജീവിത നൗക. ഇത് ശരിക്കും മലയാ