പൈൻ മരങ്ങൾക്കു താഴെ ഭാഗം -9
പെട്ടന്ന് അതിശക്തമായ കാറ്റും മഴയും തുടങ്ങി. ബംഗ്ളാവിന്റെ മുറ്റത്ത് അച്ഛൻ സായിപ്പ് മാത്രമായി.. കണ്മുന്നിൽ കണ്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല അയാൾക്ക്. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിനും മുൻപേ എല്ലാം കഴിഞ്ഞിരുന്നു.
അലറി വിളിച്ചു പെയ്യ്ത മഴയിൽ ലിഡിയയും സിദ്ധനും പാതി കത്തിയ കരികക്ഷങ്ങളായി കഴിഞ്ഞു.. മിന്നലിന്റെ വെളിച്ചത്തിൽ ആ മൃതുശരീരങ്ങളിൽനിന്നും പുക ഉയരുന്നത് കണ്ടപ്പോൾ സായിപ്പിന്റെ ഉള്ളൊന്നുപിടച്ചു.
പെട്ടന്ന് തന്നെ സായിപ്പ് ബംഗ്ലാവിനുള്ളിൽ കയറി വാതിലടച്ചു കുറ്റിട്ടിട്ടു. റൂമിലെത്തിയ അയാൾ അലമാരി തുറന്നു ഒരു മദ്യകുപ്പി തുറന്ന് വായിലേക്ക് കമഴ്ത്തി.. നിറച്ച ഒരു ചുരുട്ടെടുത്തു കത്തിച്ചു പുക വിട്ടുകൊണ്ടു ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും എന്തിനെന്നില്ലാതെ നടന്നു. ഇടക്ക് പുറത്തെ ബലിക്കളത്തിലേക്കും നോക്കുന്നുണ്ടായിരുന്നു അയാൾ. അങ്ങനെ എങ്ങനെയൊക്കെയോ സായിപ്പ് നേരം വെളുപ്പിച്ചു. അപ്പോഴും ശവശരീങ്ങൾ അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു.
രാത്രി ഉണ്ടായിയുന്ന സംഭവങ്ങൾ അറിഞ്ഞു രാവിലെ തന്നെ പലരും ബംഗ്ലാവിനു വെളിയിൽ എത്തിയിരുന്നു.. ആർക്കും അകത്തേക്ക് കടക്കാൻ ധൈര്യമുണ്ടായിരുന്നില്ല. സായിപ്പിന്റെ ഒന്നുരണ്ടു വിശ്വസ്ത ജോലിക്കാർ ബംഗ്ളാവിനുള്ളിലേക്കു പോയി. സായിപ്പ് ഹാളിൽ ഒരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു.. ആദ്യം അടുത്തേക്ക് ചെല്ലാൻ അവരൊന്നു ഭയന്നു. ചേതനയറ്റപോലെ ആയിരുന്നു ഇരുപ്പ്.
എങ്കിലും ഒരാൾ ധൈര്യം സംഭരിച്ചു സായിപ്പിനെ തട്ടി വിളിച്ചു. ഒരു ഞെട്ടലോടെ സായിപ്പ് ഉണർന്നു. തലേദിവസം ഉണ്ടായ സംഭവങ്ങളും, അമിതമായ മദ്യപാനവും കൊണ്ടു ബോധംകെട്ട് ഉറങ്ങി പോയി അയാൾ. ഉണർന്ന ഉടനേ അയാൾ ചാടി എഴുന്നേറ്റു ആദ്യം നോക്കിയത് മുറ്റത്തേക്കായിരുന്നു. അലങ്കോലമായി കിടന്നിരുന്ന ബലിക്കളവും അതിന് അരികിലായി സിദ്ധന്റെയും ലിഡിയയുടെയും മൃതദേഹവും കണ്ട് ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി. പെട്ടന്ന് എന്തോ ഓർത്തമാതിരി അകത്തേക്ക് പോയി. മറ്റൊരു മദ്യക്കുപ്പി എടുത്തു രണ്ടുമൂന്നു കവിൾ അകത്താക്കി. തിരികെ വന്നു കെട്ടുപോയ ചുരുട്ടെടുത്തു കത്തിച്ചു പുകയാഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു അക്ഷമനായ് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്നു.
അപ്പോഴേക്കും അടുത്തുഉണ്ടായിയുന്ന മറ്റൊരു തോട്ടത്തിന്റെ മാനേജർസായിപ്പും അവിടെ എത്തിയിരുന്നു.. അതച്ചൻസായ്പ്പിന് വലിയൊരാശ്വാസമായി. അയാൾ ഫെർണാഡൻസ് സായിപ്പിനോട് കാര്യങ്ങൾ തിരക്കി. നടന്നതൊക്കെയും കേട്ടുകഴിഞ്ഞപ്പോൾ പന്തിയല്ലാത്തതു എന്തോ ഒന്നു സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് മറ്റേ സായിപ്പ് ഫെർണാണ്ടൻസ് സായിപ്പിനോട് പറഞ്ഞു.
അവിടെ ഉണ്ടായിരുന്ന ജോലിക്കാരെ വിളിച്ചു രണ്ടുപേരുടെയും മൃതുശരീരം പനമ്പായിൽ പൊതിഞ്ഞു കെട്ടാനും, അതിന് ശേഷം ബലിക്കളവും മറ്റും വൃത്തിയാക്കി, മുറ്റം പഴയരീതിയിൽ ആക്കുവാനും അവർക്ക് മറ്റേ സായിപ്പ് നിർദേശം നൽകി.
ഒരുകാരണവശാലും പള്ളിയിലോ, തെമ്മാടി കുഴിയിലോ ലിഡിയയെ സംസ്കരിക്കാൻ കഴിയില്ലെന്ന് അപ്പോൾ വന്ന സായിപ്പ് പറഞ്ഞു. ഇതൊരു ദുർമരണമാണെന്നും, ക്രിസ്ത്യൻ മതാചാരങ്ങൾക്ക്, ഇവിടെ ചെയ്ത
കർമ്മങ്ങൾ എതിരായതുംകൊണ്ട് ഫെർണാണ്ടൻസ് സായിപ്പിനെ സഹായിക്കാൻ പള്ളിക്കോ സഭക്കോ കഴിയില്ല എന്നു കൂടി പറഞ്ഞപ്പോൾ അച്ഛൻ സായിപ്പ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നു.
അവർ അങ്ങനെ ഒരുപായം കണ്ടെത്തി. എസ്റ്റേറ്റിന്റെ കിഴക്കവസാനമായി കാടുകൾ തുടങ്ങുന്നിടത്തു ലിഡിയയുടെയും സിദ്ധന്റെയും മൃതുശരീരങ്ങൾ മറവുചെയ്യുക. അങ്ങനെ അവർ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. അവിടെ രണ്ടുകുഴികൾ എടുത്ത് ഒന്നിൽ സിദ്ധന്റെയും മറ്റേതിൽ ലിഡിയയുടെയും ശവശരീങ്ങൾ അടക്കം ചെയ്തു. ലിഡിയയുടെ കുഴിക്കുമുകളിൽ ഒരു ശിലാഫലകവും വെച്ചു...
കുറച്ച് നാളുകൾ കുഴപ്പമില്ലാതെ കടന്നു പോയി... അധികം ആരും ആവഴിയ്ക്കു പോകാതായി.
കർക്കടകമാസത്തിലെ ഒരു കറുത്തവാവ്..
അകത്തു നല്ല ചൂടായതുകൊണ്ടു അത്താഴം കഴിഞ്ഞു കാറ്റു കൊള്ളുവാൻ വേണ്ടി ഫെർണാണ്ടൻസ് സായിപ്പ് മുറ്റത്തുകൂടി ഉലാത്തുകയായിരുന്നു.. ഒന്ന് രണ്ടു പരിചാരകരും ഒപ്പമുണ്ടായിരുന്നു.. അപ്പോഴാണ് തോട്ടത്തിന്റെ ഒരറ്റത്തായിനിന്നും ഒരലർച്ച കേട്ടത്. ആദ്യം എല്ലാവരും ഒന്ന് ഭയന്നു. കാര്യം എന്തെന്നറിയാൻ സായിപ്പ് ഒരാളെ അങ്ങോട്ടയച്ചു.. കുറേ സമയത്തിന് ശേഷം അയാൾ ഓടികിതച്ചു അവിടേക്ക് വന്നു... പാതി കിതച്ചു വിക്കി വിക്കി ഒരുവിധം അയാൾ കാര്യമറിയിച്ചു. അവിടെ ബംഗ്ലാവിലെ കുശിനിക്കാരിൽ ഒരാളെ കൊന്നിട്ടിരിക്കുന്നു.
സായിപ്പും ബാക്കി ഉള്ളവരും അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോൾ സായിപ്പ് വല്ലാതെ പകച്ചു നിന്നുപോയി.. തന്റെ വിശ്വസ്തനായ ഒരാളായിരുന്നു അത്. കഴുത്തിലും നെഞ്ചിലുമുള്ള മുറിവിലൂടെ ചോര വാർന്നൊലിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ എന്തോ കണ്ടു ഭയന്നപോലെ വല്ലാതെ തള്ളിയിരുന്നു..
സായിപ്പ് എന്തെന്നറിയാതെ നിൽക്കുമ്പോൾ തൊട്ടടുത്ത കാട്ടിൽ രണ്ടു കണ്ണുകൾ സായിപ്പിനെ ലക്ഷ്യമാക്കി ഉന്നം പിടിക്കുന്നുണ്ടായിരുന്നു....
.
.
.
.
തുടരും
പൈൻ മരങ്ങൾക്കു താഴെ ഭാഗം -10
അതേ ആ കണ്ണുകൾ സായിപ്പിനെ ലക്ഷ്യം വെച്ചുതന്നെ ആയിരുന്നു. സായിപ്പും ബാക്കി അവിടെ കൂടിയിരിക്കുന്നവരും നോക്കി നിൽക്കെ തേയില കാടുകളെ വകഞ്ഞുമാറ്റികൊണ്ട് ഒരു വലിയ ചെന്നായ അവർക്ക് നേരെ കുതിച്ചു.. ആരും അങ്ങനെ ഒരു ആക്രമണം പ്രതീക്ഷിക്കാത്തതു കൊണ്ട് ഭയന്നുവിറച്ചു പോയി. ചെന്നായ ചാടിയത് സായിപ്പിനെ ലക്ഷ്യംവെച്ചായിരുന്നു എങ്കിലും അയാൾ പെട്ടന്ന് ഒഴിഞ്ഞു മാറി. ചെന്നായയുടെ പിടി വീണത് അടുത്ത് നിന്ന തോട്ടം തൊഴിലാളിയുടെ ദേഹത്തായിരുന്നു. കൂടി നിന്നവർ നാനാവഴിക്കും ചിതറിയോടിയപ്പോൾ അയാൾ ചെന്നായുടെ ആക്രമണിതിന് ഇരയായി കഴിഞ്ഞിരുന്നു.. അയാളുടെ കഴുത്തിൽ ആ മൃഗത്തിന്റെ&n