Aksharathalukal

ഞാനെന്ന വലിയവൻ

മൂഡനാം മർത്ത്യാ നീ മറന്നുപോകുന്നു
നീ പിറന്നതോ ചെന്നായായല്ല 

ഒരു പിഞ്ചു പൈതലായ് തേങ്ങി കരഞ്ഞപ്പോൾ
നിണമല്ല പാലാണ് ചുണ്ടിൽ പകർന്നത് 

ഒരുകളിക്കോപ്പിനായി വാശിപ്പിടിച്ചപ്പോൾ 
വാളല്ല തോക്കല്ല നിൻകൈയിൽ തന്നത്

വാക്കിനെ വാളായി നിൻ കൈയ്യിലേന്തീട്ട്
വെട്ടിനിരത്തി ഉടച്ചു നീ സർവ്വതും 

സ്നേഹിക്കുവാനായി നിന്നെ പഠിപ്പിച്ചു
ശത്രുക്കളായി കണ്ടു മാംസം രുചിച്ചു നീ

പെറ്റവയറിന്റെ നൊമ്പരമറിയാതെ
മറുപിളർന്നു രുധിരം നുണഞ്ഞു നീ

കൂടപ്പിറപ്പായ പൈങ്കിളി പെണ്ണിന്റെ 
മാനം വിലപേശി വിൽക്കുന്നു ചന്തയിൽ 

അന്യന്റെ കൈയ്യിലെ സമ്പത്ത് മോഹിച്ച്
കൂടെ നടന്നു നീ ഒക്കെയും കവരുന്നു 

പ്രണയം നടിച്ചിട്ടു പാവമാം പെണ്ണിന്റെ
പ്രിയമുള്ളതൊക്കെയും തച്ചുടക്കുന്നു നീ 

മെയ്യോടു പാതിയായി നിൻകൂടെ നിന്നവർ
മണ്ണോട് മണ്ണാക്കി ദൂരേക്കയച്ചുനീ

ഭിക്ഷാടനപാത്രം  തട്ടിയെടുത്തിട്ടു 
ഭിക്ഷായാം വറ്റെല്ലാം നക്കിത്തുടക്കുന്നു

നേടുന്നതില്ല നീ വേറോരു ലോകവും
ആറടി മണ്ണു നിനക്കും നിച്ഛയം....

(അപൂർണം)


@പദ്മശ്രീസുധീഷ്