Aksharathalukal

മാന്ത്രിക ലോകം

മാന്ത്രിക ലോകത്തേക്കൊരു യാത്ര പോയിട്ട് വരാം.....

സ്വർഗ്ഗലോകവും നരകവും ഗന്ധർവ്വലോകവും പോലെ മാന്ത്രികതയുടെ ലോകം......
അവിടുത്തെ മാന്ത്രികന്റെ ഏക പുത്രനാണ് ലിൻഡ്രോയിട്..... അവൻ എല്ലാ മാന്ത്രികവിദ്യകളിലും മുൻപന്തിയിൽ എത്തിക്കാൻ അവന്റെ പിതാവ് അത്യാധികം പ്രയത്നിച്ചു.....

അതിന്റെ ഫലമായി അവൻ എല്ലാത്തിനും മുൻപന്തിയിൽ ആയിരുന്നു..... മന്ത്രത്തിലും തന്ത്രത്തിലുമൊക്കെ അവൻ മികവ് തെളിയിച്ചു........

അല്ലാ മന്ത്രവിദ്യകളും ഗ്രിഹസ്തമാക്കിയ അവൻ തികച്ചും വലിയൊരു മാന്ത്രികനായി......


ഒരിക്കൽ തങ്ങളുടെ ലോകത്ത് നിന്നു എല്ലാ സ്ഥലങ്ങളും ചുറ്റി കറങ്ങാനായി ഇറങ്ങി ...... അങ്ങനെ അവനു നാഗലോകത്തെ പറ്റി അറിയാൻ സാധിച്ചു  .....

ആ അറിവ് അവനിൽ അത്യാഗ്രാം ഉടലെടുത്തു..... എങ്ങനെയും തനിക്ക് നാഗമാണിക്യം സ്വന്തമാക്കി ഈ ലോകം അവന്റെ സ്വാദിനത്തിൽ ആക്കാൻ അവൻ കണക്കുകൂട്ടി.....

അതിന്റെ ഫലമായി അവൻ തന്റെ വേഷവിദാനമെല്ലാം മാറ്റി വച്ചു ഒരു ചെറുപ്പക്കാരന്റെ രൂപത്തിൽ അങ്ങോട്ട് യാത്രയായി......

അവൻ അങ്ങനെ നാഗ ലോകം ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുമ്പോൾ അവിടെ സുന്ദരിയായ ഒരു പെണ്ണിനെ കണ്ടു...... അവളിൽ അവൻ ആകൃഷ്‌ടനായി...... എങ്ങനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത അവനിൽ ഉടലെടുത്തു......

അവൻ ആദ്യം അവളുമായി സൗഹൃദം സ്ഥാപിച്ചു......

ആരാണ് അങ്ങ്.... എന്താണ് വേണ്ടത്......

ഞാൻ എങ്ങനെയോ ഇവിടെ എത്തിയതാണ്..... എന്റെ ലോകത്തു അവിടെ നിന്നു പുറത്തിറങ്ങാൻ പാടില്ലായിരുന്നു.... ഞാൻ ആ നിയമം തെറ്റിച്ചു അതിന്റെ ഫലമായി എന്നെ അവിടുന്ന് പുറത്താക്കി......


ഇപ്പോൾ ഇവിടെ എത്തി......

താങ്കൾ വിഷമിക്കേണ്ട.....വിരോധമില്ലെങ്കിൽ എന്റെ കൂടെ പോരുന്നോളൂ..... നിങ്ങൾക്ക് താമസിക്കാനുള്ള 
സൗകര്യം ഞാൻ ഉണ്ടാക്കിത്തരാം.....

തന്റെ പ്ലാൻ വിജയിച്ച സന്തോഷത്തിൽ അവൻ അവളുടെ കൂടെ യാത്രയായി......

മാന്ത്രികന്റെ മായയിൽ പതുക്കെ അവൾ ലയിക്കാൻ തുടങ്ങി.... പതിയെ പതിയെ അവൾ അവനിൽ അകൃഷ്‌ടയായി.....

താൻ ഒരു നാഗമാണെന്ന് തുറന്നു പറയാൻ അവൾ കൂട്ടക്കില്ല.... ഒരു മനുഷ്യനെ പ്രണയിക്കാനും സംഗമിക്കാനും അവളെ കൊണ്ട് സാധിക്കില്ലായിരുന്നു.....

കാരണം അവളായിരുന്നു നാഗമാണിക്യം സംരക്ഷിക്കേണ്ടവൾ..... എന്നാൽ അവന്റെ മായയിൽ അവൾ മതിമറന്നു..... എന്തിനെക്കാട്ടിലും ഏറെ അവനെ സ്നേഹിച്ചു  ......


തന്റെ കയ്യിൽ നിന്നും നാഗമാണിക്യം കവർന്നുകൊണ്ട് പോകാൻ വന്ന നീചനാണെന്നു അറിയാതെ......

അവളുടെ സൗന്ദര്യത്തിൽ അവൻ മതിമറന്നു പോയി..... അവൻ വന്ന കാര്യം പോലും വിസ്മരിക്കാൻ തുടങ്ങി അത്ര ആഴത്തിൽ അവൾ അവനിൽ പതിഞ്ഞിരുന്നു.....

ഒരിക്കൽ തടാകത്തിനടുത് ഒരു പറയുടെ മുകളിൽ ഇരുന്നു പ്രണയം പങ്കു വയ്ക്കുകയായിരുന്നു അവർ.....




ആ സമയത്തു അവൻ അവളോട് തന്റെ മനസിലുള്ള രഹസ്യം പങ്കു വച്ചു.....

അത് കേട്ടതും അവൾക്ക് എന്തു ചെയ്യണം എന്നറിയാൻ പാടില്ലായിരുന്നു

ഒരു സൈഡിൽ താൻ പ്രാണനു തുല്യം സ്നേഹിക്കുന്ന ആൾ.... മറുസൈഡിൽ തന്നെ ഏൽപ്പിച്ചിരിക്കുന്ന കർത്തവ്യം.....

എന്താണ് വേണ്ടതെന്നു ഒരു ഊഹം ഇല്ലായിരുന്നു..... എന്നിട്ടും അവൾ അവനോട് സത്യം പറഞ്ഞില്ല.....

അവൾക്ക് അവനെ ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു.... എന്നാൽ മാണിക്യം അവനെ ഏൽപ്പിക്കാനും സാധ്യമല്ലായിരുന്നു.....

എന്താണ് ഇതിനൊരു മാർഗ്ഗം എന്നാലോചിച്ചു അവൾ ദിവസങ്ങൾ തള്ളിനീക്കി......

പിന്നെ ഇതിനുള്ള ഉപായം അവൾ തന്നെ കണ്ടെത്തി..... ഒരു ദിവസം അവൾ അവനെയും കൊണ്ട് നാഗ ക്ഷേത്രത്തിലേക്ക് പോയി .....

അവൻ അവിടെ കണ്ട കാഴ്ച്ചയിൽ ഞെട്ടി തരിച്ചു നിന്നുപോയി......

വലിയൊരു നാഗത്തിന്റെ തലയിൽ ഇരിക്കുന്ന നാഗമാണിക്യം




അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.... താൻ ആഗ്രഹിച്ചത് ലഭിക്കാൻ പോകുന്ന സന്തോഷത്തിൽ  ചുറ്റും ഉള്ളതെല്ലാം മറന്നു  ......

തന്റെ പ്രണയിനി കൂടെ ഉള്ളത് കൂടി അവൻ മറന്നിരുന്നു.....

കണ്ട ആവേശത്തിൽ അവൻ പെട്ടെന്ന് തന്നെ മാണിക്യം എടുക്കാനായി ആ നാഗത്തിന്റെ അടുത്തേക്ക് പാഞ്ഞു.....

എന്നാൽ അവനു ചുറ്റും..... ആയിരക്കണക്കിന് പാമ്പുകൾ ചുറ്റും കൂടി..... അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത രീതിയിൽ അവനെ വളഞ്ഞു.....

ഈ സമയം അവൾ മനസിലാക്കിയിരുന്നു അവന്റെ ഉദ്ദേശം വേറെ ആണെന്ന്......

അവളുടെ കണ്ണുകൾ ജ്വാലിക്കാൻ തുടങ്ങി..... അവളിൽ ഭാവവെത്യാസം വന്നു..... ഒന്നും മനസിലാവാതെ അവൻ അവളെ വീക്ഷിക്കുകയായിരുന്നു......

പതുക്കെ അവളുടെ കണ്ണുകൾക്ക് നീല നിറം രൂപപ്പെട്ടു ശരീരം പാമ്പിന്റെ ആവാൻ തുടങ്ങി...... പകുതി പാമ്പിന്റെ ശരീരവും ബാക്കി കന്യകയുടെ ശരീരവും ആയി നിൽക്കുന്ന അവളെ കണ്ടു ആവാൻ ഞെട്ടി......

അവളുടെ വലിലാൽ ചുരുട്ടി ദൂരേക്കെറിഞ്ഞു അവനെ.....

എടാ.... ദുഷ്ട്ട നീചനായ മാന്ത്രിക...... നിനക്ക് എന്നെ അപായപെടുത്തി അല്ലാതെ ഇത് ഇവിടുന്നു കൊണ്ട് പോകാൻ സാധിക്കില്ല.....

അല്ലയോ പ്രിയേ..... നിന്റെ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു പോയി.... അത് കൊണ്ട് പോകുമ്പോൾ നിന്നെയും ഈ മാണിക്യവും ഞാൻ ഇവിടുന്നു കൊണ്ട് പോയിരിക്കും.....

രണ്ടുപേരും പരസ്പരം വാക്കുകളാൽ പ്രകമ്പനം കൊള്ളിച്ചു..... പരസ്പരം നേരിട്ട്..... എന്നാൽ മന്ത്രികന്റെ മായയിലും മന്ത്രത്തിലും അവൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല......

അവളെ നിഷ്കരണം പരാജയപ്പെടുത്തി ആ നാഗമാണിക്യം അവൻ കൈക്കലാക്കി.....

അതിനുശേഷം അവൻ അവളെയും കൊണ്ട് മന്ത്രിക്കലോകത്തേക്ക് പുറപ്പെട്ടു......

ആ നാഗകന്യകയെ അവന്റെ ലോകത്ത് സ്നേഹത്തിന്റെ അമ്പിനൽ തളച്ചിട്ടു.....

താൻ ചെയ്തുപോയ തെറ്റിനാൽ നീറി നീറി അവൾ അവിടെ കഴിയുന്നു..... ഒരു ദിവസം തന്നെയും മാണിക്യവും മാന്ത്രികനിൽ രക്ഷിക്കാൻ വരുമെന്ന പ്രതീക്ഷയിൽ......

അങ്ങനെ രക്ഷക്കായി വരുന്ന ഒരു പിറവിക്കായി നമുക്ക് കാത്തിരിക്കാം...... മാന്ത്രികന്റെ നാശം കുറിക്കാൻ വരുന്ന ആ പ്രതിഭാസത്തിനായി......

ശുഭം