ഫസ്റ്റ് ലവ് ഫസ്റ്റ് സ്റ്റോറി
നാളുകൾക്ക് മുന്നേ ഒരു കോളേജ് അഡ്മിഷൻ കാലം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്. ആദ്യമായി അവളെ കണ്ടത് അവിടെ വച്ചാണ്. കണ്ട വഴിക് ഒപ്പം ഇരുന്ന നിഷ്മലിനോട് പറഞ്ഞു \"അവളെ വേറെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ തന്നെ കെട്ടും\". പല കോളേജുകളിക്കുള്ള അഡ്മിഷൻ അവിടെ ഒറ്റ ദിവസം ആയിട്ടാണ് നടന്നത്.
കാലം ഒരുപാട് കടന്നു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ.....
കഷ്ട പെട്ടു ഉദ്ദേശിച്ച കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു, കുറച്ചു പോരാടിയിട്ടാനെങ്കിലും. ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞാണ് എനിക്ക് കോളേജിൽ പോകാൻ സാധിച്ചത്. എന്നെക്കാൾ റാങ്ക് കുറഞ്ഞ ആളുകൾക് അഡ്മിഷൻ കിട്ടി പക്ഷെ എന്തോ ഒരു കാരണത്താൽ എന്റെ അഡ്മിഷൻ വൈകി.
ആദ്യ ദിനം ചെന്നപ്പോളാണ് ആകെ ഞെട്ടിപ്പോയത്. അവളും ആ കോളേജിൽ ആണ് പോരാത്തതിന് ക്ലാസ്സ് ലീഡറും. ഡിഗ്രി മുതലാണ് എല്ലാവരോടും കമ്പനി ആയി തുടങ്ങിയത്. അതോണ്ട് തന്നെ പെൺപിള്ളോരോട് സംസാരിക്കാൻ ചെറിയൊരു ബുദ്ധിമുട്ടായിരുന്നു. എന്റെ ആദ്യ ദിവസം തന്നെ C പ്രോഗ്രാം എഴുതാൻ ടീച്ചർ പറയുന്ന കേട്ടപ്പോൾ ആകെ ബേജാറായി കാരണം ഡിഗ്രി തന്നെ ഒരു തരത്തിൽ ആണ് പാസ്സ് ആയി പോന്നത്.
അവളുമായി എന്താണേലും ഒന്നു കമ്പനി ആകണം എന്റെ ഇഷ്ടം പറയണം. പക്ഷെ അവളുടെ അവളുടെ സ്വന്ദര്യാ സങ്കൽപ്പങ്ങൾ ഇഷ്ടങ്ങൾ ഒന്നും എനിക്ക് അറിഞ്ഞു കൂടാ. പോരാത്തതിന് വീട്ടിലെ അവസ്ഥ. ഞാൻ പാർട്ട് ടൈം ജോലി ചെയ്തും അമ്മ പശുവിനെ വളർത്തിയും ഒകെ കഴിഞ്ഞു പോകുന്ന ഞാൻ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ അവളെ ആഗ്രഹിക്കും ഇഷ്ടപെടും. സത്യത്തിൽ പ്രേമിക്കാനും പ്രേമിക്കപ്പെടാനും യോഗ്യത വേണമെന്ന് മനസിലായത് അന്നാണ്.
നമ്മുടെ മനസ് ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണ് എന്നു പറയുന്നത് എത്രയോ ശരിയാണ്. അവൻ അങ്ങു ഇഷ്ടപ്പെടാൻ തുടങ്ങി എന്നാൽ ചെറിയൊരു ആത്മ നിയന്ത്രണം ഉള്ളത് കൊണ്ട് ഇഷ്ടം തുറന്ന് പറയാൻ നിന്നില്ല. അപ്പോളല്ല യോഗ്യതയും മറ്റുo ഒരു പ്രശ്നം ആവുള്ളു.
ഒരാളെ അവരറിയാതെ ഇഷ്ടപെടുന്ന എന്നതാണ് പ്രണയത്തിലെ ഏറ്റവും നല്ല അനുഭവം ഏറ്റവും ദുരനുഭവവും. കാലങ്ങൾ കഴിഞ്ഞു അവസാന വർഷത്തിലേക്ക് കോളേജ് ജീവിതം കടന്നു. ഞാൻ അപ്പോളും ആ പ്രണയം അവളെ അറിയിക്കാതെ ഉള്ളിൽ കൊണ്ട് നടന്നു.
മുന്നേ പറഞ്ഞ ദുരനുഭവത്തിന്റെ കാഠിന്യം കൂട്ടാൻ ഒരുത്തൻ വന്നു. 6 അടി പൊക്കം ജിം ബോഡി കൂടെ ദുരുദ്ദേശവും. നമ്മുടെ മുന്നിൽ നിന്നും നമുക് ഏറ്റവും ഇഷ്ടപ്പെട്ടവരെ മറ്റൊരാളു സ്വന്തമാകുന്നത് കാണുമ്പോൾ ഉള്ളൊന്നു തകരും അവിടെ എന്റെ ഉള്ളും ഒന്നു തകർന്നു. അപ്പോളും എന്റെ യോഗ്യതയെ ആരും ചോദ്യം ചെയ്തില്ല എന്ന ദുരഭിമാനത്താൽ ഞാൻ തല താഴ്ത്തി നടന്നു.
കോളേജ് കഴിഞ്ഞു അവരെല്ലാം വല്യ വല്യ ഐ ടി കമ്പനിയിൽ placed ആയി രാജ്യത്തിന്റെ പല കോണിലേക്കും പോയി. ഞാൻ പഴയ പാർട്ട് ടൈം ജോലിയും ആയി ഒരു നല്ല കമ്പനിയിലും കിട്തെ നാട്ടിൽ നിന്നു.
എപ്പോളും സങ്കടം പറയാറുള്ള ജിതിനോട് തന്നെ ഈ കാര്യം പറഞ്ഞു. അവന്ടെ ഉപദേശ പ്രകാരം ഒരു ദിവസം അവളെ വിളിച്ചു. ഒരിക്കലും സ്വന്തമാകില്ല എന്നറിയാം അഭിമാന ക്ഷതം ആണെന്നും അറിയാം പക്ഷെ... വിചാരിച്ച പോലെത്തന്നെ മറുപടി നെഗറ്റീവ് ആയിരുന്നു.
\'നിന്ടെ ഉള്ളിൽ അതൊരു വിങ്ങൽ ആയി കിടക്കരുത് എന്നു കരുതിയാണ് ഞാൻ നിന്നോട് അവളെ വിളിക്കാൻ പറഞ്ഞത്. അത് പറഞ്ഞു കഴിഞ്ഞാൽ നീ ഒരു പരുതി വരെ ഓക്കേ ആകും\' ഒരു കൂട്ടുകാരന്ടെ കടമ അവൻ നല്ല ഭംഗിയായി നിറവേറ്റി.
കാലം പിന്നെയും പോയി. വീണിടത്തു നിന്ന് ഞാനും ഓടിതുടങ്ങി. ഇൻഫോസിസ് ust എന്നീ ഇഷ്ടപെട്ട കമ്പനികളിൽ ഞാനും ജോലിക് കയറി.... സ്റ്റിൽ..... കഥ തുടരുന്നു