Part 8\"ഇല്ല മോളെ.. അവൻ ഇപ്പോ ഖത്തറിൽ പുതിയതായി ഒരു ബസിനസ്സ് സ്റ്റാർട് ചെയ്തിട്ടുണ്ട്.. അവിടെ എന്തോ ഒരു ആവശ്യത്തിന് പോയതാ 2 ആഴ്ച കഴിഞ്ഞെ വരൂ.. \"\"ഓഒഹ് ആണോ.... ഞങ്ങൾ എടക്ക് കാശിയേട്ടന്റെ ഇന്റർവ്യൂ കാണാറിണ്ട് നല്ലതാട്ടോ... \"ഉമയും ഗോപിനാഥനും മറുപടിയായി ഒന്ന് ചിരിച്ചു.. കുറേ സമയം ചിലവഴിച് അത്താഴവും കഴിച്ചാണ് അന്ന് അവർ അവിടെ നിന്നും മടങ്ങിയത്... ലക്ഷ്മിയെയും മക്കളെയും കൂടെ വരാൻ ഒരുപാട് നിർബന്ധിചെങ്കിലും അത് സ്നേഹത്തോടെ നിരസിച്ചു.അന്നത്തെ ദിവസം എല്ലാവരുടെയും മനസിന് വല്ലാത്ത ഒരു സന്ദോഷമായിരുന്നു.. വർഷങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച.. അതിന് വല്ലാത്തൊരു മധുരമായിരുന്നു..