Aksharathalukal

ഗായത്രി ദേവി -29

    \"   ഇവൾ എന്തോ മറക്കുന്നു  എന്നത് തീർച്ച അത് നാളെ തന്നെ കണ്ടെത്തണം... ഇന്ന് ഇവൾ സ്കൂളിൽ വന്നിട്ടില്ല എന്നിട്ടും അമ്മയോട് സ്കൂളിൽ വന്നു എന്ന് കള്ളം പറയുന്നു... \" ഗംഗാദേവി പറഞ്ഞു 

    \"  അതെ എന്തോ കള്ളത്തരം ഇവൾ കാണിക്കുന്നുണ്ട് എന്ന് മനസിലായി അത് കണ്ടെത്തുക തന്നെ വേണം...\"ഗോമതിദേവിയും പറഞ്ഞു
     
   
         ഇരുവരും അതും പറഞ്ഞുകൊണ്ട് പരസ്പരം നോക്കി.... പിന്നീട് കൈയും കാലും മുഖവും കഴുകി അകത്തേക്ക് കയറി ഈ സമയം തിണ്ണയിൽ വെച്ച തങ്ങളുടെ ബാഗും കയ്യിലെടുത്തു കൊണ്ടു അകത്തേക്ക് കയറി...അപ്പോഴേക്കും ഗായത്രി അവളുടെ മുറിയിൽ ബാഗ് ഷെൽഫിൽ വെച്ച് തന്റെ യൂണിഫോം മാറ്റി ഒരു പച്ചനിറ ചുരിദാർ ധരിച്ചു കൊണ്ടു അമ്മയുടെ അരികിൽ നോക്കി നടന്നു... അന്നേരം വടുക്കോറത്തു പാത്രം വെയ്ക്കുന്നതിന്റെ ശബ്ദം കേട്ടതും ഗായത്രി അങ്ങോട്ട്‌ നടന്നു...

       \"അമ്മേ അമ്മക്ക് ജോലി വല്ലതും ശെരിയായോ... വടുകോറത്തു പെറുക്കിയിട്ട പാത്രങ്ങൾ കഴുകുന്ന അമ്മിണിയോട് ഗായത്രി വന്നു ചോദിച്ചു

   \"ഉവ്വ്..\"

      \"എവിടെ എന്തു ജോലിയാ..\" ഗായത്രി വീണ്ടും ആകാംഷയോടെ ചോദിച്ചു 

     \"അതോ അൻസാർ ഹോസ്പിറ്റലിൽ ക്ലീനിങ് പിന്നെ ഒറു ഹോട്ടെലിൽ പാത്രം കഴുകൽ അങ്ങനെ...\"

    \"എത്രയാ ശമ്പളം..\"

     \"രണ്ടും ചേർത്ത് മാസം ഒരു പത്തു വരും...\" അമ്മിണി പറഞ്ഞു 

    \"അത് തികയുമോ..\"

       \"മം... എന്തേ തികയാതെ നമ്മൾ അർഭാടമായി ജീവിക്കുകയില്ല ഉള്ളത് കൊണ്ടു സന്തോഷത്തോടെ ജീവിക്കും അങ്ങനെ ജീവിക്കാൻ ഈ അമ്മയുടെ ശമ്പളം മതി..\"അമ്മിണി അല്പം ഗൗരവത്തിൽ അത് പറഞ്ഞതും ഗായത്രിദേവി പിന്നീട് ഒന്നും തന്നെ ചോദിക്കാൻ നിന്നില്ല...

  അവൾ പതിയെ അവിടെ നിന്നും തന്റെ അച്ഛന്റെ അരികിലേക്ക് ചെന്നു...

  \"  അച്ഛാ...\" മുറിയുടെ പുറത്ത് നിന്നു കൊണ്ടു വാതിലിൽ ചാരി നിന്നുകൊണ്ട് അവൾ വിളിച്ചു 

      \"ആരിത് അച്ഛന്റെ ഗായത്രി മോളോ വാ..അച്ഛന്റെ അരികിൽ വന്നു ഇരുന്നാട്ടെ..\" രാഘവൻ അവളെ തന്റെ തല കൊണ്ടു മാടി വിളിച്ചു... ഗായത്രി പതിയെ ഒരു പുഞ്ചിരിയും നൽകികൊണ്ട് അച്ഛന്റെ അരികിലേക്ക് ചെന്നിരുന്നു.... അച്ഛന്റെ ചലനമറ്റു കിടക്കുന്ന ആ കൈകൾ അവൾ പതിയെ തൊട്ടു നോക്കി... അന്നേരം രാഘവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി...

       \"വേണ്ട അച്ഛൻ കരയാൻ പാടില്ല... അച്ഛനാണ് ഞങ്ങളുടെ ധൈര്യം ഞങ്ങൾക്ക് ധൈര്യം പഠിപ്പിച്ചത് അച്ഛനാണ് ...ഗായത്രി രാഘവന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചു...

    \"അച്ഛാ എനിക്ക് അച്ഛനോട് ഒരു കാര്യം പറയണം..\"ഗായത്രിദേവി മടിയോടെ പറഞ്ഞു 

    \"പറയടാ...\"

   \"പറയാം അതിനു മുൻപ് അച്ഛൻ എനിക്കൊരു സത്യം ചെയ്യണം...\"

    \" സത്യമോ ന്റെ കുട്ടി എന്നോട്  എന്തോ വലിയ ഒരു ക്കാര്യം പറയാൻ ആഗ്രഹിക്കുന്നു പക്ഷെ അത് ചെറിയ കാര്യമല്ല എന്ന് മനസിലായി..ശെരി എന്തായാലും സത്യം മോളു പറ \"

     \"വെറും വാക്ക് കൊണ്ടല്ല സത്യം എനിക്ക് വേണ്ടത്...ദേ അച്ഛന്റെ കൈപ്പതി ഇപ്പോൾ എന്റെ കൈപ്പതിയുടെ മുകളിൽ ആണ് ഇപ്പോൾ പറ സത്യം എന്ന് എന്നിട്ട് പറയാം...\" ഗായത്രിദേവി പറഞ്ഞു 

      \"ശെരി.... സത്യം അച്ഛന്റെ പൊന്നുമോൾക്ക് എന്താണ് പറയാൻ ഉള്ളത് അത് പറ ധൈര്യമായി...\"

     \"ഈ സത്യം ഞാൻ ചോദിക്കുന്നത് പോലും അച്ഛൻ അമ്മയോട്  ഇതു ഒരിക്കലും പറയരുത്... അത് പിന്നെ എനിക്ക് , എനിക്ക് ഒരു ജോലികിട്ടി നാളെ മുതൽ ഞാൻ ജോലിക്ക് പോകും...\"

\"  മോളെ.. \"

     \"അതെ അച്ഛാ ഒരു പപ്പടം കമ്പനി അവിടെയാണ് ജോലി ആദ്യം 5000 രൂപ തരും പിന്നെ പതിയെ പതിയെ കൂടുതൽ പൈസ തരും...\"

     \"മോളെ വേണ്ട അരുത് അച്ഛന്റെ പൊന്നുമോൾ ജോലിക്ക് ഒന്നും തന്നെ പോകരുത് പകരം നന്നായി പഠിച്ചാൽ മതി...അതാണ്‌ എനിക്കും നിന്റെ അമ്മയ്ക്കും ഇഷ്ടം ഞങ്ങളുടെ ആഗ്രഹവും അതാണ്‌...\" രാഘവൻ പറഞ്ഞു 

      \"അച്ഛൻ എന്തൊക്കയാ പറയുന്നത് പഠിക്കാനോ... ഇനി അതിനു സാധിക്കും എന്ന് തോന്നുണ്ടോ അച്ഛന് ....\" ഗായത്രി അച്ഛനോട് ഗൗരവത്തോടെ ചോദിച്ചു 

     \"മോളെ , നീ എന്തൊക്കെ പറഞ്ഞാലും പഠിക്കണം...\"

  അച്ഛാ പ്ലീസ് അച്ഛന് അറിയുന്നതല്ലേ എനിക്ക് ആ സ്കൂളിൽ പോകുന്നത് തന്നെ തീരെ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും നിങ്ങളുടെ രണ്ടാളുടെയും ആഗ്രഹം കാരണമാണ്... \"

     \"എന്ന് വെച്ചാൽ നീ പറയുന്നത് പഠിക്കാൻ ഇഷ്ടമില്ലായിരുന്നു എന്നല്ലേ..\" രാഘവൻ ചോദിച്ചു 

    \"ഒരിക്കലും അല്ല എന്നെ അവിടെ ഉള്ള എല്ലാ കുട്ടികളും കളിയാക്കും അതുകൊണ്ട് സ്കൂളിൽ പോകാൻ താല്പര്യം  ഇല്ല...\"

     \"അങ്ങനെയെങ്കിൽ നിന്നെ നീ ജോലി ചെയ്യുന്ന സ്ഥലത്തും ആളുകൾ നിന്റെ രൂപം കണ്ടു കളിയാക്കില്ലെ അപ്പോൾ നീ എന്തു ചെയ്യും... \" രാഘവൻ ചോദിച്ചു 

      \"ഒരിക്കലും ഇല്ല അച്ഛാ കാരണം അവിടെ ഉള്ള മുതലാളി തന്നെ പറഞ്ഞു കഴിഞ്ഞു നീ വലിയ മനസ്സിന് ഉടമയാണ് എന്ന് മുതലാളി തന്നെ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അവിടെ ആരും എന്നെ കളിയാക്കുകയില്ല...\"

    \"എന്ത്‌...\" രാഘവൻ അതിശയത്തോടെ ചോദിച്ചു 

   \"മം... സത്യം..\"

     \"അങ്ങനെ അദ്ദേഹം പറയാൻ എന്തെങ്കിലും ഉണ്ടായോ...\"

   \"  മം.. ഞാൻ ഇന്ന് സ്കൂളിലേക്ക് പോയില്ല പകരം നമ്മുടെ 9 മണിയുടെ vks ഇൽ കയറി ടൗണിൽ പോയി ശേഷം അവിടെ പല കടകളും കയറി ഇറങ്ങി  ഒരു ജോലിക്കു വേണ്ടി അങ്ങനെ ഞാൻ പോകുന്ന സമയത്തു ആണ് ആകാശ് പപ്പട കമ്പനി കണ്ടത് ഞാൻ  ചെറിയ ഒരു പ്രതീക്ഷയോടെ അങ്ങോട്ടു പോയി എന്നെ കണ്ടതും മുതലാളി എന്തിനാ വന്നത് എന്ന് ചോദിച്ചു ഞാൻ ജോലിക്ക് എന്ന് പറഞ്ഞതും എന്നെ ഒത്തിരി വഴക്ക് പറഞ്ഞു അത് കേട്ടതും ഞാൻ സങ്കടത്തോടെ അവിടെ നിന്നും പോരുന്ന സമയം അങ്ങോട്ട്‌ കുറച്ചു ആളുകൾ വന്നു അവർ സംഭാവന എന്നാ പേരിൽ ആ മുതലാളിയെ ശല്യം ചെയുന്നത് കണ്ടു അപ്പോൾ ഞാൻ അവിടെ തന്നെ നിന്നു  അതെല്ലാം കണ്ടു പ്രശ്നം ഗുരുതരമായി എന്ന് എനിക്ക് കുറച്  നേരം കൊണ്ടു മനസിലായി കാരണം അവർ ആ മുതലാളിയുടെ ഷർട്ടിനു കയറി പിടിച്ചു കത്തിയും മറ്റും കഴുത്തിലായി പിടിച്ചു അപ്പോൾ തന്നെ എല്ലാവരും പേടിച്ചു വിറക്കാൻ തുടങ്ങി  ആർക്കും ഒന്നും തടയാൻ കഴിയാതെ നിന്നു ഈ സമയം ഞാൻ അവർ ആരും കാണാതെ കൈയിൽ കുറച്ചു മണ്ണ് വാരി അവരുടെ മുഖത്തേക്ക് ഇട്ടു അപ്പോൾ അവർ അവരുടെ കണ്ണ് തിരുമ്മുന്ന സമയം കമ്പനിയിലെ എലാവരും വന്ന ആളുകളെ പൊതിരെ തല്ലി... അവർ അവുടെ നിന്നും ജീവനും കൊണ്ടു ഓടിയ ശേഷം ആ മുതലാളി എന്നെ വിളിച്ചു എനിക്ക് ജോലിയും തന്നു അപ്പോൾ അദ്ദേഹം എന്നോട് എന്തിനാണ് നീ ഇപ്പോൾ ഈ പ്രായത്തിൽ ജോലിക്ക് വരുന്നത് എന്ന് ചോദിച്ചു അപ്പോൾ ഞാൻ നമ്മുടെ എല്ലാകാര്യവും  അദ്ദേഹത്തോട് പറഞ്ഞു  അത് കേട്ടപ്പോൾ ആ മുതലാളിക്ക് സങ്കടം തോന്നി പിന്നെ എന്നോട് സ്നേഹത്തോടെ നാളെ മുതൽ ജോലിക്ക് വരാനും പറഞ്ഞു... \"

    \"നീ എന്തൊക്കെ പറഞ്ഞാലും നീ ജോലിക്കു പോകുന്നു എന്ന് പറയുന്നത് എനിക്കു ഒരിക്കലും സമ്മതിക്കാൻ കഴിയില്ല..\"രാഘവൻ ചുമരിന്റെ ഭാഗത്തേക്ക്‌ മുഖം തിരിച്ചു പറഞ്ഞു 

     \"അച്ഛാ അച്ഛനോട് ഞാൻ ഇപ്പോൾ നമ്മുടെ വീട്ടിലെ അവസ്ഥ പറഞ്ഞു തരണം എന്നില്ല അച്ഛൻ ഓർത്തു നോക്കു  അമ്മ പാവമാണ് എങ്ങനെ ഇതെല്ലാം ഒറ്റയ്ക്ക് നോക്കും... ഞങ്ങളുടെ പഠനം, അച്ഛന്റെ മരുന്നുകൾ,വീട്ടിലെ സാധങ്ങൾ,. അങ്ങനെ പലതും ചില്ല സമയത്തു അമ്മയ്ക്കും വയ്യാതെയാകും ആ ദിവസങ്ങളിൽ അമ്മക്ക് ജോലിക്കു പോകാൻ കഴിയില്ല അന്നേ ദിവസത്തെ നഷ്ടം നമ്മുക്ക് വലിയൊരു നഷ്ടം തന്നെയാണ്...\"

   \"എന്നാലും മോളു..\" രാഘവൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു 

      \"അച്ഛാ ഞാൻ തീരുമാനിരിട്ടിക്കുന്നു ഞാൻ ജോലിക്ക് പോകും  എന്ന് ഈ വിവരം ഞാൻ അമ്മയോട് പറയാത്തത് പോലെ അച്ഛനോടും പറയാതെ മറക്കും എങ്കിലും ആരെയും  ഒന്നും അറിയിച്ചില്ല  എന്നും തന്നിഷ്ടത്തിൽ ചെയ്ത് എന്നും എനിക്ക് തോന്നരുത് എന്നൊരു പേര്  എനിക്കും വരരുത് അതാണ്‌...\"

    \" പക്ഷെ മോളെ ഞാൻ പറയുന്നത് കേൾക്കു മോളു ഈ പത്തു എങ്ങനെയെങ്കിലും തീർത്താൽ മതി.... \" രാഘവൻ വീണ്ടും വേദനയോടെ പറഞ്ഞു 


  \"എന്നോട് ക്ഷമിക്കണം ഞാൻ ആദ്യമായി അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേൾക്കാതെ എന്റെ ഇഷ്ടത്തിന്  നടക്കുകയാണ് അച്ഛനോട് പറയണമെന്ന് തോന്നി പറഞ്ഞു  അത്രതന്നെ... തന്റെ ഉറച്ച തീരുമാനം അവൾ അച്ഛനോട് പറഞ്ഞു


  തുടരും 



ഗായത്രി ദേവി -30

ഗായത്രി ദേവി -30

4.8
1221

 മകൾ ഉറച്ച തീരുമാനത്തിൽ ആണ് എന്ന് പറഞ്ഞതും കൂടുതൽ ഒന്നും  തന്നെ അദ്ദേഹം പറഞ്ഞില്ല   \"എന്നാൽ മോളു പോയി അച്ഛന് കുറച്ച് ചായ തരാൻ പറ അമ്മയോട്...\"രാഘവൻ പറഞ്ഞു    \"ഞാൻ കൊണ്ടുവരാം... \"അതും പറഞ്ഞുകൊണ്ട് ഗായത്രിദേവി അവിടെ നിന്നും പോയി     \"അമ്മേ ചായ ഉണ്ടോ...\"അടുക്കളയിൽ എത്തിയ ഗായത്രി അമ്മയോട് ചോദിച്ചു    \"ഉണ്ട്‌...  ചായ പാത്രത്തിൽ നീ അത് ഒന്ന് ചൂടാക്കിക്കോളൂ...\"   \"ശെരി..\"     അമ്മ അടുക്കളയിൽ വെച്ചിരിക്കുന്ന ഓലയും കുറച്ചു പ്ലാസ്റ്റിക് കവറുകളും ചേർത്ത്  ചുരുട്ടി അവൾ അത് അടുപ്പിൽ വെച്ചു കൂടെ ചെറിയ ചുള്ളി വിറകും അത് നന്നായി കത്തുന്ന സമയം ചായ പാത്ര