ഗായത്രി ദേവി -30
മകൾ ഉറച്ച തീരുമാനത്തിൽ ആണ് എന്ന് പറഞ്ഞതും കൂടുതൽ ഒന്നും തന്നെ അദ്ദേഹം പറഞ്ഞില്ല
\"എന്നാൽ മോളു പോയി അച്ഛന് കുറച്ച് ചായ തരാൻ പറ അമ്മയോട്...\"രാഘവൻ പറഞ്ഞു
\"ഞാൻ കൊണ്ടുവരാം... \"അതും പറഞ്ഞുകൊണ്ട് ഗായത്രിദേവി അവിടെ നിന്നും പോയി
\"അമ്മേ ചായ ഉണ്ടോ...\"അടുക്കളയിൽ എത്തിയ ഗായത്രി അമ്മയോട് ചോദിച്ചു
\"ഉണ്ട്... ചായ പാത്രത്തിൽ നീ അത് ഒന്ന് ചൂടാക്കിക്കോളൂ...\"
\"ശെരി..\"
അമ്മ അടുക്കളയിൽ വെച്ചിരിക്കുന്ന ഓലയും കുറച്ചു പ്ലാസ്റ്റിക് കവറുകളും ചേർത്ത് ചുരുട്ടി അവൾ അത് അടുപ്പിൽ വെച്ചു കൂടെ ചെറിയ ചുള്ളി വിറകും അത് നന്നായി കത്തുന്ന സമയം ചായ പാത്രം അടുപ്പിൽ വെച്ചു... ശേഷം അതിലെ ചായ ഒന്ന് ചൂടാക്കി...
\"അമ്മേ ചായ ചൂടായി ഇനി ഇതിൽ എന്തെങ്കിലും വയ്ക്കണോ...\" ഗായത്രി അമ്മയോട് കുറച്ചു ഉച്ചത്തിൽ ചോദിച്ചു
\"ആ സാമ്പാർ ചൂടാക്കാൻ വെച്ചോ... പിന്നേയ് അച്ഛന് കുടിക്കാൻ ഉള്ള കഞ്ഞി വെയ്ക്കണം ആ പൊടിയരി ഒന്ന് കഴുകി വെയ്ക്കുക... സാമ്പാർ ചൂടായ ശേഷം അതും വെയ്ക്കാൻ ഇനിയിപ്പോ കുറച്ചു കഴിഞ്ഞു അടുപ്പ് കത്തിക്കണ്ട ഇപ്പോൾ തന്നെ എല്ലാം ചെയ്ത് തീർക്കാം \" വടുക്കോറത്തു വിറക്കു കീറുന്ന സമയം അമ്മിണി പറഞ്ഞു
\"ശെരി അമ്മേ ഞാൻ ദേ ഈ ചായ അച്ഛന് കൊടുത്തിട്ടു വരാം...\"
\"മം... പിന്നെ മോളു അവർ രണ്ടു പേരെയും ഞാൻ വിളിച്ചു എന്ന് പറ..\"
\"ആ.. \"
ഗായത്രി അച്ഛന് കുടിക്കാൻ ഉള്ള ചായയുമായി അച്ഛന്റെ അരികിലേക്ക് നടന്നു...അപ്പോൾ അവൾ ഗംഗാദേവിയുടെ മുറിയിലേക്ക് എത്തി
ഗംഗാ, ഗോമതി... ഗായത്രി വിളിച്ചുകൊണ്ടു വാതിൽ തുറന്നു
\"മം.. എന്തെടി കുള്ളച്ചി എന്തേ...\"ഗംഗാദേവി ചോദിച്ചു
\" അത് പിന്നെ അമ്മ വിളിച്ചു അത് പറയാൻ വന്നതാ.. \"
\"ആ പറഞ്ഞല്ലോ ഇനി ഇവിടെ നിൽക്കണ്ട നിന്റെ മോന്ത കാണാൻ സഹിക്കുന്നില്ല എന്റെ മുറിയിൽ നിന്നും പോയെ നീ..\"ഗംഗാദേവി പറഞ്ഞു
ഗായത്രി സങ്കടത്തോടെ അച്ഛനുള്ള ചായയുമായി മുന്നോട്ടു നടന്നു... അപ്പോഴും തന്റെ അനുജത്തിമാർ സ്നേഹത്തോടെ ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല എന്ന വേദന അവളുടെ മനസ്സിൽ ഉണ്ടായിരുന്നു...അവൾ ഓരോന്നും ആലോചിച്ചുകൊണ്ട് അച്ഛന്റെ മുറിയിൽ പോയി..അവളെ കണ്ടതും
\"മോളെ നീ ജോലിക്ക് പോകുന്നത് ഒന്നൂടെ ആലോചിച്ചിട്ട് പോരെ..\" രാഘവൻ അവളെ കണ്ടതും ഒന്നൂടെ ചോദിച്ചു
\" അച്ഛാ ഈ ചൂടുള്ള ചായ കുടിക്കു ഇനി അതിനെ കുറിച്ച് സംസാരിക്കണ്ട ഞാൻ പോകും എത്ര കഷ്ടപ്പെട്ട് കിട്ടിയതാ അത് എന്ന് അച്ഛന് അറിയുമോ ഒത്തിരി കടയിൽ കയറി നാണം കെടുത്തി വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു ഒരു നായയെ പോലെ അലഞ്ഞു തിരിഞ്ഞു കിട്ടിയതാണ് അത് കളഞ്ഞു കുടിക്കാൻ ഞാൻ തയ്യാറല്ല...\"
പിന്നെ കൂടുതൽ ഒന്നും രാഘവൻ പറഞ്ഞില്ല... അപ്പോഴും തനിക്കു ഉണ്ടായ ആക്സിഡന്റും തന്റെ ഈ അവസ്ഥയും കുറ്റപ്പെടുത്തി കൊണ്ട് കിടന്നു ആ പാവം കണ്ണീരോടെ...അപ്പോഴേക്കും ഗംഗാദേവിയും ഗോമാതിദേവിയും അമ്മയുടെ അരികിൽ വന്നു
\"അമ്മേ... അമ്മ വിളിച്ചു എന്ന് അവള് പറഞ്ഞല്ലോ..\"
\"അവളോ... ഒ എത്ര പറഞ്ഞാലും അവളെ ചേച്ചിയെന്നു വിളിക്കില്ല അല്ലെ നീ...\" കുനിഞ്ഞു വിറക് കീറുന്നത് ഒരു നിമിഷം നിർത്തി നിവർന്നു അവരെ നോക്കികൊണ്ട് അമ്മിണി പറഞ്ഞു
\"പിന്നെ ചേച്ചി..അതിനു അവൾക്കു എന്നെക്കാൾ ഉയരം ഇല്ലല്ലോ ഉണ്ടാവട്ടെ അപ്പോൾ വിളിക്കാം..\" ഗംഗാദേവി പറഞ്ഞു
\"നോക്കു ഗംഗാ നീ മറക്കുന്നു അവൾ ആണ് എന്നെ ആദ്യം അമ്മയാക്കിയത് അവൾക്കു അപ്പുറമാണ് നീയും ദേ ഇവളും ജനിച്ചത് എല്ലാറ്റിനുപരി അവൾ കുടിച്ചതിന് ശേഷം അവൾടെ എച്ചിൽ പാൽ കുടിച്ചാണ് നിങ്ങൾ വളർന്നത് എന്ന് മറക്കണ്ട...\"
\"അമ്മ ഇപ്പോൾ ഇതുപോലെ പറഞ്ഞു തർക്കം ചെയാൻ ആണോ വിളിച്ചത് എന്നാൽ ഞങ്ങൾ പോവാണ്...\" ഗംഗാദേവി കോപത്തോടെ പറഞ്ഞു
\"ഏയ്യ് എടി വൃത്തികെട്ടവളെ ഞാൻ ഇവിടെ വിറകു കീറുന്നത് കണ്ടില്ലെ ഇതെല്ലാം ആ ചായിപ്പിൽ കൊണ്ട് പോയി അടുക്കി വെയ്ക്ക് രണ്ടാളും...\"
\"മം... ബെസ്റ്റ് ഒന്ന് പോയെ അമ്മേ എനിക്ക് പഠിക്കാൻ ഉണ്ട്... വേണേൽ അമ്മയുടെ മൂത്ത മകളെ വിളിച്ചോ...\"അതും പറഞ്ഞുകൊണ്ട് ഗംഗാദേവി തിരിഞ്ഞതും
\"ടി...\"
\"ഞാൻ ഇല്ല അമ്മേ...എനിക്ക് ഒന്നും വയ്യ..എനിക്ക് പഠിക്കാൻ ഉണ്ട് \"
\"എന്നാൽ നീ പോടി മടിച്ചി.. നീ വായോ ഗോമതി അമ്മയെ സഹായിക്കാൻ...\"
\"അമ്മേ അത് പിന്നെ എനിക്കും ഉണ്ട് പഠിക്കാൻ....\"
\"ഓ ഈ നാശം പിടിച്ച രണ്ടും വരില്ല... \" പിറുപ്പിറുത്തു കൊണ്ട് അമ്മിണി തന്റെ ജോലി തുടർന്നു...
അപ്പോഴേക്കും അങ്ങോട്ട് ഗായത്രി വന്നു..
\"അവർക്കു പഠിക്കാൻ ഉള്ളതുകൊണ്ടല്ലേ ഞാൻ സഹായിക്കാം...\"
\"പഠിക്കാൻ തേങ്ങാകൊലയാ ഉള്ളത്...ജോലി ചെയ്യാൻ മടിയാ രണ്ടിനും...\"അമ്മിണി കോപത്തോടെ പറഞ്ഞു
ഗായത്രി ഒരു പുഞ്ചിരി നൽകി കൊണ്ട് തന്റെ അമ്മയെ സഹായിക്കാൻ തുടങ്ങി
അന്ന് രാത്രിയായതും എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നു...
\" നാളെ അവൾ സ്കൂളിൽ വരുണ്ടോ അല്ലെങ്കിൽ പുറത്തേക്കു പോകുന്നുണ്ടോ അത് എങ്ങോട്ടാണ് എന്തിനാണ് എന്ന് കണ്ടെത്തണം... കണ്ടെത്തിയെ പറ്റൂ...\" ഗംഗാദേവി പറഞ്ഞു
\"അതെ ചേച്ചി അവളെ കൈയോടെ പിടിക്കണം എന്നാലെ അമ്മയ്ക്കും അച്ഛനും അവളുടെ സ്വഭാവം അറിയൂ...\"
\"നമ്മളെക്കാൾ അവളെ ഉയർത്തി ഉള്ള അവരുടെ സംസാരം എനിക്ക് അത് കേൾക്കുമ്പോ തന്നെ ഭ്രാന്ത് പിടിക്കും അത് ഇല്ലാതാക്കണം അതിനായി എന്തും ചെയ്യും...\" ഗംഗാദേവി മനസ്സിൽ വിചാരിച്ചു കിടന്നു..
ഇതേ സമയം
\"ദൈവമേ എന്റെ മോളു... അവൾ പഠിച്ചു മിടുക്കിയാകണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം... മറ്റു രണ്ടു കുട്ടികൾക്കും പഠിപ്പ് ഇല്ല എങ്കിലും എങ്ങനെയെങ്കിലും ജീവിക്കും അവരെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരാൾ കിട്ടും പക്ഷെ ഗായത്രി അവൾക്ക് അവളെ മനസിലാക്കുന്ന ഒരാൾ കിട്ടുമോ ഈ ഭൂമിയിൽ... എന്റെ കുട്ടിക്ക് ആകെ ആശ്രയമായി ഉണ്ടാവുക അവൾടെ പഠിപ്പാണ് പക്ഷെ ഇന്ന് അതും ദൈവമേ...ന്റെ കുട്ടിയുടെ ഭാവി നശിച്ചു എന്നെ ഇതൊക്കെ കാണിക്കാൻ ആണോ ഇങ്ങിനെ കിടത്തിയത്...ഇതു എനിക്ക് അമ്മിണിയോട് പറയാനും പറ്റില്ല പറഞ്ഞാല്ലോ പക്ഷെ മോൾക്ക് ചെയ്ത സത്യം ഇനിയിപ്പോ ആ സത്യം പാലിക്കാത്തതിനാൽ ഞാൻ ചാവും എങ്കിൽ ചാവട്ടെ അമ്മിണി വരട്ടെ പാലുമായി അപ്പോൾ അവളോട് പറയുക തന്നെ വേണം..\" രാഘവൻ സ്വയം പറഞ്ഞു
ഇതേ സമയം ഗായത്രി
\"ദൈവമേ എനിക്ക് കിട്ടിയ ജോലിയിൽ ഞാൻ ഒരു തെറ്റും ചെയ്യാൻ പാടില്ല എന്റെ അമ്മയെ സഹായിക്കാൻ കഴിയണം എന്റെ അമ്മ ഈ കാര്യം ഉടനെ ഒന്നും അറിയരുത്..\" ഗായത്രിദേവി മനസ്സിൽ വിചാരിച്ചു
\" നാളെ മുതൽ രാവിലെ നേരത്തെ എഴുന്നേറ്റു പണികൾ എല്ലാം ഒരുവിധം തീർത്ത ശേഷം ജോലിക്ക് പോകണം... ദൈവമേ ഈ കുടുംബത്തിന് ഞാൻ മാത്രമേ ഉള്ളു കൂടെ ഉണ്ടാവണെ ഭഗവാനെ.. \" അമ്മിണിയും മനസ്സിൽ വിചാരിച്ചു അടുപ്പിൽ പാൽ തിളയ്ക്കുന്ന സമയം
എല്ലാവരും നാളെയുടെ സൂര്യോദയം കാത്തിരിക്കുകയായിരുന്നു...
തുടരും
ഗായത്രി ദേവി -31
പിറ്റേന്ന് രാവിലെ അമ്മിണി പതിവിലും നേരെത്തെ എഴുന്നേറ്റു...നേരെ കൈയും കാലും മുഖവും വായയും. കഴുകി വന്നു ശേഷം അടുപ്പ് കത്തിച്ചു ചായ ഉണ്ടാക്കി... പിന്നെ അത് ഇറക്കിയ വെച്ചു എന്നിട്ട് അടുപ്പിൽ ചോറിനുള്ള വെള്ളം വെച്ചു ഈ സമയം ചട്നിക്കുള്ള തേങ്ങ ചിരകി ഈ തേങ്ങയും പച്ചമുളകും എല്ലാം കൂടി അമ്മിയിൽ അരച്ച് ചട്നിയാക്കി ഒരു പാത്രത്തിൽ പകർത്തി വെച്ചു .. അപ്പോഴേക്കും അടുപ്പിൽ ഉള്ള വെള്ളം തിളച്ചു അതിൽ അരി കഴുകി ഇട്ടു വെച്ചു എന്നിട്ട് പയർ ഉപ്പേരി വെയ്ക്കാൻ അത് നന്നാക്കാൻ ഇരുന്നു അപ്പോഴേക്കും അമ്മിണിയുടെ മൂന്ന് മക്കളും എഴുന്നേറ്റു വന്നു... \"ആ മക്കള് എഴുന്