Aksharathalukal

ഗായത്രി ദേവി -31

    പിറ്റേന്ന് രാവിലെ

    അമ്മിണി പതിവിലും നേരെത്തെ എഴുന്നേറ്റു...നേരെ കൈയും കാലും മുഖവും വായയും. കഴുകി വന്നു ശേഷം അടുപ്പ് കത്തിച്ചു ചായ ഉണ്ടാക്കി... പിന്നെ അത് ഇറക്കിയ വെച്ചു എന്നിട്ട് അടുപ്പിൽ ചോറിനുള്ള വെള്ളം വെച്ചു ഈ സമയം ചട്നിക്കുള്ള തേങ്ങ ചിരകി  ഈ തേങ്ങയും പച്ചമുളകും എല്ലാം കൂടി അമ്മിയിൽ അരച്ച് ചട്നിയാക്കി ഒരു പാത്രത്തിൽ പകർത്തി വെച്ചു .. അപ്പോഴേക്കും അടുപ്പിൽ ഉള്ള വെള്ളം തിളച്ചു അതിൽ അരി കഴുകി ഇട്ടു വെച്ചു എന്നിട്ട് പയർ ഉപ്പേരി വെയ്ക്കാൻ അത് നന്നാക്കാൻ ഇരുന്നു അപ്പോഴേക്കും അമ്മിണിയുടെ മൂന്ന് മക്കളും എഴുന്നേറ്റു വന്നു...

    \"ആ മക്കള് എഴുന്നേറ്റോ അമ്മ വിളിക്കാൻ നില്കുവായിരുന്നു മോളെ ഗായത്രി അച്ഛൻ എഴുന്നേറ്റോ എന്ന് നോക്കിയിട്ട് ദേ ആ ഫ്ലാസ്ക്കിലെ ചായ കൊടുക്ക്‌...\"അമ്മിണി ഗായത്രിയോട് പറഞ്ഞു 

   \"ശെരി അമ്മേ..\"

     \"നിങ്ങൾ രണ്ടാളും  ചായ കുടിച്ചതിന് ശേഷം ഒരാൾ മുറ്റം അടിച്ചുവാരിക്കോ മറ്റേയാൾ വെള്ളം കോരി ഒഴിക്കണം ബക്കറ്റിൽ കുളിക്കാൻ കേട്ടോ... ആര് എന്തു ചെയ്യണം എന്ന് സ്വയം തീരുമാനിച്ചോ...പെട്ടെന്നു ആവട്ടെ...\"


     ഇരുവരും ഒന്നിച്ച്  ആദ്യം ഫ്ലാസ്ക്കിൽ ഉള്ള കട്ടൻ ചായ ഒരു ഗ്ലാസിൽ ഒഴിച്ച് കുടിച്ചു ശേഷം പുറത്തേക്കു ഇറങ്ങി...

   \"ഞാൻ  മുറ്റം അടിച്ചുവാരം... \"ഗംഗ പറഞ്ഞു

   \"ശെരി... \"ഗോമതി പറഞ്ഞു

        \"നീ അത് കണ്ടോ അവൾക്കു അമ്മ ഒരു പണിയും കൊടുത്തില്ല അച്ഛന് ചായ കൊടുക്കാൻ മാത്രം നമ്മുക്ക് മാത്രം ഈ  ജോലി...\"മുറ്റം അടിച്ചുവാരാൻ ഉള്ള ചൂല് വടുകോറത്തുള്ള വിറകുപുരയിൽ നിന്നും എടുക്കുന്ന സമയം ഗംഗാദേവി പറഞ്ഞു

    \"ശെരിയാ ഞാനും അത്  ശ്രെദ്ധിച്ചു..എന്തു പറയാനാ അമ്മയ്ക്കും അച്ഛനും എപ്പോഴും അവളോട്‌ തന്നെയാണ് ഇഷ്ടം... അത് കുറയുന്നു പോലുമില്ല...\" ഗോമതി പറഞ്ഞു 

    \"കുറക്കാം അവളോട്‌ അവർക്കുള്ള സ്നേഹം അത് തകർക്കാൻ ഉള്ള വഴി ഇപ്പോൾ നമ്മുടെ മുന്നിൽ ഉണ്ട്‌ അതിലൂടെ മുന്നോട്ടു പോയാൽ മതി...\" ഗംഗാദേവി പറഞ്ഞു 

  \"മം..\"ഗോമതി ഒന്ന് മൂളി 

     \"എന്നാൽ ശെരി ജോലി തുടങ്ങിക്കോ വർത്തമാനം പറയുന്നത് അമ്മ കാണണ്ട..\"

  \"ശെരി ചേച്ചി..\"

      അങ്ങിനെ ഇരുവരും അമ്മ തങ്ങൾക്കായി വ നൽകിയ ജോലികൾ ചെയ്തു...അപ്പോഴേക്കും അമ്മിണി അടുക്കളയിലെ എല്ലാ ജോലിയും തീർത്തു.. ഈ സമയം തന്റെ മൂന്ന് മക്കളും ഓരോരുത്തരായി കുളിയും കഴിഞ്ഞു വന്നിരുന്നു...

      \" ദേ അതിൽ ദോശയുണ്ട്‌ ഇതിൽ ചോറ് ആ ചീന ചട്ടിയിൽ ഉപ്പേരിയും ഉണ്ട്‌ ചോറും ഉപ്പേരിയും ഉച്ചക്ക്  കഴിക്കാൻ ചോറ്റും പാത്രത്തിൽ പകർത്തിക്കോ മൂന്നാളും ഇപ്പോൾ  ദോശയും ചട്നിയും കഴിച്ചോളൂ.. ആ പിന്നേയ് അമ്മയ്ക്കും ദേ ആ പത്രത്തിൽ ചോറും ഉപ്പേരിയും വാങ്ങിച്ചു വെയ്ക്കണം ട്ടാ ഒരാൾ ഞാൻ അപ്പോഴേക്കും കുളിച്ചിട്ടു വരാം... \"അമ്മിണി തന്റെ മൂന്ന് മക്കളോടായി അതും പറഞ്ഞുകൊണ്ട് കൈയിൽ മാറാൻ ഉള്ള തുണിയുമായി ബാത്ത്റൂമിൽ കയറി...

     കുളിയെല്ലാം കഴിഞ്ഞു വന്ന അമ്മിണി അടുപ്പിൽ വെച്ച ചൂട് വെള്ളം ഒരു പാത്രത്തിൽ പകർത്തി അതിൽ തണുത്ത വെള്ളവും ഒഴിച്ച് ശേഷം അതിൽ കൈ കൊണ്ട് തൊട്ടു നോക്കി

   \"മം  ... ഇതു മതി...\" അമ്മിണി ആ വെള്ളവുമായി രാഘവന്റെ അരികിൽ എത്തി...എന്നിട്ടു ആ വെള്ളത്തിൽ ഒരു വെള്ള തോർത്തും മുക്കി പിഴിഞ്ഞു കൊണ്ട് രാഘവന്റെ ശരീരം മുഴുവനും തുടച്ചു...

       \"എന്നാൽ  ഞാൻ ഇന്ന് മുതൽ ജോലിക്ക് പോവുകയാണ് ട്ടാ...നിങ്ങള്ക്ക് ഉച്ചക്ക് കഴിക്കാൻ ഉള്ളത് എല്ലാം ഇവിടെ വെയ്ക്കാം... നമ്മുടെ കല്യാണി ചേച്ചി വന്നു വാരി തരും..ഞാൻ അവരോടു പറഞ്ഞിട്ടുണ്ട്..\"ശരീരം തുടക്കുന്ന സമയം അമ്മിണി പറഞ്ഞു 

    \"എന്തിന് അതിന്റെ ആവശ്യമില്ല വെറുതെ എന്തിനാ അവരെ ശല്യം ചെയുന്നത്...\" രാഘവൻ പറഞ്ഞു 

     \"ആരാ ഉള്ളത് ഇവിടെ നിങ്ങള്ക്ക് ഭക്ഷണം വാരി തരാൻ നമ്മുടെ കുട്ടികളും സ്കൂളിൽ  പോകും ഞാൻ ജോലിക്കും പിന്നെ എന്തു ചെയ്യും നമ്മൾ അവർക്കു അത് കുഴപ്പമില്ല എന്ന് പറഞ്ഞു ഇനി നിങ്ങൾ ഇതൊരു പ്രേശ്നമാക്കരുത് അത്ര തന്നെ...\"

   \"അതല്ല മക്കൾ വന്നിട്ട് വാരി തന്നാൽ മതി എനിക്ക് കുഴപ്പമില്ല ഞാൻ വെറുതെ ഇവിടെ കിടപ്പല്ലേ അല്ലാതെ ഒരു ജോലിയും ഇല്ലല്ലോ...\"

       \"ദേ നിങ്ങൾ ഇങ്ങോട്ട് ഒന്നും മിണ്ടണ്ട അവർ വരും ഭക്ഷണം വാരി തരും അത്ര തന്നെ വേറെ ആരുമല്ലല്ലോ നിങ്ങളുടെ ചേച്ചി അല്ലെ അവർ.... പിന്നെ അവർക്കു ഇപ്പോൾ നമ്മുടെ അവസ്ഥ അറിയാം അവർ വരും അത്ര തന്നെ...അമ്മിണി അപ്പോഴേക്കും രാഘവന്റെ ശരീരം മുഴുവനും തുടച്ചു ശേഷം അദ്ദേഹത്തിന് മറ്റൊരു തുണി ധരിപ്പിച്ചു...എന്നിട്ട് പുറത്തേക്കു ആ അഴുക്ക് വെള്ളവുമായി പോയി അത് തെങ്ങിൻ മൂട്ടിൽ ഒഴിച്ച ശേഷം അദ്ദേഹത്തിന് കഴിക്കാൻ ഉള്ള ദോശയും കൊണ്ട് മുറിയിൽ പോയി അത് വാരി കൊടുത്തു....

     \"എന്നാൽ ഞാൻ പോകട്ടെ മക്കളുടെ കൂടെ തന്നെ പോകാം കവലവരെ എന്നിട്ടു ഞാൻ ബസ് കയറും  അവർ സ്കൂളിലേക്കും പോകും അവരും തയ്യാറായി... സൂക്ഷിച്ചിരിക്കണം കേട്ടോ...\" അമ്മിണി രാഘവനോട്‌ പറഞ്ഞു 

     \"ഞാൻ നിനക്ക് ഒരു പ്രാരാഭ്തമായി അല്ലെ അമ്മിണി..\" രാഘവൻ നിറ കണ്ണുകളോടെ ചോദിച്ചു 

      \"നിങ്ങൾ എന്റെ ശക്തിയാണ്...\"അമ്മിണി അതും പറഞ്ഞുകൊണ്ട്  രാഘവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി അമ്മിണിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങി...

തന്റെ വിധിയെ ഓർത്തു വേദനയോടെ രാഘവൻ പതിയെ മയക്കത്തിൽ വീണു...

കവലയിൽ എത്തിയതും

     \"എന്നാൽ മക്കളെ നിങ്ങൾ പൊയ്ക്കോളൂ... സൂക്ഷിച്ചു പോകണം ട്ടാ...പിന്നെ സ്കൂൾ വിട്ടു വന്ന ശേഷം ഉടനെ തന്നെ അച്ഛന് ചായ ഉണ്ടാക്കി കൊടുക്കാൻ മറക്കരുത് കേട്ടോ...\" അമ്മിണി മക്കളോട് പറഞ്ഞു

     \"ശെരി... \"ഗായത്രിദേവി ചിരിച്ചുകൊണ്ട് കൊണ്ട് പറഞ്ഞു

     അമ്മിണി ബസ്സിനായി വെയിറ്റ് ചെയ്ത് നിൽക്കുന്ന സമയം മക്കൾ മൂന്ന് പേരും അവരുടെ സ്കോളിലേക്കായി മുന്നോട്ടു നടന്നു...സ്കൂളിൽ എത്തിയതും ആ ഗേറ്റ് മുറിഞ്ഞു അകത്തു കടക്കാൻ കഴിയാതെ ഗായത്രി മടിച്ചു നിന്നു...

      \"ദൈവമേ സമയമായല്ലോ ഞാൻ ഇനി ആ കമ്പനിയിൽ എത്തുമ്പോഴേക്കും സമയം ഒത്തിരി വൈകും ഇവരുടെ കണ്ണ് വെട്ടിച്ചു ഞാൻ എങ്ങനെ കമ്പനിയിൽ പോകും...\" അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു...


   മം... എന്തേ വരുന്നില്ലെ... ഗോമതി അല്പം ഗൗരവത്തോടെ ചോദിച്ചു

   \"ആ.. \"ഒരു പുഞ്ചിരിയോടെ ഗായത്രി പറഞ്ഞു 


     തന്റെ അനുജത്തിമാർ ശ്രെദ്ധിക്കുന്നത് മനസിലാക്കിയ ഗായത്രി അകത്തേക്ക് നടന്നു.. അവളുടെ ക്ലാസ്സ്‌ മുറിയിലേക്ക് അവൾ കടക്കുന്നത് വരെയും ഗംഗാദേവിയും ഗോമതിദേവിയും അവളെ ശ്രെദ്ധിച്ചു...

     \"ചിലപ്പോ ഇനി ഇന്ന് ഇവൾ എങ്ങോട്ടും പോകില്ലെ ...അത് ഇന്നലെ മാത്രമായിരുന്നു അങ്ങനെ ടൗണിലേക്ക് പോയത്...\"ഗോമതി ഒരു സംശയഭാവത്തോടെ ചോദിച്ചു 

    \"ചിലപ്പോ ആയിരിക്കാം...\" ഗംഗാദേവി പറഞ്ഞു 

    \"എന്നാൽ വാ നമ്മുക്ക് നമ്മുടെ ക്ലാസ്സിൽ പോകാം..\"

   \"  ക്ലാസ്സിൽ കയറിയാലും അവളുടെ മേൽ ഒരു കണ്ണ് വേണം...\" ഗംഗാദേവി പറഞ്ഞു 

     അനുജത്തിമാർ അവരുടെ ക്ലാസ്സിൽ കയറി പോകുന്നത് കണ്ടതും ഗായത്രി ഉടനെ തന്റെ ബാഗ് ഡസ്ക്കിൽ നിന്നും എടുത്തു തോളിൽ ഇട്ടുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ഗേറ്റിന്റെ മുന്നിലേക്ക്‌ ഓടി എത്തിയതും പുറകിൽ നിന്നും ഗായത്രി എന്നൊരു വിളിച്ചു അവൾ കേട്ടു....


തുടരും 



ഗായത്രി ദേവി -32

ഗായത്രി ദേവി -32

4.8
2266

  ആ ശബ്ദം കേട്ടതും ഗായത്രി ഒരു ഞെട്ടലോടെ...തിരിഞ്ഞു നോക്കി     \"ദൈവമേ ഇവർ എങ്ങനെ ഇങ്ങോട്ട് വന്നു ... ഞാൻ എന്തു പറയും ഇവരോട്..\"ഗായത്രി മനസ്സിൽ വിചാരിച്ചു        \"നീ എങ്ങോട്ടാ പോകുന്നത്...\" ഗായത്രിയുടെ പുറകിൽ നിന്നിരുന്ന ഗോമതിയും ഗംഗയും ചോദിച്ചു     \"അത് പിന്നെ...\"      നീ ഉരുണ്ടു കളിക്കണ്ട ഞങ്ങൾക്ക് എല്ലാം അറിയാം നീ ഇന്നലെ ബസ്സ് കയറി ടൗണിൽ പോയതും സ്കൂളിൽ വരാതെ സ്കൂളിൽ പോയി എന്ന് അച്ഛനോടും അമ്മയോടും കള്ളം പറഞ്ഞതും എല്ലാം...സത്യം പറ നീ ഇപ്പോൾ എങ്ങോട്ടാണ്  പോകുന്നത്... \" ഗംഗാദേവി കോപത്തോടെ അവളോട്‌ ചോദിച്ചു     \"അത് പിന്നെ അത്...\"    \"പറയടി നീ ആരെ