Aksharathalukal

മാഞ്ഞു പോയ വഴിയിൽ

തിരിഞ്ഞൊന്നു നോക്കി
ഞാൻ വന്ന വഴികളിൽ
കാണുവാനയില്ലയെൻ 
മൺ പാതകൾ....

കാടുകൾ, മേടുകൾ തോടുകൾ പാടങ്ങൾ
മാമലകൾ മഴവില്ലും
കാറ്റും, തണുപ്പും വെയിലും, മാരിയും
പിറക്കുന്ന ഭൂമിയിൽ
തിരയുന്നു ഞാൻ നീയം പ്രകൃതിയെ.....

 ഞാൻ പാട്ടു മൂളുമ്പോൾ പിന്നിൽ നിന്നാ ചൂളം വിളിക്കുന്ന ഇണ കവുങ്ങുകൾ എന്നോ ഇണ പിരിഞ്ഞത്രെ....

ഞാൻ എന്റെ കുഞ്ഞു കാൽപാദങ്ങൾ നോവിച്ച് താണ്ടിയ കല്പടവുകൾ
ഇന്ന് പരന്നു കിടക്കുന്ന മൈതനാങ്ങളായ് വെളുത്തു 

പാടത്തു ഞാൻ പോയാൽ ചെളി കൊണ്ട് എൻ കാലുകൾ പൊതിയാനിനി പാടമേ കാണുകില്ല 

പറമ്പിൻ മടിയിൽ
നിന്നുഞാൻ നുള്ളാറുള്ള പൂത്തുമ്പായെല്ലാം വഴിയോരത്തിരുന്നു കച്ചവടം പറഞ്ഞു 

വേലിയിൽ തലയാട്ടി നിന്നിടും കണിക്കൊന്നകൾ ചന്തയിൽ കോലിൽ ഞാണ്ടു വിലപേശുന്നു...

പൈകിടാങ്ങൾ കൂട്ടുകൂടി മേയുന്ന പുൽമേടുകൾ നമ്മുടെ മാലിന്യഗർഭം പേറി നിന്നു

ബാക്കി വെച്ചൊരാ വെട്ടുവഴിലെ ഇയ്യാം പുല്ലുകളെൻ മുണ്ടിൽ പിടിക്കാൻ ഞാൻ കൊതിച്ചു നിന്നു

മയിലുകൾ, മാനുകൾ
വഴിതേടി അലയുന്നു
വയറു നിറക്കുന്നു
തോട്ടങ്ങളിൽ...

കീരി കിടാങ്ങളും 
അടയ്‌ക്ക കുരുവിയും 
ചേക്കേറും പൊന്തകൾ
തിരിച്ചു വരാത്ത വിരുന്നു പോയി....

പാട്ടുമറാന്നൊരാ പുള്ളി കുയിലമ്മ മുട്ടയിടാൻ
പേടിച്ചു നിൽപ്പു....

താളത്തിൽ ഓളം തുളുമ്പുന്ന പ്രേമ കല്ലോലിനിമാർ വേളികഴിച്ചെങ്ങോ പോയ്‌ മറഞ്ഞു

കാലിൽ കടിക്കും എന്ന് ആരോ പേടിപ്പിച്ച കടവിലെ ഞവണികൾ
തൊണ്ടുകൾ തന്നു വിടപറഞ്ഞു....

തൊട്ടാൽ പിണങ്ങുന്ന
തൊട്ടാവാടി പെണ്ണോ
വാടിനിൽക്കുന്നു സദാ സമയം....

താകൃതിയിൽ മനിതന്റെ
വികൃതിയായ് തീരുന്നു.. ഞാൻ തിരയുന്നൊരീ പ്രകൃതി..... 😓







(ഇതൊരു കഥയായോ , കവിതയായോ എങ്ങനെയെങ്കിലും സ്വീകരിക്കണം എല്ലാത്തിലും ഉപരി ഇതൊരു വിങ്ങലാണ്. സമർപ്പിക്കുന്നു പ്രിയപ്പെട്ട വർക്ക് മുന്നിൽ )