" വിശേഷം വല്ലതും ഉണ്ടോ മോളേ " മുത്തശ്ശി ഒരു പുഞ്ചിരിയോടെ കൃതിയെ നോക്കി ചോദിച്ചു. എന്ത് ഉത്തരം നൽകണം എന്ന് അറിയാതെ കൃതി എബിയുടെ മുഖത്തേക്ക് നോക്കി. " ഉണ്ട് മുത്തശ്ശി.അതിന് നന്ദി പറയാനായി കർത്താ ... അല്ല ഭഗവാനേ കാണാൻ വന്നതാ " എബി പറയുന്നത് കേട്ട് കൃതി അവനെ അതിശയത്തോടെ നോക്കി. " അത് എതായാലും നന്നായി. ഇപ്പോഴത്തെ തലമുറയോക്കെ കുട്ടിയെ വേണ്ട എന്ന് പറഞ്ഞ് നടക്കുന്നവർ ആണല്ലോ. ഇപ്പോ എത്ര മാസം ആയി." "രണ്ട് മാസം കഴിഞ്ഞു. മുത്തശ്ശി ഞങ്ങൾ പോവാ കുറച്ച് തിരക്കുണ്ട്." അത് പറഞ്ഞ് എബി മുന്നിൽ നടന്നു. "നിങ്ങൾ എന്തിനാ കള്ളം" കൃതി