Aksharathalukal

ഇന്നലെയുടെ സിനിമകൾ ( ഭാഗം-4)




 ഓർമ്മയിൽ തങ്ങിനിൽക്കുന്ന കുറേ ചിത്രങ്ങൾ.....

 ജീവിത ഗന്ധിയായ കഥകൾ.....

 മനോഹരങ്ങളായ ഗാനങ്ങൾ....

 കഴിവുറ്റ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ.....

 മലയാള സാഹിത്യലോകത്തിലെ എഴുത്തുകാരുടെ മികവുറ്റ കഥകൾ.....

 പ്രതിഭാ സമ്പന്നരുടെ ഒരു നീണ്ടനിരയായിരുന്നു ഒരുകാലത്ത് മലയാള സിനിമ.....

 ആ കാലഘട്ടത്തിലൂടെ ഒരു യാത്ര......


..............................തുടരും..............................

ഇന്നലെയുടെ സിനിമകൾ ( ഭാഗം-4) - സുകൃതം(1994)

ഇന്നലെയുടെ സിനിമകൾ ( ഭാഗം-4) - സുകൃതം(1994)

5
459

 എം ടി വാസുദേവൻ നായരുടെ രചനയിൽ, ഹരികുമാർ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സുകൃതം. മനുഷ്യബന്ധങ്ങളെ, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ആവിഷ്കരിക്കുകയാണ് എം. ടി ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്നും കിട്ടാത്ത സ്നേഹം, താൻ മരണാസന്നൻ ആണെന്ന് അറിയുമ്പോൾ തന്നെ തേടിയെത്തുന്നത് രക്താർബുദം   ബാധിച്ച പത്ര പ്രവർത്തകനായ രവിശങ്കർ കാണുന്നു. എന്നാൽ ആ രോഗത്തിൽ നിന്നും മുക്തി നേടി വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുമ്പോൾ ചുറ്റുപാടുകളിൽ നിന്നും തന്നെ തേടിയെത്തിയ സ്നേഹം കപടമാണെന്ന് അയാൾ തിരിച്ചറിയുന്