Aksharathalukal

എന്നെന്നും കൂടെ 💜 5









💜 💜 💜 💜 💜 💜 💜 💜 💜

ഒരു മണിക്കൂറോളം ആയി ലച്ചുവിനെ ആശുപത്രിയിലേക്ക്  കൊണ്ടുവന്നിട്ട്.. പരിശോധനകളെല്ലാം കഴിഞ്ഞ് അവളെ ഒരു റൂമിലേക്ക് മാറ്റിയിരുന്നു.. അവളെ ആസ്പത്രിയിലേക്ക് കൊണ്ടുവന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്നും അച്ഛമ്മയും അച്ഛനും അമ്മയും മാമയും ഹോസ്പിറ്റലിലേക്ക് തിരിച്ചിരുന്നു..


ഒന്ന് രണ്ട് തവണ കാഷ്വൽ  ചെക്കപ്പിന് അവളെ ഇവിടെ കൊണ്ടുവന്നത് കൊണ്ട് ഇവിടെയുള്ള ഡോക്ടറാണ് അവളുടെ മെഡിക്കൽ ഹിസ്റ്ററി അറിയാം... 


ഒരു ആക്സിഡൻറ് കൊണ്ട് അവൾക്ക് നഷ്ടപ്പെട്ടുപോയ മെമ്മറി തിരിച്ച് മറ്റൊരു  ആക്സിഡൻറ് പെട്ടെന്ന് നേരിട്ട് കണ്ടപ്പോൾ ഉണ്ടായ മെന്റൽ ഷോക്ക് വഴി അവൾക്ക് തിരിച്ചുകിട്ടി എന്നാണ് ഡോക്ടർ പറഞ്ഞത്...


അവളെ മുറിയിലേക്ക് മാറ്റി കാണണമെന്നുണ്ടായിരുന്നു പക്ഷേ എന്തോ അവനെ പിറകിലേക്ക് വലിച്ചു...ഇപ്പോഴുള്ള ലക്ഷ്മിക്ക് തന്നോട് ഒരു അടുപ്പ് കുറവുമില്ല... എന്നാൽ മുന്നേയുള്ള ലക്ഷ്മിയുടെ ഉള്ളം താൻ വേദനിപ്പിച്ചിട്ടുണ്ട് അത് അവളുടെ മനസ്സിൽ എപ്പോഴും കാണണം...

ഈയൊരു ചിന്ത അവൻറെയുള്ളിൽ കിടന്ന് കറങ്ങിക്കൊണ്ടേയിരുന്നു പിന്നീട് രണ്ടും കൽപ്പിച്ച് അകത്തേക്ക് കയറി...


അവൾ ബെഡിൽ കിടപ്പുണ്ട്.. തൊട്ടടുത്തായി അമ്മുവും അച്ഛമ്മയും ഇരിപ്പുണ്ട്.. ബൈസ്റ്റാൻഡർ ബെഡിൽ അച്ഛനും അമ്മയും..


\"അച്ഛാ... ഡിസ്ചാർജ് ആയിട്ടുണ്ട്...\"
അകത്തേക്ക് കയറി അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ട് ഞാൻ അച്ഛനോട് പറഞ്ഞു..


\"ബില്ലോക്കെയോ..\"
അവളുടെ റിപ്പോർട്ടുകൾ എല്ലാം അടക്കി വയ്ക്കുന്നതിന് ഇടയിൽ അമ്മ ചോദിച്ചു


\"അത് ഞാൻ അടച്ചിട്ട വരുന്നത്..\"
അമ്മയോട് പറഞ്ഞുകൊണ്ട് ഞാൻ അമ്മുവിനെ നോക്കി.. അവൾ എന്നെ നോക്കി ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു..


\"ആ എന്ന നമുക്ക് ഇറങ്ങാം മോളെ..\"
അച്ഛമ്മ ലച്ചുവിനോട് ചോദിച്ചു..


\"മ്മ് \" അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി...


തിരികെ വീട്ടിലേക്കുള്ള യാത്രയിലും അവൾ മൗനമായിരുന്നു...


💜 💜 💜 💜 💜 💜 💜 💜 💜

രാത്രി മുറിയിൽ കട്ടിലിനോരം ചേർന്ന് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു അവൾ.. അവൻ മുറിയിൽ വന്നതും.. തന്നെ ഒന്ന് നോക്കിയിട്ട് ഫ്രഷ് ആകാൻ പോയതും.. അത് കഴിഞ്ഞ് തിരികെ വന്നു ലൈറ്റ് അണച്ചു ഡിം ലൈറ്റ് ഇട്ടു തൻറെ അടുത്ത് കിടന്നതും.. എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു..


\"അതേ കള്ള ഉറക്കം മതി..
ഇങ്ങോട്ട് ചേർന്ന് കിടന്നെ..\"
ഒരു കൈ തലക്ക് പിന്നിലേക്ക് വെച്ച് ഒരു കൈ അവൾക്ക് കിടക്കാൻ പാകത്തിന് നിവർത്തി വെച്ചുകൊണ്ട് അവൻ പറഞ്ഞു..


അവൾ കേൾക്കാത്ത പോലെ തന്നെ കിടന്നു..അവളിൽ ആ നിമിഷം നിറഞ്ഞ വികാരം എന്താണ് എന്ന് തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല..


\"നച്ചു..\"
അവളുടെ മനസ്സിലെ  പിരിമുറുക്കം മനസ്സിലാക്കി അവൻ അവളെ വിളിച്ചു..


ആ ഒരു ഒറ്റ വിളി മതിയായിരുന്നു അവൾക്ക് അവൻറെ നെഞ്ചിലേക്ക് അണയാൻ..അവനും തൻറെ ഇരു കൈകളും കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു..


\"ഇത്രയും നേരം നീ എന്നെ ശ്രദ്ധിക്കാതെ.. ഒഹ് സോറി.. നോക്കാത്തത്ത് പോലെ നടന്നത് എന്നോട് ഉള്ള ദേഷ്യം കൊണ്ടല്ല.. മറിച്ച് പരിഭവം കൊണ്ടാണ് എന്ന് എനിക്ക് അല്ലാതെ ആർക്കാണ് മനസ്സിലാവുക..
അമ്മുവിൻറെ വിചാരം നിനക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്നാണ്.. 
എന്നോട് ദേഷ്യം ഉണ്ടോ എൻ്റെ നച്ചുന്..\"
ശബ്ദം താഴ്ത്തി ചെറു 
കുറുമ്പോടെ അവൻ അവളോട് ചോദിച്ചപ്പോൾ മൗനം ആരിയുന്നൂ അവളുടെ മറുപടി.. 


\"മിണ്ടാതെ കിടക്കാൻ അല്ലെ ഞാൻ ചോദിച്ചതിന് മറുപടി പറ കൊച്ചെ..\"
അവളുടെ തലയിൽ ചെറുതായി ഒന്ന് തട്ടി അവൻ ചോദിച്ചു..


\"ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാവുന്ന ആളല്ലേ.. പിന്നെന്താ ഞാൻ പറയ...\"
അടഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു അവൾ അവനിലേക്ക് ഒന്നും കൂടെ ചേർന്ന് കിടന്നു..


\"എൻ്റെ  നച്ചുവിനെ എനിക്ക് അറിയാം.. പക്ഷേ ലേച്ചു.. അവളെ എനിക്ക് അറിയില്ല..
അവൾക്ക് ഞാൻ അറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.. ഇല്ലേ നച്ചു..\"
അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു രഹസ്യം പറയുംപോലെ അവൻ ചോദിച്ചു..


\"അത്.. ഏട്ടാ..\"
അവൻറെ ചോദ്യത്തിൽ അവളിൽ ചെറിയ പതർച്ച ഉയർന്നു..


\"എൻ്റെ നച്ചു പൂച്ച കുഞ്ഞാണ്.. ലേച്ചു പക്ഷേ അങ്ങനെ അല്ല.. കുറച്ചു കുറുമ്പ് ആണ്..\"
അവളിലെ പതർച്ച മനസ്സിലാക്കി അവൻ കുറുമ്പോടെ അവളോട് പറഞ്ഞു..


കുറുമ്പി ആണ് എന്ന് പറഞ്ഞത് കൊച്ചിന് അത്ര പിടിച്ചില്ല.. അതിനു പകരമായി അവൻറെ നെഞ്ചിൽ അവൾ തൻറെ നഖങ്ങൾ മെല്ലെ ആഴ്തി..


\"സ്‌സ്സ്.. വാങ്ങുവേ നീ..\"
ദേഹം വന്നപ്പോൾ അവൻ കപട ദേഷ്യത്തിൽ അവളോട് ഒച്ചയിട്ടു..


\"അതേ ഇങ്ങനെ കുറുമ്പ് കാണിച്ചു എൻ്റെ മോള് ടോപ്പിക്ക് മാറ്റാൻ നോക്കണ്ട..
പറഞ്ഞേ പറ്റൂ..\"
വഴക്കുപറഞ്ഞു മിണ്ടാതെ മുഖം വീർപ്പിച്ചു കിടക്കുന്ന അവളെ കണ്ട് അവന് ചിരി വന്നു..


\"എന്ത് പറയാൻ..\"
അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടും അവൾ മനസ്സിലാകാത്തത് പോലെ അവനോട് ചോദിച്ചു..


അവളുടെ മറുപടി വന്നപ്പോൾ തന്നെ അവൻ ഒറ്റ മറിച്ചിലിന് അവളെ താഴെ ആക്കി... അവൾക്ക് ഇരുവശവും കൈകൾ കുത്തി മെല്ലെ അവളുടെ ദേഹത്തേക്ക് അമർന്നു കിടന്നു..


\"ഞാൻ.. പറയാം..\"
അവൻറെ പ്രവർത്തിയിൽ ഉമിനീറിറക്കി അവനോട് പറഞ്ഞു..

\"എന്ന വേഗം പറഞ്ഞോ..\"
അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു കൊണ്ട് അവൻ പറഞ്ഞപ്പോ യാന്ത്രികമായി അവളുടെ കൈകളും അവനെ വലയം ചെയ്തിരുന്നു..


💜 💜 💜 💜 💜 💜 💜 💜 💜


(ഇത്രയും നേരം നിങ്ങൾ കേട്ടത് ഞാൻ പറഞ്ഞും അനന്തൻ പറഞ്ഞും ഉള്ള കഥകളല്ലേ.. ഇനി നമുക്ക് ലച്ചുവിന്റെ ഭാഗം കേൾക്കാം.. പിന്നെ കഥയെ കഥയായിട്ട് എടുക്കണം..)


\"അച്ചുവും അപ്പുവും ഇവർ രണ്ടുപേരും ആയിരുന്നു എന്റെ ലോകം... അവിടേക്ക് ക്ഷണിക്കപ്പെടാതെ കയറി വന്ന ഒരു അതിഥിയാണ് എൻറെ അമ്മു.. 


ഇവിടെ ആദ്യം വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നത് എനിക്ക് ആരും ഇല്ല എന്നാണ്..
ഇവിടെയെന്നല്ല എല്ലായിടത്തും ഞാൻ അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്... എനിക്കെന്റെ അച്ഛനമ്മമാരെ പറ്റി പറയാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്... ഞാൻ മുമ്പ് പറഞ്ഞിരുന്നല്ലോ ഏട്ടനോട് എൻറെ അമ്മയെ എൻറെ അച്ഛൻ കല്യാണം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ ആണ് എന്ന്... അവർക്ക് രണ്ടുപേർക്കും അവരുടെ കല്യാണത്തിൽ താല്പര്യമുണ്ടായിരുന്നില്ല...
അമ്മ എൻറെ കുഞ്ഞിലെ ആയയേവച്ചാണ് അവർ എൻറെ കാര്യങ്ങൾ നോക്കിച്ചത്.. ഞാൻ വലുതായ സമയം എന്നെ ബോർഡിഗിൽ  ആക്കി... അമ്മ അമ്മയുടെ ലൈഫായി മുന്നോട്ടുപോയി... അച്ഛൻറെ  വിവാഹം കഴിഞ്ഞു ഫാമിലിയായിട്ട് വേറെ ജീവിച്ചു...
എനിക്ക് 10 വയസ്സ് ഉള്ളപ്പോഴാണ് ആര്യൻ എൻറെ കൂടെ വരുന്നത്... ആര്യൻ എൻറെ അച്ചു...
അവൻ എൻറെ അനിയനാണ്... പക്ഷേ ചില സമയങ്ങളിൽ ഒരു ചേട്ടന്റെ പോലെയാണ് എനിക്ക് അവൻ... ഞങ്ങൾ തമ്മിൽ ഒന്നര വയസ്സിന്റെ വ്യത്യാസമുണ്ട്..
പിന്നെ എൻറെ അപ്പു...
ജീവന എനിക്ക്..


എന്തുകൊണ്ടാണ് ഞാൻ അച്ഛനെ പറ്റി പറയാത്തത്
എന്ന് ഏട്ടന് തോന്നും.. എന്നെ ബോർഡിങ്ങിൽ ആക്കാൻ അമ്മ തീരുമാനമെടുത്തപ്പോൾ അത് അച്ഛന് തടയാമായിരുന്നു... അന്ന് അദ്ദേഹം അത് ചെയ്തില്ല... അച്ചു എന്നെപ്പറ്റി അറിഞ്ഞു തല്ലു പിടിച്ചാണ് ആ ഒരു  സ്കൂളിലേക്ക് വന്നത്...
ചെറിയമ്മ അവനോട് എന്നെപ്പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്... എൻറെ അമ്മയെപ്പോലെയല്ല ചെറിയമ്മ സ്നേഹമുള്ള സ്ത്രീയാണ്... മക്കളെ സ്നേഹിച്ചിരുന്നു പക്ഷേ... എൻറെ കാര്യം വന്നപ്പോൾ അവിടെ ചെറിയതോതിൽ ഒരു വേർതിരിവ് അച്ഛൻ കാണിച്ചു.. അച്ചുവിനെ കാണാൻ വരുമ്പോഴൊക്കെ ഞാൻ കൂടെയുണ്ടെങ്കിൽ ഗൗരവത്തിൽ നിൽക്കുകയാണ് അച്ഛൻ ചെയ്യാറ്.. പക്ഷേ ചെറിയമ്മ അങ്ങനെയല്ല സ്നേഹത്തോടെ ആണ് എന്നോട് പെരുമാറിയിരുന്നത്.. അച്ഛന്റെ മനോഭാവത്തോട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറുണ്ടായിരുന്നില്ല.. കാരണം ആദ്യമൊക്കെ ചെറിയ സങ്കടം ഉണ്ടായിരുന്നു പിന്നെ അത് ശീലം ആയി... അച്ഛന് അച്ഛന്റേതായ ന്യായീകരണം ഉണ്ടാകാം.. ചോദിക്കാനും പറയാനും ഒന്നുമില്ല എനിക്ക് എന്തോ കേൾക്കണമെന്ന് ഇല്ല... ഞാൻ... അത്രയും നാൾ ഞാൻ അനുഭവിച്ച ഒരു ഒറ്റപ്പെടൽ ഉണ്ട്..


അമ്മു അവൾ ഡിഗ്രി ആയപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിൽ വന്നത്.. അപ്പോൾ എൻറെ ജീവിതം ഒന്നുകൂടെ മനോഹരമായി.. മിക്കപ്പോഴും അവളുടെ വായിൽ നിന്ന് കേട്ട ഒരു പേരാണ് അവളുടെ  ഏട്ടന്റെത്..


ഗൗരവവും വാത്സല്യവും കലർന്ന ഒരു സ്നേഹം.. അതായിരുന്നു അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി അവളുടെ ഏട്ടൻ... വല്ലാതെ കൊതിച്ചിട്ടുണ്ട് എൻറെ ജീവിതത്തിലും അതുപോലെ ഒരു വ്യക്തി ഉണ്ടായിരുന്നെങ്കിൽ എന്ന്..
പോകെ പോകെ ആ വ്യക്തിക്ക് എൻറെ ഉള്ളിൽ വരുന്ന മാറ്റം ഞാൻ അറിഞ്ഞു... എല്ലാവരുടെയും അനന്തൻ എൻറെ മാത്രം നന്ദേട്ടൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്...


ഇവിടെ വന്നപ്പോഴും എൻറെ മനസ്സ് ആരും അറിയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു..
സ്വതവേയുള്ള ഗൗരവസ്വഭാവം എന്നെ കാണുമ്പോൾ ചെറുതായി കൂടുന്നില്ല എന്നൊരു സംശയം.. പിന്നെ ഞാൻ എന്നൊരാൾ ഇവിടെയില്ല എന്ന് മറ്റുള്ള ഭാവം.. ഇവിടെ വന്നിട്ട് എന്നോട് ഒന്നും മിണ്ടിയിട്ടു പോലുമില്ല..


പിന്നെ മിണ്ടാൻ ഇടയായ സാഹചര്യം.. ദേഷ്യവും സങ്കടവും എല്ലാം ആകെ ഭ്രാന്ത് എടുത്തു നൽകുകയായിരുന്നു ഞാൻ.. അപ്പോഴും ഉണ്ട് എന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്നും പറയുന്നു.. അത പിന്നീട് കാണുമ്പോഴും ഞാൻ കാണാത്ത മട്ടിൽ നടന്നിരുന്നത്.. ഞാൻ അറിയുന്നുണ്ടായിരുന്നു എന്നെ ശ്രദ്ധിക്കുന്നതൊക്കെ പക്ഷേ എനിക്കുമുണ്ട് ചെറിയതോതിൽ വാശി ഒക്കെ...


പിന്നെ അപ്പു വന്നപ്പോ  അങ്ങനെയൊക്കെ പറഞ്ഞപ്പോൾ... അങ്ങനെയാണോ എന്നെ  കണ്ടിരിക്കുന്നത് എന്നൊക്കെ തോന്നി പോയി... വേറെ ആരെങ്കിലുമാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഒരിക്കലും ഞാൻ അച്ചുവിനെ 
തടയിലായിരുന്നു... മറിച്ച് ഞാൻ തന്നെ ആദ്യം പിടിച്ചൊന്ന് പൊട്ടിച്ചാനെ.. ആദ്യം കരുതിയത് ആ മനസ്സിലുള്ളത് അങ്ങനെ തന്നെ ഇരുന്നോട്ടെ ഞാനായി തിരുത്തേണ്ട.. ഒന്നും മിണ്ടാതെ പോകുന്നത നല്ലത് എന്നാണ്.. പിന്നെ എന്തോ അത് തിരുത്തണമെന്ന് തോന്നി..


ഇവിടെനിന്ന് പോയപ്പോഴും എൻറെ മനസ്സ് ഒക്കെ അല്ലായിരുന്നു... ഇടക്ക് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കും ആകെ അസ്വസ്ഥമായിരുന്നു.. വർക്കി കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല.. ഡിപ്രഷൻ സ്റ്റേജിലോട്ട് ആണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നു... പക്ഷേ എന്തുകൊണ്ടാണ് എന്റെ മനസ്സിലുള്ള കാര്യം ഞാൻ അച്ചുവിൽ നിന്നും അമ്മുവിൽ നിന്നും നിന്നെല്ലാം മറച്ചു പിടിച്ചത് എനിക്ക്  അറിയില്ലായിരുന്നു..


അങ്ങനെയിരിക്കെ ഒരു ദിവസം അപ്പു എന്നെ കൂട്ടി പുറത്തേക്ക് പോയി ഞാൻ ഇല്ല എന്ന് ആവുന്നതും പറഞ്ഞതാണ്.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒക്കെയായി അതാ ഞാൻ കാർ എടുത്തത്..പക്ഷേ എന്തോ പെട്ടന്ന്..പിന്നെ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്..
ബാക്കി ഒക്കെ അറിയാലോ..\"


അവൻറെ മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി...


💜 💜 💜 💜 💜 💜 💜 💜 💜

🦋Sree...



എന്നെന്നും കൂടെ 💜 6

എന്നെന്നും കൂടെ 💜 6

4.6
3045

💜 💜 💜 💜 💜 💜 💜 💜 💜 \"സോറി നച്ചു..\"എല്ലാം കേട്ടുകഴിഞ്ഞു അവളുടെ കഴുത്തിൽ നിന്ന് മുഖമുയർത്തി അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു..\"വേണ്ട ഏട്ടാ.. എനിക്ക് അറിയ ഏട്ടൻ അന്ന് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് എന്ന്..\"അവൻറെ ചുണ്ടുകളെ തൻറെ കൈ ഉപയോഗിച്ച് തടഞ്ഞുകൊണ്ട് അവൾ വിലങ്ങനെ തലയാട്ടി..\"അങ്ങനെ ..\"തന്റെ മുഖത്ത് നിന്ന് അവളുടെ കൈകൾ മാറ്റി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാവാൻ ചോദിച്ചു ആ ചോദ്യത്തിൽ ചെറു കുസൃതി ഒളിച്ചിരുന്നില്ല..\"ഏട്ടൻ പറഞ്ഞല്ലോ ഏട്ടന് നച്ചുവിനെ അറിയാം എന്ന് അതേപോലെ എനിക്ക് എൻ്റെ നന്ദേട്ടനെയും അറിയാം.. പിന്നെ അമ്മു ചിലകാര്യങ്ങൾ ഒക്ക