Aksharathalukal

എന്നെന്നും കൂടെ 💜 6



































💜 💜 💜 💜 💜 💜 💜 💜 💜 

\"സോറി നച്ചു..\"
എല്ലാം കേട്ടുകഴിഞ്ഞു അവളുടെ കഴുത്തിൽ നിന്ന് മുഖമുയർത്തി അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു..


\"വേണ്ട ഏട്ടാ.. എനിക്ക് അറിയ ഏട്ടൻ അന്ന് എന്താ അങ്ങനെ ഒക്കെ പറഞ്ഞത് എന്ന്..\"
അവൻറെ ചുണ്ടുകളെ തൻറെ കൈ ഉപയോഗിച്ച് തടഞ്ഞുകൊണ്ട് അവൾ വിലങ്ങനെ തലയാട്ടി..


\"അങ്ങനെ ..\"
തന്റെ മുഖത്ത് നിന്ന് അവളുടെ കൈകൾ മാറ്റി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാവാൻ ചോദിച്ചു ആ ചോദ്യത്തിൽ ചെറു കുസൃതി ഒളിച്ചിരുന്നില്ല..


\"ഏട്ടൻ പറഞ്ഞല്ലോ ഏട്ടന് നച്ചുവിനെ അറിയാം എന്ന് അതേപോലെ എനിക്ക് എൻ്റെ നന്ദേട്ടനെയും അറിയാം.. പിന്നെ അമ്മു ചിലകാര്യങ്ങൾ ഒക്കെ പറഞ്ഞായിരുന്നു.. \"
അവന്റെ ചോദ്യത്തിലേക്ക് കുസൃതി മനസ്സിലാക്കി അതേ കുസൃതിയോടെ അവൾ അവനോടായി പറഞ്ഞു..


\"അവൾ എന്ത് പറഞ്ഞു..\"
അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ ചോദിച്ചു ..


\"അതേ ഒരു പെണ്ണിനെ ഇഷ്ടമായെങ്കിൽ അവളുടെ മുഖത്ത് നോക്കി അത് പറയാം അല്ലാതെ സ്വന്തം അനിയത്തിയോടല്ല.. കള്ള വധ്യാരെ..\"
നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ കവിളുകളിൽ നേരിയ ഒരു ചുവപ്പ് പടർന്നിരുന്നു...


\"അവള് അത് പറഞ്ഞോ  നിന്നോട്...\"
അവളുടെ കവിളുകളിലേക്ക് നോക്കി തെല്ലു കുസൃതിയോടെ അവൻ ചോദിച്ചു...


\"ഇത്രയും നേരം ഞാൻ ഏട്ടനെ ശ്രദ്ധിക്കാതെ നടന്നല്ലോ.. അവള്  കരുതിയത് എനിക്ക് ഏട്ടനോട് ദേഷ്യമായിരിക്കും അതാ ഞാൻ ഏട്ടനെ മൈൻഡ് ചെയ്യാത്തത് എന്ന്... അതാ അവൾ വന്നു പറഞ്ഞത്...പേടിച്ച് പേടിച്ച് ആണ് പറഞ്ഞത് ഞാൻ ഇനി  ദേഷ്യപ്പെടുമോ എന്ന് കരുതി...\"
അവൻറെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞൂ..


\"മ്മ്...\"
അവളുടെ ഭാവം കണ്ട് ഒരു ചിരിയോടെ അവൻ മൂളി..


\"അല്ല എന്താ എൻറെ കൊച്ചു നേരത്തെ പറഞ്ഞത് കള്ള വാധ്യാരെന്നോ...\"
എന്തോ ഒരത്തെന്നോണം അവൻ അവളെ ഒന്നു കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു...അതിനു മറുപടി ആയി അവൾ ഒന്ന് ഇളിച്ചു കാണിച്ചു..

അവളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൻ അവളുടെ കഴുത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി കിടന്നു..അവളും അവനെ ചേർത്ത് പിടിച്ചിരുന്നു..


💜 💜 💜 💜 💜 💜 💜 💜 💜


ദിവസങ്ങൾ പിന്നെയും കടന്നു പോയി.. ചെറു തലോടലും നേരുകിൽ പതിഞ്ഞ ചുംബനങ്ങളിലുടെ ഇരുവരും തങ്ങളുടെ പ്രണയം കൈമാറി..
ലെച്ചുവിന് അനന്തനോട് ഉണ്ടായിരുന്നു പ്രണയതെ പറ്റി അവൾ അമ്മുവിനോട് തുറന്നു പറഞ്ഞപ്പോൾ.. അവൾ ഈ കാര്യം തന്നിൽ നിന്ന് മറച്ചു വെച്ചതിന് ലെച്ചുവിനോട് പിണങ്ങി നടന്നു... ലെച്ചു അവളുടെ പിണക്കം മാറ്റാൻ കുറെ പിറകെ നടന്നെങ്കിലും അമ്മു അത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല.. 


അനന്തൻ വന്നപ്പോൾ മുതൽ
ലെച്ചുവിനെ ശ്രദ്ധിക്കുകയാണ്.. അവളുടെ മുഖത്ത് നിഴ്‌ലിച്ചിരിക്കുന്ന സങ്കടം അവൻറെ ഉള്ളിൽ നേരിയ തോതിൽ വേദന പടർത്തി.. രാത്രി മുറിയിൽ വന്നപ്പോഴും അവളുടെ മുഖത്തെ സങ്കടതിന് ഒരു അയവും വന്നിരുന്നില്ല..


അവൻ ഒന്ന് ഫ്രഷ് ആയി വന്നു ബെഡിലേക്ക് കിടന്നു. അവളും പോയി ഒന്ന് കൈയും മുഖവും കഴുകി വന്നു അവൻറെ അടുത്തായി കിടന്നു..


\"നച്ചുവേ..എന്താ പറ്റിയേ..മുഖത്ത് ഒരു വാട്ടം..\"
അവളെ നെഞ്ചിലേക്ക് കേറ്റി കിടത്തി അവളുടെ മുഖം തനിക്കു നേരെ പയ്യെ ഉയർത്തി അവൻ ചോദിച്ചു..


\"നന്ദേട്ടാ.. അമ്മു എന്നോട് മിണ്ടുന്നില്ല..\"
കുഞ്ഞുകുട്ടികളുടെ പോലെ അവൾ അവനോട് പരിഭവം പറഞ്ഞു..


\"എന്തുപറ്റി.. ഞാൻ ശ്രദ്ധിച്ചിരുന്നു.. കഴിക്കണ സമയത്തും രണ്ടിൻ്റെയും അനക്കം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. അല്ല എന്താ കാര്യം..\"
അവളെ കൊഞ്ചിക്കും പോലെ അവൻ അവളോട് കാര്യം തിരക്കി..


\"എനിക്ക് നന്ദേട്ടനോട് ഉണ്ടായിരുന്നു ഇഷ്ടത്തെ പറ്റി ഞാൻ അവളോട് പറഞ്ഞില്ലല്ലോ അതാ..\"
ചുണ്ട് ചുളുക്കി അവൾ അവൻറെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..


\"ചിരിക്കണ്ട..\"
ചിണുങ്ങിക്കൊണ്ട് അവൾ അവൻറെ നെഞ്ചിൽ ഇടിച്ചു കൊണ്ടിരുന്നു..


\"ശെടാ നീ പറയാത്തത് എൻ്റെ കുറ്റം ആണോ..\"
അവളുടെ കൈ തടഞ്ഞു വെച്ചു കൊണ്ട് അവർ അവളെ കപട ഗൗരവത്തിൽ കൂർപ്പിച്ചു നോക്കി.


\"ശ്ശോ.. നാളെ ഇനി അതുങ്ങളു രണ്ടും വന്ന് എന്നെ എയറിൽ നിർത്തും..\"
അവനെയും തിരിച്ചു കൂർപ്പിച്ച് നോക്കിക്കൊണ്ട് അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു.. അവളുടെ കളികൾ കണ്ട് ചെറു ചിരിയോടെ അവളെ ചേർത്തുപിടിച്ചു അവനും കിടന്നു..


\"അവൾ ഇപ്പോ തന്നെ അച്ചുവിനേ വിളിച്ചു പറഞ്ഞു കാണും..\"
അവൾ ആരോടെന്നില്ലാതെ പറഞ്ഞു..


\"നച്ചു.. അവരുടെ റിലേഷൻ തുടങ്ങിയിട്ട് എത്ര നാളായി..\"
ചുണ്ടിൽ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു..


\" എൻ്റെ അറിവിൽ ഒരു ഒന്നര രണ്ട്.. സ്സ്..\"
പറഞ്ഞുകഴിഞ്ഞാണ് താൻ എന്താണ് പറഞ്ഞത് എന്ന് അവൾ ഓർത്തത്.. ശേഷം നാവ് കടിച്ചുകൊണ്ട് അവൾ അവനെ നോക്കി ഇളിച്ചു..


\"ഇയ്യൊ.. എന്താ ഇളി..\"
നല്ല അസ്സലായി അവൻ അവളെ പുച്ഛിച്ചു..


\" ഏട്ടന് അറിയാം എന്ന് അവൾക്കും അറിയ.. അവര് പറയാൻ നിൽക്കുവയിരുന്നു..\"
നിഷ്ക്കു ലുക്കിൽ അവനെ നോക്കി പറഞ്ഞുകൊണ്ട് അവൾ അവൻറെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു..


\"മ്മ്..\"
അവളുടെ ചെയ്തികൾ കണ്ട് ഒരു ചിരിയോടെ അവൻ മൂളി..


\"അതേ..\"
കുറച്ചു കഴിഞ്ഞപ്പോൾ അവൻറെ കഴുത്തിലെ മാലയിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ അവനെ വിളിച്ചു..

\"എന്തേ..\"
അവളുടെ തലയിൽ ഒന്ന് കോട്ടികൊണ്ട് മാല അവളുടെ കയിൽ നിന്ന് വേർപെടുത്തി അവൻ തിരക്കി..


\"അവളോട് എന്നോട് മിണ്ടാൻ പറഞ്ഞപ്പോ അവൾ എന്താ പറഞ്ഞെ..\"
തല ഒന്ന് ഒഴിഞ്ഞ് അവൾ അവനെ നോക്കി ഒരു ഇളിയോടെ ചോദിച്ചു..


\"മിണ്ടാനോ ആര് പറഞ്ഞു..\"
കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്തത് പോലെ അവൻ അവളോട് തിരക്കി..


\"നുണ പറയണ്ട എനിക്ക് അറിയം.. എൻ്റെ മുഖം മാറിയാൽ എൻറെ നന്ദേട്ടന് മനസ്സിലാവും.. പറയ് അവൾ എന്താ പറഞ്ഞെ..\"
അവൾ അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു..


\"അവൾക്ക് പിണക്കം ഒന്നുമില്ല.. അവളോട് നീ പറയത്തിരുന്നതിൻ്റെ ഒരു സങ്കടം.. അപ്പൊ ഞാൻ എൻ്റെ അവസ്ഥ പറഞ്ഞപ്പോ.. തൽക്കാലത്തേക്ക് ക്ഷേമിക്കം എന്ന് പറഞ്ഞിട്ടുണ്ട്..\"
അവളെ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൻ മറുപടി പറഞ്ഞു..


\"ഏട്ടൻ്റെ എന്ത് അവസ്ഥ..\"
കാര്യം മനസ്സിലാവാതെ അവൾ അവനോട് തിരക്കി..


\"കല്യാണം കഴിഞ്ഞിട്ട് മാസം ആറയി.. ഞാൻ ഇവിടെ ഇങ്ങനെ നിൽക്കത്തെ ഒള്ളു.. ഇപ്പോഴും ഒരു ഉമ്മ പോലും മരിയക്ക് കിട്ടിയിട്ടില്ല..\"
അവളെ കൂർപ്പിച്ച് നോക്കി അവൻ ശബ്ദം താഴ്ത്തി പറഞ്ഞു..


\"ഞാൻ പറഞ്ഞോ ഇങ്ങനെ നിക്കാൻ..\"
അവൻറെ സംസാരം കേട്ട് അല്പം കുറുമ്പോടെ അവൾ താഴ്ന്ന ശബ്ദത്തിൽ അവനോട് ചോദിച്ചു..


\"എന്താന്ന്..\"
ഒറ്റ മറിച്ചിലിനു അവളെ തനിക്ക് തഴെയാക്കി അവൻ അവളുടെ മുഖത്തേക്ക് നോക്കി അവൾക്ക് മുകളിൽ കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു..


\"അല്ല..അത്..\"
അവൻറെ നോട്ടത്തിൽ പറയാൻ വന്നത് അവൾ മറന്നുപോയി..


\"എന്താ നിനക്ക് വെല്ല വിക്കും ഉണ്ടോ..\"
അവളിൽ വന്ന പതർച്ച മനസ്സിലാക്കി അവൻ കുറുമ്പോടെ അവളെ നോക്കി.. അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളുടെ കോളർ ബോണിൽ പല്ലുകൾ ആഴുത്തി..
പിന്നെ അവിടെ അമർത്തി നുണഞ്ഞു..


\"ദേ... വാ..ധ്യാരെ വേണ്ട..\"
കുറുകലോടെ അവൾ അവൻറെ മുഖം തൻറെ കഴുത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..


\"നീയല്ലേ പറഞ്ഞെ..\"
അവൻ തൻ്റെ മുഖം അവളുടേതിന് സമാന്തരമായി കൊണ്ട് വാന്നുകൊണ്ട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു..


\"ഞാ..ൻ.. അത് ചുമ്മാ..\"
അവനിലെ കുസൃതിയും ശബ്ദ വ്യത്യസവും തിരിച്ചറിഞ്ഞപ്പോൾ അവളിൽ പതർച്ച കൂടി കൂടി വന്നിരുന്നു..


\"എനിക്ക് വേണം..\"
അവൻ അവളിലേക്ക് തൻറെ ശരീരം ചേർത്ത് വേച്ചു.. വലത്തേ കൈ ഉയർത്തി അവളുടെ ചുണ്ടിൽ അമർത്തി തഴുകി..


\"ന...ന്ദേ..ട്ടാ..\"
അവളുടെ ഉള്ളം കാലിലൂടെ ഒരു മിന്നൽ കടന്നു പോയി..
അവളുടെ ശബ്ദത്തിലെ പതർച്ചയും വിറയലും  അവനിലെ വികാരത്തിന് തിരി കൊളുത്തിയത് അവൾ അറിഞ്ഞിരുന്നില്ല..


\"ഹ്മ്മ്മ്..\" 
ഒന്ന് മൂളികൊണ്ട് അവൻ അവളിലേക്ക് മുഖം താഴ്ത്തി.. മെല്ലെ ആ കുഞ്ഞി ചുണ്ടിൽ മുത്തി..


കണ്ണുകൾ ഉയർത്തി അവളുടെ മുഖത്ത് നോക്കി..
കണ്ണുകൾ അടച്ചു തനിക്ക് വിധേയയായി കിടക്കുന്ന തൻറെ മാത്രം നച്ചു..
അവൻ കുഞ്ഞു കുഞ്ഞു മുത്തങ്ങൾ നൽകി ആ കുഞ്ഞി ചുണ്ടിനേ കൊഞ്ചിച്ച് കൊണ്ടിരുന്നു.. അവളുടെ അധരങ്ങളിൽ ചെറു പുഞ്ചിരി വിടർന്നു.. അവൻ കൊതിയോടെ പ്രണയത്തൊടെ അവളുടെ പുഞ്ചിരിയേ കവർന്നു..


💜 💜 💜 💜 💜 💜 💜 💜 💜

🦋Sree 



എന്നെന്നും കൂടെ 💜 7

എന്നെന്നും കൂടെ 💜 7

5
2697

💜 💜 💜 💜 💜 💜 💜 💜 💜(🔞🔞🔞🔞🔞🔞താല്പര്യമില്ലാത്തവർ ഈ പാർട്ട് സ്കിപ്പ് ചെയ്യുക..)ഘടകമായ ചുംബനം...ഈ ഒരു ചുംബനത്തിലൂടെ അവൻ തൻറെ ആത്മാവിനെ തന്നെ കവരുമോ എന്ന് അവൾ ഭയന്നു..അത്രയും ആഴ്തിലായിരുന്നു അവൻറെ ചുംബനം..കീഴ് ചുണ്ടിലെ മധു മാത്രം അവൻ നുണഞ്ഞ് എടുക്കുന്ന നേരം തന്നെ അവൾ തളർന്നിരുന്നു.. അവളുടെ കീഴ് ചുണ്ടിനെ  അവൻ തൻ്റെ ചുണ്ടും നാവും ചേർത്ത് നുണഞ്ഞു..കീഴ് ചുണ്ടിൽ നിന്ന് മേൽ ചുണ്ടിലേക്ക് കടക്കുന്ന നേരം അവൾക്ക് ശ്വാസം എടുക്കാനായി അവൻ സമയം അനുവദിച്ചു... വീണ്ടും നേരതത്തിലും തീവ്രതയിൽ അവൻ അവളെ ചുംബിച്ചു കൊണ്ടിരുന്നു..\"ഹ്മ്മ്മ്..\"ശ്വാസം വിലങ്ങിയപ്പോൾ അവൾ ഒരു കുറുകലോട