Aksharathalukal

അവകാശി 3

രചന : BIBIL T THOMAS

അവരുടെ ആ യാത്ര അവസാനിച്ചത് മനോഹരമായ ഒരു തീരതാണ്.. 
കടലിനെ നോക്കി നിൽകുമ്പോൾ അവർക്ക് ഇടയിൽ നീണ്ട് നിന്ന മൗനം ഭേതിച്ചുകൊണ്ട് അവൾ സംസാരിച്ച് തുടങ്ങി....

\" സ്റ്റെഫി മോൾക്ക് എന്നെ മനസ്സിലായോ..... \"
അവരുടെ ചോദ്യത്തിന് ഇല്ല എന്ന അർദ്ധത്തിൽ അവൾ തലയാട്ടി...

\"ഞാൻ ഷെറിൻ.... പോളിന്റെ അനിയത്തിയാണ്..... അമേരിക്കയിൽ ജോലി ചെയുന്നു.... നാളെ ഞാൻ തിരിച്ച് പോകും അതിനു മുമ്പ് എനിക്ക് മോളെ കാണണം എന്ന് തോന്നി..... \"
സ്റ്റെഫി ഷെറിന്റെ വാക്കുകൾക്ക് കാതോർത്തു...

\" ചേട്ടൻ മരിക്കുന്നതിന് മുമ്പ് മോളെ ഏല്പിച്ച ആ ഫയൽ വെറും ഒരു ഫയൽ അല്ല.... ആ മനുഷ്യന്റെ ജീവിതം തന്നെ ആണ്..... ഈ ചെറിയ ജീവിതത്തിൽ ചെയ്ത നന്മകളും ഇനിയും ചെയ്ത് തീർക്കാൻ ഉള്ള ഉത്തരവാദിത്തങ്ങളും ആണ് ആ ഫയൽ..... ഇനി അത് മുഴുവൻ മോളുടെ കൈയിൽ ആണ്.... ചേട്ടൻ പോയാലും എല്ലാ കാര്യങ്ങളും നീ നോക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു....\"

\"അറിയാം ആന്റി.... പകർന്നു കിട്ടിയ ഉത്തരവാദിത്തം നടപ്പാക്കാൻ ഞാൻ ബാധ്യസ്ഥയാണ്.... കഴിഞ്ഞ 21 വർഷമായി എന്നെ നോക്കി വളർത്തിയ എന്നെ സ്പോൺസർ ചെയ്ത എന്റെ ദൈവം ആണ്... ഞാൻ പൂർത്തീകരിക്കും എന്റെ ദൈവമായ എന്റെ അമ്മയെ മരണത്തിന്റെ വക്കിൽ നിന്ന് പിടിച്ചുയർത്തിയ എന്റെ ദൈവത്തിന്റെ ആഗ്രഹങ്ങൾ....\"

\"മതി മോളെ.... ഈ വാക്കുകൾ മാത്രം കേട്ടാൽ മതി എനിക്ക്.... രക്തബന്ധം ആയിട്ട് അല്ലെങ്കിലും കർമം കൊണ്ട് നീ ഏട്ടന്റെ മോളാണ്..... ഇനി അങ്ങോട്ട് എല്ലാം നോക്കി നടത്താൻ നിന്നെക്കാൾ യോഗ്യത ഈ ലോകത്ത് വേറെ ആർക്കും ഇല്ല മോളെ..... \"
അത്രയും പറഞ്ഞ് സ്റ്റെഫിയെ ഷെറിൻ ചേർത്ത് നിർത്തിയപോൾ രണ്ടുപേരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു....

\" പക്ഷേ..... ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു മുമ്പ് നീ അറിയാൻ ഉണ്ട് ആരായിരുന്നു പോൾ എന്നും എങ്ങനെ ആയിരുന്നു ആ ജീവിതം അങ്ങനെ എല്ലാം അറിയണം..... ഇന്ന് മുതൽ നീ അറിയും ഇത്രയും നാൾ ഇല്ലാതെ പോയ സ്നേഹം.... \"

\" 1984 ൽ ആണ് ഇച്ചായൻ ഉണ്ടായത്...... ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടെ..... ചെറുപ്പം മുതലേ എനിക്ക് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം ഉള്ള ആൾ.. എന്റെ ഏട്ടൻ..... ഏട്ടന്റെ ഒപ്പം ആണ് ഞാൻ സ്കൂളിൽ പോയിരുന്നത്..... ഒരു കാര്യത്തിനും എന്നോട് എതിര് പറഞ്ഞട്ടില്ല..... സന്തോഷത്തോടെ ഉള്ള ജീവിതം.... കളിയും ചിരിയും വഴക്കും ഒക്കെ ആയി അങ്ങനെ വർഷങ്ങൾ കടന്നുപോയി..... ഞാൻ പത്തിൽ പഠിക്കുമ്പോ ചേട്ടായി ഡിഗ്രിക്ക് ചേർന്ന്..... അവടെന്ന് മുതൽ പതിയെ മാറ്റം വന്നു തുടങ്ങി.... അതികം ഒന്നും മിണ്ടാതെ ഫോണിൽ മാത്രമായി..... ഒരിക്കൽ അതിനെ കുറിച് ചോദിച്ചപ്പോ ആരെയോ ഇഷ്ടമാണ് എന്ന് പറഞ്ഞ്... പക്ഷേ ആ പ്രണയബന്ധം അതികം നീണ്ട് നിന്നില്ല.... ഡിഗ്രി ഒക്കെ കഴിഞ്ഞ് നല്ല ഒരു ബന്ധം വന്നപ്പോൾ അവൾ ചേട്ടായിയെ വേണ്ടതാക്കി... അന്ന് ചേട്ടായി വിട്ടിൽ നിന്ന് പെട്ടന്ന് ഉറങ്ങിപ്പോയി..... പിന്നീട് ഫോണിലൂടെ മാത്രം സംസാരിച്ചു... എവിടെയോ ഒരു ഹോസ്റ്റലിൽ ആയിരുന്നു ഒരു 8 മാസത്തോളം..... അങ്ങനെ ആണ് പറഞ്ഞത്..... അത് കഴിഞ്ഞ് എല്ലാം പഴയത് പോലെയായി.... എന്റെ വിവാഹം കഴിഞ്ഞു ഞാൻ അമേരിക്കക്ക് പോയി.... ഞാൻ പോകുന്നെ അന്ന് മാറി നിന്ന് കരയുന്ന ഏട്ടനെ ഞാൻ അന്ന് കണ്ടു... നാട്ടിലേക്ക് വിളിക്കുമ്പോൾ എല്ലാം ഏട്ടനെ അന്വേഷിച്ചു എങ്കിലും അതികം സംസാരിക്കാറില്ല..... പിന്നെയും വർഷങ്ങൾ കടന്ന് പോയി.... ഏട്ടന്റെയും കല്യാണം കഴിഞ്ഞു... രണ്ടു വീട്ടിലും കുട്ടിക്കൾ ആയി.. അങ്ങനെ ഇരിക്കെ ഒരു ദിവസം ഡ്യൂട്ടിക്ക് ഇടയിൽ ആണ് ഫോണിൽ കാൾ വന്നത്..... പരിചയം ഇല്ലാത്ത പുതിയ ഒരു നമ്പർ.... ഞാൻ ഫോൺ എടുത്തു....
\" മോളെ...... \" എന്നുള്ള ആ ഒരു വിളിയിൽ തന്നെ എനിക്ക് ആളേ മനസിലായി..... എന്റെ ഏട്ടൻ.... ഞാൻ അമേരിക്കയിലേക്ക് വന്നിട്ട് ഇത്രയും വർഷങ്ങൾ ആയിട്ടും ഏട്ടൻ ആദ്യമായിട്ടാണ് ഇങ്ങോട്ട് വിളിക്കുന്നത്...  എനിക്ക് സന്തോഷവും പരിഭവവും ഒക്കെ തോന്നി..... ഞാൻ അത് പ്രകടിപ്പിച്ചു....  എന്നെ കാണണം എന്നും എന്നോട് മാത്രമായി സംസാരിക്കാൻ ഉണ്ടെന്നും.... നാട്ടിലേക്ക് വരണം എന്നും പറഞ്ഞു..... ആ ഒരു വിളി മതിയായിരുന്നു എനിക്ക്.... ലീവ് എടുത്ത് ഞാൻ നാട്ടിലേക്ക് തിരിച്ചു..... ഇവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് എന്റെ ആ പഴയ ഏട്ടനെയാണ്..... ഒപ്പം എന്റെ ചേച്ചിയെയും.....
പക്ഷേ ആ രണ്ട് കണ്ണുകളിലും മറഞ്ഞിരിക്കുന്ന എന്തോ ഒരു സങ്കടം ഉണ്ടെന്ന് എനിക്ക് മനസിലായി..... അന്ന് ഏട്ടൻ എന്നെയും കൂട്ടി ഇവിടെ വന്നു... അന്ന് ഇവിടെ വച്ച് ഏട്ടൻ എന്നോട് മനസ് തുറന്ന് സംസാരിച്ചു...... ഏട്ടന്റെ പ്രണയബന്ധതെപ്പറ്റി.. അന്ന് ഏട്ടൻ വിട്ടിൽ നിന്ന് പോയി ആത്മഹത്യാ ചെയ്യാൻ നോക്കിയതും.... പിന്നീട് അങ്ങോട്ട് ആ ജീവിതത്തിൽ നടന്ന ഓരോ സംഭവവും.... വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായി കേട്ടപ്പോൾ... 
\" എന്തിനാ ഇതൊക്കെ ഇപ്പൊ എന്നോട് പറയണേ...  \" എന്നുള്ള എന്റെ ചോദ്യത്തിന് ഏട്ടൻ തന്ന മറുപടി..

\"നീ അറിയണം എന്ന് തോന്നി മോളെ.... നിന്നോട് അന്ന് ഇതൊക്കെ പറഞ്ഞാൽ നിനക്ക് ഇതൊക്കെ മനസിലാകില്ല എന്ന് തോന്നിയതുകൊണ്ടാണ് നിങ്ങളോട് ഒക്കെ ഞാൻ അകൽച്ച കാണിച്ചത്..... പക്ഷേ തെറ്റിപ്പോയി...... മോളെ... ഇത് ഒരു ഫയൽ ആണ് ഞാൻ ഇതുവരെ ചെയ്ത എല്ലാ കാര്യവും ഇതിലുണ്ട്..... ഇനി അതൊക്കെ നോക്കി നടത്താൻ ഒരാളെ ഒള്ളു... സ്റ്റേഫിമോൾ.... അവളെ ഇത് നേരിട്ട് ഏല്പിക്കാൻ ഉള്ള സമയം എനിക്ക് ഉണ്ട് എന്ന് തോന്നുന്നില്ല..... അങ്ങനെ സംഭവിച്ചാൽ നീ ഇത് അവളെ ഏൽപ്പിക്കണം.... എന്നിട്ട് പറഞ്ഞുകൊടുക്കണം ഇല്ലാം....\"

\"ഏട്ടാ..... എന്താ ഏട്ടാ ഇങ്ങനെ ഒക്കെ പറയണേ.... സമയം ഇല്ലാന്നോ.... എന്താ പറ്റിയെ.... എന്നോട് പറ....\"

\" സത്യമാണ് മോളെ.... ഇനി എനിക്ക് അതികം സമയം ഇല്ല..... കഴിഞ്ഞ ദിവസം ചെറിയ ഒരു ബുദ്ധിമുട്ട് തോന്നിയപ്പോൾ ടെസ്റ്റ്‌ ചെയ്ത് നോക്കി..... കാൻസർ ആണ്... അതും ലാസ്റ്റ് സ്റ്റേജ്...   ഒന്നും ചെയ്യാൻ ഇല്ല ഇനി.... എത്ര ദിവസം.... അത് മാത്രം ആണ് ഇനി നോക്കേണ്ടത്......\"

ഏട്ടന്റെ ആ വാക്കുകൾ എന്നെ തളർത്തികളഞ്ഞു..... ജനിച്ച അന്ന് മുതൽ എനിക്ക് ധൈര്യമായി നിന്ന ഏട്ടൻ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന തോന്നൽ പോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കി..... ആ ഫയൽ ഞാൻ മേടിച്ചു...  പക്ഷേ ഏട്ടൻ വിട്ടുപോകും മുമ്പേ നീ വന്നു.... നീ വേണം ഇനി എല്ലാം നോക്കാൻ....

സ്റ്റേഫിയെ വീട്ടിലാക്കി അവൾ അമേരിക്കയിലേക്ക് തിരിച്ച് പോയി..... സ്റ്റെഫി നേരെപോയത് അവളുടെ അമ്മയുടെ അടുത്തേക്ക് ആണ്.....
\" അമ്മേ.... \" എന്ന്  സ്റ്റെഫി വിളിച്ചപ്പോൾ എന്തോ ആലോചനയിൽ ആയിരുന്ന അവൾ ഞെട്ടി...

\" എന്താ മോളെ.... \"
\" അമ്മക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ... \"
അൽപ സമയത്തെ മൗനത്തിന് ശേഷം അവർ സ്റ്റെഫിയെ നോക്കി...

\" ഉണ്ട്... \"



                            (തുടരും.....)


അവകാശി 4

അവകാശി 4

5
472

രചന : BIBIL T THOMAS\" പറയാൻ ഉണ്ട് മോളെ..... ഇന്ന് അവൾ മോളോട് പറഞ്ഞതിലും കൂടുതൽ........\"\"അറിയാം അമ്മേ.... ഞാൻ ട്രൈനിങ്ങിന് പോകുന്നതിനു മുമ്പ് ഒരു ദിവസം സാർ... വന്നിരുന്നു എന്നെ കാണാൻ... എന്റെ വാശി കാരണം....\"പോൾ അവളെ കാണാൻ അവിടെ പോയതും അയാൾ അവളോട് പറഞ്ഞതും എല്ലാം അവൾ അമ്മയോട് പറഞ്ഞു.......\"ഇനിയും അറിയാൻ ഉണ്ട് മോളെ നീ ഒരുപാട്..... ഒരു IAS കാരിയുടെ രീതിയിൽ നോക്കിയാൽ ഒരുപാട് വലിയ തെറ്റായ.... എന്നാൽ ഒരു മനുഷ്യന്റെ ചിന്തയിൽ ശരിയായ കാര്യങ്ങൾ..... അത് അറിയണം എങ്കിൽ അവൻ പറഞ്ഞ് നിർത്തിയടുത് നിന്ന് തുടങ്ങണം...\"അവർ പറയുവാൻ തുടങ്ങി....      ******************************22 വർഷങ്ങൾക്ക് മുമ്പ്.....വേദന നിറഞ്ഞ മനസോടെ അനാഥാലയത്തിൽ