Aksharathalukal

കഥ : കല്ല്യാണ ചെക്കന്റെ തമാശ

പ്രിയപ്പെട്ടവരേ...
പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ചില വീഡിയോകൾ ഉണ്ട്  വിവാഹവുമായി ബന്ധപ്പെട്ട  ആഭാസത്തിന്റെ രംഗങ്ങളാണവ ..

"ഒരു വിവാഹം ആയാൽ അല്ലെങ്കിൽ ഒരു പിറന്നാൾ ആഘോഷമോ വിവാഹ വാർഷീകമോ എത്തിയാൽ എങ്ങിനെ അത് അടിച്ചു പൊളിക്കാം എങ്ങിനെ ആഘോഷമാക്കാം എന്ന് ചിന്തിച്ചു നടക്കാറുണ്ട്..."

"അങ്ങിനെ പരമാവധി ആഘോഷം കൊഴുപ്പിക്കാറുണ്ട്...അതിരു കടക്കാറുമുണ്ട് ""

"എന്നാൽ വിവാഹ ദിവസം പണം ചിലവാക്കാനും മറ്റുള്ളവരെകൊണ്ടും അത് ചെയ്യിപ്പിക്കുന്ന വിധത്തിൽ ഒരു പുതുമയുള്ള കാര്യം ആലോചിച്ചു  അവസാനം ഒരു പുതുമ കണ്ടെത്തി വിവാഹം ആഘോഷമാക്കിയ ഒരു വിവാഹ ചെറുക്കന്റെ കഥയാണിത്..."

"സുൽഫി എന്നാണ് ചെറുപ്പക്കാരന്റെ പേര്.  പേര് സാങ്കൽപ്പീകമാണ്..."

"സുൽഫി വളരെ നല്ല ചെറുപ്പകാരനാണ്...അത്യാവശ്യം നല്ല സാമ്പാത്തീകം ഉള്ള കൂട്ടത്തിലാണ്.."

"കുറച്ചു നാളുകൾക്ക് ശേഷം  സുൽഫിക്ക് വിവാഹമായി"

"എന്നാൽ നന്നായി സമ്പത്തീകം ഉള്ളതിനാൽ ഏതൊരു വിവാഹ ചെറുക്കനും ചിന്തിക്കുന്നപോലെ വിവാഹം എങ്ങിനെ കൊഴുപ്പിക്കാം എന്ന് തന്നെയാണ് സുൽഫിയും ചിന്തിച്ചത്..."

"ആദ്യം വിവാഹത്തിന് ബന്ധുക്കാരെയും അയൽവാസികളെയും  സുഹൃത്തുക്കളെയും വിളിച്ചു..."

"അങ്ങിനെ വിവാഹം ദിവസം അടുക്കാറായി..."

"ആഘോഷം എന്തൊക്കെ ആക്കണം എന്ന് സുൽഫിയും കൂട്ടുകാരും ചിന്തിച്ചു"

"പടക്കം പൊട്ടിക്കാം എന്ന് ഒരാൾ പറഞ്ഞു"

സുൽഫി : പക്ഷെ പടക്കം അല്പനേരത്തേക്ക് ശബ്ദം ഉണ്ടാവും  പിന്നെ അതിനെ കൊണ്ട് കാര്യമില്ല

മറ്റൊരാൾ : 
ബെലൂൺ  ആർച്ച് പോലെയാക്കി പൊട്ടിക്കാം

സുൽഫി :ഭംഗി ഉണ്ടാവും പക്ഷെ അത് പൊട്ടിക്കുമ്പോൾ ശബ്ദം ഉണ്ടാകും. പിന്നെ കാര്യമില്ല...

ഒരു കൂട്ടുകാരൻ സുൽഫിയോട് : എടാ വിവാഹ ചെക്കനെ ശവപ്പെട്ടിയിൽ ആക്കി കൊണ്ട് പോയാലോ ഒരു വെറൈറ്റി അല്ലെ

സുൽഫി : ...ഞാൻ നിന്നെ ശവമാക്കി പെട്ടിയിലാക്കും മിണ്ടാതിരുന്നോ . എടാ പുതിയ ജീവിതത്തിലേക്ക് തന്നെ ശവമായിട്ടാണോ പോകേണ്ടത് പോടാ പൊട്ടാ അതും വേണ്ട...

വേറെ ഒരാൾ : പുതിയാപ്ലനെ j c b യിൽ കൊണ്ട് പോവാം... J c b യുടെ മുന്നിൽ ഇരുതീട്ട്... എങ്ങിനെ സൂപ്പറല്ലേ ഒന്ന് സങ്കല്പിച്ചു നോക്കിയേ 

അത് കേട്ട മറ്റൊരു കൂട്ടുകാരൻ :  പുതിയാപ്ല എന്താടാ തെങ്ങോ തടിയോ മറ്റൊ ആണോ... J c b യിൽ കൊണ്ട് പോവാൻ 

സുൽഫി :  ചെ ചെ  അതും വേണ്ട

"അങ്ങിനെ എന്ത് വേണം 
എന്ന് ചിന്തിച്ചു തല പുകക്കുമ്പോഴാണ് സുൽഫിയുടെ മനസ്സിൽ ഒരു വഴി തെളിഞ്ഞത്..."

സുൽഫി :ആഹ്... എടാ ഏതായാലും നമ്മൾ പണം ചാടാൻ തീരുമാനിച്ചു...പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതല്ലേ ഒരു കിടിലൻ കാര്യം ചെയ്തിട്ട് ആഘോഷിക്കാം....

അത് കേട്ട കൂട്ടുകാർ : നീ എന്താ ഉദ്ദേശിക്കുന്നത്?

സുൽഫി : അതൊക്കെ പറയാം..അതാവുമ്പോൾ ഭക്ഷണം കളയേണ്ടി വരില്ല  വെറൈറ്റി ആവുകയും ചെയ്യും.... പിന്നെ വീഡിയോ ക്യാമറയും ഒരുക്കണം 

അത് കേട്ട ഒരു കൂട്ടുകാരൻ : ഓഹ് തീറ്റ മത്സരം... കിടുക്കി... നല്ല വെറൈറ്റി ആവും... ഞാനും കൂടാം... ഞാൻ തിന്ന് ചാവും 

സുൽഫി :ടാ പോടാവിടുന്ന് അതൊന്നുമല്ല നീ കണ്ടോ 

അത് കേട്ട ഒരു കൂട്ടുകാരൻ : അതെന്ന് സംഭവമാ... തീറ്റ മത്സരം അല്ല പിന്നെ എന്ത് പരിപാടിയാണ്...

സുൽഫി : അതൊക്കെ ഉണ്ട്... നീ കണ്ടോ...

""അങ്ങിനെ വിവാഹം ദിവസം എത്തി... ബന്ധുക്കളും ചങ്ങാതിമാരും അയൽ വാസികളും വന്ന് തുടങ്ങി...
 അങ്ങിനെ ചോറിന്റെ സമയം ആയപ്പോൾ

ക്യാമറമാനോട് റെഡിയാവാൻ പറഞ്ഞു...
ശേഷം കുറച്ചു ചോറ് പൊതിയാക്കി. ശേഷം  സുൽഫി പുതിയാപ്ല ഡ്രസ്സ്‌ ധരിച്ചു """

 

""അങ്ങിനെ സുൽഫി പുതിയാപ്ല ഡ്രസ്സ്‌ ധരിച്ചു പൊതിച്ചോർ ഒരു കർബോഡിന്റെ പെട്ടിയിൽ വച്ചു കൂട്ടുകാരെയും കൂട്ടി വണ്ടിയിൽ കയറ്റി... ശേഷം  കുറച്ച് അകലെ ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി """


"സുൽഫി വണ്ടിയിൽ നിന്നും ഇറങ്ങി ശേഷം വണ്ടിയിലുള്ള  കർബോഡിന്റെ ബോക്സിൽ നിന്നും കുറച്ച് പൊതി ചോറ് എടുത്ത്  വീടിന്റെ മുന്നിലെത്തി ബെല്ലടിച്ചു..."

(എല്ലാം ക്യാമറയിൽ പതിയുന്നുണ്ടായിരുന്നു )

"കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഒരു ചെറിയ കുട്ടി വാതിൽ തുറന്നു"

"കുട്ടി സുൽഫിയെ കണ്ടപ്പോൾ സുൽഫിക്ക എന്നും പറഞ്ഞു അമ്മയെ വിളിച്ചു..."

"കുട്ടിയുടെ വിളികേട്ട് 
അകത്തു നിന്നും അമ്മ പുറത്തേക്ക് വന്നു"

സുൽഫി അമ്മയോട് : അമ്മേ ഇന്ന് എന്റെ വിവാഹമാണ്  നിങ്ങൾക്കൊക്കെ അൽപ്പം ചോറ് തരണമെന്ന് തോന്നി, നിങ്ങളെ വിവാഹത്തിന് വീട്ടിലേക്ക് വരുത്തിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആവുന്നത് കൊണ്ടാണ് ഞാൻ ചോറുമായി ഇങ്ങോട്ട് വന്നത്

"അതും പറഞ്ഞു സുൽഫി തന്റെ കൈലുള്ള പൊതികൾ അവരുടെ കൈയിൽ കൊടുത്തു.."

(ഇത് വായിക്കുമ്പോൾ വായനക്കാർ കരുതും ഇതാണോ വലിയ ആന കാര്യമെന്നു. കഥ മുഴുവൻ വായിക്കു  എല്ലാം മനസ്സിലാവും )

>കഥയിലേക്ക് വരാം <

"വീട്ടിലെ അമ്മ പൊതിച്ചോർ വാങ്ങി തൊട്ടടുത്ത കസേരയുടെ മുകളിൽ വെച്ച്..."

ശേഷം സുൽഫിയുടെ തലയിൽ കൈ വച്ചു കൊണ്ട് അമ്മ പറഞ്ഞു :  മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ.... വിവാഹം ചെയ്യുന്ന പെണ്ണിനോടൊപ്പോൾ മരണം വരെ സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നല്ല സന്താനങ്ങൾ ഉണ്ടാവട്ടെ.

"ഇത് കേട്ടപ്പോൾ സുൽഫിയുടെ കൂടെ വന്ന കൂട്ടുകാരുടെ കണ്ണുകൾ നിറഞ്ഞു" ക്യാമറ പിടിക്കുന്നവന്റെയും കണ്ണുകൾ നിറഞ്ഞു അവർ കണ്ണുകൾ തുടച്ചു "

അമ്മ സുൽഫിയോട് : ഭാര്യയെയും കുട്ടി ഇങ്ങോട്ട് വരണം മോനെ...

സുൽഫി : ശെരി അമ്മേ... വരട്ടെ...

"അങ്ങിനെ സുൽഫിയും കൂട്ടുകാരും വണ്ടിയിൽ കയറി.  പക്ഷെ സുൽഫിയുടെ കൂട്ടുകാർക്കൊന്നും ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല.എല്ലാരുടെയും കണ്ണിൽ കണ്ണു നീരായിരുന്നു .. കുറച്ചു കഴിഞ്ഞു അടുത്ത് വീട്ടിൽ എത്തി..."

"അവിടെ അരക്ക് താഴെ തളർന്ന ഒരു സ്ത്രീ ആയിരുന്നു ആദ്യം പുറത്ത് വന്നത്... അവർക്കും ഭക്ഷണം നൽകിയപ്പോൾ   അവരും  സുൽഫിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു..."

"അങ്ങിനെ സുൽഫി  കഷ്ടത അനുഭവിക്കുന്ന പല വീടുകളിലും ചെന്ന് ഭക്ഷണം നൽകി...."

"അങ്ങിനെ എല്ലാം കഴിഞ്ഞു വീട്ടിലെത്തി..."

വീട്ടുകാരും ബന്ധുക്കളും സുൽഫിയോട് :
എടാ ഇതിനിടയിൽ നീ എങ്ങോട്ടാ പോയത്

അത് കേട്ട ഒരു കൂട്ടുകാരൻ : വെറുതെ കുറച്ചു ഷോർട്ട് എടുക്കാൻ പോയതാ

വീട്ടിലുള്ള ഒരാൾ സുൽഫിയോട് : നീ ഭക്ഷണം പൊതിയാക്കീട്ട് കാറിൽ എങ്ങോട്ടാ കൊണ്ട് പോയത്?

സുൽഫി : ഒന്നുമില്ല ഒരു സ്ഥാപനത്തിലേക്കു പോയതാ

അത് കേട്ട ഒരാൾ : ഇവിടെ വന്നവർക്ക് പോലും ചോറ് തികയോ എന്നറിയില്ല അപ്പോഴാ. എടാ ആദ്യം ക്ഷണിക്കപ്പെട്ടവർക്കാണ് ഭക്ഷണം നൽകേണ്ടത് അതറിയില്ലേ..

സുൽഫി : ഭക്ഷണം എല്ലാർക്കും എത്തും പേടിക്കണ്ട

അയാൾ സുൽഫിയോട് : അത് നമ്മുക്ക് നോക്കാം


"വന്നവരെല്ലാം ഭക്ഷണം കഴിച്ചിട്ടും 
ഭാഗ്യവശാൽ ഭക്ഷണം വാക്കി വരികയായിരുന്നു  സുൽഫിയെ വഴക്ക് പറഞ്ഞവർക്കെല്ലാം ഒരു സഞ്ചിയിൽ ചോറ് കൊടുത്തു "


"അങ്ങിനെ 
പിറ്റേ ദിവസം സുൽഫി  താൻ ഭക്ഷണം നൽകുന്ന വീഡിയോയിൽ തന്റെ കൈയിൽ നിന്നും ഭക്ഷണം വാങ്ങുന്നവരുടെ മുഖം കവർ ചെയ്തിട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു "

  *""കല്ല്യാണ ചെക്കന്റെ തമാശ ""* എന്നായിരുന്നു തലക്കെട്ട്..

"എന്നാൽ താൻ ഭക്ഷണം നൽകുന്നത്  വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടാൻ ഒരു കാരണമുണ്ട് അത് തനിക്ക് ലൈക് കിട്ടാനോ പബ്ലിസിറ്റി കിട്ടാനോ അല്ല 
മറിച്ച് നാട്ടിൽ ഇപ്പോൾ വർധിച്ചു വരുന്ന ഒരു വൈറസാണ്  വിവാഹ ആഭാസവും ദൂർത്തും. വിവാഹം മാത്രമല്ല  പിറന്നാൾ ആഘോഷം ആഭാസമാക്കുന്നു വിവാഹ വർഷീകവും ആഭാസമാക്കുന്നു... എന്ത് കിട്ടിയാലും ആഘോഷമാക്കാനല്ല ആഭാസമാക്കാനാണ് എല്ലാരും ശ്രമിക്കുന്നത്.എന്നാൽ ഇതിൽ നിന്നും അൽപ്പം പുതുമ എന്ന രീതിയിൽ ആളുകൾ മാറി ചിന്തിക്കാനും  ആഭാസം ഒഴിവാക്കി ഇത്തരം കാരുണ്യ പ്രവർത്തി ചെയ്യാനുമാണ്   പുതിയാപ്ല ഡ്രസ്സ്‌ ധരിച്ചു സുൽഫി കഷ്ടത അനുഭവിക്കുന്നവരുടെ വീട്ടിൽ നേരിട്ട് എത്തി ഭക്ഷണം നൽകിയതും വീഡിയോ പിടിച്ചു പോസ്റ്റിട്ടതും.,"

"പക്ഷെ പണി നൈസായിട്ട് ഒന്ന് പാളി എന്ന് പറയാം..."

"കാരണം  നല്ല കമന്റ് കിട്ടുന്നതിന് പകരം മുഴുവൻ വിമർശനങ്ങളായിരുന്നു..."

"നിനക്ക് ഭക്ഷണം നൽകാൻ താല്പര്യം ഉണ്ടെങ്കിൽ നൽകി കോളു എന്തിനാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് എന്ന് വിമർശിച്ചു ചോദിച്ചു . എന്നാൽ വീഡിയോ എടുക്കാനുള്ള കാരണം കൃത്യമായി സുൽഫി പറഞ്ഞെങ്കിൽ അത് ആരും ഉൾ കൊണ്ടില്ല... പിന്നെയും പിന്നെയും വിമർശനങ്ങൾ തന്നെ...."

"ചുരുക്കം പറഞ്ഞാൽ സുൽഫിക്ക് തന്റെ സോഷ്യൽ മീഡിയ തുറക്കാൻ പറ്റാതെയായി...."

"കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുൽഫിക്ക് ആകെ ടെൻഷനായി..."

സുൽഫി ചിന്തിച്ചു : 
വെറുതെ ഭക്ഷണം നൽകിയെന്നായി. വേണ്ടായിരുന്നു... മറ്റുള്ളവർക്ക് മാതൃകയാവാൻ ചെയ്തത് ഇപ്പോൾ വിമർശനത്തിന് വഴിയായല്ലോ... ഇന്നത്തെ കാലത്ത് എന്ത് നല്ലത് ചെയ്താലും അതിൽ പോലും തെറ്റ് കണ്ടെത്താനാണ് ആളുകൾ ശ്രമിക്കുന്നത്... ഇതിനിടയിൽ നല്ലത് ആര് നോക്കാനാണ്... മാതൃകയാക്കുന്നത് പോയിട്ട് ഒരു നല്ല വാക്ക് പോലും ആരും പറയാതെയായി... നേരെ മറിച്ച് വല്ല ഗാനമേളയോ മറ്റോ വച്ചാൽ നല്ല ലൈകും ഷെയറും കിട്ടും പക്ഷെ ലൈകും ഷെയറും കിട്ടാനല്ലല്ലോ ചെയ്തത്...
ഏതായാലും പോട്ടെ കഴിഞ്ഞത് കഴിഞ്ഞു...

"അങ്ങിനെ കുറച്ചു ദിവസം കഴിഞ്ഞു..."

"ആളുകൾ എല്ലാം മറന്നു..."

പെട്ടെന്നാണ്  ഗൾഫിലുള്ള  തന്റെ ഉറ്റ ചങ്ങാതി  സാഹിബ്‌ സുൽഫിയെ വിളിക്കുന്നത്...

സുൽഫി ഫോണെടുത്തു : ഹലോ സാഹിബ്‌ എന്തുണ്ട്... വിശേഷം...

സാഹിബ്‌ : നല്ല വിശേഷം... എടാ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചത് ഒരു അർജെന്റ് കാര്യം പറയാനാണ്

സുൽഫി : എന്താടാ...?

സാഹിബ്‌ : എടാ  കുറച്ച് കാലം മുമ്പ് നിന്റെ വിവാഹത്തിന് നീ കുറച്ച് കുടുംബങ്ങൾക്ക് ഭക്ഷണം കൊടുത്തിട്ടില്ലേ... അതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു 

സുൽഫി : ആഹ് കൊടുത്തിരുന്നു...

"സുൽഫി വിചാരിച്ചത് തന്നെ അതും പറഞ്ഞു വിമർശിക്കാനും കുറ്റപ്പെടുത്താനുമാണ് വിളിച്ചതെന്നാണ് "

സാഹിബ്‌ : എടാ  എന്റെ മകളുടെ പിറന്നാൾ വരുന്നുണ്ട് അടുത്ത ആഴ്ച... പക്ഷെ നിന്റെ വീഡിയോ കണ്ടപ്പോൾ അവൾക്ക് ഒരാഗ്രഹം...

സുൽഫി : എന്ത് ആഗ്രഹം

സാഹിബ്‌ : നീ വിവാഹത്തിന് ചെയ്ത പോലെ  എന്റെ മകൾ  പിറന്നാൾ ഡ്രസ്സ്‌ ധരിച്ചു നീ ചെയ്ത പോലെ ഭക്ഷണം കൊണ്ടു പോയി കൊടുക്കാൻ...

"അത് കേട്ട സുൽഫി ഒന്ന് ഞെട്ടി "

സുൽഫി  നിറഞ്ഞ മനസ്സോടെ അത്ഭുതത്തോടെ : എടാ സത്യമാണോ നീ ഈ പറയുന്നത്

സാഹിബ്‌ : അതെ മുത്തേ... നിന്റെ വീഡിയോ കണ്ട അന്ന് തന്നെ  എന്റെ മോൾ എന്നെ വാട്സാപ്പ് വീഡിയോ കോൾ ചെയ്തിട്ട് പറഞ്ഞതാണ്   സുൽഫിക്ക അവരുടെ വിവാഹത്തിന് വിവാഹ ഡ്രസ്സ്‌ ഇട്ടിട്ട്  പാവപ്പെട്ടവർക്ക് ഭക്ഷണം നൽകീട്ടുണ്ട് അത് പോലെ എന്റെ പിറന്നാൾ ദിവസം അങ്ങിനെ ആക്കി തരാവോ എന്ന് എന്നോട് ചോദിച്ചു ..  ഞാൻ പറഞ്ഞു സുൽഫിക്കനോട് ഞാൻ പറഞ്ഞു ശെരിയാക്കി തരാമെന്നു...

സാഹിബ്‌ വീണ്ടും സുൽഫിയോട് : എടാ 
അതാവുമ്പോൾ അവരുടെ പ്രാർത്ഥനയിൽ ഞാനും എന്റെ കുടുംബവും ഉണ്ടാവുമല്ലോ...
 എടാ അന്ന് വിവാഹത്തിന് കൊടുത്ത കുടുംബങ്ങളെ നിനക്ക് ഓർമയില്ലേ 

സുൽഫി : ആഹ് അറിയാടാ നമ്മൾക്ക് ചെയ്യാം 

സാഹിബ്‌ : എന്നാൽ പിന്നെ  എല്ലാം നിന്നെ ഏല്പിച്ചു. ഭക്ഷണം എന്റെ ഭാര്യ ഇണ്ടാക്കി പാക്കറ്റ് ആക്കി തരും...

സുൽഫി : ഹോട്ടലിൽ നിന്നും വാങ്ങിയാൽ പോരെ വെറുതെ ഭാര്യനെ ബുദ്ദിമുട്ടിക്കണോ

സാഹിബ്‌ : എടാ ഞാൻ അത് എന്റെ ഭാര്യയോട് പറഞ്ഞതാണ്. പക്ഷെ അവൾ പറഞ്ഞത്  ഫുഡ്‌ ഇണ്ടാക്കി കൊടുക്കുമ്പോൾ അതിന് ഉപയോഗിക്കുന്ന കാര്യങ്ങൾ ആരോഗ്യം സമയം ഇതിനെല്ലാം കൂലി കിട്ടുമല്ലോ..

സുൽഫി : നീയും നിന്റെ ഫാമിലിയും ഈ ലോകത്തിനു മാതൃകയാടാ...

സാഹിബ്‌ : അങ്ങിനെ പറയല്ലേടാ  നീയാണ് യഥാർത്ഥ മാതൃക. ആൾക്കാർ സ്വന്തം വിവാഹത്തിന് എന്തെല്ലാൻ കോപ്രായം കാണിക്കുന്നു പക്ഷെ ഇത്രയും പണമുണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വച്ചു പാവങ്ങൾക്ക് ഭക്ഷണം നൽകിയ നിന്റെ മനസിനെ അല്ലെ നമ്മൾ ഫോളോ ചെയ്യേണ്ടത്

സുൽഫി : ആഹ് ശെരി ശെരി. പൊക്കി പറഞ്ഞത് മതി

സാഹിബ്‌ : കാര്യം പറഞ്ഞതാടാ നീയെന്തായാലും റേഡിയല്ലേ എന്റെ മക്കൾക്കും നല്ലത് പഠിപ്പിച്ചു കൊടുക്കാലോ...

സുൽഫി :അത് ശെരിയാ എന്നാൽ പിന്നെ നിന്റെ മകളെ  ഫുഡ്‌ കൊണ്ട് പോയി കുടുപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു...


"അങ്ങിനെ ഫോൺ കട്ട് ചെയ്തു..."

ശേഷം സാഹിബിന്റെ മകളുടെ പിറന്നാൾ ദിവസം  സുൽഫി സാഹിബിന്റെ വീട്ടിലെത്തി  അവിടെ വച്ചു  കണക്ക് കൊടുത്ത ഭക്ഷണം പാക്കറ്റ് ചെയ്ത് സാഹിബിന്റെ മകളെയും കൂട്ടി സുൽഫി   കഷ്ടത അനുഭവിക്കുന്നവരുടെ വീട്ടിൽ ചെന്ന് അവളെ കൊണ്ട് ഭക്ഷണം കൊടുപ്പിച്ചു...


അന്നാണ് സുൽഫി ഏറ്റവും കൂടുതൽ സന്തോഷിച്ചത്... ( സാഹിബിന്റെ മകൾ എന്ന് പറയുമ്പോൾ വിവാഹ പ്രായമായതാണെന്നു തെറ്റ് ധരിക്കേണ്ട കേട്ടോ 5 വയസ്സുള്ള കുട്ടിയാണ് )


സുൽഫി ചിന്തിച്ചു : അൽപ്പം വൈകിയാലെന്താ എന്നെ കണ്ടിട്ട് ഒരാളെങ്കിലും മറ്റുള്ളവരെ വിഷപ്പ് മാറ്റിയല്ലോ.... അതിലും വലുത് ഇനി എന്താ...

.
സുഹൃത്തുക്കളെ നമ്മൾ നന്മ ചെയ്താൽ പെട്ടെന്ന് അതിനെ വിമർശിക്കാനും അതിലെ തെറ്റുകൾ കണ്ടെത്താനുമാണ് ആളുകൾ ആദ്യം ശ്രമിക്കുക  കാരണം വിവേകത്തേക്കാൾ വികാരമാണ് ആദ്യം ഉണ്ടാവുക... എന്നാൽ അൽപ്പം വൈകിയാലും നമ്മൾ ചെയ്യുന്ന നന്മ... അത് ആളുകൾ തിരിച്ചറിയുക തന്നെ ചെയ്യും....  ആഘോഷങ്ങളിലെ ദൂർത്ത് ഒഴിവാക്കുക പകരം  മറ്റുള്ളവർക്ക് കാരുണ്യം ചെയ്യുക. നമുക്ക് ചുറ്റിലും ഉണ്ട് കഷ്ടത അനുഭവിക്കുന്നവർ  പക്ഷെ നമ്മൾ കാണുന്നില്ലെന്ന് മാത്രം... ഭൂമിയിലുള്ളവരോട് നമ്മൾ കരുണ കാണിക്കുക എന്നാൽ ദൈവം നമ്മളോട് കരുണ കാണിക്കും തീർച്ച...

നമ്മുടെ പണം ആരോഗ്യം സമയം ഇതിനെല്ലാം കാലം തന്നെ കണക്ക് ചോദിക്കും  കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോവില്ല. കണക്ക് ചോദിക്കാതെ ആരെയും ഒഴിവാക്കില്ല

കഥയെ കുറിച്ചുള്ള 
നിങ്ങളുടെ അഭിപ്രായം അറീക്കണം