ബാൽകണിയിൽ പല നിറങ്ങളിൽ ഉള്ള പനിനീർ പൂക്കൾ നട്ടു വളർത്തിയിരിക്കുന്നു. അതിനു നടുക്കായി ഒരു റൗണ്ട് ഷേപ്പ് ടേബിൾ ഉം രണ്ടു ചെയ്റും ഇട്ടിട്ടുണ്ട്.... ടേബിൾ ൽ ഇരുന്നു കാര്യമായ പഠിപ്പിലാണ് അമ്മു.... പനിനീർ പൂക്കളുടെ ഗന്ധം അവളുടെ നാസികയിലേക്ക് തുളഞ്ഞു കയറി..... പൂക്കളുടെ ഗന്ധം അവൾ മിഴികൾ പൂട്ടി ശക്തിയാൽ വലിച്ചെടുത്തു..... ചെടിയിൽ മുള്ള് ആണെകിലും നിന്നെ കാണാൻ എന്ത് രസമാ.... ഒരു പൂവിനെ തഴുകി കൊണ്ടവൾ പറഞ്ഞു..... ചിപ്പി - പഠിക്കാൻ ഒത്തിരി ഉണ്ടെന്നു പറഞ്ഞു നീ ഇ പൂക്കളുടെ മണം പിടിച്ചിരിക്കേണ..... അമ്മു- അടി പെണ്ണെ... എന്ത് രസാല്ലേ ഇ ചെടികളിൽ നിറയെ പൂക്കൾ