മരിച്ച എൻ ഹൃദയത്തിൽ
സ്നേഹത്തിൻ വിത്തുകൾ പാകി നീ..
ഏതോ സ്വപ്നത്തിൻ താഴ്വരയിൽ
നീയും ഞാനും നമ്മുടെ പ്രണയവും....
ആ മനോഹര നിമിഷങ്ങളിൽ
പ്രണയത്താലവിടം പ്രകാശമയം ..
ആനന്ദത്താലെൻ മനം നിറഞ്ഞിടും...
ഈ നിമിഷമൊരിക്കലും മായാതിരുന്നെങ്കിൽ....
നിൻ പ്രണയതന്ത്രങ്ങളെൻ ഹൃദയഗീതങ്ങളായി...
ആ സ്വരങ്ങളെൻ കാതുകളിൽ!
അതിൻ നനവിലോ മനമൊരു
മയിലായ് നൃത്തമാടി...
ഞാൻ നിന്നെയൊരു മഴയായ് പുൽകട്ടെ....
ഒരു മുല്ലവള്ളിയായി ഞാൻ
പടരാം നിന്നിൽ.....
എങ്ങു നിന്നോ ഒഴുകി വന്നൊരാ
തെന്നലിൻ തഴുകലെൻ
കിനാവിനോ ചിറകു മുളപ്പിച്ചു.......
പച്ചപ്പട്ടു വിരിച്ച പുൽമേടുകളിൽ നാം രണ്ടിണക്കുരുവികളായി പാറിപ്പറന്നു.....
നിന്റെ മിഴികളെൻ മിഴികളിൽ ഇടഞ്ഞു,
കഥകൾ മൊഴിഞ്ഞു....
നീ എത്ര മനോഹരം!!!!
✍️ രേവതി വിജയൻ