പ്രണയം❤️🩹
വർക്ക് എല്ലാം കംപ്ലീറ്റ് ചെയ്തു കുറച്ചു ഒഴിവു സമയം ഞങ്ങൾക്കന്ന് ലഭിച്ചു. ഞാൻ നവ്യയെ കൂടുതൽ പരിചയപ്പെടാം എന്നു കരുതി അവളും മറ്റേ കുട്ടിയും സംസാരിക്കുന്നതിന്റെ ഇടക്കു ചെന്നു. \" നവ്യ\"
\" ഇതാര് സിദ്ധുവോ... വാടാ വന്നിരിക്കി\" നവ്യയുടെ ആ വർത്തമാനം മറ്റേ കക്ഷിക്കി തീരെ ഇഷ്ടമായില്ല എന്നെനിക്ക് വേഗം മനസ്സിലായി. ഞാൻ എന്തായാലും അവരെ ഒന്നു പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. \"ഹലോ\" താലപര്യമില്ല എന്നാലും അവളോടായി ഞാൻ പറഞ്ഞു തുടങ്ങി \"ഡോ തനിക്ക് എന്താ ഇത്ര ഗൗരവം ഒന്നു സംസാരിച്ചൂടെ ഞാനും മനുഷ്യൻ തന്നെയാ\". അവൾക്കത്ത തീരെ ഇഷ്ടപ്പെട്ടില്ല \"നവ്യ ഞാൻ ഒന്നു വോഷ്റൂം പോയി വരാം\". അവൾ അവിടെ നിന്നും എണീറ്റു. ഞാനും നവ്യയും ഞങ്ങളുടെ സംസാരം തുടർന്നു.\" അവൾ എന്താ ഇങ്ങനെ\". \"അതൊരു പാവമാ ഞാനും ഇവിടെ വന്നാ പരിചയപ്പെടുന്നത്. കൂടുതൽ ഒന്നും എനിക്കറിയില്ല.\" \"എന്താ അവളുടെ പേര് \" ഞാൻ ചോദിച്ചു. \" വേദിക\".
തുടരും.......