Aksharathalukal

Love practice....♡06

                  Love practice....♡

Part : 06

\"എന്നാൽ വാ ഇനി നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് ബാക്കി നോക്കാം....\"

നസ്രി രണ്ട് പേരെയും വലിച്ചു കൊണ്ട് നടന്നു...

____________________________

\"രമേശ്‌ അങ്കിൾ റെസ്റ്റോറന്റിലേക് പോകാം....\"

പാർക്കിങ്ങിൽ എത്തിയപ്പോൾ നസ്രി കാറിനുള്ളിൽ ഇരിക്കുന്ന രമേശ്‌ എന്ന ഡ്രൈവറിനോട് പറഞ്ഞു...

\"ആയ്കോട്ടെ മോളെ.. കയറു...\"

അയാൾ വിനയത്തോടെ പറഞ്ഞു... നസ്രിയും ആയിഷുവും റിയയും പുഞ്ചിരിച്ചു കൊണ്ട് ബാക്ക് സീറ്റിൽ കയറി...

\"റിയ ഇയാൾക്ക് കുക്കിംഗ്‌ ഒക്കെ അറിയോ...\"

നസ്രി ആകാംഷയോടെ ചോദിച്ചു...

\"ആ... അത്യാവശ്യം ഒക്കെ അറിയാം... പ്ലസ് ടു കഴിഞ്ഞ് ഒരു വർഷം ഞാൻ orphanage - ൽ വെറുതെ ഇരുന്നില്ലേ അപ്പോ പിന്നെ എല്ലാം പഠിച്ചെടുത്തു..\"

\"അത് നന്നായി....\"

\"അതെന്താ കുഞ്ഞാ അനക്ക് അങ്ങനൊരു ടോക്ക്...\"

ആയിഷു നസ്രിയെ കണ്ണും മിഴിച്ചു നോക്കി കൊണ്ട് ചോദിച്ചു...

\"അത് ഇണ്ടല്ലോ... നിക്ക് രണ്ട് brothers ഉണ്ട് രണ്ടാളും നല്ല കഴിവ് ഉള്ളവരാണ് but ഫുൾ അലമ്പ് ആണ്... രണ്ട് പേരും നന്നായി കുക്ക് ചെയ്യും... അതോണ്ട് അവർക്ക് കിട്ടുന്ന പെണ്ണുങ്ങളും അത്പോലെ ഒക്കെ തന്നെ വണ്ടേ...?\"

നസ്രി രണ്ട് പേരെയും നോക്കി കൊണ്ട് ചോദിച്ചു...

\'അപ്പോ അയാൾ അലബ് ആയതോണ്ട് ആവോ ഇപ്പൊത്തന്നെ പുടിച്ചു കെട്ടിക്കുന്നെ...\'

നസ്രി പറഞ്ഞത് കേട്ട റിയ മനസ്സിൽ ചിന്തിച്ചു...നസ്രിയന്റെ മറുപടിക്ക് ആയിഷു just ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...

\"ഹോ.. അത് വിട്.. ഇങ്ങൾക്ക് ന്റെ കാക്കുനെ ശെരിക്കും ഇഷ്ടമായോ...\"

നസ്രി റിയാനെ നോക്കി കുസൃതിയോടെ ചോദിച്ചു...

\"ഹോ.. നാണം ഒന്നും വേണ്ടന്നെ...

ന്റെ കാക്കു അല്ലേലും look ആണ്...\"

ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്ന റിയാന്റെ കൈകൾ കവർന്നു കൊണ്ട് നസ്രി പറഞ്ഞു..

\"അതിന് ഓൾ ഓനെ കണ്ടിട്ടില്ലല്ലോ...\"

ആയിഷു എടുത്തടിച്ച പോലെ പറഞ്ഞു... അത് കേട്ടതും ഇടി വെട്ടിയ പോലെ റിയ തല ഉയർത്തി...

\"Really...!!
അതെന്തേ നിങ്ങൾക്ക് ഫോട്ടോ കിട്ടിയില്ലേ....?\"

നസ്രിക്ക് എന്തോ വല്ലാത്ത അതിശയം ആണ് തോന്നിയത്..

\"ഓളെ കാണാത്തത് ഉള്ളു... ഞാൻ കണ്ടു... ചേർക്കൻ നല്ല look ആട്ടോ... 😎😁ഇനിയും ഇത്പോലെ ഉള്ള ആങ്ങളമാർ ഉണ്ടേൽ പറയണേ ഒന്നുല്ല just ഒരു ദർശന സുഖത്തിനാ😁😁\"

ആയിഷു ഇളിച്ചു കൊണ്ട് പറഞ്ഞു...

\"ഓ.. പറയാവേ... 😁\"

നസ്രിയും ആയിഷുന് ഇളിച്ചു കാട്ടി കൊണ്ട് പറഞ്ഞു...

\"അതെന്താ റിയ ഫോട്ടോ നോക്കാനേ..?\"

നസ്രി വീണ്ടും റിയയെ നോക്കി ചോദിച്ചു 

\"അത് പിന്നെ....\"

\"നിന്റെ ബ്രോ ഇവളെ കല്യാണ ദിവസം കണ്ടോളാം എന്നാണല്ലോ പറഞ്ഞത് അപ്പോ ഇവളും അങ്ങനെ കാണാം എന്ന് കരുതി...\"

നസ്രിന്റെ ചോദ്യത്തിന് റിയ എന്തോ പറയാൻ തുടങ്ങിയതും ആയിഷ വേഗം പറഞ്ഞു നിർത്തി...

\"ആയിഷുമ്മ.. ഒന്ന് മിണ്ടാണ്ടിരുന്ന ഇയ്യ്‌...\"

റിയ ആയിശാനേ വിലക്കി...

\"ഹോ... അങ്ങനെ...

ഹ്മ്മ് അതെന്തായാലും നന്നായി...\"

നസ്രി എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു....

\"എന്താ...\"

ആയിഷു ഫോണിൽ നിന്നും തല ഉയർത്തി നസ്രിയെ നോക്കി...

\"ഏയ്... Nothing...

അല്ല ഇയാൾ എന്താ നോക്കുന്നെ....\"

നസ്രി ആയിഷുനോട് ചോദിച്ചു...

\"Ahh.... ഞാൻ ഇൻസ്റ്റയിൽ ഒന്ന് കയറിയത...\"

\"മ്മ്...എന്താ അകൗണ്ട് name...

റിയാക്കുണ്ടോ...\"

\"Ahh ഉണ്ടല്ലോ...

a_ishu_x

ഫോള്ളോ ആക്ക്... നാനും ആക...\"

ആയിഷു ഇളിച്ചു കൊണ്ട് പറഞ്ഞു...

\"Hhh... ആക്കാലോ...😁

അല്ല ആയിഷു ഈ ഫോൺ സ്ക്രീൻ ഇങ്ങനെ പൊട്ടിയ കയ്യിൽ കുത്തില്ലേ... 👀\"

നസ്രി ആയിഷുനെ നോക്കി ചോദിച്ചു..

\"Eay... ഇത് വരെ ഇല്ല....\"

ആയിഷു ഒന്ന് പുഞ്ചിരിച്ചു...

\"മ്മ്...\"

നസ്രി ഒന്ന് മൂളി കൊണ്ട് പറഞ്ഞു... ശേഷം നസ്രി ഫോണിൽ ഇൻസ്റ്റാഗ്രാം ഓപ്പൺ ആക്കി ആയിഷുന്റെ അക്കൗണ്ട് സേർച്ച്‌ ചെയ്യാൻ തുടങ്ങി..

\"കിട്ടി കിട്ടി... ഇതല്ലേ...\"

എന്ന് പറഞ്ഞു ആയിശുന് നേരെ ഫോൺ നീട്ടി...

\"മ്മ്...\"

ആയിഷു ഒന്ന് മൂളി.. ശേഷം നസ്രി ആയിഷുന്റെ അക്കൗണ്ട് ഫോള്ളോ ആക്കി dp ഒന്ന് നോക്കി...




\"ഹേയ്... Dp സൂപ്പർ ആണല്ലോഡാ...\"

\"ഈ...

നങ്ങളെ ഫ്രണ്ടിന്റെ കല്യാണത്തിന് പോയപ്പോ എടുത്തത ... ഞാൻ നിന്നെ ഫോള്ളോ ആക്കിട്ടുണ്ട്ട്ടോ...ഇതല്ലേ..?\"

ആയിഷു നസ്രിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു...

\"മ്മ്...\"

നസ്രി ഒന്ന് മൂളിയതും ആയിഷുവും നസ്രിയുടെ dp എടുത് നോക്കി..




\"ആഹാ... കൊള്ളാമല്ലോ....\"

\"ഈ... താങ്കു... താങ്കു....\"

നസ്രി ഇളിച്ചു കൊണ്ട് പറഞ്ഞു...

\"റിയാന്റെ അക്കൗണ്ട് നെയിം പറ\"

നസ്രി തിരക്കി...

\"മോളെ റെസ്റ്റോറന്റ് എത്തിട്ടോ...\"

\"Ok angil...\"

എന്ന് നസ്രി പറഞ്ഞു ശേഷം റിയയെ നോക്കി കണ്ണ് കൊണ്ട് ഡോർ തുറക്കാൻ പറഞ്ഞു... റിയ ഡോർ തുറന്ന് പുറത്തിറങ്ങി അവൾക്ക് പുറകെ മറ്റു രണ്ടാളും ഇറങ്ങി ശേഷം ഡ്രൈവർ വണ്ടി പാർക്ക്‌ ചെയ്യാൻ പോയി അവർ മൂന്ന് പേരും നേരെ റെസ്റ്റോറന്റിലേക് കയറി... ആയിഷുവും റിയയും ആ റെസ്റ്റോറന്റ് ആകെ മൊത്തം ഒന്ന് വീക്ഷിച്ചു...

\"ആയിഷുമ്മ... ഇത് റെസ്റ്റോറന്റ് തന്നെ ആണോ ഡാ.... 🙄\"

റിയ ആ വലിയ ബിൽഡിങ്ങിന്റെ അടിയിൽ നിന്നും മുകളിലേക്കു നോക്കി കൊണ്ട് പറഞ്ഞു...

\"അതന്നെ നാനും ആലോയ്ക്ക്ണ്... 👀\"

ആയിഷുവും റിയാന്റെ അതെ expression   ഇട്ട് കൊണ്ട് പറഞ്ഞു...

\"എന്താ ഗൂയ്‌സ് ഒരു secret പറച്ചിലൊക്കെ...?\"

നസ്രി അവരുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു....

\"രഹസ്യം ഒന്നും അല്ല... ഇത് റെസ്റ്റോറന്റ് തന്നെ ആണോ എന്ന് പറയാർന്നു നങ്ങൾ....\"

ആയിഷു നസ്രിയെ നോക്കി കൊണ്ട് പറഞ്ഞു..

\"Hee.... ഇവിടെ റൂമും ഹോസ്റ്റലും ഓടിറ്റൊറിയവും മറ്റും ഒക്കെ ഉണ്ട്... വെല്ലിപ്പാന്റെ ഫാമിലി ഫ്രണ്ടിന്റെ ആണ് ഈ ബിൽഡിങ്...\"

നസ്രി അകത്തേക്കു നടക്കുന്നതിനിടയിൽ ആയിഷുനോടും റിയയോടും പറഞ്ഞു...നസ്രിയാന്റെ ഇരു വശത്തുമായി ആയിഷുവും റിയയും ഉണ്ട്... അവർ മൂന്ന് പേരും ഒരു സൈഡിലുള്ള ടേബിളിൽ പോയി ഇരുന്നു...

അവിടെ മുഴുവൻ നല്ല മോഡേൺ മനുഷ്യർ ആയിരുന്നു...

\"ആയിഷു നമ്മുക്ക് പോയാലോ....\"

റിയ ആയിഷുന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു ...

\"എനിക്കും എന്തോ പോലെ തോന്നുന്നു...\"

ആയിഷുവും നാല് പുറവും ഒന്ന് നോക്കി അസ്വസ്ഥതയോടെ പറഞ്ഞു..

\"നിങ്ങൾ രണ്ട് പേരും എന്താ എപ്പഴും ഇങ്ങനെ secret പറയുന്നേ... മ്മ്...?\"

നസ്രി രണ്ട് പേരെയും മുഖത്ത് നോക്കി സംശയത്തോടെ ചോദിച്ചു...

\"അത് പിന്നെ....\"

\"Hello... Mam... Order please...\"

ആയിഷു എന്തോ പറയാൻ തുടങ്ങിയതും ഒരു വെയ്റ്റർ വന്ന് കൊണ്ട് ചോദിച്ചു...

\"ഗൂയ്‌സ്....what do you want\"

നസ്രി രണ്ട് പേരെയും നോക്കി ചോദിച്ചു...

\"അത് ഇയാൾക്ക് വേണ്ടത് ഓർഡർ ചെയ്തോളു നങ്ങൾ കൈ ഒന്ന് കഴുകീട്ട് വരാം... \"

Riya നസ്രിയനോട് പറഞ്ഞു...

\"Ok... ഞാൻ ഓർഡർ കൊടുക്കട്ടെ ന്നിട്ട് ഞാൻ വരാം \"

നസ്രി പറഞ്ഞു നിർത്തിയത് ആയിഷുവും റിയയും വാഷ് റൂമിലേക്ക്‌ നടന്നു...

\"ഇത്പ്പോ എവ്ട്ക്കാ പോക...\"

ഇത്തിരി നേരം നാല് പുറവും നോക്കി വട്ടം തിരിഞ്ഞ് റിയ അവശതയോടെ നാല് പുറവും നോക്കി കൊണ്ട് പറഞ്ഞു...

\"ആവേ... അവിടേക്ക് പോകണോ ഇവിടേക്ക് പോകണോ...\"

ആയിഷു രണ്ട് സൈഡിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു...

\"Eay.... Wash room...\"

റിയ അതിലൂടെ പോകുന്ന ഒരു വൈറ്ററോട് വേഗം ചോദിച്ചു...

\" Left said- ൽ ആണ് മാം...\"

\"Ok... Thanks....\"

റിയ താങ്ക്സ് പറഞ്ഞു തിരിഞ്ഞതും അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ് നടന്നു... ആയിഷുവും റിയയും അയാൾ പറഞ്ഞ സ്ഥലത്തേക്ക് നടന്നു...

\"ആയിഷു.. ഇവരൊക്കെ വലിയ ആളുകളാണ് ഡീ.. നമ്മക്കൊന്നും ഇത് ഒക്കും എന്ന് തോന്നുന്നില്ല...നോക്കെ ഞാൻ അവനെയൊ അവൻ എന്നെയോ ഒന്ന് കണ്ടിട്ടില്ല ഒന്ന് പരസ്പ്പരം സംസാരിച്ചിട്ട് പോലും ഇല്ല... ഇനി നീ ചിന്തിച്ചു നോക്ക് കല്യാണത്തിന് ശേഷം കണ്ടിട്ട് അവന്ക്ക് എന്നെ ഇഷ്ട്ടമായിലേൽ പിന്നെ ഞാൻ എന്ത് ചെയ്യും... ഞാൻ എവിടെ പോകും.. എനിക്ക് ആരുമില്ലല്ലോ ആയിഷു... കയറി ചെല്ലാൻ ഒരു വീടോ വീട്ടുക്കാരോ ഒന്നും ഇല്ല...

പിന്നെ അതും അല്ല നമ്മുടെ ലൈഫും ഇവരുടെ ലൈഫും രണ്ടും രണ്ട് ലോകമാണ്...\"

റിയന്റെ മിഴികൾ നിറഞ്ഞിരുന്നു...

\"റിയു.....\"

വാഷ് സ്‌പൈസിന്റെ അവിടെ നിന്ന് സംസാരിക്കുന്ന റിയാനെ പുറകിൽ നിന്നും ആരോ വിളിച്ചു...

\"കുഞ്ഞാ......\" ×2

റിയയും ആയിഷുവും തിരിഞ്ഞു നിന്ന് കൊണ്ട് ഒരു പോലെ വിളിച്ചു...

\"റിയുസെ... എനിക്ക് ഇയാളെ മനസിലാവും...but നങ്ങൾ അത്ര മോശക്കാര് ഒന്നും അല്ല...\"

നസ്രി റിയാനെ പെട്ടന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

\"ഞാൻ അങ്ങനെ അല്ല ഉദേശിച്ചേ...\"

\"എനിക്ക് നിങ്ങളെ രണ്ട് പേരെയും വല്ലാണ്ട് ഇഷ്ട്ടപെട്ടു... പ്ലീസ് റിയ ഈ റിലേഷൻ വേണ്ട എന്ന് പറയല്ലേ ഡാ... ആരും നിന്നെ എന്റെ വീട്ടിൽ തള്ളി പറയുകയോ ഒന്നും ചെയ്യില്ല... ഞാൻ ഉണ്ടാവും എന്തിനും നിന്റെ കൂടെ...\"

നസ്രി അവളെ ചേർത്ത് പിടിച് കൊണ്ട് പറഞ്ഞു... സ്വന്തം ആങ്ങളയുടെ വാശി ഓർത്ത് നസ്രിയുടെ കണ്ണുകളും തന്റെ ജീവിതത്തെ ഓർത്ത് റിയയുടെ കണ്ണുകളും കുറച്ചു നേരം കൊണ്ട് ഇവർക്കിടയിൽ വലിയ രീതിയിൽ ഉയർന്ന സ്നേഹബന്ധം കണ്ട് ആയിഷുന്റെ കണ്ണുകളും നിറഞ്ഞിരുന്നു...

\"നിങ്ങൾ രണ്ട് പേരും വന്നേ ഫുഡ്‌ കൊണ്ട് വന്നിട്ടുണ്ടാവും വാ...\"

നസ്രി വേഗം റിയാന്റെ അടുത്ത് നിന്നും വിട്ട് അകന്ന് മാറി കൊണ്ട് മുഖം ഒന്ന് തുടച് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അവർ മൂന്ന് പേരും കയ്കൾ കഴുകി കൊണ്ട് ടേബിളിന്റെ അവിടേക്കു നടന്നു...
_____________________________

തുടരും...

അഭിപ്രായം എന്ത് തന്നെ ആയാലും തുറന്ന് പറയണേ... പ്ലീസ്.. 🥺വായനാക്കാർ ഒന്നും മിണ്ടാണ്ടിരിക്കുമ്പോൾ എഴുതാൻ തന്നെ തോന്നുന്നില്ല... 😫

Binth_Bashersaf
ബിൻത്ത് _ ബഷീർസഫ് 




Love practice....♡07

Love practice....♡07

4.3
1452

            Love practice....♡Part-07അവർ മൂന്ന് പേരും കയ്കൾ കഴുകി കൊണ്ട് ടേബിളിന്റെ അവിടേക്കു നടന്നു..._____________________________ടേബിളിന്റെ അവിടെ എത്തിയതും അവിടെ ഉള്ള ഫുഡ്‌ item\'s ഒക്കെ കണ്ട് റിയുവും ആയിഷുവും കണ്ണ് തള്ളി ഒരു നിമിഷം നിന്നു...ആ സമയം നസ്രി ചെന്ന് നടുകിലെ സീറ്റിൽ ഇരുന്നു...\"യാ ഹുദാ.... 😱മൂന്നാൾക്ക് തിന്നാൻ ഇത്ര സാധാനങ്ങളോ....\"ആയിഷു നെട്ടി കൊണ്ട് റിയയോട് പതിയെ ചോദിച്ചു...\"ആടിയെ... ന്ത്‌താ ഇത്... ഇതൊക്കെ എന്താ ഡാ.. കാണാത്ത സാധനങ്ങൾ ആണല്ലോ ഫുള്ള്...\"റിയയും ആയിഷുനോട് പതിയെ പറഞ്ഞു...\"കാണാത്തതൊന്നും അല്ല ചൈനീസ് ഡ്രാമകളിലൊക്കെ കണ്ടിട്ടുണ്ട്...\"\"ആ... അത് ശെരിയാണ്... ഷോട്ട്സിലും റീൽസിലും എല്ല