Aksharathalukal

പ്രണയം 💔 -25

\"\" നീ  എന്താ  ഇത്  കാണിക്കുന്നേ........ \"\"- നന്ദു 🤭.


\"\" ദേ  ന്നെ  ദേഷ്യം  പിടിപ്പിക്കല്ലേ........ ഞാൻ  എന്ത്  കാണിച്ചെന്ന ...?? ഇപ്പൊ  ദക്ഷിയുടെ  മുന്നിൽ  ഞാൻ  നാണം  കേട്ടില്ലേ........?? \"\"- നയ 🥺.


പറഞ്ഞുകഴിഞ്ഞതും  വിതുമ്പി  പോയവൾ . അവൾ  രണ്ട്  കൈകൊണ്ട്  അവളെ  ചേർത്ത്  പിടിച്ചു . അവന്റെ  കൈയിൽ  കിടന്ന്  അവൾ  കുതറി  എങ്കിലും   അവൻ  കൈ  മുറുക്കിയത്  അല്ലാതെ  അയച്ചില്ല .


\"\" എന്നെ  വിട് ....... വിടാൻ......... \"\"


അലറിക്കൊണ്ട്  അവന്റെ  കൈ  വിടുവിച്ചു  കൊണ്ട്  ചുവന്ന  കണ്ണാലെ  അവനെ  നോക്കി  അവൾ .


\"\" അഭി....... എനിക്ക്   ഇഷ്ടം  ഉണ്ടായിട്ട്  അല്ലെ......? \"\"- നന്ദു  🥺.


\"\" ദേ  ഒരു  കാര്യം  ഞാൻ  പറയാം........... നിനക്ക്  ഫ്ളിർട്ട്  ചെയ്തു  നടക്കാൻ  ഇവിടെ  ഒരുപാട്  പെൺപിള്ളേരെ  കിട്ടും . എന്നെ  അതിൽ  കൂട്ടാൻ  നിൽക്കണ്ട......... \"\"


ദേഷ്യത്തോടെ  പറഞ്ഞുകൊണ്ട്  തിരികെ  പോകാൻ  നിന്ന  നയയുടെ  കൈയിൽ  പിടിച്ചു  ഭിത്തിയിലേക്ക്  ചേർത്ത് .


\"\" ഞാൻ  ഇന്നേ  വരെ  ആരെ  എങ്കിലും  ഫ്ളിർട്ട്  ചെയ്തു  നടക്കുന്നത്  നി  കണ്ടിട്ടുണ്ടോ ? ഉണ്ടോ ? \"\"- നന്ദു .


ദേഷ്യത്തോടെ  അവളുടെ  കൈയിൽ  അമർത്തികൊണ്ട്  അവൻ  ചോദിച്ചു . കണ്ണുകൾ  രണ്ടും  നിറഞ്ഞ്  ഒഴുകുന്നുണ്ട് . നയ  ഇല്ല  എന്ന  രീതിയിൽ  തലയാട്ടി .



\"\" ഞാൻ  ആദ്യമായ  ഒരു  പെണ്ണിനെ  മനസ്സിൽ  കൊണ്ട്  നടക്കുന്നത് . അതു  നീയാ ....... പക്ഷെ  എന്നെ  നീ  മനസ്സിൽ  ആക്കിയിട്ടില്ല   ഒരിക്കലും . ഇനി  നിന്നെ  ശല്യപ്പെടുത്താനോ  ഒന്നും  ഞാൻ  വരില്ല . നി  അതോർത്തു  പേടിക്കണ്ട . \"\"


പറഞ്ഞുകൊണ്ട്  നടന്നു നീങ്ങുന്ന  നന്ദുവിനെ  നയ  കണ്ണീരോടെ  നോക്കി . അറിയാം  ഒരുപാട്  സ്നേഹിക്കുന്നുണ്ടെന്ന് .......... പക്ഷെ  എന്തുകൊണ്ടോ  ചെറിയൊരു  സ്വർത്ഥത   കുറച്ചു  നാൾ   പുറകെ  നടത്തിക്കണം  എന്ന്   അതു  ഇങ്ങനെയും....................


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


തിരികെ  വന്ന  നന്ദുവിനെ  ദക്ഷി  ഒന്ന്  നോക്കി . കണ്ണുകൾ  ചുവന്ന്  കലങ്ങി  ആകെ  കോലം  കെട്ടവൻ .


\"\" ദക്ഷി  ഞാൻ  പോകുവാ......... അമ്മേ  വിളിക്കാൻ  ഞാൻ  വൈകിട്ട്  വരാം........ \"\"


\"\" ഏട്ടാ......... \"\"


വിളിക്കുന്നതിന്‌  മുന്നേ  മുറ്റത്തേക്ക്  ഇറങ്ങി  കാർ  സ്റ്റാർട്ട്‌  ആക്കി  അവൻ  പോയിരുന്നു .


\"\" ഏട്ടനിത്    എന്ത്   പറ്റി ?  വന്നപ്പോഴും  ഞാൻ  ചെന്ന്  സംസാരിച്ചപ്പോഴും  ഒന്നും  ഒരു  കുഴപ്പവും  ഇല്ലായിരുന്നല്ലോ ? ഇതിപ്പോ  ഇനി  രണ്ടു  പേരും  വഴക്ക്  ഇട്ടോ ? \"\"- ദക്ഷി  മനസ്സിൽ  ചിന്തിച്ചു .


കുറച്ചു  കഴിഞ്ഞതും  നിറമിഴികളോട്   കൂടി  നയയും  അകത്തേക്ക്  കയറി  വന്നു . പടികൾ  കയറാൻ  തുടങ്ങിയതും   അംബികയുടെ  ചോദ്യം  അവിടെ  ഉയർന്നിരുന്നു .


\"\" ദക്ഷി   നന്ദു  എവിടെ  പോയി ? ഇവിടെ   എങ്ങും  കാണുന്നില്ലല്ലോ ? \"\"


\"\" ഏട്ടൻ   എവിടേക്കോ  പോയി  അമ്മേ...... എവിടേക്ക്  ആണെന്ന്  പറഞ്ഞിരുന്നില്ല . \"\"


നയ  ഞെട്ടികൊണ്ട്  തിരിഞ്ഞു  നോക്കി . കണ്ണീർ  കാഴ്ചയെ  മറച്ചതും   ഓടി  റൂമിലേക്ക്  കയറി . ഡോർ  കുറ്റി  ഇട്ടുകൊണ്ട്  ബെഡിലേക്ക്  വീണ്  പൊട്ടി  കരഞ്ഞു  . താൻ  കാരണമാണ്  നന്ദു  ഇവിടുന്ന്  പോയതെന്ന  സത്യം  അവളെ  കൊല്ലാതെ  കൊന്നു .



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



\"\" ദേ  കൊച്ചേ  കഴിഞ്ഞ  മാസത്തെ  വാടക  കൂടി  നീ  തന്നില്ല........... ഈ  മാസത്തെ  ഇത്  പകുതി  ആയി . ഇതിലൂടെ  തന്നില്ലേ  ഇവിടെ  നിന്ന്  ഇറങ്ങിയേ  പറ്റൂ........ \"\"


\"\" രാമുവേട്ടാ........  ഒന്ന്   അഡ്ജസ്റ്റ്  ചെയ്യ് . എനിക്ക്  കുറച്ചു  നാൾ  കൂടെ  ഒന്ന്   താ ........ ഞാ..... ഞാൻ  എവിടെ  പോകാൻ  ആണ് ? \"\"


വെണ്ണിലാ  കരഞ്ഞുകൊണ്ട്  അയാളുടെ  കാൽക്കൽ  വീണു  പൊട്ടികരഞ്ഞു . അയാൾക്ക്  അവളോട്  പാവം  തോന്നി . ഒരു  പൊട്ടി  പെണ്ണ് ..........


\"\" എനിക്ക്  അറിയാം  കൊച്ചേ........ ഞാൻ  വെറുമൊരു  ഏജന്റ്  മാത്രം  ആണ് . കൊചിന്  ഈ  വീട്  തന്നെ  തരാൻ  അവർക്ക്  ഇഷ്ടം  അല്ലാരുന്നു . ഞാൻ  പിന്നെ  എങ്ങനെയോ  പറഞ്ഞ്  സമ്മതിപ്പിച്ചതാണ് . ഇത്രേം  വലിയ  വീട്  ഇത്രേം   ചെറിയ  വാടകക്ക്  തന്നത്  തന്നെ  അവരുടെ  മനസ്സ് . അപ്പോഴും  അതുകൂടെ  കൊടുത്തില്ലേ  എങ്ങനെയാ............ \"\"


\"\" എനിക്ക്  എവിടെ  എങ്കിലും  ഒരു  ജോലി  എങ്കിലും  ശെരിയാക്കി  തരാൻ  കഴിയുമോ  ചേട്ടാ..........? \"\"


\"\" ഞാൻ  ഒന്ന്  നോക്കട്ടെ  കൊച്ചേ........... \"\"


പറഞ്ഞുകൊണ്ട്  അയാൾ  നടന്നു  പോകുന്നത്   അവൾ  നോക്കികൊണ്ട്  കണ്ണീരോടെ  അകത്തേക്ക്  കയറി .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



\"\"  അമ്മ  എത്രനാൾ   ഈ  വയ്യാത്ത  കാലും  വെച്ചുകൊണ്ട്   ഹോസ്പിറ്റൽ   കയറി  ഇറങ്ങും ?...... ഒരാളെ  ജോലിക്ക്  ഒന്ന്  നിർത്താൻ  പറഞ്ഞാൽ  അതും   കേൾക്കില്ല ........... \"\"- ഇന്ദ്രൻ  🥺.


\"\" അതു  ഒരാളെ  കൊണ്ട്  വന്നാൽ  എങ്ങനെ  ഉള്ള  ആൾ  ആണെന്ന്  എങ്ങനെ  വിശ്വസിക്കും .? അതൊക്കെ  നോക്കി  വേണ്ടേ  നിർത്താൻ ........... \"\"- അമ്മ .


\"\" ഞാൻ  ആ   ഏജന്റ്  രാമുവിനെ  ഒന്ന്  വിളിച്ചു  പറയാം ............ അയാൾ  ആകുമ്പോൾ  വിശ്വസിച്ചു  ആരെ  എങ്കിലും  കൊണ്ട്  വരും . \"\"- ഇന്ദ്രൻ........


പറഞ്ഞുകൊണ്ട്  അവരെ  താങ്ങി  ജീപ്പിലേക്ക്   ഇരുത്തി  ജീപ്പെടുത്തു   വീട്ടിലേക്ക്  തിരിച്ചു  ഇന്ദ്രൻ.


💔 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


എത്ര  വിളിച്ചിട്ടും  നന്ദു  അവളുടെ  കാൾ  എടുത്തില്ല . വൈകിട്ട്  അംബികയെ  വിളിക്കാനായി  അവൻ  വന്നപ്പോൾ  വണ്ടിയുടെ  ശബ്ദം  കേട്ട്   അവൾ  താഴേക്ക്  ചെന്ന്  വാതിൽ  തുറന്ന്  കൊടുത്തു  എങ്കിൽ  കൂടി  അവളെ  ഒന്ന്  നോക്കുക  പോലും  ചെയ്യാതെ  അകത്തേക്ക്  പോകുന്നവനെ  കണ്ട്  അവൾക്ക്  നെഞ്ചിൽ  ഭാരം  കൂടി .


ചായ  കുടിക്കാൻ  ഇരിക്കുമ്പോൾ  പോലും  പതിവായി  അവന്റെ  കണ്ണിൽ  അവൾക്ക്  പ്രണയം  കാണാൻ  കഴിഞ്ഞില്ല . കുസൃതി  ഒളിപ്പിച്ച  ചിരി  കണ്ടില്ല .


അവന്റെ  മനസ്സിൽ  അവളോടുള്ള  നോവുള്ള  വേദന  കൂടും  തോറും  അവളുടെ  മനസ്സിൽ  അവനോടുള്ള  പ്രണയം  മോട്ടിട്ടു  തുടങ്ങിയിരുന്നു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" ശിവ  ............ \"\"


മുകളിൽ  നിന്നും  നവിയുടെ  ഉച്ചത്തിൽ  ഉള്ള  വിളി  വന്നതും  അവൾ  അവരോട്  പറഞ്ഞുകൊണ്ട്  അങ്ങോട്ടേക്ക്  പോയി .


\"\" എന്താ  അഭിയേട്ട..........? \"\"- ദക്ഷി  🙄.


\"\" ഇന്നലെ  ഞാൻ  നിനക്ക്  ഒരു  ഫയൽ  തന്നില്ലേ......... എവിടെ  അതു ? \"\"-നവി .


\"\" അതവിടെ  അലമാരയിൽ  ഉണ്ടായിരുന്നല്ലോ  അഭിയേട്ട........ നോക്കിയില്ലേ.......? \"\"- ദക്ഷി  🙄.


\"\" അവിടെ  ഇല്ല ......... \"\"- നവി  😤.


\"\" നിക്ക്  ഞാൻ  ഒന്ന്  നോക്കട്ടെ.......... \"\"- ദക്ഷി  😌.


അവൾ  അവിടെ  മുഴുവൻ  തിരഞ്ഞിട്ടും  അതു  കണ്ടില്ല .
നവിക്ക്  ആകെ  ദേഷ്യം  വന്നു  നിൽക്കുക  ആയിരുന്നു .
അവൻ  പെട്ടന്ന്   വന്ന്  അവളുടെ  കൈ  പിടിച്ചു  തിരിച്ചു  നിർത്തി .


\"\" ഇനി  അതു  നോക്കണ്ട.........അവിടെ  ഇല്ലത്  ഞാൻ  ഇനി  അതു  നോക്കാൻ  ഒരിടമില്ല . ഇത്രയും  കെയർലെസ്സ്  ആയിട്ടാണോ  നീ  ഇതൊക്കെ  സൂക്ഷിക്കണേ....... അതെങ്ങനെ  ഇവിടെ  എങ്ങാനുമാണോ  മനസ്സ്......... എത്രത്തോളം  ഇമ്പോര്ടന്റ്റ്‌  ആയ  ഫയൽ  ആണ്  അതെന്ന്  നിനക്ക്  അറിയുമോ ? \"\"


അടുത്ത്  മേശമേൽ  ഇരുന്ന  സാധനങ്ങൾ  തട്ടി  തെരുപ്പിച്  കൊണ്ടവൻ  അലറി . അതുകൂടി  ആയതും  ദക്ഷി   ഏങ്ങലടിച്   കരയാൻ  തുടങ്ങി . മുഖം  താഴ്ത്തി  വെച്ച്  കരയുന്നവളെ  കാണെ  അവനു  പിന്നെയും  ദേഷ്യം   വന്നു .


\"\" മുഖത്തോട്ട്  നോക്ക്  ശിവ......... \"\"


പറഞ്ഞുകൊണ്ട്  അവളുടെ  മുഖം  പിടിച്ചുയർത്തി  അവൻ .



\"\" ഞാൻ  പറഞ്ഞിട്ടുണ്ട്  എന്ത്  കേട്ടാലും  ഇങ്ങനെ  കിടന്ന്  കരയരുതെന്ന് ............ എന്ത്  പറഞ്ഞാലും  കേട്ടാലും  കിടന്ന്  കരഞ്ഞോണം ............ \"\"- നവി .


പറഞ്ഞുകൊണ്ട്  വാതിൽ  വലിച്ചടച്ചുകൊണ്ട്  വെളിയിലെക്   ഇറങ്ങിപ്പോയി   അവൻ . ആദ്യമായി  അവന്റെ  മുഖത്ത്  അവളോടുള്ള  ദേഷ്യം  കണ്ടവൾ  ഷോക്ക്  ആയി  പോയി .



\"\" ആ....... നവി  ദേ  ഇത്  മറ്റേ   ഫയൽ  ആണ് . ഞാൻ  ആണ്  എടുത്തത് . അച്ഛൻ   ഒന്ന്  നോക്കണം  എന്ന്  പറഞ്ഞ്   എടുത്തതാണ്........ മോൾ  കണ്ടില്ല  കേട്ടോ  ബാത്‌റൂമിൽ   ആയിരുന്നു  അപ്പോൾ ......... \"\"


പറഞ്ഞുകൊണ്ട്    അരുന്ധതി  ആ  ഫയൽ   അവനെ  ഏൽപ്പിച്ചു .


\"\" അല്ലാ  മോൾ   എന്തിയെ.........? \"\"- അരുന്ധതി .


\"\" അവ....... അവൾ   മുകളിൽ  ഉണ്ട് . \"\"- നവി .


\"\" എന്താടാ  നിനക്ക്  ഒരു  വിക്കൽ ? നീ  അവളെ  വല്ലോം  പറഞ്ഞോ ? \"\"- അരുന്ധതി .


അവൻ  മുഖം  കുനിച്ചുകൊണ്ട്  മുകളിൽ  നടന്നത്  എല്ലാം  പറഞ്ഞ് . അരുന്ധതി  അവന്റെ  ചെവിയിൽ  പിടിച്ചു  കിഴുക്കി .


\"\" ആഹ്....... അമ്മ  വിട്  വേദനിക്കാണ് ....... \"\"- നവി  



\"\" കുറച്ചു  വേദനിക്കട്ടെ......... ഒന്നും  നോക്കാതെ  ആ  കൊച്ചിനെ  കരയിപ്പിച്ചിട്ട്  വേദനിക്കാണ്  പോലും ........ നിനക്ക്  അല്ലേലും  ഉള്ളതാണ്  ഈ  എടുത്തു  ചാട്ടം ........\"\"


അവൻ  ചെവിയിൽ  പിടിച്ചുകൊണ്ടു  അവരെ  കൂർപ്പിച്ചു  നോക്കി  എന്നിട്ട്  ഒന്ന്  ഇളിച്ചു  കാണിച്ചിട്ട്   മുകളിലേക്ക്  പോയി . അവിടെ  റൂമിൽ  എത്തി  അകത്തേക്ക്  ഒന്ന്  പാളി  നോക്കിയവൻ . പക്ഷെ  ദക്ഷിയെ  അവിടെ  എങ്ങും  കണ്ടില്ല . അവൻ  ഫയൽ  അലമാരയിൽ  കൊണ്ട്  വെച്ചിട്ട്  പുറത്തേക്ക്  ഇറങ്ങി  ബാൽകാണിയിലേക്ക്  നടന്നു .


അവിടെ  ചെന്നപ്പോൾ  കണ്ടു  കൈവരിയിൽ  പിടിച്ചുകൊണ്ടു  ദൂരേക്ക്  നോക്കി  നിൽക്കുന്നവളെ . പതിയെ  പുറകെ  ചെന്നവൻ  അവളുടെ  വയറിലൂടെ  ചുറ്റി  പിടിച്ചു  താടി  തോളിലേക്ക്  ചേർത്തുവെച്ചതും  അവളിൽ  നിന്നും  കരച്ചിൽ  ചീളുകൾ  വന്നിരുന്നു .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം 💔-26

പ്രണയം 💔-26

4.6
1679

നവി  പകച്ചുകൊണ്ട്  അവളെ  തിരിച്ചുനിർത്തിയതും  അവൾ  അവന്റെ  നെഞ്ചിലേക്  പൊട്ടികരഞ്ഞുകൊണ്ട്  വീണിരുന്നു  .\"\" ദക്ഷി  മോളേ.......... \"\"-നവി 😨\"\" എന്നെ  എന്തിനാ  വഴക്ക്  പറയണേ......? ഞാൻ  എന്തോരം  വിഷമിച്ചെന്ന്   അറിയോ ? \"\"- ദക്ഷി 😭.\"\" ദക്ഷി  എനിക്ക്  പെട്ടന്  ദേഷ്യം  വന്നതുകൊണ്ടല്ലേ...... സോറി  നീയിങ്ങനെ  മനസ്സ്  നീറ്റല്ലേ.......... \"\"-  നവി 🥺\"\" ഞാൻ  ഒന്നും  ചെയ്തില്ല  അഭിയേട്ട........ എന്നെ  ഇനി  വഴക്ക്  പറയല്ലേ........ എന്നെ  സഹിക്കാൻ  പറ്റില്ല . \"\"- ദക്ഷി  \"\" അയ്യേ  ....... എനിക്ക്   ദേഷ്യം  വരുമ്പോൾ  ഇന്നോട്  അല്ലാതെ  ആരോടാ  ഞാൻ  ദേഷ്യപ്പട