Aksharathalukal

തിരക്ക്

തിരക്കിലായിപ്പോയ 
കൂട്ടായിരുന്നവരോട്...

മരിച്ചെന്ന് കേട്ടാൽ
ഓടി വന്നേക്കണം...

മലർന്ന് കിടക്കുന്ന
എന്നെ കാണാനല്ല...

മരണ വീട്ടിൽ
പോയെന്ന്
ബന്ധുക്കളെയും 
മറ്റുള്ളവരെ
ബോധ്യപ്പെടുത്താ-
നായെങ്കിലും 
മരിച്ചെന്ന് കേട്ടാൽ
ഓടി വന്നേക്കണം..

കൂട്ട് കൂടിയവരെ
ആരെയും കണ്ടില്ലല്ലോ
എന്ന 
മരണവീട്ടിലെ
അടക്കം പറച്ചിൽ
മലർന്ന് കിടന്ന്
കേൾക്കാൻ
വയ്യാത്തോണ്ടാണ്...


ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വരി കുറിക്കാമോ...?
കൂടുതൽ വായിക്കാൻ instagram page follow ചെയ്യുക id👉 kayyopp_official