Aksharathalukal

\'തുറന്നു പറച്ചിൽ\'



- മ്മ്... എന്ന പിന്നെ അങ്ങനെ ആയിക്കോട്ടെ ...

ചുമ്മാ കുറച്ച് കാര്യങ്ങൾ പറയട്ടെ ...!

ഡാർലിംഗ് ഇപ്പോൾ തന്നെ വായിക്കണം എന്നില്ല 

ചുമ്മാ എൻ്റെ മനസ്സിൽ തിങ്ങികിടക്കുന കുറച്ച് കാര്യങ്ങൾ പറയാം അത്ര തന്നെ...

എല്ലാരും പറയുന്നത് പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ട് ഒന്നും അല്ല ഞാൻ ഇവിടെക്ക് വിമാനം കേറിയത്,

ഞാൻ ഇങ്ങോട്ട് ആണ് വരുന്നത് എന്ന് അറിഞ്ഞപ്പോൾ പലരും എന്നോട് ഭാഗ്യവാൻ, അനുഗ്രഹീതൻ എന്നൊക്കെ പറഞ്ഞു പോകുന്നത് ഞാൻ ഒരുപാട് കേട്ടു. 

 അപ്പോഴൊക്കെ അവരുടെ മുഖത്തു ഉണ്ടായിരുന്ന പരിശുദ്ധ ഭാവത്തിന്റെ മാറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നു, എന്തോ എന്നിട്ടും എനിക്ക് മാത്രം എല്ലാം അറിഞ്ഞുകൊണ്ടുള്ള വിട്ടുകൊടുക്കൽ പോലെ തോനുന്നു.

വിദേശ പഠനം ആയിരുന്നില്ല എൻ്റെ സ്വപ്നം പക്ഷെ ഞാൻ നിർബന്ധിക്കപ്പെട്ടു, എന്നോ ഇത് കഴിയുന്നത് വരെ നിവ്യത്തിയും ഇല്ല അങ്ങനെ ആണേൽ ഞാൻ ആഗ്രഹിച്ച എൻ്റെ ജീവിതം എവിടെ???
 
 ഈ ചോദ്യത്തിനു ഇന്നും എനിക്ക് ഉത്തരമില്ലത്തെ തന്നെ തുടരുന്നു!!!
 
 ഇനി എന്ന് എങ്കിലും ഉത്തരം കിട്ടുമോ എന്നുള്ളത്!!!

ഇന്നത്തെ എന്റെ പഠനങ്ങൾ ഒന്നും തന്നെ ഞാൻ മനസ്സറിഞ്ഞു ഇഷ്ടപെടുന്നില്ല മറിച്ച് പരിക്ഷക്ക് ജയിച്ച് പോരുന്നു ആർക്കും ഒരു ചേതവും ഇല്ല. വളരെ സന്തോഷം, ആയിച്ചവനോടുള്ള കടമ... അപ്പോഴും നീറി പുകയുന്ന എൻ്റെ മനഃസാക്ഷിയും എൻ്റെ ചോദ്യങ്ങളും... 

കരയുന്നത് ഒന്നിനും പരിഹാരമല്ല പൂഞ്ചിരിച്ച് കൊണ്ട് വെല്ലുവിളികളെ നേരിടണം എന്ന് ക്ലാസ്സ് എടുത്തതിനു ശേഷം കണ്ണുനീർ വറ്റുന്നത് വരെ കരഞ്ഞു തിർക്കലാണ് ഞാൻ ഇന്ന്.
 
ഇതൊക്കെ ആർക്ക് വേണ്ടി ???

ഒന്ന് തോളിൽ ചാരി കരയുവാൻ പോലും ആരും അടുത്തില്ലാതെ മതിലിൽ തലചായ്ച്ച് ജനാല വഴി പുറത്തേക്ക് നോക്കി കരഞ്ഞു തളരുമ്പോൾ ഞാൻ തന്നെ അറിയാതെ പറഞ്ഞു പോകും, \"ഒന്നില്ലടാ ... get ready man\" അടുത്ത പരിപാടിക്ക് സമയം ആകുന്നു...

ഇതാണ് ഡാർലിംഗ് ഞാൻ എന്ന ഞാൻ ...
 
എങ്ങനെ ഉണ്ട് ഡാർലിംഗ് 

അവസാന മെസ്സേജിന് ബ്ലൂ ടിക്ക് വീഴുന്നതിനു മുന്നേ തന്നെ എനിക്ക് കോൾ അവനു 

അപ്പുറത്ത് അവൾ തന്നെ ആയിരുന്നു എങ്ങലോടെ എൻ്റെ \'പോലീസ് മേരി\'

                                                      (തുടരും....)

നോവ്

നോവ്

4.5
354

മൊബൈലിൽ കാണിച്ചതിനെക്കാൾ തണുപ്പായിരുന്നു എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ.ഈ തണുപ്പിൽ അവൾ എങ്ങനെ പിടിച്ച് നിൽക്കുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി. കാത്തിരിപ്പുകൾക്ക് ഇന്ന് അവസാനം കുറിക്കുകയാണ് ഞങ്ങൾ. അകലങ്ങളിൽ ഇരുന്നു പരിചയപ്പെട്ടതിന്റെയും തല്ലുകൂടിയതിന്റെയും ഇണങ്ങിയതിന്റെയും പിണങ്ങിയതിന്റെയും ഈ സൗഹൃദം ഇന്ന് നേരിൽ കാണുകയാണ്...ഈ മൗനം എത്ര മണിക്കൂറുകൾ ഞങ്ങൾക്ക് ഒപ്പം കൂടിയതായി കൃത്യമായി ഓർക്കുന്നില്ല... ഒരുപക്ഷെ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അകലങ്ങളിൽ നിന്നും ഓടി വന്ന് കെട്ടിപ്പിടിച്ചപ്പോൾ അവൾ അറിയാതെ കരഞ്ഞുപോയത് മുതൽ ഞ