Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 23❤️

മാളു പറഞ്ഞതും മൂവരും ഞെട്ടി....

തുടർന്ന് വായിക്കുക....

\"എനിക്ക് അറിയാം അവൻ എന്നെ എന്തിന് വേണ്ടെന്ന് വെച്ചത്...ഞാനുമായുള്ള പ്രണയം പോലും അവനു ടൈം പാസ്സ് ആയിരുന്നു..
അതുകൊണ്ടാണല്ലോ വിവാഹത്തിന്റെ അന്ന് വിഷ്ണുവിന്റെ പേര് പറഞ്ഞ് അവൻ മുടക്കിയത്... എന്തായാലും നന്ദൻ വേണുഗോപാൽ നല്ലൊരു നടൻ ആണ്... ആരുടെയും ഫീലിംഗ്സ് മനസിലാക്കാൻ അവൻ ശ്രമിച്ചിട്ടില്ല....മറ്റൊരാളെ മനസിൽ വെച്ച് എന്നോട് ഇഷ്ടം ആണെന്ന് പറയാൻ
എങ്ങനെ കഴിഞ്ഞു അവനു...\"

\"വാട്ട്‌....\" ശിഖയും ശ്രീയും ഞെട്ടികൊണ്ട് ചോദിച്ചു...

\"അതേ.... നന്ദൻ മാളുവിനെ പ്രണയിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരാൾ ആയിട്ടുള്ള അവന്റെ വിവാഹം കഴിഞ്ഞിരുന്നു...അവൾക്ക് കുട്ടികൾ ഒന്നും ഉണ്ടാവില്ല എന്ന് തോന്നിയത് കൊണ്ടാവാം നന്ദൻ മാളുവിനെ തേടി വന്നത്...പക്ഷേ വിവാഹത്തിന്റെ തലേന്ന് വന്ന അവളുടെ കോൾ ആണ് മാളുവിനെ അവന്റെ കെണിയിൽ നിന്നും രക്ഷപെടാൻ സഹായിച്ചത്....\"

\"പിന്നെ നന്ദൻ ഇപ്പോ ആശുപത്രിയിൽ ആണെന്ന് നീ വിശ്വസിക്കുന്നുണ്ടോ....\"
ശ്രീയുടെ നേർക്ക് ആണ് ജോൺ ചോദിച്ചത്...

ജോൺ പറഞ്ഞതും ശ്രീ ഫോണെടുത്ത് ഹരിയെ വിളിച്ചുവെങ്കിലും കോൾ ഡിസ്‌ക്കണക്ട് ആവുക ആണ് ചെയ്തത്....

\"ശ്രീ  നീ ഹരിയെ വിളിച്ചാലും അവൻ നിന്റെ കോൾ എടുക്കില്ല....കാരണം അവനിപ്പോ സ്റ്റേഷനിൽ ആണ്.. നന്ദനെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാ ഹരി അവന്റെ കൂടെ നിന്നത്...ഹരി പോലീസ് ആണെന്ന് അറിയുമ്പോ നന്ദൻ അവനിൽ നിന്നും അകലുമെന്ന് ഉറപ്പ് ആയതുകൊണ്ടാണ് അവൻ നുണ പറഞ്ഞത്... അതുമെന്റെ നിർദ്ദേശം അനുസരിച്ച്...\" ജോൺ പറഞ്ഞു നിർത്തിയതും വിശ്വസിക്കാനാവാതെ ശ്രീ നോക്കി നിന്നു...

\"നിന്റെ മനസിലെ ചിന്ത എന്ത് ആണെന്ന് എനിക്കറിയാം.. അവന്റെ മാറ്റത്തിന്റെ കാരണം അവൻ നമ്മളിൽ നിന്നും അകന്നു നിന്ന സമയം മുതൽ അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു...അവനിൽ വന്ന മാറ്റം തിരിച്ചറിയാതെ  പോയതാണ് നമ്മൾക്ക് പറ്റിയ തെറ്റ്....\" ജോൺ പറഞ്ഞ് നിർത്തിയതും ശ്രീ മാളുവിന്റെ തോളിൽ ചാഞ്ഞു... ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേട്ടതും ശ്രീക്കും ശിഖക്കും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല...

\"നന്ദൻ ഇത്രയും അധപതിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല... ചേട്ടന് എനിക്കൊരു സൂചന തരമായിരുന്നില്ലേ നന്ദന്റെ യഥാർത്ഥ മുഖം മനസിലാക്കിയപ്പോ..\" ശിഖ ജോണിനോട് ആണ് പറഞ്ഞുവെങ്കിലും
അവളുടെ നോട്ടം പോയത് മാളുവിലേക്ക് ആണ്...

മാളുവിനെ നോക്കുന്ന ശിഖയെ കണ്ടതും ജോൺ പറഞ്ഞു തുടങ്ങി...

  \"നന്ദനെ പറ്റി മാളു ഈ കാര്യങ്ങളെല്ലാം അറിഞ്ഞത് ഇന്നലെയാണ്...ഞങ്ങൾക്ക് അവനെ പറ്റി മുഴുവൻ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതും ഇന്നലെയാണ്...\"

ജോൺ പിന്നേം നന്ദനെ പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ട് ശിഖയും ശ്രീയും ഞെട്ടി നിന്നു...

കുറച്ചുനേരം ഇവരുടെയിടയിൽ മൗനം സ്ഥാനം പിടിച്ചു .. തന്റെ തോളിൽ ആരുടെയോ കൈ പതിഞ്ഞപ്പോൾ ആണ് ശിഖയും ശ്രീയും തലയുർത്തി നോക്കിയതും തങ്ങളുടെ അരികിൽ നിൽക്കുന്നവരെ കണ്ടതും ഇവരും ഞെട്ടി.....

തുടരും......



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം  അവസാനഭാഗം ❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം അവസാനഭാഗം ❤️

4.7
1900

തങ്ങളുടെ അരികിൽ നിൽക്കുന്ന വിഷ്‌ണുവിനെയും ഹരിയെയും കണ്ടതുംശിഖയും ശ്രീയും അവരെ സങ്കടത്തോടെ നോക്കി..\"നിന്റെയുള്ളിലെ ചിന്ത എന്തായിരിക്കുമെന്ന് എനിക്കറിയാം...നന്ദനു പറ്റിയ അപകടം അത് അവൻ സ്വയം വരുത്തി വെച്ചതാണ്...അവൻ ശിഖയെ കാണാൻ പോയി എന്നറിഞ്ഞതും വിഷ്ണു പറഞ്ഞതുകൊണ്ടാണ് നന്ദനെ ഫോളോ ചെയ്തത്...പക്ഷേ പോലീസിന്റെ വണ്ടികണ്ടതുമവൻ വണ്ടിയുടെ സ്പീഡ് കൂട്ടി അങ്ങനെയാണ് അവനു അപകടം പറ്റിയത്.. നീ ആശുപത്രിയിൽ ഉള്ളപ്പോ അവനെ അറസ്റ്റ്‌ ചെയ്യാൻ കഴിയില്ല എന്ന്ഉറപ്പ് ആയതുകൊണ്ടാണ് ഞാൻ അവന്റെ കൂടെ നിന്നത്....നീ ഇവിടെയുണ്ടെന്ന് അറിഞ്ഞതും ജോൺ പറഞ്ഞത് അനുസരിച്ച് ഞാനും വിഷ്ണുവ