Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം അവസാനഭാഗം ❤️

തങ്ങളുടെ അരികിൽ നിൽക്കുന്ന വിഷ്‌ണുവിനെയും ഹരിയെയും കണ്ടതും
ശിഖയും ശ്രീയും അവരെ സങ്കടത്തോടെ നോക്കി..

\"നിന്റെയുള്ളിലെ ചിന്ത എന്തായിരിക്കുമെന്ന് എനിക്കറിയാം...നന്ദനു പറ്റിയ അപകടം അത് അവൻ സ്വയം വരുത്തി വെച്ചതാണ്...അവൻ ശിഖയെ കാണാൻ പോയി എന്നറിഞ്ഞതും വിഷ്ണു പറഞ്ഞതുകൊണ്ടാണ് നന്ദനെ ഫോളോ ചെയ്തത്...പക്ഷേ പോലീസിന്റെ വണ്ടി
കണ്ടതുമവൻ വണ്ടിയുടെ സ്പീഡ് കൂട്ടി അങ്ങനെയാണ് അവനു അപകടം പറ്റിയത്.. നീ ആശുപത്രിയിൽ ഉള്ളപ്പോ അവനെ അറസ്റ്റ്‌ ചെയ്യാൻ കഴിയില്ല എന്ന്
ഉറപ്പ് ആയതുകൊണ്ടാണ് ഞാൻ അവന്റെ കൂടെ നിന്നത്....നീ ഇവിടെയുണ്ടെന്ന് അറിഞ്ഞതും ജോൺ പറഞ്ഞത് അനുസരിച്ച് ഞാനും വിഷ്ണുവും കൂടി അവനെ അറസ്റ്റ് ചെയ്തു.... ഇപ്പോ അവൻ ജയിലിൽ ആണ്...\" ഹരി പറഞ്ഞു നിർത്തിയതും ശിഖക്കും ശ്രീക്കും എന്ത്  മറുപടി പറയണമെന്ന് അറിയാതെ നിന്നു....

\"നന്ദൻ ഒരു കഴിഞ്ഞ അദ്ധ്യായം ആണ്...
അവനെ പറ്റി ഇനി ഓർക്കുന്നതും നല്ലതല്ല... അവനു കിട്ടിയത് നമ്മളുടെ കണ്ണീരിന്റെ ഫലം ആയിരിക്കാം...ഒരുകാലത്ത് ഹൃദയത്തിൽ കൊണ്ടുനടന്നവൻ ചതിയൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോ മനസ് നൊന്തുവെങ്കിലും അവനിൽ നിനും വിഷ്ണുവിന്റെ പേര് പറഞ്ഞ് എന്നെ അകറ്റിയത് ഓർക്കുമ്പോ 
സന്തോഷമൊക്കെ തോന്നുന്നുണ്ടെങ്കിലും അവന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം ഓർക്കുമ്പോ മനസ് നീറുന്നുണ്ട് ... ഒരേയൊരു മകൻ ഇത്രത്തോളം  അധഃപതിച്ചു എന്നറിയുമ്പോൾ അവന്റെ അച്ഛന്റെയും അമ്മയുടെയും വേദന എത്രത്തോളം ആയിരിക്കുമെന്ന് എനിക്കറിയാം...മകൻ കാരണം ഒരു പെണ്ണിന്റെ ജീവിതം ആണ് തകർന്നത് എന്ന് അവന്റെ അച്ഛനും അമ്മയും തിരിച്ചറിയണം...ഇനിയുള്ള കാലം മുഴുവനും ആ അച്ഛന്റെയും അമ്മയുടെയും കൂടെ അവളും വേണം മകൾ ആയിട്ട്...\" മാളു പറഞ്ഞത് കേട്ടതും വിഷ്ണുവും ഹരിയും നോക്കിയത് ജോണിനെ ആണ്...ജോണിന്റെ മുഖത്തെ ഭാവം കണ്ടതും വിഷ്ണുവും ഹരിയും മനസിലായി എന്നപോലെ തലയാട്ടി...

\"മാളു പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നുണ്ട് നന്ദൻ കാരണം അനാഥനായവൾ ആണ് അവൾ...... അവൾക്ക് താമസിക്കാൻ എന്തുകൊണ്ടും അവകാശം നന്ദന്റെ വീട്ടിൽ തന്നെയാണ്...വേണുയച്ഛനും രാഗിയമ്മയും സമ്മതിച്ച മതിയായിരുന്നു അവളെ വീട്ടിൽ കയറ്റാൻ...\" ശിഖ പറഞ്ഞപ്പോളാണ് ബാക്കിയുള്ളവരും ആയൊരു കാര്യത്തെ പറ്റി ചിന്തിച്ചത്...

ഫുഡ്‌ കഴിക്കാൻ സാറായമ്മച്ചി വന്ന് വിളിച്ചപ്പോളാണ് എല്ലാവരും സമയം പോയത് അറിഞ്ഞത്....

ശിഖയും ശ്രീയും മുഖം കഴുകിയിട്ടാണ് താഴേക്ക് പോയത്..അല്ലെങ്കിൽ മാത്യുയച്ഛൻ കണ്ടുപിടിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു...

ഇവരും താഴേക്ക് ചെല്ലുമ്പോ തന്നെ കണ്ടു ജോണിനോടും വിഷ്ണുവിനോടും ഹരിയോടും വർത്താനം പറഞ്ഞിരിക്കുന്ന അപ്പച്ചനെ...

\"ശ്രീമോൾ എപ്പോളാ വന്നത്..വന്നപ്പോ തന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ...\"

\"വന്നപ്പോ അപ്പച്ചനെ കണ്ടില്ല..അപ്പച്ചൻ എവിടെ ആണെന്ന് ചോദിക്കാനായി അമ്മയെ നോക്കിയപ്പോ കണ്ടില്ല... പിന്നെ ശിഖ ആയി കുറച്ചുനേരം സംസാരിച്ചിരുന്നു..\" ശ്രീ പറഞ്ഞതും മാത്യു ഒന്ന് ചിരിക്കുക മാത്രം ചെയ്തു...

പിന്നേം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിച്ചു ഹരി ശ്രീയുടെ കൂടെയാണ് പോയത്...കാരണം ശ്രീയുടെ ഉള്ളിലെ ചിന്തകൾ അവൻ മനസിലാക്കിയതുകൊണ്ടാണ് അവനും ശ്രീയുടെ കൂടെ പോയത്...

\"ശ്രീ..നിന്റെ മനസിൽ എന്ത് ആണെന്ന് എനിക്കറിയാം... പക്ഷേ അതൊക്കെ മറവിയിലേക്ക് വിട്ടുകൊടുക്കണം... അതേ പറ്റി ഓർത്ത് മനസ് വേദനിക്കരുത്...\"

\"ഹരി... പെട്ടന്നു കേട്ടപ്പോ മനസിന്‌ എന്തോ ഉൾകൊള്ളാൻ പറ്റിയില്ല...ഇപ്പോ ഞാൻ സത്യങ്ങളെല്ലാം ഉൾകൊള്ളാൻ ശ്രമിക്കുന്നുണ്ട്....നന്ദൻ എന്നത് കഴിഞ്ഞയൊരു അധ്യായം ആണ്...എന്തായാലും എനിക്കൊന്ന് കാണണം.... അവന്റെ മുഖത്തു നോക്കി രണ്ട് വർത്താനം പറയണം...അവനുമറിയണം സ്നേഹിച്ചവരിൽ നിന്നുള്ള വേദന....\"

\"നീ പറഞ്ഞത് നേരാ... ഇപ്പോ ഒരു കൂടിക്കാഴ്ച്ച വേണ്ട...കുറച്ചുനാൾ കഴിഞ്ഞിട്ട് മതി അവനെ കാണാൻ പോകുന്നത്...ഇപ്പോ പോയാൽ അവൻ നിന്നെ കുറ്റപ്പെടുത്താൻ
ശ്രമിക്കുള്ളൂ...അതുകൊണ്ട് കുറച്ചുനാൾ കഴിഞ്ഞിട്ട് പോകാം... അന്ന് നിന്നെ കൂട്ടി നന്ദന്റെ അടുത്തേക്ക് പോകും....\"

\"ഹ്മ്മ്....\"

ദിവസങ്ങൾ ആർക്കും കാത്തു നിൽക്കാതെ കടന്നുപോയി...

ഇന്നാണ് ശിഖയുടെയും വിഷ്ണുവിന്റെയും കല്യാണം... അതിന്റെ കൂടെ ജോണിന്റെയും മാളുവിന്റെയും...

തങ്ങളുടെ പ്രണയത്തെ സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു...

ആദ്യം വിഷ്ണുവിന്റെയും ശിഖയുടെയും കല്യാണമാണ് നടക്കുന്നത്...സഹോദര സ്ഥാനത്തു നിന്നും വിഷ്ണുവിനെ സ്വീകരിക്കുന്നത് ജോൺന്റെ കടമ ആയതുകൊണ്ടാണ് ജോണിന്റെ വിവാഹം
വിഷ്ണുവിന്റെ വിവാഹത്തിനുശേഷം ആക്കിയത്....

🔹🔹🔹🔹

തന്റെ അടുത്ത് ചെറുനാണത്തോടെ ഇരിക്കുന്നവളുടെ കൈയിൽ ഒന്ന് നുള്ളി വിഷ്ണു... ശിഖ നോക്കിയതും അവനൊന്ന് സൈറ്റ് കാണിച്ചു...

മൂഹൂർത്തം ആയിയെന്ന് പൂജാരി പറഞ്ഞതും വിഷ്ണു ശിഖയുടെ കഴുത്തിൽ താലി ചാർത്തി...ഇവരുടെയും മനസിലുണ്ടായിരുന്നത് തങ്ങളുടെ ജീവിതം മനോഹരം ആയിക്കണേ എന്നാണ്....സിന്ദൂരം ചാർത്തികൊടുക്കുന്നതിന്റെ ഒപ്പം തന്നെ വിഷ്ണു അവളുടെ നെറ്റിയിൽ ചുംബനം നൽകി....

ശിഖയുടെ കൈ വിഷ്ണുവിന്റെ കൈയിലേക്ക് വെച്ചുകൊടുക്കുമ്പോളും മാത്യുവിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു....

മാത്യുവിന്റെ മനസിൽ എന്ത് ആയിരിക്കുമെന്ന് മനസിലായതും സാറ അവന്റെ ഉള്ളം കൈയിലേക്ക് കൈ ചേർത്തു...

നിമിഷങ്ങൾ കഴിഞ്ഞതും അതേ വേദിയിൽ ജോൺ മാളുവിന്റെ കഴുത്തിൽ താലി ചാർത്തി അതിന്റെ ഒപ്പം തന്നെ അവളുടെ നെറ്റിയിലും ചുംബനം നൽകി...

നിമിഷങ്ങൾ കടന്നു പോയി കൊണ്ടിരുന്നു...
ഹാളിൽ നിന്നും വിഷ്ണുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ശിഖ ജോണിനെ കെട്ടിപിടിച് കരഞ്ഞു....ശിഖയുമായി വിഷ്ണു പോകുന്നതിനു മാളുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ജോണിനൊടായി പറഞ്ഞു....

\"അളിയാ... നിന്റെ കൈയിൽ ഞാൻ ഏൽപ്പിക്കുന്നത് എന്റെ ചങ്കിനെ ആണ്...അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയാം.. എന്നാലും ഒരു സഹോദരന്റെ സ്ഥാനത്തു നിന്നും പറയുകയാണ് എന്റെ പെങ്ങളെ നോക്കണേ...\" 

\"എന്റെ മരണം വരേക്കും ഇവളുടെ കണ്ണീർ നിറയാൻ ഞാൻ സമ്മതിക്കില്ല..\"

ജോൺ പറഞ്ഞതും വിഷ്ണുവിന്റെ മുഖത്ത് പുഞ്ചിരി സ്ഥാനം പിടിച്ചു....

ഒരിക്കൽ കൂടി എല്ലാവരെയും നോക്കിയശേഷം വിഷ്ണു ശിഖയുമായി കാറിൽ കേറി...തൊട്ട് പിന്നാലെ മാളുവും ജോണും ജോണിന്റെ വണ്ടിയിലും കേറി...

ഇവരും തങ്ങളുടെ പ്രണയിനികളുടെ കൂടെയുള്ള ജീവിതയാത്ര ആരംഭിച്ചു....


❤️ശുഭം ❤️

       NB : ഈ പാർട്ട്‌ എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല...ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി....


        പ്രിയപ്പെട്ട വായനക്കാരെ....

  എഴുത്തിൽ നിന്നും ഞാൻ ബ്രേക്ക്‌ എടുക്കുകയാണ്... എപ്പോൾ തിരിച്ചുവരുക എന്ന് അറിയില്ല.... കൂടെ നിന്ന എല്ലാവർക്കും നന്ദി....

With love
💞Vedha Rudraash💞