Aksharathalukal

\'കോഫിൻ\' (coffin)

അപ്പയും സുനിയമ്മയും എല്ലാവരും നിർത്താതെ ഭ്രാന്തമായി എന്നെ വഴക്ക് പറയുന്നുണ്ട്. എൻ്റെ വാവയെ എനിക്ക് കാണാൻ പറ്റുന്നില്ല... എൻ്റെ കൈകളും കാലുകളും ഭയങ്കരയിട്ട് വിറകുന്നുണ്ട്... ശരീരത്തിൽ നിന്നൊക്കെ ഭയങ്കര ചൂട് പുറത്തേക്ക് വരുന്നുണ്ട്... ആരൊക്കെയോ എന്നെ തല്ലുന്നുണ്ട്... പുറമേക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ട്... ചുറ്റും ഒച്ചയും നിലവിളികളും കരച്ചിലുകളും മാത്രം... എൻ്റെ ബോധം പോകുന്നത് പോലെ... കണ്ണിലൊക്കെ ഇരുട്ട് ഇരച്ച് കേറുന്നത് പോലെ... പെട്ടന്നു ആരോ എൻ്റെ പിറകിൽ ചവിട്ടിയത് പോലെ തോന്നി ... ഞാൻ മുഖമിടിച്ച് നിലത്ത് വീണു ഒന്ന് എഴുന്നേൽക്കാൻ പോലും എനിക്കാവില്ലായിരുന്നു... മങ്ങിയ കാഴ്ചയിൽ 3 ശവപ്പെട്ടികൾ എൻ്റെ മുന്നിലൂടെ കടന്നു പോയി...
................................................................................

എബി വന്ന് എന്നെ ഉണർത്തുകയായിരുന്നു. ഈ രാവിലെ ഇത്ര മാത്രം വെട്ടി വിയർത്ത് ശ്വാസം എടുക്കാൻ പ്രയാസപ്പെട്ട്കോണ് അവൻ ദൃർതിയിൽ എന്തോ പറയാൻ ശ്രമിക്കുവായിരുന്നു. ഞാൻ അവനെ അടുത്ത് ഉണ്ടായിരുന്ന കസാരയിൽ ഇരുത്തി കുടിക്കാൻ വെള്ളം കൊടുത്തു, അവൻ വെള്ളം തട്ടി മാറ്റി എന്നിട്ട് ചാടി എഴുന്നേറ്റ് 

-\"ഇതിനായിരുന്നോ ഞങ്ങളെ സ്നേഹിച്ചത്, ഞങ്ങളോട് ഇത് വേണ്ടായിരുന്നു, ചതിയന നിങ്ങൾ ചതിയന...\"

ഇത്രയും പറഞ്ഞിട്ട് അവൻ പൊട്ടിക്കരയാൻ തുടങ്ങി.

-\"നീ എന്തൊക്കെയാ ഈ പറയുന്നേ? എനിക്ക് ഒന്നും മനസിലാകുന്നില്ല! നീ ഒന്ന് തെളിയിച്ച് പറ.\"

-\"വേണ്ട നിങ്ങൾ ഇനി ഒന്നും പറയണ്ട എന്നാലും എന്തൊക്കെയോ മറക്കാനും വെറുക്കാനും പറ്റാത്തത് കൊണ്ട് പറയുവാ ജീവൻ വേണേൽ ഓടി രക്ഷപ്പെട്ടോ\"

-\"നീ എന്തൊക്കെയാ നീ പറയുന്നേ\"???

ഇതിനു റാം മറുപടി പറഞ്ഞത് ആക്രോശിച്ച്കൊണ്ടായിരുന്നു 
-\"പോകാൻ അല്ലെ പറഞ്ഞേ...\" 

മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് ഇറങ്ങിയ എന്നെ അമ്മ സമനിലതെറ്റിയത് പോലെ ഓടി വന്ന് പൊതിരെ തല്ലി. അമ്മ മാത്രം ആയിരുന്നില്ല ഒറ്റ നോട്ടത്തിൽ എല്ലാ കുടുംബക്കാരും അയൽ വീട്ടുകാരും നാട്ടുകാരും എല്ലാരും എന്നെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അതിരൂക്ഷമായി നോക്കുന്നുണ്ട്. 

-\"നീ കൊന്നില്ലേ ... ഇപ്പൊ നിനക്ക് സമാധാനമായില്ലേ ...\" ഇത്രയും പറഞ്ഞിട്ട് അമ്മ ഒച്ചത്തിൽ കരയുണ്ടായിരുന്നു.

വീട്ട് മുറ്റത്ത് കറുത്ത പന്തൽ ഉയരുണ്ടായിരുന്നു. നെഞ്ചൊക്കെ പട പട എന്ന് ഇടിക്കുന്നുണ്ട് ആരും എന്നോട് ഒന്നും പറയുന്നില്ല. ചുറ്റും കരച്ചിൽ മാത്രം. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നും മനസിലാകുന്നില്ല.
ഉമ്മറത്ത് മതിലും ചാരി കമല ആന്റി ഇരിപ്പുണ്ടായിരുന്നു. ഞാൻ കമല ആന്റി എന്ന് വിളിച്ചതും ലിജോ അങ്കിൾ എന്നെ പിറകിൽ നിന്നു തല്ലിയതും ഒരുമിച്ചായിരുന്നു...

അടികൊണ്ടു പുളഞ്ഞ് തിരിഞ്ഞു നോക്കുന്നതിനു മുന്നേ ജോയി അങ്കിൾ എന്നെ ചവിട്ടി. ഞാൻ വേദന കൊണ്ട് വാവേ എന്ന് വിളിച്ചതും എന്നി ആ പേര് നീ പറയരുത് എന്നും പറഞ്ഞിട്ട് അലോഷി കൊച്ചുപപ്പ എന്നെ നിലത്തിട്ട് ചവിട്ടി. നിലത്ത് കിടന്നു വേദന കൊണ്ട് ചുരുണ്ടു കൂനിയ എന്നെ ആരൊക്കെയോ പൊതിരെ തല്ലുകയായിരുന്നു. എപ്പോഴോ എനിക്ക് ബോധം പോയി... 

പിന്നെ എപ്പോഴോ അൽപ്പം ബോധം വന്നപ്പോൾ ഞാൻ വീണ്ടും വാവേ എന്ന് വിളിച്ചു. പെട്ടന്നു ആരോ എൻ്റെ വായിൽ മുറ്റത്തെ മണൽ വാരി ഇട്ടു. എനിക്ക് ബോധം വന്നത് കണ്ടിട്ട് വീണ്ടും എല്ലാരും എൻ്റെ ചുറ്റും കൂടി തല്ലുകയും തുപ്പുകയും എന്തൊക്കെയോ നിർത്താതെ സംസാരിക്കുകയുമായിരുന്നു. 

പപ്പയും ക്രിസ്റ്റിയമ്മയും അപ്പയും സുനിയമ്മയും എല്ലാവരും നിർത്താതെ ഭ്രാന്തമായി എന്നെ വഴക്ക് പറയുന്നുണ്ട്. എൻ്റെ വാവയെ എനിക്ക് അവിടെ ഒന്നും കാണാൻ പറ്റുന്നില്ല... വാവ മാത്രം അല്ല കുട്ടികൾ വേറെ ആരെയും എനിക്ക് കാണാൻ പറ്റിയിലായിരുന്നു... എൻ്റെ കൈകളും കാലുകളും ഭയങ്കരയിട്ട് വിറകുന്നുണ്ട്... ശരീരത്തിൽ നിന്നൊക്കെ ഭയങ്കര ചൂട് പുറത്തേക്ക് വരുന്നുണ്ട്... ആരൊക്കെയോ എന്നെ തല്ലുന്നുണ്ട്... പുറമേക്കെ പൊട്ടി ചോര ഒലിക്കുന്നുണ്ട്... ചുറ്റും ഒച്ചയും നിലവിളികളും കരച്ചിലുകളും മാത്രം... വീണ്ടും എൻ്റെ ബോധം പോകുന്നത് പോലെ... കണ്ണിലൊക്കെ ഇരുട്ട് ഇരച്ച് കേറുന്നത് പോലെ... പെട്ടന്നു ആരോ എൻ്റെ നെഞ്ചിൽ ചവിട്ടിയത് പോലെ തോന്നി ... ഞാൻ മുഖമിടിച്ച് നിലത്ത് വീണു ഒന്ന് എഴുന്നേൽക്കാൻ പോലും എനിക്കാവില്ലായിരുന്നു... മങ്ങിയ കാഴ്ചയിൽ 3 ശവപ്പെട്ടികൾ എൻ്റെ മുന്നിലൂടെ കടന്നു പോയി...