Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 73


\"അത്.. ഒന്നുമില്ലെടാ.... റോങ് നമ്പർ ആയിരുന്നു...\"
\"അതിന് നീയെന്തിനാ ഞെട്ടിയത്...\"
ഏയ്‌!!ഞാനെന്തോ ആലോചിച്ച് നിന്നതാ...അനു തിരക്കുന്നുണ്ടാകും... ഞാനങ്ങോട്ടു ചെല്ലട്ടെ.... \"

അത്രയും പറഞ്ഞൊപ്പിച്ച് രാകി വെപ്രാളത്തിൽ നടന്നകന്നു.. വിക്കിക്ക് എന്തോ സംശയമായി... അവന്റെ പതർച്ച  എന്തൊക്കെയോ മറച്ചു വക്കുന്നതുപോലെയായിരുന്നു....

രാകി നേരെ മുറിയിലേക്ക് പോയി കതകടച്ചു.... തന്നിലേക്ക് എന്തോ അന്ധകാരം മൂടുകയാണെന്നവന് തോന്നി... അവൻ വിറയലോടെ ഫോണിലേക്ക് നോക്കി.... കണ്ണുകൾ ചുവന്നുകലങ്ങി... അഅനുസരണയില്ലാതെ അതൊഴുകാൻ തുടങ്ങി..... ശരീരം തളർന്നുപോകുമെന്ന് തോന്നിയ അവസരത്തിൽ അവൻ കാട്ടിലിലേക്ക് സ്വയം വീണു....
അൽപ സമയത്തിന് മുൻപ് വന്ന ആ ഫോൺ കാലിലേക്ക് അവന്റെ മനസ് ചലിച്ചു.

\"Hello.....\" രാകേഷ് കാൾ അറ്റന്റ് ചെയ്തു.

\"  സഫർ.......\"

മറുവശതത്തുനിന്നുംപേര് കേൾക്കെ രാകേഷിന്റെ ഹൃദയത്തിൽ ആരോ ആണിയടിച്ചതുപോലെ തോന്നി.

\".. നീയെന്നെ അത്ര വേഗത്തിൽ മറക്കില്ലെന്നു... എനിക്കറിയാം.... ഞാനും ഒന്നും... മറന്നിട്ടില്ല.....\"
രാകേഷിന്റെ തൊണ്ട വരണ്ടുപോയി

\"  ഞാൻ..... വരുന്നുണ്ട്..... നിന്നെ.... നേരിൽ കാണാൻ....\"

കാൾ കട്ട്‌ ആയതും രാകേഷിന്റെ പിടിവിട്ട് ഫോൺ നിലം പതിച്ചു

\"രാകി.....\"
കിച്ചുവിന്റെ വിളിച്ചു കേട്ടാണ് രാകി ചിന്തയിൽ നിന്നുണർന്നത്.. അവൻ മുഖം അമർത്തി തുടച്ചു മുഖത്ത്തൊരു ചിരി വരുത്തി വാതിൽ തുറന്നു.. അവിടെ കിച്ചുവിനോപ്പം അനുവും ഉണ്ടായിരുന്നു.രാകിയുടെ മുഖം കണ്ടപ്പോൾ അവൾ പെട്ടെന്ന് തന്നെ അവനടുതത്തേക്ക് വന്നു.

\"രാകി... എന്തുപറ്റി... കണ്ണൊക്കെ എന്താ  ചുവന്നിരിക്കുന്നത്... എന്തെങ്കിലും വയ്യായ്കയുണ്ടോ....\" അവളുടെ വെപ്രാളത്തോടെയുള്ള ചോദ്യം അവനെ അശ്വസിപ്പിച്ചു എങ്കിൽ കിച്ചു കണ്ണുകൊണ്ട് തന്നെ കളിയാക്കുകയാണെന്നു രാകിക്ക് തോന്നി.

\"എന്റെ അനുക്കുട്ടി... എനിക്കൊന്നും ഇല്ല... ഒരു തലവേദന... ഞാൻ ഒന്ന് കിടന്നതാ...\"

\" തലവേദനയോ... നല്ല വേദനയുണ്ടോ... ഞാൻ മരുന്നെടുത്ത് തരാം...\"അവൾ പെട്ടെന്ന് തിരിഞ്ഞതും അവൻ പിടിച്ചു നിർത്തി..

\" വേണ്ട അനു... അത്ര വലുതൊന്നുമല്ല... പിന്നേ ഒരു സ്ട്രോങ്ങ്‌ ചായ കുടിച്ചാ ഇതിപ്പോ മാറും... \"

\"എങ്കിൽ ഞാൻ ചായ എടുക്കാം...\"അനു പുറത്തേക്ക് പോയി..

\"അനു നിന്നെ കെയർ ചെയ്തു തുടങ്ങി... പതിയെ പതിയെ നിങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞോളും.\" കിച്ചു ചിരിച്ചു.

\"അതെ, അവൾക്കെന്നോടുള്ള ഇഷ്ടം പതിയെയാണെങ്കിലും പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.\"

\".... പാവം പെണ്ണാണ്... ഒരുപാടനുഭവിച്ചു. ഇനിയെങ്കിലും അവൾക്ക് ഈശ്വരൻ സന്തോഷം കൊടുത്താൽ മതി ...\"

അതുകേട്ടപ്പോൾ രാകിയുടെ മനസ് വീണ്ടും കലുഷിതമായി. അവന്റെയുള്ളിലെ സ്ഫോടനങ്ങൾക്ക് ചുവപ്പുനിറമായിരുന്നു.. കണ്ണുകളിൽ മറഞ്ഞിരിക്കുന്ന ഭീതി വെളുപ്പെടുത്താനാകില്ല.. പലരുടെയും ധൈര്യവും നിലനിൽക്കും തന്നിലാണെന്ന ബോധമായിരിക്കണം അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്...

\'ഞാൻ..... വരുന്നുണ്ട്..... നിന്നെ.... നേരിൽ കാണാൻ....\'

ആ വാക്കുകൾ കാതിൽ കടലലപോലെ അലയടിക്കുന്നു.. വർഷങ്ങൾക്കു ശേഷം തന്നിൽ തന്നെ ഒടുങ്ങിയെന്നുകരുതിയതെല്ലാം മറനീങ്ങാൻ പോകുന്നു.......ll

\"പിന്നേ രാകി... അവരൊക്കെ പോകാനിറങ്ങുവാ...\"  കിച്ചു പറഞ്ഞത് രാകി കേട്ടില്ല എന്ന് മനസിലായപ്പോൾ കിച്ചു വീണ്ടും വിളിച്ചു... അപ്പോഴും രാകി ചിന്തകളിൽ തന്നെയായിരുന്നു.

\"ഡാ....\" കിച്ചു അവസാനം അവന്റെ തോളിൽ ഇടിച്ചുകൊണ്ടാണ് വിളിച്ചത്.

\"ആ..... എന്താടാ.... വിളിച്ചാൽ പോരെ....\"

\"അതുശരി.... ഇത്രേം നേരം ഞാനിവിടെക്കിടന്നു തൊള്ളതുറന്നത് നീ കേട്ടില്ലേ... ഇതേത് ലോകത്താ.... അനുവുമായിട്ട്  ഡ്യൂയറ്റിന് പോയതാണോ....?\"
കിച്ചു ചിരിച്ചു.കൂടെ രാകിയും .അപ്പോഴും രാകിയുടെ ചിരിയിൽ എന്തോ അസ്വസ്ഥത കിച്ചുവിന് തോന്നി.

\"അളിയാ..... നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ.... എന്നോടെന്തെന്തെങ്കിലും പറയാനുണ്ടോ....\"
രാകി കിച്ചുവിനെ അതിശയത്തോടെ
നോക്കി. തന്റെ മനസ് തന്നെക്കാൾ മനസിലാക്കുന്ന സുഹൃത്ത്..... രാകി പെട്ടെന്ന് കിച്ചുവിനെ കെട്ടിപ്പിടിച്ചു. അവന്റെ ഹൃദയത്തിന്റെ തേങ്ങൽ കിച്ചുവിനെ അമ്പരപ്പിച്ചു. കാര്യമായ എന്തോ ഒന്ന്  നടന്നിട്ടുണ്ട്... അതും രാകിയേ വീർപ്പുമുട്ടിക്കാൻ പോന്ന എന്തോ ഒന്ന്..

\"ഡാ .... നമുക്കൊന്ന് പുറത്ത്പോകാം.....നീ റെഡി ആയി വാ...\" കിച്ചു പറഞ്ഞത് കേട്ട് രാകി ഫ്രഷ് ആകാൻ പോയി.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"ഒരുവിധം എല്ലാ പ്രശ്നങ്ങളും തീർന്നു...അല്ലേടാ....\"

ഡ്രൈവ് ചെയ്യുന്നതിനിടെ ചന്ദു വിഷ്ണുവിനെ നോക്കി ചോദിച്ചു. എന്നാൽ വിഷ്ണുവിന്റെ മനസ് കലങ്ങി മറിഞ്ഞിരിക്കുകയാണ്.
അവന്റെ ഇരുണ്ട മുഖം കണ്ട് ചന്തുവിന് കാര്യം മനസിലായി.

\" വിഷ്ണൂ.... \"

\"ഉം...\"

\"  ഡാ... എനിക്കറിയാം നിന്റെ മനസിലിപ്പോ എന്താന്നു.... \"

ചന്തു പറയുമ്പോൾ  വിഷ്ണു അലസമായി അവനെയൊന്നു നോക്കി. മങ്ങിയ ഒരു പുഞ്ചിരി നൽകി.

\"എടാ... വിഷ്ണു... ഫിലോസഫി പറയാനൊന്നും എനിക്കറിയില്ല...... എങ്കിലും പറയുവാ.... ജീവിതത്തിൽ നീയൊരുപടനുഭവിച്ചു.... അവളും.... എല്ലാത്തിനും കാരണം നിന്റെ അനിയനും.... തെറ്റുചെയ്തവർ എന്നായാലും ശിക്ഷിക്കപ്പെടണം.. അവനെയൊർത്ത്  നീ എന്തിനു ആസ്വസ്ഥനാകണം...... വിശ്വാസവഞ്ചന  മാത്രമല്ല... ചതിയാണ്... അവന്റെ മനസ് നിറയെ.... അങ്ങനെയുള്ള ഒരുത്തനെയോർത്ത്... ഒരിക്കലും വിഷമിക്കരുത്.......\"

വിഷ്ണുവിന്റെ മിഴികൾ നിറഞ്ഞു. ചന്തു കാർ ഒതുക്കി...

\" കുഞ്ഞിലേ എന്റെ കൈപിടിച്ച് കളിച്ച് വളർന്നതല്ലെടാ... അവനും ശ്രീയും ഒക്കെ..... അന്നൊക്കെ \'വല്യേട്ടാ\' ന്ന്  വിളിച്ച് എപ്പോഴും എന്റെകൂടെത്തന്നെ കാണും അവൻ.... അമ്മയില്ലാത്ത കുഞ്ഞെന്നും പറഞ്ഞു എന്റെ അമ്മ അവനെയാ കൂടുതൽമ.  കൊഞ്ച്ചിക്കുന്നത്.... അപ്പോഴും അവനോടെനിക്ക് വാത്സല്യം മാത്രേ ഉണ്ടായിരുന്നുള്ളൂ.... ആ...... ആ... അവനാണ് ഇന്നെനിക്കന്നേരെ..... ഞാനെങ്ങനെ സമാധാനിക്കും \" വിഷ്ണു പറഞ്ഞ് കരഞ്ഞുപോയി

\"ഹ.... എന്തിനാടാ പുല്ലേ... നീയിങ്ങനെ മോങ്ങുന്നത്..കണ്ണുതുടക്കേടാ.... നീയാ വീഡിയോ ക്ലിപ്പ് കണ്ടതല്ലേ..... അവൻ പറഞ്ഞതെല്ലാം  നീയും കേട്ടതല്ലേ.... എന്നിട്ടും നീ ... എന്താ...... നിനക്കുണ്ടായിരുന്ന സ്നേഹം അവനില്ല... കേട്ടപ്പോൾ എന്റെ ദേഹം പെരുത്തുത്തുടങ്ങി..... സൈക്കോ...\"

വിഷ്ണുവും കണ്ണുകൾ തുടച്ച് അത് ശരിവച്ചു.
\"അതെ അതുകണ്ടു ഞാൻ ശരിക്കും മരവിച്ചുപോയി.. എന്റെ മുത്തച്ഛൻ.... അരവിന്ദ്.... ചാരു...... അനുവിന്റെ പപ്പയും ടീച്ചറമ്മയും.....എനിക്കിതൊന്നും വിശ്വസിക്കാൻ വയ്യ....എല്ലാം അനുവിന് വേണ്ടിയാണെന്നറിഞ്ഞപ്പോൾ..... ഞാൻ..... എനിക്ക്    സഹിക്കാൻ കഴിഞ്ഞില്ല.......\"

\"ആ..... അ ഒരു ട്വിസ്റ്റ്‌ ഞാനും പ്രതീക്ഷിച്ചില്ല....എല്ലാം ബെന്നിയും റാംമും തമ്മിലുള്ള പ്ലാനായിരുന്നെന്നു വിശ്വസിക്കാൻ പറ്റുന്നില്ല...സ്വത്തിനു വേണ്ടിയാണെന്നാണ് ഞാനാദ്യം കരുതിയത്........ ഒരിക്കൽപോലും അവനെ നമ്മൾ സംശയിച്ചിട്ടുമില്ല... അല്ലെങ്കിൽ ഇത്രയും വലിയൊരു ഡ്രഗ് ഡീലരാനവനെന്നു  വിശ്വസിക്കാൻ പറ്റുന്നില്ല...\"

\"മറ്റൊരുകാര്യം കൂടി.... ഇപ്പൊ അവൻ കുടുങ്ങിയത് നമ്മുടെയൊക്കെ ഭാഗ്യവും പ്രാർത്ഥനയും കൊണ്ടാവും.... ഇല്ലെങ്കിൽ ചിലപ്പോ ആദിയെ..... നമുക്ക്....\"

\"ചന്തു.....\"
വിഷ്ണു ഞെട്ടിത്തിരിഞ്ഞു

\"അതൊരു സാധ്യതയല്ല.... സത്യമാണ്.... അവന്റെ വാക്കുകളിൽ അങ്ങനെയൊരു ധ്വനി ഉണ്ടായിരുന്നില്ലേ...\"
ചന്തു പറഞ്ഞു നിർത്തി...വിഷ്ണു ദീർഘ ശ്വാസമെടുത്ത് പിന്നിലേക്ക് ചാരിയിരുന്നു.ചന്തു ഒരു നിമിഷം വിഷ്ണുവിനെതുതന്നെ നോക്കി... .

\'നിന്നെ എനിക്കറിയാം വിഷ്ണൂ..... നിന്റെ മനസ് ആഗ്രഹിക്കുന്നത് എന്തെന്നും അറിയാം... പക്ഷെ... അതിനിയൊരിക്കലും നടക്കില്ല എന്ന് എന്നെപ്പോലെ നിനക്കും അറിയാം......മനസ്സിൽ നിന്നത്ര വേഗം ഒന്നും മാഞ്ഞുപോകില്ലെന്നും... അതു നിന്നെ എത്രത്തോളം നോവിക്കുന്നുണ്ടെന്നും എനിക്ക് മനസിലാകും....... \"

അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. മുന്നോട്ടു കുതിച്ചു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"എന്നാലും ഏട്ടാ... എന്റെ ഇന്ദു എന്തെല്ലാം അനുഭവിച്ചു.... നമ്മളൊന്നും അറിഞ്ഞില്ലല്ലോ....\"

ഫോണിൽവിദ്യയോട് സംസാരിക്കുകയയായിരുന്നു  വിവേക്...

\"ശരിയാ.... ആരും ഒന്നും അറിഞ്ഞില്ല.... പാവം ഒരുപാട് സഹിച്ചു... ഞാൻ കാണുമ്പോൾ... രക്തത്തിൽ കുളിച്ചു....\"

\"വേണ്ട ഏട്ടാ.... എനിക്ക് മനസിലാകും.... ഏട്ടന് എന്ത്രമാത്രം സങ്കടമുണ്ടെന്നു എനിക്കറിയാം...\"

\"ഞാനവളോട് അന്നേ സംസാരിക്കണമായിരു ന്നു...അല്ലെ മോളെ...\'

\"ഞാനെത്രയോ നിർബന്ധിച്ചതാണ്.... അപ്പോഴൊക്കെ.. അവൾ നിരസിച്ചാലോ എന്നപേടിയല്ലാരുന്നോ...\"

\"അത് പേടിയല്ല മോളെ.....അവളെ സ്വന്തമാക്കാനുള്ള അർഹതയുണ്ടോന്ന്  ഏട്ടന് ഒരു നിമിഷം തോന്നിപ്പോയി.. അന്നങ്ങനെ ചിന്തിച്ച നിമിഷത്തെ ഏട്ടൻ വെറുക്കുന്നു...\"

\"ഏട്ടാ.....\"  അവൾ ആർദ്രമായി  വിളിച്ചു.

\"എന്താഡാ....\"

\"ഇപ്പോഴും ഏട്ടനെന്റെ ഇന്ദുവിനെ ഇഷ്ടാണോ....\"
അവളുടെ ചോദ്യത്തിൽ ആദ്യമൊന്നു അമ്പരന്നെങ്കിലും.. അവൾക്ക് മറുപടിയെന്നോണം അവൻ പുഞ്ചിരിച്ചു...അതു മനസിലായെന്നോണം നിറഞ്ഞ കണ്ണുകളോടെ അവളും അവനെ നോക്കി ചിരിച്ചു.

തുടരും

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചെറിയ പാർട്ടാണ്.... അല്പം പിശുക്കി.... റിവ്യൂ തരാൻ നിങ്ങളും പിശുക്കുവല്ലേ ഗയ്‌സ്... ഇതൊരു മധുരപ്രതികരമായിക്കോട്ടെ എന്ന് കരുതി😊😊😊... അല്ലാതെ മടിപിടിച്ചുപോയതുകൊണ്ടല്ലട്ടോ 😜😜😜

പിന്നേ.... ഈ കഥയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട characters ആരൊക്കെയാണെന്ന് ഒന്ന് പറയണേ...

പിന്നേ ക്രിസ്റ്റി... പുള്ളിക്കാരനെപ്പറ്റി ഇപ്പോഴും വല്യ ധാരണയൊന്നുമായിട്ടില്ല 🤭... ഒന്ന് ടെറർ ആക്കിയാലോ... അതോ.... എത്തിക്സ് ഉള്ള വില്ലാനാക്കാണോ.... കമന്റു ഗയ്‌സ്.... Pls 🤣🤣


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1494

പാർട്ട്‌ 74രാകിയും കിച്ചുവും വീടിനടുത്ത് തന്നെയുള്ള ഒരു ശിവക്ഷേത്രത്തിലായി കാർ പാർക്ക് ചെയ്തു പുറത്തേക്കിറങ്ങി... സിറ്റിയോട് ചേർന്ന സ്ഥലമാണെങ്കിലും ക്ഷേത്രവും പരിസരവും ചെറിയൊരു വനപ്രദേശം പോലെ തോന്നും.. കുറച്ചുള്ളിലായി വലിയൊരു നാഗക്കാവും കാണാം... സന്ധ്യാ സമയമായതിനാലും... നേരിയ ചാറ്റൽ മഴയുള്ളതിനാലും കാവിന്റെ ഭാഗത്ത് വലിയ തിരക്കില്ല... ക്ഷേത്രത്തിൽ തൊഴുത്തിറങ്ങിയ ശേഷം ഇരുവരും കാവിന്റെ ഭാഗത്തായി  കാണപ്പെട്ട കല്മണ്ഡപത്തിൽ  ഇരിപ്പുറപ്പിച്ചു.. \"നിന്നെ ഞാനിങ്ങനെ ഇത്രയും അസ്വസ്തനായി ഒരിക്കലേ കണ്ടിട്ടുള്ളൂ...അന്ന് .....ബാംഗ്ലൂരിൽ നിന്നും ഒരു രാത്രി ആരോടു