Aksharathalukal

ഗൗരി

"താനേ ഇന്നലെ ഫേസ് ചെയ്യാൻ ചെറിയൊരു ബുദ്ധിമുട്ട്.. ഇപ്പോ ഓക്കേ ആയി... പ്രദീപ് ഇരിക്കു... ചായ പറയട്ടെ? ചേട്ടാ ഒരുപാട് ചായ....... അതെ പ്രദീപ്, എടോ പെട്ടെന്നു കേട്ടപ്പോ എന്തോപോലെ... ബട്ട്‌  ഇപ്പോ ഞാൻ ആലോചിച്ചു.... അതാ ഇവിടെ വരാൻ പറഞ്ഞത്... സംസാരിക്കാൻ..... മ്മം.. ഞാൻ തന്റെ കൂടെ ഒരുപാട് ഹാപ്പിയാണ്.. അത് കുറച്ചുകാലം കൂടെ വേണമെന്ന് തോന്നുന്നു.. അത് തനിക്കു പ്രേശ്നമില്ലെകിൽ മാത്രം "
അവന്റെ കണ്ണുകൾ സന്തോഷംകൊണ്ടോഴുകി.. അവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ നെറ്റിയിൽ ചുംബിച്ചു.. അതിൽ അവൾക്കുള്ള മറുപടിയുണ്ടായിരുന്നു..
അങ്ങനെ അവരുടെ സന്തോഷത്തിന്റെ ഒരുപാട് വർഷം അവര്പോലുമറിയാതെ കടന്നുപോയി...
" എടോ തനിക്കു ഭാര്യയെ വിട്ട് എന്റെകൂടെ വന്നൂടെ?? "
" അറിയില്ല... "
" അറിയില്ല എന്നത് ഒരു മറുപടി അല്ല...!! പറ.. കുറെയായിലെ... ഇപ്പോ പറ ഞാനോ അവളോ? "
" നീ തന്നെ.. പക്ഷെ എന്റെ കുഞ്ഞു... "
" അതൊന്നും എന്റെ പ്രേശ്നമല്ല... "
" കാത്തിരിക്കാൻ പറ്റോ?? "
" എത്രെ കാലം? "
" അറിയില്ല!!"
"ഒന്നും അറിയില്ല.... നഷ്ടപ്പെട്ടുതൻ എനിക്ക് സമയമില്ല... നിങ്ങൾക്കാണേൽ ഒരുപാട് ഉറപ്പും തരാനാവുന്നുമില്ല... നല്ല ഇഷ്ടമുണ്ട് കൂടെ ജീവിക്കാനാഗ്രഹവുമുണ്ട്.... പക്ഷെ എനിക്കും അറിയില്ല.. പിരിയാം.... "
" വിട്ടു പോകുമെന്ന് കേൾക്കുമ്പോ നെഞ്ചിൽ ആഴത്തിലെന്ധോ കുതിപിടിക്കുന്നു.. ചിലപ്പോ ഇതാവും ശരി... അടുത്ത ജന്മം നേരത്തെ കണ്ടുമുട്ടാ... ദൈവം നിനക്ക് നല്ലതേ തരു... "
സ്വന്തമാവില്ലെന്ന ഉറപ്പ് വന്നാൽ പിന്നെ ഒരുപാട് ആവലാതിയ... അത് അവർ രണ്ടുപേരും ഒരുപോലെ അനുഭവിക്കുന്നുണ്ടായിരുന്നു..
പിന്നീട് ഗൗരിയുടെ വിവാഹം കഴിഞ്ഞു.
സ്ത്രീകൾ അങ്ങനെയാണ് പെട്ടെന്നു പുതിയ മറ്റവൾ സ്വീകരിക്കും. പതിയെ പതിയെ അവൾ പ്രദീപിനെ മറന്നുതുടങ്ങി...
കാരണം അരുൺ അവളെ അത്രേ നന്നായി നോക്കുന്നുണ്ടായിരുന്നു. സന്തോഷമുള്ള വിവാഹ ജീവിതം..
 അരുൺ ജീവിതത്തിൽ വരുമ്പോൾ ഗൗരി ഒരിക്കലും പ്രതീക്ഷിക്കാത്ത സന്തോഷമുള്ള ഒരു ജീവിതം തന്നെഅവൾക്കു ലഭിച്ചിട്ടുണ്ട്.
 പ്രദീപും ആയി പ്രണയത്തിലായിരിക്കുമ്പോൾ, അതിൽ നിന്നിറങ്ങി വന്നപ്പോഴും എല്ലാം... അവൾ കരുതിയത് ജീവിതകാലം മുഴുവൻ പ്രദീപിന്റെ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടേയിരിക്കും എന്നായിരുന്നു. പ്രദീപിന്റെ പ്രണയവും അത്രയേറെ സുന്ദരമായിരുന്നു. എന്നാൽ അരുൺ അവൾക്ക് കൊടുത്ത സ്നേഹവും പരിഗണനയും എല്ലാം അവളിൽ നിന്നും പ്രദീപിനെ പതിയെ മയച്ചു കളഞ്ഞു.
 ആമി ഇന്ന് വന്ന് ചോദിച്ചില്ലായിരുന്നെങ്കിൽ, അവൾ ഒരിക്കൽ പോലും പ്രദീപിനെ കുറിച്ച് ആലോചിക്കുകയില്ലായിരുന്നു.
 ഗൗരി തന്റെ ഫോൺ എടുത്ത്, സോഷ്യൽ മീഡിയകളിലൊക്കെ പ്രദീപിനെ തിരഞ്ഞു.
 ഒരുപാട് പ്രൊഫൈലുകൾക്കിടയിൽ നിന്നും അവൾക്ക് പ്രദീപിനെ കണ്ടെത്താനായി.
 അയാളുടെ പ്രൊഫൈലിൽ നിറയെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ ആയിരുന്നു.
 മകന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. അയാളുടെ മുടികളൊക്കെ നരച്ചു... കുടുംബത്തോടൊപ്പം വിദേശത്ത് എവിടെയോ ആണ്...
 മെസ്സേജ് അയക്കാൻ ആയി അയാളുടെ ഇൻബോക്സ് എടുത്തു..
' ഹായ് പ്രദീപ്, എന്നെ ഓർമ്മയുണ്ടോ!! മറക്കാൻ വഴിയില്ല.... ഗൗരി... സുഖമായിരിക്കുന്നു??? മകന്റെ വിവാഹം കഴിഞ്ഞല്ലേ...?  ചിത്രങ്ങൾ കണ്ടു!! എന്നെക്കുറിച്ച് ആലോചിക്കാറുണ്ടോ? '
 ഇത്രയും ടൈപ്പ് ചെയ്തു വച്ചതിനുശേഷം അയക്കാനായി സെന്റ് ബട്ടൺ അമർത്തും മുൻപേ ഗൗരി തന്നോട് തന്നെ ചോദിച്ചു
" എനിക്ക് ഇപ്പോ ഇതിന്റെ ആവശ്യമുണ്ടോ? വെറുതെ ഒരു ഓർമ്മ പുതുക്കൽ!!"
 ടൈപ്പ് ചെയ്തത് ക്ലിയർ ചെയ്തതിനുശേഷം, ഫോൺ താഴേക്ക് വെച്ചു
അവൾ അവളോട് തന്നെ പറഞ്ഞു...
" ഒരിക്കൽ അവസാനിച്ചത്, ഇനിയൊരിക്കൽ തുടങ്ങുന്നതിൽ കാര്യമില്ല... കയ്യിലുള്ളതും പോകും... വേണ്ട... അങ്ങനെയൊരു ചിന്ത വന്നത് തന്നെ എന്റെ പൊട്ട ബുദ്ധി... "
 പെട്ടെന്ന് വന്ന പ്രദീപിന്റെ ചിന്തകളൊക്കെ മയച്ചു കളയാൻ ശ്രമിച്ചുകൊണ്ട് ഗൗരി വീട്ടുപണികളിലേക്ക് മുഴുകി.