ദീർഘമായ ചുംബനത്തിന് ശേഷം രണ്ട് പേരും അകന്നു മാറി..... നന്നേ കിതക്കുന്നുണ്ടായിരുന്നു അവർ..... ആദ്യമായി അറിഞ്ഞ അനുഭൂതിയിൽ രണ്ട് പേരുടേയും ചൊടികളിൽ ഒരു പുഞ്ചിരി വിടർന്നു.....പരസപരം നോക്കാൻ ജാള്യത തോന്നി രണ്ടുപേർക്കും.....
നിമിഷങ്ങൾ കടന്നു പോയി..... രണ്ടുപേരും ഒന്നും സംസാരിച്ചില്ല...... മൗനമായിരുന്നു അവരുടെ ഭാഷ..... ആ മൗനത്തിലൂടെ അവരുടെ പ്രണയം പങ്കു വെച്ചു.....
"പോകാം...."
നിശബ്ദതയെ മുറിച് കൊണ്ട് അവി ചോദിച്ചതും യാമി ഒരു പുഞ്ചിരിയോടെ സമ്മതം അറിയിച്ചു..... അവി യാമിയുമായി മുന്നോട്ട് നടന്നു..... അപ്പോഴും യാമിയുടെ കൈകൾ അവിയുടെ കൈകളിൽ ഭദ്രമായിരുന്നു.....
അവി യാമിയുമായി നേരെ യാമിയുടെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് പോയി.... അവിടെ അവരെ കാത്തെന്ന പോലെ വിക്കി നിൽക്കുന്നുണ്ടായിരുന്നു....
വിക്കി.....MANVIK AGASTHYA..... അഗസ്ത്യാർമഠത്തിലെ ലക്ഷ്മണന്റെയും ഗൗരിയുടെയും മൂത്തമകൻ.... അവിയുടെ ഉറ്റ സുഹൃത്ത്..മനഃസൂക്ഷിപ്പുക്കാരൻ..... ജീവന്റെ പാതി...... അങ്ങനെ അവിയുടെ എല്ലാമാണ് വിക്കിയെന്ന MANVIK....ആരുന്റെ ചേട്ടൻ കൂടിയാണ് കക്ഷി.....
വിക്കിയുടെ അടുത്തെത്തിയതും അവിയും യാമിയും കാറിൽ നിന്നും പുറത്തിറങ്ങി.... യാമി വിക്കിയുടെ കയ്യിൽ നിന്നും അവളുടെ കാറിന്റെ കീ വാങ്ങി മുന്നോട്ട് നടന്നു...... വിക്കി യെ നോക്കി ഒന്ന് പുഞ്ചിരിക്കാനും യാമി മറന്നില്ല...... വിക്കിയും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു ശേഷം അവിയുടെ അടുത്തേക്ക് നടന്നു.....
കാറിന്റെ അടുത്തെത്തിയ യാമി ഡോർ തുറന്നതിന് ശേഷം അവിയെ ഒന്ന് നോക്കി..... തിരിഞ്ഞു നോക്കുന്ന യാമിയെ കണ്ടതും അവിയൊന്ന് കണ്ണടച്ച് കാണിച്ചു ശേഷം കണ്ണുകൾ കൊണ്ട് പോകാൻ സമ്മതമറിയിച്ചു..... അവിയുടെ സമ്മതം കിട്ടിയതും യാമി അവളുടെ കാറുമായി മുന്നോട്ട് നീങ്ങി..... അവൾ പോയ വഴിയേ നോക്കി നിന്ന അവിയുടെ ചുമലിൽ വിക്കി ഒന്ന് തട്ടി....
"നിനക്ക് ഭ്രാന്താടാ..... മുഴുത്ത വട്ട്..... അല്ലെങ്കിൽ കോളേജിൽ എത്ര മണി മണി പോലത്തെ പെൺപിള്ളേർ പുറകെ നടന്നതാ എന്നിട്ട് അവന് പ്രേമിക്കാൻ കിട്ടിയത് ആ ജന്മ ശത്രുവായ ദേവർമഠത്തിലെ കൊച്ചിനെ....."
വിക്കി പറഞ്ഞതും അവി ഒന്ന് കണ്ണടച്ച് കാണിച്ചു കാറിലേക്ക് പോയി.... ശേഷം കാർ സ്റ്റാർട്ട് ചെയ്തു....അപ്പോഴും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു..... ഗൂഢമായ ഒരു പുഞ്ചിരി......ഇരയെ കണ്ടെത്തിയ വേട്ടക്കാരന്റെ പുഞ്ചിരി.....
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അവിയുടെ അടുക്കൽ നിന്നും ഇറങ്ങിയ യാമി ദേവർമഠത്തിലെത്തിയപ്പോഴേക്കും നേരം 8 കഴിഞ്ഞിരുന്നു..... യാമിയുടെ പിറന്നാൾ പ്രമാണിച്ചു എല്ലാവരും അവിടെ ഒത്തുകൂടിയിരുന്നു..... യാമിയുടെ കാർ ദേവർമഠത്തിലേക്ക് പ്രവേശിച്ചതും എല്ലാവരും അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു..... കാറിൽ നിന്നും ഇറങ്ങാൻ നിന്നപ്പോഴാണ് യാമിക്ക് അവി അണിയിച്ച മോതിരത്തിന്റെ കാര്യം ഓർമ്മവന്നത്...... അത് കയ്യിൽ കണ്ടാൽ പിടിക്കപ്പെടുമെന്നോർത്ത് യാമി ആ മോതിരം വിരലിൽ നിന്നും അഴിച്ചു മാറ്റി..... ശേഷം കഴുത്തിലെ മാലയിലെ ചൈനിലേക്കിട്ടു.... ചെയിൻ ഭദ്രമായി അവളിട്ടിരുന്ന കുർത്തിയുടെ ഉള്ളിലേക്ക് മറച്ചു വെച്ചു.....എല്ലാം ഒക്കെയാണെന്ന് ഉറപ്പു വരുത്തിയതും യാമി കാറിൽ നിന്നും പുറത്തിറങ്ങി......
ഒരു വിധം എല്ലാവരും തന്നെ അവിടെ ഒത്തുകൂടിയിരുന്നു...... ഫാമിലി ഫ്രണ്ട്‌സ് എല്ലാവരും.....കാറിൽ നിന്നിറങ്ങിയ യാമിയെ കണ്ട കാശി അവളുടെ അടുക്കലേക്ക് വന്നു....
"നീയെന്തേ ലേറ്റ് ആയി യാമി....."
അൽപം നീരസം കലർനിന്നിരുന്നു ആ ചോദ്യത്തിൽ...
"ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഫ്രണ്ടിനെ കാണാൻ പോകാൻ ഉണ്ടായിരുന്നു....."
വാക്കിൽ സ്വല്പം പോലും ഇടർച്ച വരാതിരിക്കാൻ അവൾ പ്രേത്യേകം ശ്രദ്ധിച്ചു.....
"മ്മ്..... പോയി ചേഞ്ച് ചെയ്തിട്ട് വാ.... എല്ലാവരും കാത്ത് നിൽക്കുവാ നിന്നെ....."
കാശി പറഞ്ഞതും യാമി എല്ലാവർക്കും പുഞ്ചിരി നൽകി അവളുടെ റൂമിലേക്ക് പോയി..... റൂമിൽ വാമിയും വൃന്ദയും നന്ദുവും അവൾക്ക് വേണ്ട കാര്യങ്ങളെല്ലാം റെഡിയാക്കിയിരുന്നു...... റൂമിൽ എത്തിയ യാമിയെ വാമി ആഞ്ഞ് പുണർന്നു....
"എന്റെ ചേച്ചികുട്ടി ഇത് എവിടെ പോയി കിടക്കുവായിരുന്നു....."
വാമിയുടെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് യാമി ഫ്രഷാകാൻ ബാത്‌റൂമിലേക്ക് കയറി...... ബാത്‌റൂമിൽ എത്തിയ യാമി കണ്ണാടിയിലൂടെ തന്റെ പ്രതിബിംബത്തെ നോക്കി നിൽക്കുകയായിരുന്നു.....കുർത്തിയുടെ ഉള്ളിലൂടെ കൈവിട്ട് അവൾ ആ ചെയ്ൻ പുറത്തേക്കിട്ട് അതോടൊപ്പം അവളുടെ അതിലുള്ള അവി അണിയിച്ച മോതിരം എടുത്തു അവൾ ഒന്ന് ചുംബിച്ചു..... അത്രയും പ്രണയത്തോടെ......
ഫ്രഷായി ഇറങ്ങിയതും വാമിയും വൃന്ദയും നന്ദുവും കൂടി അവളെ ഒരുക്കി..... ഒരു ഡാർക്ക് ഗ്രീൻ ചോളിയായിരുന്നു അവളുടെ വേഷം.... നനഞ്ഞ മുടികൾ ഡ്രൈ ചെയ്തു സ്ട്രൈറ്റ് ചയ്തു കെട്ടി വെച്ചു...... സിമ്പിൾ മേക്കപ്പ് ചെയ്തു അവർ അവളുമായി താഴോട്ട് പോയി.....
ഇതിവിടെ പതിവുള്ളതാ യാമിയുടെ പിറന്നാൾ.....എല്ലാവരെയും വിളിച്ചുള്ള ആഘോഷം.....എല്ലാവർക്കും യാമിയോട് ഒരിത്തിരി സ്നേഹക്കൂടുതലുണ്ട്... അത് വേറെ ഒന്നും കൊണ്ടല്ലട്ടോ യാമിയാ ആദ്യത്തെ ദേവർമഠത്തിലെ ആദ്യത്തെ പെൺകുട്ടി... അതുകൊണ്ടാ.......
യാമിയുമായി വാമിയും നന്ദുവും കേക്ക് കട്ട് ചെയ്യാനായി കയറി.... വൃന്ദയെ അവർ വിളിച്ചെങ്കിലും അവളുടെ ഉള്ളിലെ അപകർഷതാബോധം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു....... മുത്തശ്ശനും കാശിയും സീതയും എല്ലാവരും യാമിക്ക് ചുറ്റുമായി നിന്നു..... യാമി ആദ്യത്തെ പീസ് കട്ട് ചെയ്യുന്നതോടൊപ്പം വാമിയും നന്ദുവും birthday song പാടാൻ തുടങ്ങിയിരുന്നു..... അവരോടൊപ്പം അവിടെ കൂടിയാവരെല്ലാം ഒത്തുചേർന്നു പാടി.... യാമി ആദ്യത്തെ പീസ് എടുത്ത് മുത്തശ്ശന് നൽകി.....ശേഷം ശേഖറിനും സീതക്കും വാമിക്കും വായിൽ വെച്ചു കൊടുത്തു....
കേക്ക് കട്ട് ചെയ്തതും അവൾ എല്ലാവരുമായി സംസാരിക്കാൻ തുടങ്ങി..... ശേഖറിന്റെ ഫ്രണ്ട്സിനോടും മറ്റും അഭിമാനത്തോടെ അയാൾ അവളെ പരിചയപ്പെടുത്തി കൊടുത്തു.....
എല്ലാം കഴിഞ്ഞ് ക്ഷീണിച്ചപ്പോൾ യാമി ബാക്ക് സൈഡിലുള്ള ഗാർഡനിലേക്ക് നടന്നു.... അവിടെയുള്ള ഒരു സിമന്റ് ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു......അവിയോടൊപ്പമുള്ള നിമിഷങ്ങൾ ഓർക്കവേ അവളുടെ ഉള്ള് സന്തോഷംകൊണ്ട് നിറഞ്ഞു.... അതിന്റെ ഫലമായി അവളുടെ കൈകൾ മാലയിലെ അവി അണിയിച്ച മോതിരത്തിൽ മുറുകി......
കുറച്ച് സമയം അവിടെ ചിലവഴിച്ച് ഒരാശ്വാസം തോന്നിയപ്പോൾ യാമി വീണ്ടും പാർട്ടി നടക്കുന്ന ഭാഗത്തേക്ക് പോയി.... അവിടെന്ന് വീണ്ടും ആരോടൊക്കെയോ സംസാരിച്ചു.... ആരൊക്കെയോ പരിചയപെട്ടു.....ഇടക്കെപ്പോഴോ അശ്വിനും അവളോട് എന്തൊക്കെയോ സംസാരിച്ചു.......
രാത്രി പാർട്ടി കഴിഞ്ഞപ്പോൾ യാമി റൂമിലേക്ക് നടന്നു.... ആ വസ്ത്രങ്ങളൊക്കെ എങ്ങനെയെങ്കിലും മാറിയാൽ മതിയ്യെന്നായിരുന്നു അവളുടെ ഉള്ളിൽ......റൂമിലെത്തിയ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ അയിച്ചു മാറ്റി.... വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അവൾക്ക്...... അലമാരയിൽ നിന്നും മാറാനുള്ള വസ്ത്രങ്ങളെടുത്തു അവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു.....മുഖമൊന്ന് മോയ്ച്ചുറയ്സ് ചെയ്ത് അവൾ അതിലേക്ക് തന്നെ നോക്കി നിന്നു...... ഒപ്പം അവിയോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ തെളിഞ്ഞു വന്നു..... അവളുടെ വിരലുകൾ അറിയാതെ ചുണ്ടുകളിലേക്ക് പോയി..... അവിയുടെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നത് പോലെ തോന്നി യാമിക്ക്......
"അറിയില്ല അവിയേട്ടാ.... നമ്മുക്ക് ഒന്ന് ചേരാൻ കഴിയുമോയെന്ന്........ എങ്കിലും ഞാൻ നിങ്ങളെ 💕സ്നേഹിക്കുന്നു.....പ്രണയമാണ് അവിയേട്ടാ നിങ്ങളോട്..... പ്രാണനാണ് നിങ്ങൾ അവിയേട്ടാ....."
അവിയോടുള്ള അടങ്ങാത്ത പ്രണയവുമായി യാമി പതിയെ നിദ്രയെ പുൽകി.....
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അഗസ്ത്യാർ മഠത്തിന്റെ പടുകൂറ്റൻ ഗേറ്റ് താണ്ടി അവിയുടെ ബെൻസ് കാർ വന്നു നിന്നു......അവരെ കാത്തെന്ന പോലെ ഉമ്മറത്തു എല്ലാവരുമുണ്ടായിരുന്നു...... ഡ്രൈവിംഗ് സീറ്റിൽ നിന്നും അവിയും.... കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും വിക്കിയും പുറത്തിറങ്ങി......
ഉമ്മറത്തേക്ക് നടന്നു വരുന്ന അവിയെയും വിക്കിയെയും കാണെ എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നു......
അവി കേൾക്കാൻ പാകത്തിന് വിക്കി പറഞ്ഞതും അവി വിക്കിയുടെ കാലിൽ ആഞ്ഞ് ചവിട്ടി.......
"ഔച്....." വേദനകൊണ്ട് വിക്കിയൊന്ന് പുളഞ്ഞു.....
"നിന്ന് കിണിക്കാതെ കയറിവാടാ....."
ഉമ്മറത്തേക്ക് കയറിയ അവിയും വിക്കിയും നാരായണിയുടെയും(മുത്തശ്ശി )രാമകൃഷ്ണന്റെയും(മുത്തശ്ശൻ )കവിളിൽ അമർത്തി ചുംബിച്ചു...... അവരുടെ പരിഭവങ്ങൾക്കുള്ള മറുപടിയായിരുന്നു ആ ചുംബനം.....
"എന്റെ മുത്തു ഒരുപാട് പേടിച്ചോ...."
നാരായണിയുടെ കവിളിൽ പിടിച്ചു കുലുക്കി കൊഞ്ചിച്ചു കൊണ്ട് അവി ചോദിച്ചു.....
"പിന്നല്ലാതെ നിങ്ങളെത്തുന്ന സമയം കഴിഞ്ഞപ്പോ തൊട്ട് തുടങ്ങിയതാ അമ്മ..... ഒരു സ്വസ്ഥതയും തന്നിട്ടില്ല...... തമാശ രൂപേണ അവിയുടെ അമ്മ പറഞ്ഞു......"
"എന്തിനാ മുത്തു ഇങ്ങനെ പേടിച്ചു ബിപി കൂട്ടുന്നെ......ഞങ്ങളിങ് വരില്ലേ......പിന്നെന്തിനാ......"
ചുളുക്കുകൾ വീണ അവരുടെ കയ്യിൽ തലോടികൊണ്ട് അവി ചോദിച്ചു.....
"അറിയില്ല മക്കളെ...... ഈയിടെയായി എന്തോ പേടി..... പഴയതൊക്കെ വീണ്ടും ആവർത്തിക്കുമോ എന്നൊരു ഭയം......"
മുത്തശ്ശി അത് പറഞ്ഞപ്പോൾ എന്തോ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു......
"ഒന്നുമില്ല മുത്തശ്ശി.....ഒന്നുമുണ്ടാകില്ല...... ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും അവർക്ക് കഴിയില്ല മുത്തശ്ശി......."
"അങ്ങനെ അങ്ങ് പറഞ് കൊടുക്ക് അവി..... എന്റെ നാരായണി ഈ ഉരുട്ടികയറ്റിവച്ചിരിക്കുന്നതൊക്കെ വെറുതെയാണന്നാണോ കരുതിയിരിക്കുന്നെ......"
ഇട്ടിരുന്ന ഷർട്ടിന്റെ സ്ലീവ് അൽപ്പം പൊക്കി കൈകൾ ഒന്ന് വളച്ചു പിടിച്ചു മസിലിൽ രണ്ടടി അടിച്ചു കൊണ്ട് വിക്കി പറഞ്ഞതും നാരായണിയുടെ മുഖത്തെ നിരാശ മാറി അവിടെ പുഞ്ചിരി വിടർന്നു....
"എന്റെ നാരായണിയുടെ ഈ ചിരിക്ക് എന്ത് ഭംഗിയാ...... ഇത് ഇങ്ങനെ തന്നെ വെച്ചാൽ പോരെ..... എന്തിനാ ആവിശ്യമില്ലാതായത് ആലോചിച്ചു ടെൻഷൻ ആകുന്നെ......"
"ഒന്ന് പോടാ ചെർക്ക......"
നാരായണി വിക്കിയെ ചെറുതായൊന്നടിച്ചു......
"വാ മക്കളെ അമ്മ ചോർ എടുത്ത് വെക്കാം....."
അതും പറഞ് അവിയുടെ അമ്മ അകത്തേക്ക് പോയി..... അവരുടെ പിന്നാലെ മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു അവിയും മുത്തച്ഛന്റെ കയ്യിൽ പിടിച്ചു വിക്കിയും മറ്റുള്ളവരും അകത്തേക്ക് നടന്നു.....
എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരുന്നു.....
"വിക്കി നീ എന്ന ജോയിൻ ചെയ്യുന്നേ....."
മുന്നിലെ പാത്രത്തിൽ നിന്നും ഒരു കോരി ചോർ പ്ളേറ്റിലേക്ക് വിളമ്പുതിനിടെ മുത്തശ്ശന്റേതായിരുന്നു ചോദ്യം....
"നാളെ ജോയിൻ ചെയ്യണം മുത്തശ്ശ....."
"അപ്പോ ഇനി ഇവളുടെ കളികളൊന്നും ആ കോളേജിൽ നടക്കില്ല അല്ലെ...."
വിക്കിയുടെ അമ്മ ആരുന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു.
"ആരു പറഞു ഞാൻ കളിക്കുകയാണെന്ന് ഞാൻ പഠിക്കാനാ കോളേജിൽ പോകുന്നെ....."
"ഓഹ് പിന്നെ ഞങ്ങളങ് വിശ്വസിച്ചു..... നിന്റെ സകല കളികളും ഞങ്ങൾക്കറിയാം മോളെ.... നിന്നെയും നിന്റെ പുന്നാര ഏട്ടനെയും നിരീക്ഷിക്കാൻ ഞങ്ങള് അവിടെ ആളെ നിർത്തിയുട്ടുണ്ട് കേട്ടോടി ലുട്ടാപ്പി....."
ഗാഡമായ ചിന്തയിൽ മുഴുകിയിരിക്കുന്ന ഇരിക്കുന്ന ആരുന് നേരെ വിക്കി ഒന്ന് വിരൽ നൊടിച്ചു..... സ്ഥലകാല ബോധം വീണ്ടെടുത്ത ആരു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി....
"നീ ഇതേത് ലോകത്താ ലുട്ടാപ്പി....."
"ലുട്ടാപ്പി നിങ്ങടെ മറ്റവൾ....."
"അയ്യോ എന്റെ മറ്റവളെ പറയല്ലേ ലുട്ടാപ്പി....."
അവന്റെ ലുട്ടാപ്പി വിളിയിൽ ദേഷ്യം വന്ന ആരു അവന് നേരെ പാഞ്ഞു......... എന്നാൽ അവളുടെ ശ്രമങ്ങളെയെല്ലാം പരാചയപ്പെടുത്തി കൊണ്ട് വിക്കി അവളുടെ കൈകളെ തടഞ്ഞു....
"മുത്തശ്ശാ ഇത് കണ്ടോ എന്നെ ലുട്ടാപ്പി എന്ന് വിളിക്കുന്നെ...."
"എന്താ വിക്കിയിത് നീയെന്തിനാ അവളെ ലുട്ടാപ്പി എന്ന് വിളിക്കുന്നെ..... ലുട്ടാപ്പി എന്ന് വിളിക്കുന്നത് അവൾക്ക് ഇഷ്ടല്ല എന്ന് നിനക്കറിയില്ലേ വിക്കി..... ഇനിയവളെ ലുട്ടാപ്പി എന്ന് വിളിച്ചാൽ ലുട്ടാപ്പിയുടെ കുന്തം കൊണ്ട് അടിക്കും ഞാൻ....കേട്ടോടാ ലുട്ടാപ്പി... അല്ല വിക്കി...."
പൊട്ടി വന്ന ചിരി കടിച്ചുപ്പിടിച്ച് കൊണ്ട് അവി പറഞ്ഞതും ആരുന് ആകെ കലികയറി.... അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി......
"എന്തിനാ വിക്കി നീ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ....."
അതിന് മറുപടിയായി കണ്ണുകൾ ചിമ്മി ചുമ്മാ എന്ന് ചുണ്ടനക്കി വിക്കി......
"ഞാൻ പോയി അവളുടെ പിണക്കം മാറ്റിയിട്ടു വരാം..."
ആരു പോയ വഴിയേ വിക്കിയും നടന്നും.... ഒരു പുഞ്ചിരിയോടെ എല്ലാവരും ആ കാഴ്ച കണ്ടു നിന്നു....
ഒരു നിമിഷം ആ കാഴ്ച കാലങ്ങൾക്ക് മുന്നേ സന്തോഷത്തിലാണ്ടിരുന്ന രണ്ട് കുടുംബങ്ങളെ ഓർമിപ്പിച്ചു......