Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 74


രാകിയും കിച്ചുവും വീടിനടുത്ത് തന്നെയുള്ള ഒരു ശിവക്ഷേത്രത്തിലായി കാർ പാർക്ക് ചെയ്തു പുറത്തേക്കിറങ്ങി... സിറ്റിയോട് ചേർന്ന സ്ഥലമാണെങ്കിലും ക്ഷേത്രവും പരിസരവും ചെറിയൊരു വനപ്രദേശം പോലെ തോന്നും.. കുറച്ചുള്ളിലായി വലിയൊരു നാഗക്കാവും കാണാം... സന്ധ്യാ സമയമായതിനാലും... നേരിയ ചാറ്റൽ മഴയുള്ളതിനാലും കാവിന്റെ ഭാഗത്ത് വലിയ തിരക്കില്ല... ക്ഷേത്രത്തിൽ തൊഴുത്തിറങ്ങിയ ശേഷം ഇരുവരും കാവിന്റെ ഭാഗത്തായി  കാണപ്പെട്ട കല്മണ്ഡപത്തിൽ  ഇരിപ്പുറപ്പിച്ചു..

\"നിന്നെ ഞാനിങ്ങനെ ഇത്രയും അസ്വസ്തനായി ഒരിക്കലേ കണ്ടിട്ടുള്ളൂ...അന്ന് .....ബാംഗ്ലൂരിൽ നിന്നും ഒരു രാത്രി ആരോടും ഒന്നും പറയാതെ  എന്നെ കാണാൻ വന്നപ്പോൾ .. ആ ദിവസം ഞാൻ കണ്ടതാണ് രാകി,നിന്റെ മുഖത്തെ ഈ   ഭയാനകമായ വെപ്രാളം ....പേടിതോന്നുന്നു...എനിക്ക്...... നിന്റെ യേ മൗനം അത് ഭീകരമായ എന്തോ വരാൻ പോകുന്നതിന്റെ മുന്നോടിയസ്സയിരിക്കുമോ എന്ന്.. ...... അന്നതിന്റെ..ബാക്കിപാത്രം പോലെ നടന്നതൊന്നും മറക്കാനാവില്ലല്ലോ
.......\"

പഴയ കാര്യങ്ങൾ അവന്റെ മനസ്സിലൂടെ കാറ്റുപോലെ കടന്നുപോയി.കിച്ചുവിന്റെ വാക്കുകൾ രാകിയേ ഒന്ന് ഞെട്ടിച്ചു... എല്ലാം മറന്നുതുടങ്ങിയ കാര്യങ്ങളാണ്....അവൻ പതിയെ കിച്ചുവിന്റെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി...
അതു മനസിലായെന്നോണം കിച്ചു അവനെ നോക്കി ഒരു ചിരി വരുത്തി മുന്നിലേക്ക് നോക്കി സംസാരിച്ചുതുടങ്ങി.

\"ഇപ്പൊ ഇത് പറഞ്ഞു നിന്നെ വിഷമിപ്പിക്കണമെന്ന് കരുതിയതല്ല... പക്ഷെ നിന്നെ അലട്ടുന്നത് എന്താണെങ്കിലും അത് തുറന്നുപറയാൻ നീ മടിക്കുന്നപോലെ തോന്നിയപ്പോൾ.....\"
കിച്ചു നിർത്തിയതും രാകി അവനെ
പുണർന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...ഷോൽഡറിൽ
ചൂട് നനവറിഞ്ഞപ്പോൾ കിച്ചുവിന് പേടിതോന്നി....

\"ഡാ... നീ കരയുവാണോ.... അത്രയും വല്യ എന്ത് പ്രശ്നമാണ് ഉണ്ടായത്...നിന്റെ കണ്ണുകൾ നിറയത്തക്കതായ പ്രശ്നമെന്താണ് രാകി..അപ്പയെ ഓർത്തോ നീ......ഞാനൊന്നും നിന്നെ ഓർമിപ്പിക്കരുതായിരുന്നു... ഛെ......\"
കിച്ചുവിന്റെ മനസും ആകുലപ്പെട്ടു..

\'രാകി അത്രവേഗം തളർന്നുപോകുന്ന ഒരാളല്ല... ചെറിയ ചെറിയ സങ്കടങ്ങൾ ചിലപ്പോൾ പ്രകടിപ്പിക്കാറുണ്ടെങ്കിൽ പോലും അത് തന്നോട് മാത്രമാണ്...എല്ലാം തരണം ചെയ്യാനും ഏതൊരു പ്രതിസന്ധിഘട്ടവും മറികടക്കാനും കഴിവുള്ള മനസിനുടമയാണവൻ
... മനസുമുറിഞ്ഞു അവൻ കരയുന്നത് താനൊരിക്കലെ കണ്ടിട്ടുള്ളൂ.
ബാംഗ്ലൂരിൽ നിന്നും അപ്പയുടെ ചേതനയറ്റ ശരീരവുമായി ഒരു ജീവശ്ചവം പോലെ ആംബുലെൻസിൽ വന്നിറങ്ങുമ്പോൾ.... അപ്പോൾ പോലും അവന്റെ കണ്ണുകളിൽ കണ്ണീരുണ്ടായിരുന്നില്ല.. ഒരുതരം നിർവികാരത മാത്രമായിരുന്നു... താൻ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അപ്പോഴാണ് അവന്റെ കണ്ണുകൾ നനഞ്ഞുത്തുടങ്ങിയത്.. പിന്നീടൊരു പൊട്ടിക്കരച്ചിലായിരുന്നു.കൊച്ചുകുട്ടികളെ പോലെ പതം പറഞ്ഞു കൊണ്ട് വാവിട്ട അലറിക്കരഞ്ഞ്ഞവന്റെ മുഖം ഇന്നും മനസിലുണ്ട്.. അപ്പ അവന് അച്ഛനെക്കാലുപരി സുഹൃത്തും വഴികാട്ടിയുമായിരുന്നു... അവൻ അപ്പയുടെ പ്രിയപ്പെട്ടവനും... അങ്ങനെയുള്ള ഒരാളുടെ നഷ്ടം അവന് അസ്സഹനീയമായിരുന്നു... കുറേനാളെടുത്തു... അവനൊന്നു ok ആകാൻ... പിന്നീട് അപ്പയുടെ ബിസിനസ്‌ തകരുന്ന ഘട്ടം വന്നപ്പോൾ... എല്ലാം സ്വയം ഏറ്റെടുത്തു.... താൻ മോഹിച്ച് നേടിയെടുത്ത IPS എന്ന സ്വപ്നം നിഷ്കരുണം വലിച്ചെറിഞ്ഞു...അതിന് മറ്റൊരു കാരണം കൂടിയുണ്ടെങ്കിലും  അപ്പ പോയതോടുകൂടി രാകി മറ്റൊരാളായായി മാറുകയായായിരുന്നു......\'

ചിന്തകൾ പിന്നോട്ടുപോയി.... പെട്ടെന്ന് ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് അവൻ ഉണർന്നത്. രാകി അപ്പോഴും മൗനിയായിരുന്നു..

\"എന്താടാ....എന്തോ പ്രശ്നമുണ്ട് എന്നെനിക്ക് മനസിലായി ... എന്താണെങ്കിലും ഒന്ന് വാ തുറന്നു പറഞ്ഞൂടെ നിനക്ക്....എത്രനേരമായടപുല്ലേ നിന്നോട് ഞാൻ ചോദിക്കുന്നു.... അമ്പലമായിപ്പോയി ഇല്ലേൽ ഇപ്പൊ നീ ഭരണിപ്പാട്ട് കെട്ടേനെ..നിനക്ക് വല്ലതും എഴുന്നള്ളിക്കാനുണ്ടെങ്കിൽ പറഞ്ഞു തൊലക്ക് .... ഇല്ലേൽ ഞാനിപ്പോ പോകും.. അല്ലെങ്കിലും എല്ലാം ചെയ്തുകഴിഞ്ഞിട്ടാണല്ലോ.. എന്നോട് പറയാറ്.. അല്ല... കുമ്പസാരിക്കാര്......\"

കിച്ചുവിന് നല്ല ദേഷ്യം വന്നുതുടങ്ങിയിരുന്നു. എന്നാൽ രാകിക്ക് ഭാവ വ്യത്യാസമൊന്നുമില്ല.. അതുകാണെ കിച്ചുവിന് കലി കൂടി. അവൻ ചാടിയെഴുന്നേറ്റുകൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും കയ്യിൽ പിടിവീണു.. കിച്ചു തിരിഞ്ഞു നോക്കാതെ തന്നെ അവിടെനിന്നു.

\"He is coming.....\" രാകി പറഞ്ഞു. എന്നാൽ കിച്ചുവിന് ഒന്നും മനസിലായില്ല

\"Who....?\" കിച്ചു തിരിഞ്ഞ് നിന്ന് നിസാരമായി തന്നെ ചോദിച്ചു.

\" chrish ..... \" കിച്ചു ഒരുനിമിഷത്തേക്ക്  രാകിയേ നോക്കി നിന്നു.

\" what.........!!!!!!!!... ആരാണെന്നാ... നീ... നീ... പറഞ്ഞത്....\"
രാകി അവിടെനിന്നും എഴുന്നേറ്റു. കിച്ചുവിന്റെ നേരെ നിന്നു.

\" അവൻ തന്നെയാണ് കിച്ചൂ.... ക്രിഷ്....ക്രിസ്റ്റഫർ എബ്രഹാം വിൻസെന്റ്.....\"

രാകി കാൾ വന്നതുമുതലുള്ള എല്ലാ കാര്യങ്ങളും കിച്ചുവിനെ അറിയിച്ചു.. കിച്ചുവിന് സർവനാഡികളും തളരുന്നതുപോലെ തോന്നി...

\"  ഇത്.... ഇത്....ഇത് സത്യമാണോ?...... പക്ഷേ എങ്ങനെ..... എങ്ങനെ അവൻ അറിഞ്ഞു നീ ഇവിടെ ഉണ്ടെന്ന്.. ഒന്നിനും ഒരു തെളിവും ഇല്ലാത്ത സാഹചര്യത്തിൽ അവൻ എങ്ങനെ അറിഞ്ഞു... \"

രാകി മൗനമായി, ഇരുവശത്തേക്കും തല ചലിപ്പിച്ച് അറിയില്ലെന്ന് പറഞ്ഞു.

\"ഒരുപക്ഷേ മറ്റാരെങ്കിലും നിന്നെ കളിപ്പിക്കാൻ വേണ്ടി.... \"

\" അങ്ങനെ എന്നെ കളിപ്പിക്കാൻ ആർക്കാണ് കഴിയുക ...... അത് അവൻ തന്നെയാണ്... ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു... അത് അവൻ തന്നെയാണ് കിച്ചു അവൻ അല്ലാതെ മറ്റാർക്കും എന്നെ സഫർ എന്ന് വിളിക്കാൻ കഴിയില്ല.... അത് ക്രിഷ് ആണ് .ബാംഗ്ളൂർ എന്ന നഗരത്തിൽ ഇരുന്നുകൊണ്ട് സ്വദേശത്തും വിദേശത്തുമായി മയക്കുമരുന്നിന്റെയും ഹ്യൂമൻ ട്രാഫിക്കിന്റെയും ബ്രിഹത്തയ സാമ്രാജ്യം നാട്ടിയ മാഫിയ കിങ് എബ്രഹാം എഡ്രിക് വിൻസെന്റിന്റെ  ചോരയിൽ പിറന്ന, അപ്പന്റെ വീറും വാശിയും കുശാഗ്രബുദ്ദിയും അതേപടി പകർന്നുകിട്ടിയ..... മനുഷ്യത്തം കടുകളവിളില്ലാത്ത,.......ഡ്രഗ് മാഫിയ പ്രിൻസ്  എന്ന് എല്ലാവരാലും  വാഴ്ത്തപ്പെട്ട, അ വരുടെയെല്ലാം പ്രിയങ്കരനായ ക്രിസ്റ്റി.... \"

കിച്ചുവിന്റെ ഹൃദയതാളം ദൃഢഗതിയിൽ മിടിച്ചു. ക്രിസ്റ്റിയേ രാകിയുടെ ഒരൊ വാക്കുകളിലൂടെയും താനറിഞ്ഞതാണ്... നേരിട്ട് കണ്ടിട്ടില്ല എങ്കിൽ കൂടി രാകിയുടെ ജീവിതത്തിലെ ഇരുണ്ട അധ്യയമാണ് ക്രിസ്റ്റി എന്ന് മറ്റാരേക്കാളും കിച്ചുവിന് മനസിലാകും.

\"എടാ..... അന്ന്  തെളിവുകളെല്ലാം നശിപ്പിച്ചുവെന്നും ആർക്കും ഒരു സംശയത്തിനും ഇടവരാതെ... നിന്റെ ഐഡന്റിറ്റി പൂർണമായും മായ്ചുകളഞ്ഞുവെന്നും നമ്മൾ ഉറപ്പുവരുത്തതിയതല്ലേ..... സഫ്രോൺ എന്നത് രാകേഷ് ആണെന്ന് ചുരുക്കം ചിലർക്കെ അറിയുമായിരുന്നുള്ളൂ അതിൽ പലരും ഇപ്പൊ ജീവനോടെപോലുമില്ല.. പിന്നെങ്ങനെ അവൻ... അതും.... ഈ നാട്ടിൽ.... അഥവാ സഫർ എന്നത് നീ ആണ് എന്നഅറിഞ്ഞാലും നിന്നെ അന്വേഷിച്ച് അവൻ വരേണ്ട സ്ഥലം ഇതല്ലല്ലോ രാകി... അപ്പൊ.... അവൻ നീ.... നീ ഈ നാട്ടിലാണെന്നു എങ്ങനെ അറിഞ്ഞു...\"

രാകിക്ക് മറുപടിപറയാൻ കഴിയുമായിരുന്നില്ല... കാരണം ഇതേ ചോദ്യം അവൻ പലവട്ടം തന്നോട് തന്നെ ചോദിച്ചതാണ്. തന്റെ നെഞ്ചിലെ നോവിന്റെ നെരിപ്പൊടണക്കാൻ എന്നോണം അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയതും അവസ്ഥ മനസിലാക്കിയെന്നോണം പ്രകൃതി പോലും കരയാൻ തുടങ്ങി..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

രാകിയും കിച്ചുവും രാത്രി പതിവിലും താമസിച്ചാണ് വീട്ടിലെത്തിയത്.. ചിത്രയാണ് വാതിൽ തുറന്നുകൊടുത്തത്..
മുന്നിൽ നിൽക്കുന്നവരെ കണ്ടതും അവൾക്ക് ഉള്ളങ്കാളിൽ നിന്നും ഉച്ചൻ തലവരെ ദേഷ്യം പെരുത്ത് കയറി.
കാരണം രണ്ടും കൂടി നാലുകാലിലാണ് വന്നേക്കുന്നത്..പക്ഷെ രാകി കിച്ചുവിനെയും കൊണ്ട് അകത്തക്ക് കയറിയപ്പോൾ ആണ് കാര്യം പിടികിട്ടിയത്. രാകി കിച്ചുവിനെ താങ്ങിയാണ് നിൽക്കുന്നത്..കിച്ചു നന്നായി ആടുന്നുണ്ട്.

ഈ കാഴ്ച കണ്ടുകൊണ്ടാണ് അനുവും കിച്ചണിൽ നിന്നും വന്നത്.. രാകിയേ മദ്യപിച്ച് ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ അവളൊന്നു പകച്ചു... പക്ഷെ അവൻ ഓവർ അല്ലെന്നു അവൾക്ക് മനസിലായി..

\"ഓ...... എത്തിയോ... നല്ല കോലം....\"

ചിത്ര പല്ലുകടിച്ചതും കിച്ചു പതുക്കെ തലയുയർത്തി അവളെ നോക്കി ഭേഷാ ഇളിച്ചുകാട്ടി..

\"എന്റെ ഏട്ടാ.... ഏട്ടനറിയില്ലേ... കിച്ചുവേട്ടനെ....ഇങ്ങേർക്ക് തീരെ കപ്പാസിറ്റി ഇല്ല രണ്ടെണ്ണം ആകാത്തത്തുപോയാൽ പിന്നേ ശിവരാത്രിയാ... കഴിഞ്ഞപ്രാവശ്യം എന്താ ഉണ്ടായെന്നറിയാല്ലോ... എന്നിങ്ങേരെ ജീവനോടെ കിട്ടിയതുതന്നെ ഭാഗ്യമായിരുന്നു... അതിന് ശേഷം കുടിക്കില്ലെന്നു പറഞ്ഞു എനിക്ക് പ്രോമിസ്സ് തന്നതാ.... എന്നിട്ടിപ്പോ...\"ചിത്ര പരിഭവിച്ചു.

\"അത്.... ചിത്രേ.... ചില പ്രോബ്ലെംസ് വന്നപ്പോ....\"രാകി ചിത്രയോട് എന്തുപറയുമെന്നറിയാതെ കുഴങ്ങി.അപ്പോഴും അനുവിന്റെ മുഖത്തേക്ക് നോക്കാൻ രാകി തയ്യാറായില്ല. തന്നെ അഭിമുഖ്‌തീക്രിക്കാൻ മടിക്കുന്ന രാകിയേ കണ്ടപ്പോൾ അനുവിന് ചിരിയാണ് വന്നത്.

\"അതു പിന്നേ.... ചക്കരേ... എന്റെ.... രാകി.. ക്ക്...വേശ്മാ.. യിട്ടല്ലെ..ഞാൻ ... അവന്... കമ്പനി കൊടുത്തു ത്തത്... ആണ് ..... ചോറി....\"
കിച്ചു എന്തൊക്കെയോ പറഞ്ഞുതുടങ്ങി...

\'ഇവനെല്ലാം വിളിച്ചുപറഞ്ഞ് പ്രശ്നമാക്കുമല്ലോ...\' രാകി ചിന്തിച്ചു

\"അത് ചിത്രേ ചില കമ്പനി  പ്രശ്നങ്ങൾ.... കുറച്ച് കയ്യിൽ നിന്നും പോയതാ... ടെൻഷൻ ഉണ്ടായിരുന്നു... അതാ... ഞാൻ.... സോറി മോളെ....\"  രാകിക്ക് എന്തോ വിഷമമുണ്ടെന്നു അനുവിന് തോന്നിയിരുന്നു.... കമ്പനി ഇഷ്യൂ ആണെന്നറിഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി. തനിക്കുവേണ്ടി ഇവിടെ വന്നിട്ടാണ് കമ്പനി കാര്യങ്ങൾ ശ്രദ്ദിക്കണം രാകിക്ക് കഴിയാതെ പോയതെന്ന് ചിന്ത അവളെ അലട്ടി.

\"ഉം.... എനിക്ക് മനസിലായി... എന്തെങ്കിലും വിഷമില്ലാതെ ഏട്ടൻ കഴിക്കില്ലെന്നു..സാരല്യ..... പക്ഷെ ഇങ്ങേരെ ഞാനിന്നു.... എന്റെ തലേൽ തൊട്ടാ സത്യം ചെയ്തത്....\"ചിത്ര രാകിയോട് സമാധാനപരമായി സംസാരിച്ച് അവസാനം കലിപ്പോടെ കിച്ചുവിനെ നോക്കി..

കിച്ചു രാകിയേ ഒന്ന് നോക്കി ചിത്രയെയും നോക്കി. ചൂരലുമായി നിൽക്കുന്ന പ്രിൻസിപ്പളിന്റെ മുന്നിൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അകപ്പെട്ട കുട്ടിയെപ്പോലെ കിച്ചു രാകിയുടെ പിന്നിലേക്ക് പതിയെ തലയൊളിപ്പിച്ചു.....അതുകണ്ടു ചിത്രക്കു ചിരിവന്നെങ്കിലും അവൾ കലിപ്പിട്ടു തന്നെ നിന്നു.

\"അളിയാ.... ഇവളെന്നെ അടിക്കില്ലല്ലല്ലോ.. ല്ലേ...\"കിച്ചു രാകിയുടെ ചെവിയിലായി ചോദിച്ചു..അവന്റെ ചോദ്യം കേട്ട് രാകി ഒന്ന് ചിരിച്ചു
\"പറയാൻ പറ്റില്ല.... അവളുടെ തലയുടെ കാര്യമല്ലേ....\"

\"ചിത്രേ... മതി നീ ചേട്ടായിയെ അകത്തക്ക് കൊണ്ടുപോ....\"അനു സൗമ്യമായി പറഞ്ഞു.
ചിത്ര അതുകേട്ടതും \'ഇങ്ങോട്ട് വാ മനുഷ്യാ \' എന്നും പറഞ്ഞ് കിച്ചുവിനെ താങ്ങിക്കൊണ്ടുപോയി..

\"എന്നാലും എന്റെ കിച്ചേട്ടാ... നിങ്ങളെന്റെ തലയുടെ കാര്യം ഓർത്തില്ലല്ലോ...\"
ചിത്രപോകുന്നതിനിടയിൽ പിറുപിറുത്തു.

രാകി പതിയെ അകത്തേക്ക് സ്കൂട്ടവൻ നോക്കി.

\"ഒന്നവിടെ നിന്നെ.....\"
അനു അവനെ വിളിച്ചതും  രാകി കണ്ണുകളടച്ചു \'പെട്ടു \' എന്ന് ഭാവത്തോടെ തിരിഞ്ഞുനോക്കി.

\"എന്താ... അനു...\" രാകി മടിച്ചു മടിച്ചു ചോദിച്ചു.

\"ഭക്ഷണം കഴിച്ചോ....\"

അവൾ മറ്റെന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ച രാകിയേ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അങ്ങനെ ചോദിച്ചപ്പോൾ അവന്റെ കണ്ണ് മിഴിഞ്ഞു.

\"ആ... കഴിച്ചു...\" അവൻ എങ്ങനെയോ പറഞ്ഞു

\"എന്നാൽ ഫ്രഷായിട്ട് കിടന്നോളു... ഞാൻ വെള്ളം എടുത്തിട്ട് വരാം..\"അതും പറഞ്ഞ് അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞവളെ കയ്യിലേക്ക് പിടിച്ച് അവൻ നെഞ്ചോടടുപ്പിച്ചു.
ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു.. രാകി പതിയെ അവളുടെ കാതോരം ചേർന്നുനിന്നു.അവന്റെ നിശ്വാസത്തിൽ അനുവിന്റെ ദേഹം വിറച്ചു.

\"സോറി....\"

രാകി അതുപ്രഞ്ഞതും അവൾ തലയുയർത്തി എന്തിനെന്നോ പോലെ അവനെ നോക്കി..
\" അത് കുറച്ച് ടെൻഷൻ തോന്നിയപ്പോൾ കഴിച്ചുപോയതാണ്.. \"
അവളുടെ നോട്ടത്തിന്റെ അർഥം മനസിലായ പോലെ അവൻ പറഞ്ഞു..

\" സാരല്യ..... ലിമിട്ടുണ്ടായാൽ മതി..... \"

\"Love you \"
അവൻ പതിയെ അവളുടെ നെറുകയിൽ മുത്തമിട്ടു. അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചേർന്നു.

\"Love you too\"

അനുവിനെ നെഞ്ചോട് ചേർത്ത് നിൽക്കുമ്പോഴും രാകിയുടെ ഉള്ളിൽ എറിഞ്ഞുകൊണ്ടിരുന്ന തീ ആളിക്കത്തുക തന്നെയായിരുന്നു.

(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ💐

ഈറനണിഞ്ഞ മിഴികളോടെ💐

4.5
1739

രാവിലെ ഫ്രഷായി ഹാളിലേക്ക് വന്ന രാകിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയാതെപോയി. സെറ്റിയിൽ  കയ്യും കെട്ടി ഇരുന്ന് കണ്ണ് മിഴിക്കുന്ന കിച്ചുവും അവനെ നോക്കി കണ്ണുരുട്ടി നിൽക്കുന്ന ചിത്രയും.. ഇവരുടെ രണ്ടുപേർക്കുമിടയിൽ.. ഇനി എന്ത് നടക്കും എന്ന് ആകാംശയോടെ  നോക്കി നിൽക്കുന്ന ആദിയും അനുവും . ഇന്നലെ മദ്യപിച്ചതിന്റെ വിചാരണയാണെന്ന് ഏകദേശം പിടികിട്ടി.. \" സത്യം പറ മനുഷ്യ... ഇന്നലെ എത്രപെഗ്ഗ് കഴിച്ചു... \" ചിത്ര കയ്യും കെട്ടി നിന്നും ചോദിച്ചപ്പോൾ കിച്ചു ഒരു കള്ള ലക്ഷണത്തിൽ അവളെ ഒന്ന് നോക്കി... എന്നിട്ട് രണ്ടു വിരൽ ഉയർത്തിക്കാണിച്ചു. \"വെറും രണ്ടോ....\" ചിത്ര എടുത്തുചോദിച്ച