Aksharathalukal

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 8









സന്ധ്യാദീപം തെളിയിച്ച്  നാമം  ജപിച്ചു     തുടങ്ങാറായപ്പോഴാണ്    ലച്ചു വീട്ടിലേക്ക്   കയറിവരുന്നത്   ജെഗിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചതിന് ശേഷം അവൾ ഗീതയുടെ  റൂമിലേക്ക് വെച്ച് പിടിച്ചു, അലക്കി  ഉണക്കിയ തുണികളെല്ലാം മടക്കി വെക്കുക ആയിരുന്നു അവൾ ലച്ചു  സംഭവിച്ചതെല്ലാം ഗീതയോട് പറഞ്ഞു...


\" ഓഹ് തലനാരിഴയ്ക്കാ രക്ഷപെട്ടെ ഇല്ലേ ഞാൻ അയാൾക്ക്    മൂവായിരം രൂപ കൊടുക്കേണ്ടി വന്നേനെ  എന്തോ ഭാഗ്യം ഉണ്ട്  എനിക്ക് അതാ \"


    സ്വയം തൃപ്തിപെട്ടുകൊണ്ടവൾ ബെഡിലേക്കിരുന്നു,


\" നമുക്കറിയാവുന്ന ആരെങ്കിലും ആണോ? \"


\" അല്ല ചേച്ചി അയാൾ സംസാരിക്കുന്നതിനിടയിൽ  ഇവിടെ  ആദ്യമായിട്ടാണെന്നോ മറ്റോ പറഞ്ഞിരുന്നു  ഞാനും ഇതിന് മുൻപ് കണ്ടിട്ടില്ല അയാളെ \"


\" എന്തായാലും  നിനക്ക്  കുഴപ്പം ഒന്നും ഇല്ലല്ലോ \"

    ലച്ചുനെ ബെഡിൽ നിന്നും എഴുന്നേൽപ്പിച്ച്  കയ്യിലും കാലേലും ഒക്കെ കണ്ണോടിച്ചുകൊണ്ട് ഗീതാ തിരക്കി,


\" ഇല്ല ചേച്ചി കുഴപ്പം ഒന്നും ഇല്ല പക്ഷെ  അയാളുടെ  കാറിലെ പെയിന്റ് അല്പം പോയിട്ടുണ്ട് എന്നെ തപ്പി വരുമോ എന്നൊരു ഡൌട്ട് ഇല്ലാതില്ല \"


\" നീ അയാളെ എന്തെങ്കിലും പറഞ്ഞോ തെറിയോ മറ്റോ \"

   ലച്ചുന്റെ സ്വഭാവം നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഗീത ചോദിച്ചു 


\" ഏയ്‌ , അയാളെ ഞാൻ തെറി ഒന്നും വിളിച്ചില്ല കാണാൻ നല്ല ഗ്ലാമർ ആയിരുന്നു  അതോണ്ട് കുറച്ച് മര്യാദയ്ക്കാ നിന്നെ  \"

  ചെറിയ  നാണത്തോടെ  അവൾ പറഞ്ഞഴുന്നേറ്റു,,,



\" അതൊക്കെ അവിടെ നിക്കട്ടെ  ഞാൻ പറഞ്ഞ സാധനം വാങ്ങിയോ നീ   അതോ മറന്നിട്ടിങ്ങ് പോരുന്നോ \"


\"അത് ഞാൻ മറക്കോ, എന്റെ ചേച്ചിടെ  ഫേവറൈറ്റ് സാധനല്ലേ \"

   അവൾ കയ്യിൽ കരുതിയ ചെറിയ ഹാങ്ങ്‌ബാഗിൽ നിന്നും നാരങ്ങ മിട്ടായി എടുത്ത് ഗീതയ്ക്ക് നൽകി അവൾ ഇഷ്ടത്തോടെ അവയിൽ ഒന്നെടുത്ത് വായിലേക്കിട്ട് നുണഞ്ഞു, അതിന്റെ മാധുര്യം അവളുടെ മുഖത്ത് വ്യക്തമായി കാണാം കണ്ണുകളടച്ച് അസ്വദിച്ചാണ്  കഴിക്കുന്നത്‌....


\" എന്റെ ചേച്ചി ഈ ദുനിയാവില്  ചേച്ചി മാത്രേ ഈ നാരങ്ങ മിട്ടായി ഇത്ര രുചിയോടെ കഴിക്കൂട്ടോ ഇപ്പൊ എല്ലാർക്കും ഡയറി മിൽക്ക് അല്ലെ വേണ്ടേ ദാ എനിക്കും \"

   ലച്ചു  തനിക്കായി വാങ്ങിയ ഡയറി മിൽക്ക് ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു,,,


\" ഇതിന്റെ രുചി ഒന്ന് വേറേ തന്നെയാ  നാരങ്ങ മിട്ടായിയെ വെല്ലാൻ നിന്റെ ഈ ഡയറി മിൽക്കിന് കഴിയില്ല, പണ്ട് അച്ഛൻ  വാങ്ങി തരുമായിരുന്നു പിന്നെ പിന്നെ അങ്ങനെ വാങ്ങി തരാറില്ല എന്തെങ്കിലും ഒക്കെ ഒഴിവുകേട് പറയും  എന്തിന്  എന്നോട് നേരെ ചുവ്വേ സംസാരിക്കുക പോലും ഇല്ലല്ലോ \"

     പഴയ ഓർമ്മകൾക്കൊന്നും ഗീതയെ തളർത്താൻ കഴിയില്ലെന്ന് മനസ്സ് പറയുമ്പോ ചില സാഹചര്യങ്ങൾ അവളെ വീണ്ടും പഴയതിലേക്ക് വലിച്ചിഴക്കപെടും ആ നിമിഷങ്ങളിൽ സമാധാനിപ്പിക്കാൻ കഴിയുന്ന ഒന്നിനെയും അവൾക്ക് കാണാൻ സാധിച്ചില്ല, കയ്യിൽ നിന്നും പണ്ടേക്കു പണ്ടേ ഊർന്നുപോയ ജീവിതം ആർക്കൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്നു...

     അമ്മയുടെ മരണ ശേഷം അച്ഛമ്മ ആണ്  ഗീതയെ വളർത്തിയത് ഓർമ്മകളിൽ പോലും അമ്മയുടെ രൂപമോ മുഖമോ ഇല്ല അച്ഛൻ അമ്മയെ പറ്റി പറഞ്ഞു തന്നിട്ടും ഇല്ല അങ്ങനെ ഒരാൾ ഉണ്ടായിരുന്നു പിന്നെ മരിച്ചുപോയി അത്ര മാത്രം കുഞ്ഞിലേ  ആണെങ്കിൽ പോലും അമ്മയെ പറ്റി ചോദിക്കുന്നതോ സംസാരിക്കുന്നതോ അച്ഛനിഷ്ഠമല്ല പതുക്കെ പതുക്കെ കുഞ്ഞ് ഗീത  അമ്മയെപ്പറ്റി അച്ഛനോടൊന്നും പറയാതെ ആയി പക്ഷെ ഒരിക്കലും മറവിയുടെ ലോകത്തേക്ക് വീട്ടിരുന്നില്ല മനസ്സിന്റെ ഒരു കോണിൽ ഇന്നും അവൾ അമ്മയെ സൂക്ഷിച്ചു..

   കുറച്ച് കാലങ്ങൾക്ക് ശേഷം അച്ഛമ്മ  അവളെ തനിച്ചാക്കി എന്നന്നേക്കുമായി വിടപറഞ്ഞു അമ്മയ്ക്ക് പകരക്കാരി ആയി ചെറിയമ്മ വന്നു ആദ്യമൊക്കെ  നല്ല സ്നേഹം ആയിരുന്നു പിന്നെ പിന്നെ അവൾ ഒരു ഭാരമായി , പോകാൻ മറ്റൊരു സ്ഥലം ഇല്ലാത്തതിനാൽ ഇപ്പോഴും ആ വീട്ടിലെ കോണിൽ കഴിയുന്നു..

   ബന്ധുക്കളുടെയും മറ്റും കരുണ കൊണ്ട് ഗീത പഠിച്ചു ആദ്യമൊക്കെ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് വരുമാനം നേടി പിന്നെ സ്കൂൾ ടീച്ചറിലേക്കുള്ള അവളുടെ മാറ്റം പെട്ടെന്നായിരുന്നു, കിട്ടുന്ന വരുമാനം ഒക്കെ ചെറിയമ്മ കണക്ക് പറഞ്ഞ് വാങ്ങും കൊടുക്കാതെ ഇരുന്നാൽ ഇപ്പൊ കിട്ടുന്ന ചെറിയ മുറിയെങ്കിലും നഷ്ടപെടുമോ എന്ന് ഭയന്ന് അവൾ കൊടുക്കും,,,

    ഓരോന്ന് ആലോചിച്ചു ഇരുന്നതും നേരം വയികിയതറിഞ്ഞില്ല, ലച്ചു കുലുക്കി വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.....


\" എന്റെ ചേച്ചിക്ക് ഞാൻ ഇല്ലേ , ഞാൻ ഒരിക്കലും ചേച്ചിയെ തള്ളിപ്പറയില്ല, ഞാൻ ജീവിച്ചിരിക്കുന്നുടത്തോളം കാലം ഇവിടെ നിന്ന് ചേച്ചിയെ ചവിട്ടി പുറത്താക്കാനും സമ്മതിക്കില്ല  \"

   രണ്ട് ഷോൾഡറിൽ കൂടി കൈ ചേർത്ത് വെച്ച്കൊണ്ട്  ലച്ചു പറഞ്ഞു സ്നേഹത്തോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,


\" മുറിയിൽ കയറി ഇരുന്നാൽ ഇന്നിവിടെ ആർക്കും ഒന്നും തിന്നാൻ പറ്റില്ല  എന്തെങ്കിലും പോയി ഉണ്ടാക്ക്  അങ്ങനെ എങ്കിലും കുറച്ച്  ഉപകാരം ഉണ്ടാകട്ടെ \"

    മുറിയിലേക്ക് കയറി ചെറിയമ്മ ഗീതയെ കുറ്റപെടുത്തി സംസാരിച്ചു അവൾ  മറുതൊന്നും  പറയാതെ   എഴുന്നേറ്റ് അടുക്കളയിലേക്ക് കയറി പോയി പുറകെ ലച്ചു പോയതും,,


\" നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?? \"

       ഗീതയോടൊപ്പം പോകാൻ നിന്ന ലച്ചുവിന്റെ കയ്യിൽ പിടുത്തം ഇട്ടുകൊണ്ട്  ചെറിയമ്മ ചോദിച്ചു,,


\" എന്തായാലും നാളെ എക്സാം ഇല്ല അതോണ്ട് അമ്മ ചെന്നാട്ടെ  \"


\" അവളോടൊപ്പം കൂടി തർക്കുത്തരം ഒക്കെ നീ പഠിച്ചു അല്ലെ, അതൊക്കെ കയ്യിൽ വെച്ചാൽ മതി  അമ്മേടെ അടുത്ത് എടുക്കാൻ നിൽക്കണ്ട \"

     അമ്മയുടെ വാക്കുകൾ കേട്ടതും ദേഷ്യം സഹിക്കാൻ കഴിയാതെ അവൾ അമ്മയ്ക്ക് നേരെ പൊട്ടിത്തെറിച്ചു,,


\" അമ്മയോടെന്നെങ്കിലും ചേച്ചി തർക്കുത്തരം പറഞ്ഞിട്ടുണ്ടോ  നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി മുൻപിൽ തരാറില്ലേ, എന്നെങ്കിലും എന്നെങ്കിലും ഒരിക്കൽ എങ്കിലും ചേച്ചിക്ക് എങ്ങനെ ഉണ്ടെന്ന് തിരക്കിയിട്ടുണ്ടോ അമ്മ സമയം കിട്ടുമ്പോഴൊക്കെ ചീത്ത പറയാനല്ലേ അമ്മയ്ക്ക് സമയം ഉള്ളൂ, എനിക്കിപ്പോഴും അത്ഭുതം ആണ് ഇത്ര ഒക്കെ ചെയ്തിട്ടും നിങ്ങളോട് ചേച്ചിക്ക് ഒരെതിർപ്പും ഇല്ല ഒരു പരിഭവവും ഇല്ല എന്നിട്ടും നിങ്ങൾ എന്തിനാ അതിനെ ഇങ്ങനെ ഇട്ട് നരഗിപ്പിക്കുന്നെ \"

     അമ്മ എന്തോ പറയാനായി നാവ്  പൊക്കിയതും ലച്ചു വീണ്ടും തുടർന്നു,,,


\"  പിന്നെ ഒരു കാര്യം  ചേച്ചി നിങ്ങൾക്കെതിരെ കേസ് കൊടുത്താലുണ്ടല്ലോ അമ്മ നിന്ന് അഴി എണ്ണുകയെ ഉള്ളൂ അതോണ്ട് ഇനി മുതൽ നോക്കിയും കണ്ടും നിൽക്കുന്നത് നല്ലതാ \"

     അമ്മയോട് പറയേണ്ടതൊക്കെ പറഞ്ഞു എന്ന ഉത്തമ ബോധ്യത്തോടെ അവൾ ഗീതയുടെ അടുക്കലേക്ക് നടന്നു, ലച്ചു പറഞ്ഞതൊക്കെയും ഒരിക്കലും അവർ അംഗീകരിച്ചതേ ഇല്ല  ഗീതയോട് അവർക്കുള്ള ദേഷ്യം മുഖത്ത് ഇപ്പോഴും വ്യക്തമായി  കാണാം.....



ഇതേ സമയം....  🍫


അഭി  വളരെ പ്രായാസപ്പെട്ട്  യദ്രിയെ  മെരുക്കാൻ കിടന്ന് കഷ്ടപ്പെടാണ് അവനുണ്ടോ അടുക്കുന്നു, അഭിയോട് ഒന്നും രണ്ടും പറഞ്ഞ്   വഴക്കിട്ടിങ്ങനെ നടക്കുകയാണ്, അർജുൻ പുറത്ത് തന്നെ ഇരിക്കുക ആണ് തന്നിൽ ആകർഷകമായി പടർന്നുകയറിയ കണ്ണുകളുടെ യഥാർത്ഥ അവകാശി ആരായിരിക്കും എന്ന ചിന്തയോടെ,
ഫോണിൽ പകർത്തിയ  കണ്ണുകൾ അവൻ ഒന്നുകൂടി ഓപ്പൺ ചെയ്തു നോക്കി   നിറഞ്ഞൊഴുകുന്ന കണ്ണുകൾ കട്ടി പുരികം, വലിയ കണ്ണുകൾ  അങ്ങനെ ഓരോന്നിലേക്കും അവന്റെ ശ്രദ്ധ തിരിഞ്ഞു....


   പെട്ടെന്നാണ്  ഭാരമുള്ള എന്തോ ശക്തിയിൽ തറയിൽ വീഴുന്ന ശബ്‌ദം കേട്ടത്  ഫോൺ  ഓഫ് ചെയ്ത് അകത്തേക്ക് കയറിയതും  കാണുന്നത്  ഒന്നും അറിയാത്ത പാവങ്ങളെ പോലെ നിൽക്കുന്ന രണ്ട് പേരെ ആണ്......



തുടരും.......



****************♥️****************


എങ്ങനെ ഉണ്ടെന്നറിയില്ല വായിക്കുന്നവർ അഭിപ്രായം പറയണേ 🥰

    





     



❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥  9

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 9

4.5
1905

\" അച്ചു നാൻ അല്ല ചെറിയച്ഛനാ \"              പുറത്ത് നിന്നും അകത്തേക്ക്  വന്ന് ദേഷ്യത്തോടെ രണ്ട് പേരെയും നോക്കുന്ന അർജുനോട് യദ്രി പറഞ്ഞു,,,\" ഞാനോ ??? \"  - അഭി   അഭി അത്ഭുതത്തോടെ ചോദിച്ചതും,,,\" മ്മ്  ചെറിയച്ചനല്ലേ  ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് എന്നെ ഇട്ട്   ഓടിച്ചത് അപ്പോഴല്ലേ ഈ ബൗള് തറയില് വീണത്  \"\" ഡാ ഞാൻ ഓടിച്ചതല്ലേ ഉള്ളൂ നിന്നെ തള്ളിയിട്ടൊന്നും ഇല്ലല്ലോ \"\" തള്ളിയിടുന്നെ എന്തിനാ ഓടിച്ചില്ലേ അതുകൊണ്ടല്ലേ ഞാൻ ഇതിൽ തട്ടിയെ അപ്പോഴല്ലേ ഇത് വീണേ \"    തറയിൽ ചിന്നി ചിതറി കിടക്കുന്ന ബൗളിലേക്ക് കൈ ചൂണ്ടികൊണ്ട് യദ്രി  പറഞ്ഞിട്ട് അഭിയ