Aksharathalukal

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 9







\" അച്ചു നാൻ അല്ല ചെറിയച്ഛനാ \"

              പുറത്ത് നിന്നും അകത്തേക്ക്  വന്ന് ദേഷ്യത്തോടെ രണ്ട് പേരെയും നോക്കുന്ന അർജുനോട് യദ്രി പറഞ്ഞു,,,


\" ഞാനോ ??? \"  - അഭി

   അഭി അത്ഭുതത്തോടെ ചോദിച്ചതും,,,


\" മ്മ്  ചെറിയച്ചനല്ലേ  ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ട് എന്നെ ഇട്ട്   ഓടിച്ചത് അപ്പോഴല്ലേ ഈ ബൗള് തറയില് വീണത്  \"


\" ഡാ ഞാൻ ഓടിച്ചതല്ലേ ഉള്ളൂ നിന്നെ തള്ളിയിട്ടൊന്നും ഇല്ലല്ലോ \"


\" തള്ളിയിടുന്നെ എന്തിനാ ഓടിച്ചില്ലേ അതുകൊണ്ടല്ലേ ഞാൻ ഇതിൽ തട്ടിയെ അപ്പോഴല്ലേ ഇത് വീണേ \"

    തറയിൽ ചിന്നി ചിതറി കിടക്കുന്ന ബൗളിലേക്ക് കൈ ചൂണ്ടികൊണ്ട് യദ്രി  പറഞ്ഞിട്ട് അഭിയെ കൂർപ്പിച്ചു നോക്കി,,,


\" നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ ഞാൻ എന്ത് ചെയ്തു \"


\"  ചെറിയച്ചനാ അച്ചു എന്നെ ഓടിച്ചിട്ട് ഇത് തല്ലി താഴെ ഇടീച്ചത്   നല്ല ഇടി കൊടുക്കണം \"

    മുഷ്ടി ചുരുട്ടി  ഇടിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവൻ  അർജുന്റെ  മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു,,,


\" അച്ചു സത്യം പറയാലോ ഈ സൈഡിൽ കൂടി ഓടാൻ ഞാൻ പറഞ്ഞില്ല, ഇവനാണ് ഓടി ഇത് തള്ളിയിട്ടത് \"


\" ഞാനോ!!!! അച്ചു ചെറിയച്ഛനാ  \"


\" അല്ല അല്ല അല്ല \"


\" ആണ് ആണ് ആണ് \" 

\" യദ്രി \"

\" ചെറിയച്ച \"


\" നിർത്തുന്നുണ്ടോ രണ്ടും \"


    അർജുൻ നന്നായി ശബ്‌ദം ഉയർത്തി പറഞ്ഞതും രണ്ട് പേരും വായിക്ക് സിബ് ഇട്ടത് പോലെ മിണ്ടാതെ നിന്നു, പരസ്പരം എന്തൊക്കെയോ പിറുപിറുത്ത് അടികൂടുന്നത് കണ്ടതും,,


\" മിണ്ടരുത് എന്ന പറഞ്ഞെ \"

\" അച്ചു നാ അല്ല അച്ചു  ചെറിയച്ഛനാ \"


    യദ്രി  ഓരോന്ന് പറഞ്ഞ് തുടങ്ങാൻ നിന്നതും അർജുൻ ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി അതോടെ അവൻ ശരിക്കും  വായിക്ക്  സിബ് ഇട്ടിട്ട് നിന്നു,,,


\" ഈ ബൗള് നമ്മൾ വീട്ടീന്ന് കൊണ്ട് വന്നതല്ല  ഈ വീട്ടിൽ ഉണ്ടായിരുന്നതാണ് അതാണ് രണ്ട് പേരുടെ തറയിൽ ഇട്ട് പൊട്ടിച്ചത്  ഇതിപ്പോ ഇതിന്റെ ക്യാഷ് കൂടി കൊടുക്കണ്ടി വരും അതുകൊണ്ട്  നാളെ ആകുമ്പോഴേക്കും ആ ക്യാഷ് ഒന്ന് സെറ്റ് ആക്കി വെച്ചേരെ \"

   യദ്രിയോടും  അഭിയോടും പറഞ്ഞിട്ട് തിരിയാൻ നിന്നതും യദ്രി  അവന്റെ പുറകെ പോയി,,,



\" അച്ചു നാൻ ഒന്നും  ചെയ്തില്ല   ചെറിയച്ഛനാ  \"


\" നീയും ഒട്ടും മോശം അല്ല \"

  
\" അച്ചു!!! \"


\" എന്താടാ \"


\" ചെറിയച്ഛന്റെ കയ്യിന്ന് ചോക്ലേറ്റ് വാങ്ങി താ \"

     അർജുന്റെ കയ്യിൽ പിടിച്ചു തൂങ്ങികൊണ്ട്  അവൻ പറഞ്ഞു,,,


\" നിന്റെ ചെറിയച്ചനല്ലേ  ചോദിക്ക് \"


\" നാൻ ചോദിച്ചപ്പോ തന്നില്ല അങ്ങനെ ഞാനും ചെറിയച്ഛനും തമ്മിൽ ഫൈറ്റ് ആയപ്പോഴാ അത് തറയില് വീണ് പൊട്ടിയത്  \"

   
\" നീ അവനോട് വഴക്കിനു പോകാതെ സ്നേഹത്തോടെ നിൽക്ക് അപ്പൊ അവൻ തരും \"


\" സ്നേഹത്തോടെയോ ???  \"


\" അതെ സ്നേഹത്തോടെ \"


\" മ്മ് ശരി  \"

    മൂളികേട്ടുകൊണ്ട് അവൻ കൈ രണ്ടും ബാക്കിൽ കെട്ടി അഭിയുടെ അടുത്തേക്ക് ചെന്നു, അവൻ പൊട്ടിയ ബൗളിന്റെ  പീസ് ഒക്കെ പെറുക്കിയെടുക്കുക ആയിരുന്നു,,


\" സഹായം വേണോ?? \"

      അഭിയുടെ അടുത്തേക്ക് വന്ന് കുനിഞ്ഞു നിന്നുകൊണ്ട് യദ്രി  ചോദിച്ചു,,,


\" വേണ്ട മക്കള് ചെന്നാട്ടെ \"

       അവനെ പറഞ്ഞു വിട്ടിട്ടും പോകാതെ ചുറ്റി പറ്റി യദ്രി  അവിടെ തന്നെ നിന്നു, എന്തിനാണെന്ന് അഭിക്ക് അറിയാമായിരുന്നെങ്കിലും അറിയാത്ത പോലെ അവൻ ചെയ്ത് കൊണ്ടിരുന്ന ജോലി തുടർന്നു, അഭി മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും  യദ്രിയുടെ  ക്ഷമ നശിച്ചു അവൻ അഭിയുടെ കഴുത്തിലൂടെ ചുറ്റിപിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു,,,



\" എന്റെ ചോക്ലേറ്റ് തരുവോ ചെറിയച്ച \"

         ഈ പ്രാവശ്യം യദ്രിയുടെ ചോദ്യം കെഞ്ചികൊണ്ടായിരുന്നു , അവന്റെ സംസാരം കേട്ടതും യദ്രിയെ കോരി എടുത്ത് അഭി മുഖത്തൊക്കെ ഉമ്മ വെച്ചു അർജുൻ കണ്ടെങ്കിലും അങ്ങോട്ടേക്ക് പോയില്ല, കയ്യിലെ ഡയറി മിൽക്ക് അവന് കൊടുത്തു, ഒരിക്കൽ കൂടി അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് യദ്രി താഴേക്കിറങ്ങി നേരെ അർജുന്റെ അടുക്കലേക്ക് അഭിയേയും വലിച്ചോടി...



\" അച്ചു ദേ കിട്ടി , ചെറിയച്ഛൻ എനിക്ക് തന്നു \"

    സന്തോഷത്തോടെ അവൻ കയ്യിലെ ഡയറി മിൽക്ക് അർജുന് നേരെ ഉയർത്തി കാട്ടികൊണ്ട് പറഞ്ഞു, ചോക്ലേറ്റ് അർജുന്റെ കയ്യിൽ പൊട്ടിക്കാനായി കൊടുത്തു, അർജുൻ അത് പൊട്ടിച്ചവന്റെ കയ്യിലേക്ക് കൊടുത്തതും ചോക്ലേറ്റിന്റെ കുറച്ച് ഭാഗം പൊട്ടിച്ചെടുത്ത്  അഭിക്ക് നേരെ നീട്ടി.....


\" നീ കഴിച്ചോ ചെറിയച്ഛന് വേണ്ട \"

\" ഇന്നാ ചെറിയച്ച \"

    യദ്രി നിർബന്ധിച്ചവനെ കൊണ്ട് കഴിപ്പിച്ചു, കുറച്ച് ഭാഗം അർജുനും കൊടുത്തിട്ട് ബാക്കിയുമായി അർജുന്റെ മടിയിലേക്ക് കയറി ഇരുന്നു അവിടെ ഇരുന്ന് മുഖത്തും ഡ്രെസ്സിലും ഒക്കെ ആക്കി ചോക്ലേറ്റ് കഴിച്ചു....


\" ബൗളിന്റെ  ക്യാഷ്  നമ്മൾ കൊടുക്കേണ്ടി വരുമായിരിക്കും അല്ലെ \"  

    


\" കൊടുക്കണമായിരിക്കും എന്നല്ല കൊടുക്കണം, എന്തായാലും നാളെ ഞാൻ അവിടം വരെ ഒന്ന് പോയി നോക്കാം ക്യാഷ് എത്ര ആണെന്ന് ചോദിക്കാം എന്നിട്ടത് അങ്ങ് കൊടുത്തേക്കാം \"


\" നിനക്ക് വീടറിയോ ??   \"

\"  ഇല്ല, ശങ്കരേട്ടനോട് ചോദിക്കാം \"

\" നാളെ അല്ലെ ജോയിൻ ചെയ്യണ്ടേ \"

\" മ്മ്  \" 

    അവൻ യദ്രിയുടെ  തലയിൽ ചുംബിച്ചുകൊണ്ട് മൂളി,

 
\" ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ അതോർത്തു വിഷമിക്കണ്ട \"

    യദ്രിയെ നോക്കികൊണ്ട്‌ അഭി പറയുമ്പോ രണ്ടിനെയും മാറി മാറി നോക്കികൊണ്ട്‌ അർജുൻ  പുച്ഛത്തോടെ തലയാട്ടി,,,


\" നിനക്കെന്താ ഒരു പുച്ഛം? \"

\" നാളെ ഞാൻ ഇവിടുന്നു പോയിട്ട് തിരിച്ചുവരുമ്പോ ഈ വീട് ഇതേ പോലെ തന്നെ ഉണ്ടാകണം ഇവിടുത്തെ സാധനങ്ങളും,   രണ്ടൂടെ  വഴക്കിട്ട്  ഒരു പരുവം ആക്കി വെക്കരുത്  പ്ലീസ്  \"

     കൈ   കൂപ്പിക്കൊണ്ട്  അർജുൻ പറഞ്ഞിട്ട് യദ്രിയെ അഭിയുടെ മടിയിലേക്കിരുത്തിയിട്ട് അർജുൻ അകത്തേക്ക് കയറി പോയി, 


\" അച്ചു  നാനും വരുന്നു \"

    അഭിയുടെ മടിയിൽ നിന്നും ചാടി ഇറങ്ങാൻ നിന്നതും,,,


\" അവിടെ  ഇരുന്നാൽ മതി \" -- അർജുൻ 

   
      എഴുന്നേറ്റ് നിന്ന യദ്രി അതെ വേകതയിൽ  തന്നെ അഭിയുടെ മടിയിലേക്കിരുന്നു, അർജുൻ നേരെ റൂമിൽ പോയി നാളെ പോകാനുള്ള യൂണിഫോം തേച്ചു മടക്കി വെച്ചു, സമയം കുറെ കഴിഞ്ഞതും  യദ്രി  ഉറക്കപിച്ചയോടെ നടന്നുവന്ന് അർജുന്റെ ഓരം ചേർന്ന് കിടന്നു, യദ്രി  അഭിയോടൊപ്പം കിടന്നിട്ടുണ്ടാവും എന്നാണ് അവൻ  കരുതിയത്, അർജുന്റെ ഒപ്പം കിടന്നേ അവൻ ഉറങ്ങാറുള്ളു മറ്റാരുടെ കൂടെ കിടന്നാലും ഇതാണവസ്ഥ,,,
കുറച്ച് സമയം കൂടി ഫോണിൽ നോക്കിയിരുന്നതിന് ശേഷം യദ്രിയെ കെട്ടിപ്പിടിച്ചു കിടന്നവനും ഉറക്കത്തിലേക്ക് വീണു.......



തുടരും.........



****************♥️****************



എന്റെ ഒരു രീതിയിൽ ആണ് എഴുതുന്നത്  പോരായ്മകൾ ഉണ്ടാകും വായിക്കുന്നവർ അഭിപ്രായം കൂടി പറയണേ.....

  
     



❣️✨️ഗീതാർജ്ജുനം ✨️❣️  𝕡𝕒𝕣𝕥  10

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 10

4.8
2355

രാവിലെ അലാറം അടിക്കുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് അർജുൻ എണീക്കുന്നത് കൂടെ തന്നെ യദ്രിയും ഉണർന്നു,അവനെ തന്നെ  നിഷ്കളങ്കമായി നോക്കുന്ന യദ്രിയുടെ നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് അർജുൻ എഴുന്നേറ്റ് വാഷ്റൂമിലേക്ക് കയറി , യദ്രി  ഉറക്കം മതിയാകാത്ത പോലെ തിരിഞ്ഞുകിടന്ന് വീണ്ടും ഉറക്കം പിടിച്ചു,,,,,\" അച്ചു എങ്ങോട്ട് പോവാ ഞാനും വരട്ടെ \"    യൂണിഫോം ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന അർജുനോട്  ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു,,,,\" അച്ചൂനിന്ന്  ഡ്യൂട്ടി ഉണ്ട് , പോയിട്ട് വേഗം വന്നേക്കാം \"      ടേബിളിൽ ഇരുന്ന പോലീസ് തൊപ്പി എടുത്തുകൊണ്ട് അവൻ യദ്രിയ