Aksharathalukal

the strange girl (part 2)



           
  •              ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ അരുൺ വല്ലാതെ disturbed ആയിരുന്നു. രാവിലെ കണ്ട പെൺകുട്ടിയെ അവന് മറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. രാത്രി ഉറക്കം വരാതെ അവളെ ഓർത്ത് കിടന്നു. നേരം വെളുക്കാൻ കാത്തിരുന്നു. അവസാനം രാവിലെ ആയി. പെട്ടെന്ന് അരുൺ ഓഫീസിൽ പോകാൻ ready ആയി. നല്ല സുന്ദരനായി ഒരുങ്ങി കാറിൽ കയറി ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോൾ മായ അങ്ങോട്ട് വന്നു. ഇന്നലത്തെ പോലെ ആയിരുന്നില്ല അവൾ ഇന്ന് അവനോട് ഒന്നും മിണ്ടിയില്ല. ഒരു സൈഡിൽ പോയി നിന്നു. അരുൺ മനസ്സിൽ ചിന്തിച്ചു \"ഇവൾക്ക് ഇത് എന്താ പറ്റിയെ? ഇന്നലെ എന്നോട് എന്ത് സംസാരമായിരുന്നു.\" അങ്ങനെ ചിന്തിച്ച് അവൻ അവളുടെ അടുത്തേക്ക് പോയി. ആ സമയത്ത് ബസ്സ് സ്റ്റാൻഡിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവർ ഒറ്റക്കായിരുന്നു. അരുൺ മായയുടെ അടുത്ത് വന്നു ചോദിച്ചു: \"ഹേയ്, ഇന്നലെ എന്നോട് ഒരുപാട് സംസാരിച്ചല്ലോ ഇന്ന് എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് ?\" മായ : \"താങ്കൾ എന്നോടാണോ ഈ സംസാരിക്കുന്നത്? ഇന്നലെ ഞാൻ അത്രയും പറഞ്ഞിട്ട് എന്നോട് തിരിച്ചു ഒരു അക്ഷരം മിണ്ടിയില്ല. അതുകൊണ്ട് ഞാൻ കരുതി ഇയാൾക്ക് പെൺകുട്ടികളോട് സംസാരിക്കുന്നത് അലർജി ആണെന്ന്. അതുകൊണ്ടാ ഞാൻ മിണ്ടാതെ നിന്നത്.\" അരുൺ: \"അതുപിന്നെ എന്നോട് ഇതുവരെ ആരും ഇങ്ങനെ മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല. ഞാനും അങ്ങനെ അധികം സംസാരിക്കാറില്ല. പിന്നെ ഇയാൾ എനിക്ക് സ്പെഷ്യൽ ആയി തോന്നി. അതാ ഞാൻ.......\" മായ : \"ശെരി...ശെരി... എങ്കിൽ നമുക്ക് നല്ല friends ആയിക്കുടെ?\" അരുൺ: \"അതിനെന്താ ഞാൻ റെഡി.\" അങ്ങനെ രണ്ടു പേരും നല്ല ഫ്രണ്ട്സ് ആകുന്നു. അവർ എന്നും കാണാനും സംസാരിക്കാനും തുടങ്ങി. അവളെ താൻ സ്നേഹിക്കുന്നു എന്ന് അരുൺ മനസ്സിലാക്കി. അവന് അവളോട് feelings ഉണ്ടായി. അത് അവളോട് പറയാൻ അവന് കഴിഞ്ഞില്ല. അങ്ങനെ ഒരുപാട് ദിവസങ്ങൾ കഴിഞ്ഞു. അരുൺ മായയെ ഫോൺ വിളിച്ചു. തനിക്ക് മായയെ കാണണം , ഒരു കാര്യം പറയാൻ ഉണ്ട് , evening പാർകിൽ meet ചെയ്യാം എന്ന് പറയുന്നു. അവൾ അതിന് ok എന്ന് പറഞ്ഞു. Evening അരുൺ പാർക്കിൽ ചെല്ലുമ്പോൾ മായ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവൻ്റെ കൈയ്യിൽ ഒരു ചുവന്ന റോസാ പൂവ് ഉണ്ടായിരുന്നു..........
  •                                                (തുടരും..)