Aksharathalukal

മാളവിക

\" അമ്മയ്ക്ക് അറിയുന്ന ഒരു കഥയുണ്ട്, എന്റെ ഭാഗത്തുനിന്നും കേൾക്കേണ്ട കഥ... നിന്നോട് അതു പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല... ഞാൻ നേരത്തെ പറഞ്ഞല്ലോ.... പക്ഷേ നിന്നോട് ഞാൻ അത് പറയാം \"
ഞാനാ കണ്ണുകളിലേക്ക് നോക്കി തന്നെയിരുന്നു... എനിക്കറിയേണ്ട ഒരുപാട് ചോദ്യങ്ങളുടെ മറുപടിയാണ്
\" ഞാനും സരസ്വതിയുമായി കല്യാണം ഉറപ്പിച്ച ഒരു ഉത്സവ കാലം, വർഷങ്ങൾക്കു മുൻപാണ്... കല്യാണത്തിന് അവൾക്ക് സമ്മാനിക്കാൻ ഞാൻ ചിത്രം വരച്ചിരുന്നതാണ്.... അവളുടെ നിറത്തിന് ആ ചുവന്ന സാരി ഒരുപാട് നന്നാവുമായിരുന്നു.... ഞാൻ അവൾക്കായി വാങ്ങിയ പുടവയുംഅതേ നിറമായിരുന്നു...... ഇന്നിപ്പോ നീ ഉത്സവത്തിന് പോകാതെ ഇവിടെ നിൽക്കുന്നില്ലേ... അതുപോലെ അന്ന് സരസ്വതിക്കും ഉത്സവം കൂടാൻ പറ്റിയില്ല... ഉച്ചയ്ക്ക് നിനക്ക് അനിത ചോറ് കൊടുത്തയക്കാറില്ലേ... നിനക്കെന്നല്ല എനിക്കും കൂടെ.... അതുപോലെ അന്ന് സരസ്വതിയുടെ അമ്മ,ജാനകിമ്മ എന്റെ കയ്യിൽ സരസ്വതിക്ക് കൊടുക്കാൻ ചോറ് തന്നയച്ചു. ഞാൻ ചോറുമായി വരുന്ന വഴിയിലാണ് ആ കുളം.... നിങ്ങളൊക്കെ ഇപ്പോ കുളിക്കാറുള്ള ആ കുളം... അവിടെവെച്ച് നിന്റെ അച്ഛൻ കയറിവരുന്നത് കണ്ടു, ഒരു പന്തികേട് തോന്നി എനിക്ക്. ഞാൻ നേരെ കുളക്കടവിലേക്ക് ഇറങ്ങി... എന്റെ സരസ്വതി അവിടെ മരിച്ചു കിടക്കുന്നുണ്ടായിരുന്നു.. തലയടിച്ച് ചോരയൊക്കെ കുളത്തിൽ കലങ്ങി... \"
ഇത്രയും പറഞ്ഞു മാമൻ പൊട്ടിക്കരഞ്ഞു....
\" എന്റെ അച്ഛൻ!!!!!!!\"
\" അതെ അവന് ഒരു മകളെ തന്നെ കൊടുക്കണമേ എന്ന് ഞാൻ ശപിച്ചു... അതു ഫലിച്ചു...... പക്ഷേ നിന്നെ എനിക്ക് ഇഷ്ടമാ കുട്ടി....... \"
ഞാനാകെ സ്തംഭന അവസ്ഥയിലായിരുന്നു... എന്തു പറയണം എന്ത് ചെയ്യണം എന്നറിയാതെ
\" അവൻ എന്റെ സരസ്വതിയെ ഇല്ലാതാക്കിയതുമാത്രമല്ല.... നാട്ടുകാരെ കൂട്ടി വന്ന് ഞാൻ എന്റെ സരസ്വതിയെ ഇല്ലാതാക്കി എന്നും എനിക്ക് മാനസിക വിഭ്രാന്തി ആണെന്നും വരുത്തി തീർത്തു.... ചോരയിൽ വാർന്ന് എന്റെ കയ്യിൽ കിടക്കുന്ന സരസ്വതിയെ നാട്ടുകാർ എന്നിൽ നിന്നും വലിച്ചെടുത്തു.... ആരൊക്കെയോ ചേർന്ന് എന്നെ വല്ലമായി പിടിച്ചു മുകളിലെ ആ മുറിയിൽ കൊണ്ടിട്ടു..... നിസ്സഹായമായി നിൽക്കുന്ന എന്റെ അമ്മ.... ഇപ്പോഴും മായാത്ത ആ മുഖം..... അവസാനമായി ഒന്ന് സരസ്വതിയെ കാണാനും അവൾക്ക് അന്ത്യചുംബനം നൽകാനും എന്നെ ആരും സമ്മതിച്ചില്ല...... എന്നെ സ്നേഹിച്ച് എന്നെ ചുറ്റിപ്പറ്റി നടന്ന എന്റെ അനിയന്മാരും അനിയത്തിമാരും പോലും എന്നെ തിരിഞ്ഞു നോക്കിയില്ല.... അത്രയും വിഷം നിന്റെ അച്ഛൻ അവരുടെ ഉള്ളിലേക്ക് വിതറി കൊടുത്തു..... അജയൻ എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു എനിക്ക് കോട്ടം വരുന്നതൊന്നും അജയൻ പറയില്ലെന്ന് അവരെല്ലാവരും വിശ്വസിച്ചു..... എന്റെ സരസ്വതിയെ ഇല്ലാതാക്കിയ അവൻ, എന്റെ ഭാഗത്തു നിൽക്കുന്നതിനേക്കാൾ അവന്റെ കാര്യം നടക്കാൻ മാത്രമേ നോക്കൂളൂ... പക്ഷേ അമ്മ അവരെന്റെ അടുത്ത് വന്നിരുന്നു.... എന്നെ അവർക്ക് നന്നായി അറിയാം എന്നും ഞാൻ ഇങ്ങനെ ചെയ്യില്ലെന്നും അവർ വിശ്വസിച്ചു, അവര് മാത്രം വിശ്വസിച്ചു.... പക്ഷേ നിസ്സഹായമായി എന്റെ ഈ അവസ്ഥ നോക്കി നിൽക്കാൻ മാത്രമേ അവർക്ക് പറ്റിയിരുന്നുള്ളൂ.... പിന്നീട് എപ്പോഴോ ഭ്രാന്തനായ രാഘവന്റെ പെങ്ങൾ അനിതയെ അവന്റെ ഉറ്റ സുഹൃത്തായ അജയൻ കല്യാണം കഴിച്ച് ആത്മാർത്ഥത കാണിച്ചു എന്നു പറഞ്ഞു.... എന്റെ ജീവിതവും എന്റെ സരസ്വതിയെയും ഇല്ലാതാക്കിയ അവൻ എന്റെ പെങ്ങളെ തന്നെ കല്യാണം കഴിച്ചു.... ഇപ്പോ അവൻ എങ്ങനെയാണെന്ന് ഒന്നും എനിക്കറിയില്ല പക്ഷേ ഒരു ചതിയന്റെ മനസ്സ് ഒരിക്കലും മാറില്ല....... അവനോട് എനിക്ക് അത്രയും ദേഷ്യം ഉണ്ട്... പുറത്തുനിന്ന ഒരാളായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ എനിക്ക് ഇത്രയും ദേഷ്യം അയാളോട് തോന്നുകയില്ലായിരുന്നു..... \"
\" എനിക്ക് വേണ്ടി മാമന്, അച്ഛനെ ഒന്നും ചെയ്യാതിരുന്നൂടെ.... \"
\" ഭ്രാന്തനല്ലേ മോളെ, ആരുടെയും മനസ്സ് മനസ്സിലാക്കാൻ പറ്റാത്തവൻ..... \"
ഇത്രയും പറഞ്ഞ് മാമൻ മാമന്റെ പുസ്തകങ്ങളും ചിത്രങ്ങളും ഉള്ള മുറിയിലേക്ക് നടന്നു....
പിന്നാലെ ഞാനും
\" നിനക്ക് സരസ്വതിയെ കാണണോ? \"
\" ഞാൻ ഉമ്മ ചേച്ചിയുടെ വീട്ടിലെ ചുമരിൽ കണ്ടിട്ടുണ്ട്\"
\" ചുവന്ന സാരിയിൽ ഭംഗിയിൽ കണ്ടിട്ടില്ലല്ലോ \"
മാമൻ തന്റെ ചായങ്ങളും ഒഴിഞ്ഞു വീഴാറായ ബ്രഷുകളും എടുത്ത് ആ ചിത്രം പൂർത്തിയാക്കി തുടങ്ങി..... ഞാൻ അടുത്തു തന്നെ നിന്നു... എന്ത് വേഗതയാണ്.... പെട്ടെന്ന് തന്നെ അതു പൂർത്തിയായി..... സങ്കട ഭാവമുള്ള ഒരു സ്ത്രീ
\" എന്തിനാ മാമാ സങ്കട ഭാവം ആയത് \"
\" ഞാൻ കൂടെയില്ലാതെ അവൾ ഇപ്പോൾ സങ്കടത്തിൽ ആയിരിക്കില്ലേ..... \"
എനിക്കെന്തോ കാര്യങ്ങൾ കൈവിട്ടു പോകുന്നതു പോലെ തോന്നി......
കോളിംഗ് ബെൽ ശബ്ദം.... മാമനെയും മാമന്റെ മുറിയെ ഒന്നും ഓർക്കാതെ ഞാൻ താഴെ ഓടിച്ചിന്നിറങ്ങി... വാതിൽ തുറന്നു.
അച്ഛൻ, മാമന്റെ അജയൻ
\" നീ ഉത്സവത്തിന് പോയില്ലെന്നും നീ ഇവിടെയുണ്ടാകും എന്നും നിന്റെ അമ്മ പറഞ്ഞു... ഇതൊക്കെ നിനക്ക് വേണ്ടി വാങ്ങിയതാ..... നീ ചോറ് കഴിച്ചോ? \"
ഇല്ല ഇന്ന് ഞാൻ തലയാട്ടി സാധനങ്ങളൊക്കെ എന്റെ കൈകളിലേക്ക് വാങ്ങി.... എന്റെ കണ്ണിൽ ഭയമായിരുന്നു മുകളിൽ മാമനെ പൂട്ടിയിടാൻ മറന്നുപോയി.... താഴേക്ക് വന്ന് എന്റെ അച്ഛനെ എന്തെങ്കിലും ചെയ്താലോ.... എന്തുപറഞ്ഞാലും മാമന് ശത്രു ആണെങ്കിലും എന്റെ അച്ഛൻ എനിക്ക് ദൈവമല്ലേ എന്നെ പൊന്നുപോലെയല്ലേ നോക്കുന്നത്.....
\" എന്താ നിന്റെ മുഖത്തൊരു ടെൻഷൻ? \"
\" ഒന്നുമില്ല അച്ഛാ... \" എന്റെ ശബ്ദം നന്നായി ഇടറിയിരുന്നു
\" അച്ഛനെ അറിയില്ലേ എന്റെ മാളുവിനെ... അച്ഛനോട് പറ എന്താണെങ്കിലും പരിഹാരമുണ്ടാക്കാം.... \"
\" അത് മാമൻ......സരസ്വതി... അജയൻ.... \"
അച്ഛൻ ഒന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..... അച്ഛൻ വിയർത്തു വിളിക്കുന്നതായി എനിക്ക് തോന്നി
\" എന്താ അജയ് വർഷങ്ങളായല്ലോ കണ്ടിട്ട്. നിനക്കും എന്നെ പേടിയാണോ ഇടക്കൊക്കെ മുകളിൽ വരാമായിരുന്നു\"
അച്ഛന്റെ നേരെ പുറകിലായി മാമൻ ഉണ്ട് എനിക്ക് എന്താണെന്നറിയാതെ, എന്ത് ചെയ്യണമെന്ന് അറിയാതെ...
\" എന്റെ മോളുടെ മുന്നിൽ വച്ച് എന്നെ ഒന്നും ചെയ്യരുത് \"
\" ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളോളം നീ കാരണം നരകയാതന അനുഭവിച്ചവനാണ് ഞാൻ..... അതുകൊണ്ട് ഇനിയൊരു തെറ്റ് ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല... ഞാൻ അങ്ങനെ ചെയ്താലും എല്ലാരും എന്നെ ഭ്രാന്തനായി മാത്രമേ കണക്കാക്കു...... നിനക്ക് അറിയാം അജയ എനിക്ക് ഭ്രാന്തില്ലെന്ന്.... നീ നിന്റെ മകളുടെ മുന്നിൽ കുറ്റസമ്മതം നടത്തണം... \"
അപ്പോഴേക്കും അമ്മ ചോറും സാധനങ്ങളുമായി അമ്മയമ്മയുടെ കൂടെ കയറിവന്നു
\" ഏട്ടനെ ആരാ തുറന്നുവിട്ടത് എന്താ ഇവിടെ സംഭവിക്കുന്നത് \"
അമ്മ ഓടി അകത്തേക്ക് കയറാൻ നോക്കിയതും അമ്മമ്മ അമ്മയെ തടഞ്ഞുവച്ചു.
\" നിനക്ക് നല്ല ഭാഗ്യമാണ് അജയ..... നീ അനിതയോടും പറയണം... അറിയാലോ ഞാൻ നിന്നെ കൊന്നാൽ പോലും എനിക്ക് പ്രശ്നം വരില്ല\"
\" അയ്യോ ചേട്ടാ എന്തൊക്കെയാ ഈ പറയുന്നത്.... എന്റെ ഭർത്താവ് എന്റെ ജീവിതം... എന്റെ മകൾ അവളുടെ ഭാവി\"
\" നിന്റെ നിന്റെ എല്ലാം നിന്റെ ഏട്ടൻ അല്ലേ.... നിനക്ക് സത്യം അറിയേണ്ടേ അനിത..... അജയൻ ഇപ്പോൾ പറയും അല്ലേ അജയ.... നീ പേടിക്കേണ്ട മാളുവിന് ഇപ്പോൾ എല്ലാം അറിയാം.... \"
\" തെറ്റ് പറ്റിപ്പോയി അന്നത്തെ പ്രായം..... അതിന്റെ കുറ്റബോധത്തിൽ എനിക്ക് ഉറങ്ങാൻ പോലും.... പേടിയാണ്, പേടിച്ചിട്ടാണ്..... തെക്കേതിലെ സരസ്വതിയെ, കുടിച്ചതിന്റെ ബോധമില്ലായ്മയിൽ കയറിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ, ആ പിടിയും വലിയിൽ അവൾ കുളത്തിലേക്ക് വീഴുകയും കല്ലിൽ തല അടിക്കുകയും  ചെയ്യുകയായിരുന്നു...... അവൾക്ക് ചോറു കൊടുക്കാൻ വന്നതായിരുന്ന ഇവനെ, എനിക്ക് രക്ഷപ്പെടാൻ ഞാൻ കരുവാക്കി.... വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനെ ആരും മാനഭംഗപ്പെടുത്താൻ ശ്രമിക്കില്ലല്ലോ... പോരാത്തതിന് അവര് തമ്മിൽ പ്രണയവും ആയിരുന്നു... അതുകൊണ്ടാണ് ഇവന് ഭ്രാന്താണ് എന്നും ഇവനെ പൂട്ടിയിടണമെന്നും ഇവൻ ഭ്രാന്തിന്റെ പുറത്ത് സരസ്വതി അത്രമേൽ സ്നേഹിച്ച സരസ്വതിയെ പോലും കൊല്ലാൻ പറ്റിയവനെ നമ്മളെ ആരെ വേണമെങ്കിലും കൊല്ലാൻ സാധിക്കും എന്ന് പറഞ്ഞു വരുത്തുകയും അവനെ മുറിയിൽ പൂട്ടിയിടുകയും അവന്റെ ജീവിതം മുഴുവനായി നശിപ്പിക്കുകയും..... നാളെ ഈ സത്യം ആരും അറിയാതിരിക്കാൻ അനിതയെ കല്യാണം കഴിച്ച് ഇവിടെ തന്നെ ഞാൻ വരുകയും ചെയ്തത് ഒക്കെ ഇതിനായിരുന്നു..... പക്ഷേ സത്യമായും അനിത മാളുവിനെയും നിന്നെയും എനിക്കിപ്പോൾ ഭയങ്കര ഇഷ്ടമാ......\"
എന്റെ അമ്മ ഒന്നും മിണ്ടിയില്ല കണ്ണിൽ നിന്നും കണ്ണുനീര് വരുന്നതല്ലാതെ അമ്മ അച്ഛന്റെ മുഖത്ത് പോലും നോക്കിയില്ല.... തന്റെ ഏട്ടനോടും തന്നോട് അച്ഛൻ ചെയ്ത ഈ ക്രൂരത അമ്മയുടെ മുഖത്ത് നല്ല ദേഷ്യം വന്നു ചുവന്നിരിക്കുന്നതായി എനിക്കു മനസ്സിലായി....
\" അജയൻ ഇനി ഇവിടെ നിൽക്കണം എന്നില്ല \"
\" അനിത ഞാൻ പറയുന്നത് കേൾക്ക് \"
\" അമ്മ പറഞ്ഞത് തന്നെ ഇനി എനിക്കും പറയാനുള്ളൂ... അജയേട്ടൻ ഇവിടെ നിൽക്കണം എന്നില്ല..... \" ഇത്രയും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി.
\" അച്ഛാ....... \"
\" മാളു നിനക്ക് അങ്ങനെ ഒരു അച്ഛനില്ല\"
അമ്മയുടെ ശബ്ദത്തിന് നല്ല കഠിനമായിരുന്നു...
ഞാനാകെ പതറിപ്പോയി എന്തൊക്കെ ചെയ്താലും എന്റെ അച്ഛൻ എന്റെ അച്ഛൻ തന്നെയല്ലേ....
ഞാൻ പടിക്കൽ അച്ഛൻ ഇറങ്ങിപ്പോകുന്നതും നോക്കി നിന്നു. അച്ഛൻ നേരെ വരാന്തയിൽ നിൽക്കുന്ന ഉമ്മ ചേച്ചിയെ നോക്കി എന്തോ പറഞ്ഞു... പിന്നെ അവിടെ നിന്നും നടന്നു പോയി.... ഉമ്മ ചേച്ചി ഓടി വീട്ടിലേക്ക് വന്നു.... മാമൻ ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു... അച്ഛൻ അവരോട് സത്യം പറഞ്ഞു എന്ന് എനിക്ക് തോന്നി...
ആരെയും നോക്കിയില്ല ഞാൻ അച്ഛന്റെ പിന്നാലെ ഓടി....
\" അച്ഛാ, അച്ഛൻ അന്ന് ചെയ്ത തെറ്റിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല പക്ഷേ ഇന്ന് അച്ഛൻ എനിക്ക് നല്ലൊരു അച്ഛനാണ്....... അത് അങ്ങനെ തന്നെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമുണ്ട്..... പ്രശ്നങ്ങളൊക്കെ ഒന്ന് കെട്ടിടങ്ങുമ്പോൾ അച്ഛൻ തിരിച്ചുവരണം..... എല്ലാവരോടും ഞാൻ പറഞ്ഞു ശരിയാക്കാം \"
\" അച്ഛനെ മോളു മതി വേറെ ആരും അച്ഛനെ ഇനി അംഗീകരിക്കില്ല ചെയ്തത് തെറ്റാണ്.... \"
ഇത്രയും പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മ തന്ന് അച്ഛൻ നടന്നു നീങ്ങി....... അച്ഛന്റെ നിഴൽ മായും വരെ ഞാൻ നോക്കി നിന്നു........

End