Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ💐

രാവിലെ ഫ്രഷായി ഹാളിലേക്ക് വന്ന രാകിക്ക് ചിരിക്കണോ അതോ കരയണോ എന്നറിയാതെപോയി.
സെറ്റിയിൽ  കയ്യും കെട്ടി ഇരുന്ന് കണ്ണ് മിഴിക്കുന്ന കിച്ചുവും അവനെ നോക്കി കണ്ണുരുട്ടി നിൽക്കുന്ന ചിത്രയും.. ഇവരുടെ രണ്ടുപേർക്കുമിടയിൽ.. ഇനി എന്ത് നടക്കും എന്ന് ആകാംശയോടെ  നോക്കി നിൽക്കുന്ന ആദിയും അനുവും . ഇന്നലെ മദ്യപിച്ചതിന്റെ വിചാരണയാണെന്ന് ഏകദേശം പിടികിട്ടി..

\" സത്യം പറ മനുഷ്യ... ഇന്നലെ എത്രപെഗ്ഗ് കഴിച്ചു... \"
ചിത്ര കയ്യും കെട്ടി നിന്നും ചോദിച്ചപ്പോൾ കിച്ചു ഒരു കള്ള ലക്ഷണത്തിൽ അവളെ ഒന്ന് നോക്കി... എന്നിട്ട് രണ്ടു വിരൽ ഉയർത്തിക്കാണിച്ചു.

\"വെറും രണ്ടോ....\" ചിത്ര എടുത്തുചോദിച്ചു
അപ്പോൾ കിച്ചു ഉയർത്തിയ വിരലിന്റെ അടുത്തുള്ള രണ്ടു വിരലും കൂടി പൊക്കി..

\"നാലോ..... ഉം..... അത്രേയുള്ളൂ.....\" അനുവാണ് ചോദിച്ചത്

നിവർത്തിയില്ലാതെ കിച്ചു ബാക്കി ഒരു വിരലും മറ്റേകയ്യിലെ രണ്ടു വിരലുകളും കൂടി പൊക്കി..

\"ഈശ്വരാ...7പെഗ്ഗോ.... സത്യം പറ മനുഷ്യ....\"
ചിത്ര ഓൺ ടെറർ മോഡ്.

\"സത്യായിട്ടും അത്രേ എണ്ണിയുള്ളൂ.....\"കിച്ചു പെട്ടെന്ന് പറഞ്ഞു.
ചിത്ര അന്തം വിട്ട് നോക്കിയപ്പോഴാണ് കിച്ചുവിന് ബോധം വന്നത്..

\"അല്ല.... അത്രേ കഴിച്ചുള്ളൂ.... സംശയമുണ്ടെൽ ദേ അവനോട് ചോദിച്ചോ..\"

കിച്ചു തല്ക്കാലം രക്ഷക്ക് അങ്ങോട്ടേക്ക് വന്ന രാകിയേ ചിത്രക്ക് വിഴുങ്ങാനുള്ള ഇരയാക്കി.
രാകിയാണെങ്കിൽ \'അനു നീയറിഞ്ഞോ  ഞാൻ പെട്ടു..\' എന്ന  എക്സ്പ്രഷൻ ഇട്ടോണ്ട് അനുവിനെ നോക്കിയപ്പോൾ... അവൾ എനിക്കിതിൽ പങ്കില്ല എന്നരീതിയിൽ സീലിംഗിന്റെ ഭംഗി നോക്കി നിന്നു.

\"എന്റെ പോന്നു ചിത്രേ ഞാൻ പറഞ്ഞില്ലേ ഒരു ടെൻഷൻ വന്നപ്പോൾ.. ഇവനേം കൊണ്ട് ഒന്ന് ബാറിലേക്ക്  പോയെന്നുള്ളത് ശരിയാ... പക്ഷെ...... കയ്യീന്നുപോകുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല....\" രാകി രണ്ടു കയ്യും കൂപ്പി സെന്റി ആയി.

\"എന്തായാലും രണ്ടുപേരോടും കൂടി പറയുവാ.... കുടിക്കുന്നതൊന്നും പ്രശ്നമല്ല... പക്ഷെ ഇങ്ങനെ നാല് കാലേൽ കേറി വരാനാണ് ഉദ്ദേശമെങ്കിൽ രണ്ടും കൂടി കെട്ടിപ്പിടിച്ച് ദേ ആ മുറ്റത്തെങ്ങാനും കിടന്നോണം... കേട്ടല്ലോ...\" ചിത്ര അല്പം കട്ടിക്കുതന്നെ രണ്ടുപേരെയും നോക്കി പറഞ്ഞു.

\"ഇതുബേ  എൻ കത്തലൈ, എൻ കത്തളയെ സാസനം..\"
ചിത്ര പറഞ്ഞു നിർത്തിയതും ആദി ബാഹുബലി ഡയലോഗ് കഷ്ടപ്പെട്ട് പറഞ്ഞുവച്ചു.
എല്ലാരും കുഞ്ഞിന്റെ ഡയലോഗ് കേട്ട് അങ്ങോട്ടേക്ക് നോക്കിയപ്പോഴേക്കും
\"ജയ് മഹിഷ്മതി \" എന്നും പറഞ്ഞ്
കിച്ചു പരിസരം നോക്കാതെ ആവേശത്തിൽ കയ്യുയർത്തി.
ചിത്ര അവനെ രൂക്ഷമായി നോക്കിയപ്പോൾ \' പറ്റിപ്പോയി pls \'എന്നൊരു എക്സ്പ്രഷനുമിട്ട് അവനൊന്നിളിച്ചു..

അതുകണ്ടു ചിത്രക്ക് ചിരിപ്പൊട്ടി പിന്നാലെ എല്ലാവരും പൊട്ടിച്ചിരിച്ചു. കിച്ചു ചിത്രയേ ചേർത്തു നിർത്തി .

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

സൂപ്പർ മാർക്കറ്റിൽ വരെ വന്നതാണ് വിക്കിയും രാകിയും കൂടെ ആദിമോനും ഉണ്ട്. കിച്ചുവിനും അനുവിനും അത്യാവശ്യമായി ഓഡിറ്റിന്റെ കുറച്ച് പെന്റിങ് വർക്സ് തീർക്കാനുണ്ടായിരുന്നത് കൊണ്ട് രാവിലെ മുതൽ അവർ ലാപ് ഓൺ ചെയ്ത് അതിന്റെ ഉള്ളിലാണ്.. Boss രാകിയാണെങ്കിലും വർക്ക്‌ പ്രഷർ മുഴുവൻ കിച്ചുവിനും അനുവിനുമാണ്... സഹായത്തിനു ചിത്രയും. അതുകൊണ്ടാണ് ആദിയെയും കൂട്ടി രാകി പുറത്തേക്കിറങ്ങിയത്.. വിക്കി ഫ്രീയാണെന്നറിഞ്ഞപ്പോൾ അവനെയും കൂട്ടി.. അവർ നേരെ ഒരു മാളിലെ സൂപ്പർമാർകെറ്റിലാണ് കയറിയത്.... അനുവിന്റെ വക ലിസ്റ്റ് കൂടാതെ അച്ഛനും  മോനും കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൂട്ടുന്നുണ്ട്... അതും പോരാതെ വിക്കിയുടെ വക വേറെ... സ്‌നാക്ക്സ് സും ടോയ്‌സും ആണ് കൂടുതലും...

വിവേക് ആദിയെ എടുത്തുകൊണ്ട് മുന്നോട്ട് നടക്കുകയാണ്.. രാകി ട്രോളിയുന്തി പിറകെയും. പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. രാകി ഫോണിലെ സ്‌ക്രീനിൽ നമ്പർ കണ്ടതും
രാകിയുടെ ഉള്ളിലെ തീ ആളിക്കത്തി. അവൻ പതിയെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് മാറി നിന്നുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു

\"Hello...!\"  അറ്റൻഡ് ചെയ്തതും ആ പരുക്കൻ ശബ്ദം അവന്റെ കാതുകളിലേക്ക് തുളച്ചുകയറി.രാകിക്ക് ഒന്നും പറയാൻ തോന്നിയില്ല.അവന്റെ കണ്ണുകളിൽ അഗ്നിയാളി

\"Hello, സഫർ....നീയെന്താ ഒന്നും മിണ്ടാത്തെ നിൽക്കുന്നത്...വര്ഷങ്ങളുടെ ഇടവേള വന്നെങ്കിലും എന്റെ ശബ്ദം തിരിച്ചറിയാൻ കഴിയാത്തവിധം നിന്നെ മറവി ബാധിച്ചിട്ടില്ലെന്നു ഞാൻ വിശ്വസിക്കുന്നു.....\"

അവന്റെ വാക്കുകളിൽ പുച്ഛവും വെറുപ്പും അതിലുപരി എന്തോ നേടിയെടുത്ത ആഹ്ലാദവും നിഴലിക്കുന്നത് രാകിയറിഞ്ഞു.

\" നിനക്കെന്താ വേണ്ടത് \"രാകി തന്റെ നുരഞ്ഞുപൊന്തുന്ന ദേഷ്യത്തിൽ പല്ലുരുമ്മി ചോദിച്ചു.
\"ഹ..... ഹ..... ഹ... ഹ... ഹ....\"
മറുവശത്തുള്ളവൻ പൊട്ടിച്ചിരിച്ചുകൊണ്ട് രാകിയുടെ ക്ഷമയെ അളക്കുകയായിരുന്നു.
\"ക്രിഷ്.... Stop it\"
രാകി കുറച്ച് ഉച്ചത്തിൽ പറഞ്ഞു. ചുറ്റുമുള്ളവർ അവനെ ഒന്ന് നോക്കിയതും അവൻ അവരോടെല്ലാം സോറി പറഞ്ഞു മറ്റൊരിടത്തേക്ക് മാറി.

\"കൂൾ ഡൌൺ.... സഫർ.... കൂൾ ഡൌൺ....അപ്പൊ നീ എന്റെ പേര് മറന്നിട്ടില്ല...മറക്കാനാവില്ലല്ലോ....അത്രപെട്ടെന്നൊന്നും......\"

രാകി ഒന്നും മിണ്ടിയില്ല കണ്ണുകളടച്ച് അവൻ തന്റെ ദേഷ്യം നിയന്ത്രിക്കുകയായിരുന്നു...

\"ദേഷ്യം വരുമ്പോൾ  നിന്നെ കാണാൻ നല്ല ചേലാ......നിന്റെ കവിളുകൾ ചുവക്കും കണ്ണുകൾ പിടക്കും.... ചുണ്ടുകൾ വിറക്കും...പഴയപോലെ തന്നെ.... നിനക്കെധികം മാറ്റമൊന്നും ഇല്ല......\"

ആ വാക്കുകൾ അവന്റെ നെഞ്ചിൽ കത്തിപ്പോൾ ആഴ്‌നിറങ്ങി.... ക്രിസ്റ്റി തനിക്കരുകിലെവിടെയോ ഉണ്ടെന്നു അവന്റെ മനസ് പറയുന്നതുപോലെ... അവൻ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് പോലെ....
അവൻ തനിക്കു ചുറ്റും കണ്ണോടിച്ചു..

\" ഹ... ഹ... ഹ... നീയെന്തിനാ ഇങ്ങനെ ചുറ്റും പരതുന്നത്...... നിനക്കെന്നെ കണ്ടെത്തതാണ് കഴിയില്ല...എന്റെ വരവ് നീ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.....അല്ലെ സഫർ....\"

\" ഹും..... അവിടെ നിനക്ക് തെറ്റി നിന്റെ വരവ് ഒരൊ നിമിഷവും പ്രതീക്ഷിച്ചു തന്നെയാണ് രാകി ജീവിച്ചത്..... നിനക്കെന്നെ കണ്ടെത്താൻ വർഷങ്ങൾ വേണ്ടിവന്നത്... നിന്റെ കഴിവുകേട്.....നിനക്കറിയാവുന്ന സഫറിന്റെ പ്രതിരോധ ശക്തിയിൽ ഇപ്പോഴും വിള്ളലില്ല .. ക്രിഷ്... നീയെന്ന ശത്രുവിനെ നേരിടാൻ എനിക്ക് കഴിയില്ലെന്ന് തോന്നുണ്ടോ നിനക്ക്.......\"

\"അരെ വാ..... ഇതാണ്... നിന്റെയീ സ്പിരിറ്റ്‌... അതാണ്‌ ഞാനും ആഗ്രഹിച്ചത്....നീയെന്നോട് എന്താനേരത്തെ ചോദിച്ചത്... എനിക്കെന്താണ് വേണ്ടതെന്നോ.... ഈ സ്പിരിറ്റ്‌.... നിന്റെ ഈ   ഓവർ കോൺഫിഡൻസ്..... ഇതെല്ലാം തകർന്നു... ജീവിതത്തിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അവസാന കണികയും നശിച്ച് എന്റെ കാൽകീഴിൽ കിടന്നു സ്വന്തം ജീവനെടുക്കാൻ യാചിക്കുന്ന നിന്നെയാണ് എനിക്ക് വേണ്ടത്...\"

\"അത് നിന്റെ സ്വപ്നം മാത്രമാണ്..... ഒളിച്ചിരുന്ന് വീരവാദം പറയാതെ നേർക്ക് നേർ വാടാ....... ആണായിട്ട്....\" ഒരു വെല്ലു വിളിപോലെ രാകി പറഞ്ഞെങ്കിലും അതൊരിക്കലും ക്രിഷ്  ഏറ്റെടുക്കില്ലെന്നു അവനറിയാം.... പക്ഷെ അതിൽ നിന്നും അവനെക്കുറിച്ചൊരു സൂചന ലഭിച്ചേക്കുമെന്ന ചിന്തയിലാണ് രാകി.

\"ഓ....... Sorry my dear old fnd..... അതിനുള്ള സമയമായിട്ടില്ല... Anyway.... നിന്റെ മോൻ നല്ല ക്യൂട്ട് ആണ്...... കൂടെയുള്ളത് നിന്റെ ആത്മാർത്ഥ സുഹൃത്താണല്ലേ....എന്തായാലും എനിക്ക് രണ്ടുപേരെയും ഇഷ്ടപ്പെട്ടു.....\"

അവൻ പറയുന്നത് കേൾക്കെ  ആ നിമിഷം രാകിയുടെ നെഞ്ചിടിപ്പ് നിന്നതുപോലെ തോന്നി.ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി..

\"Oh... Safar.... ഈ തണുപ്പിലും നീ നന്നായി വിയർക്കുന്നു...\"

\"You bloody ba****d.....\"
രാകി ഫോൺ കട്ട്‌ ചെയ്ത് മുന്നോട്ട് കുതിച്ചു.

(തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സോറി ഗയ്‌സ്...കുറച്ച് വൈകിപ്പോയി.... ലെങ്ത് ഒരല്പം കുറവാണ്..ക്ഷമിക്കുക... അടുത്തപ്പാർട്ട്  ഉടനെ തരാട്ടോ 🥰🥰


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
2296

NB: ഗയ്‌സ് ഞാനെല്ലാരോടും പിണങ്ങും കേട്ടോ..  ആരും എനിക്ക് റിവ്യൂ തരുന്നില്ല.... ഒരുപാട് പേര് വായിക്കുന്നുണ്ട്.... പക്ഷെ റിവ്യൂ തീരെയില്ല..... നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞാലല്ലേ... എനിക്ക് തുടർന്നു എഴുതാൻ സാധിക്കൂ...🤔🤔🤔🤔.ഇനി നിങ്ങൾക്ക് കഥ ഇഷ്ടപ്പെടുന്നില്ലന്നുണ്ടോ...🫣🫣🫣 അങ്ങനെയെങ്കിൽ പറഞ്ഞാലല്ലേ മാറ്റാം വരുത്തതാണ് സാധിക്കൂ... Pls റിവ്യൂ തരൂ ഗയ്‌സ്..... നിങ്ങളുടെ ഒരൊ വാക്കും എനിക്ക് എഴുതാനുള്ള ഊർജമാണ്.... നിങ്ങളുടെ സപ്പോർട്ട് ഇല്ലാതെ എനിക്കെങ്ങനെ എഴുതാൻ കഴിയും....🥹🥹🥹🥹. ചുമ്മാതല്ലല്ലോ നന്നായിട്ട് ഞാൻ അപേക്ഷിക്കുന്നില്ലേ.... Pls🤭🤭🤭🤭🤣🤣🤣 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 പാ