Aksharathalukal

ഗെലോംങ്ങ് ലോപ്പൻ

ഭൂട്ടാനിലെ ഭാഷയായ ജോംഖയിൽ ഗെലോഗ് എന്നാൽ ബുദ്ധഭിക്ഷു. പഠനം പൂർത്തിയായ പുരോഹിതൻ 'ലാമ'. പഠനം പൂർത്തീകരിക്കാത്തവർ ഗെലോംഗ്.
ലോപ്പന്റെ അർഥം അധ്യാപകൻ. ബുദ്ധഭിക്ഷുവായ അധ്യാപകനാണ് ഗെലോംഗ് ലോപ്പൻ. അദ്ദേഹം പഠിപ്പിച്ചിരുന്നത് നാട്ടു ഭാഷയായ 'ജോംഖ.'
ജോംഖ ഒഴികെ ബാക്കി വിഷയങ്ങളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലാണ്. ആധുനിക കാല വിദ്യാഭ്യാസം മുഴുവൻ ഇംഗ്ലീഷ് മീഡിയത്തിൽ ആയിട്ടും ഭൂട്ടാൻകാർ അവരുടെ സംസ്കാരം മറന്നില്ല. കുങ്കുമവർണത്തിലുള്ള ബക്കു( ആൺവേഷം) ധരിച്ച്,മുറുക്കിച്ചുവപ്പിച്ച്, കഷണ്ടിത്തലയുമായി വരുന്ന ഗെലോംഗ് ലോപ്പൻ ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്. ലോപ്പന് പൊടി ഇംഗ്ലീഷും ഹിന്ദി, നേപ്പാളി എന്നീ ഭാഷകളറിയാം. അതുകൊണ്ട് ആശയവിനിമയത്തിന് പ്രയാസമില്ല. ലോപ്പനെ ഓർമിക്കുമ്പോഴാണ് ആ നാട്ടിലെ ബുദ്ധമതവിശ്വാസികളെയും അവരുടെ ആചാരങ്ങളെയും ഓർമിക്കുന്നത്.

ഭൂട്ടാൻ മതേതര രാഷ്ട്രമല്ല. ആ രാജ്യം ബുദ്ധമതാനുയായികളുടെതാണ്. ബുദ്ധമതത്തിലെ ഒരു വിഭാഗമായ മഹായാന ബുദ്ധിസമാണ് ഇവരുടെ മതം.

ബുദ്ധമതാനുഷ്ഠാനത്തിനും ചിന്തകൾക്കും,ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ
ചില മാറ്റങ്ങൾ ഉണ്ടാകുകയും വിവിധ
വീക്ഷണഗതികൾ രൂപപ്പെടുകയും
ചെയ്തു. വൈശാലിയിൽ നടന്ന
ബുദ്ധമതസമ്മേളനത്തിൽ വച്ച്
ബുദ്ധമതക്കാർ സ്ഥിരവാദികൾ അഥവാ
തേരവാദികൾ എന്നും മഹാസാംഘികർ
എന്നും രണ്ടു ശാഖകളായി പിരിഞ്ഞു.
ശ്രീബുദ്ധനെ മനുഷ്യരൂപം
കൈക്കൊണ്ട
അമാനുഷനായും അവതാരപുരുഷനായും
കണക്കാക്കിയിരുന്ന മഹാസാംഘികരാണ്
മഹായാനപ്രസ്ഥാനത്തിന്റെ
പ്രണേതാക്കൾ; മറ്റേ കൂട്ടർ
ഹീനയാനത്തിന്റെയും. ഹിന്ദുമതത്തിന്റെ
അനുഷ്ഠാനങ്ങളും ഭക്തിമാർഗവും
മഹായാനക്കാരെ സ്വാധീനിച്ചിരുന്നു.
എല്ലാവരുടെയും നിർവാണത്തിനുവേണ്ടി
പ്രയത്നിക്കുക എന്നത് അവർ ലക്ഷ്യമായി
കരുതി. ബി.സി. 400-ഓടുകൂടിയാണ് അവർ ഹീനയാനക്കാരിൽനിന്നു വേർതിരിഞ്ഞത്. നമ്മുടെ ക്ഷേത്രങ്ങളിലെപ്പോലെ പ്രതിഷ്ഠകളും പൂജകളുമുണ്ട്. 

ബുദ്ധമതക്കാർ പൊതുവേ അഹിംസാവാദികളാണല്ലോ. അവർ മൃഗങ്ങളെ കൊല്ലില്ല. ചത്തതിന്റെ ഇറച്ചി കഴിക്കും. യാക്കിന്റെ ഇറച്ചി ( യാക്ക്, ഹിമാലയത്തിലെ ചമരി മൃഗമാണ്. വെള്ള യാക്കിന്റെ വാലാണ് വെൺചാമരം), കാള/ പശു ഇറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി എന്നിവ അവരുടെ ആഹാരത്തിന്റെ ഭാഗമാണ്. ഇന്ത്യൻ അതിർത്തിയിലുള്ള ചന്തകളിൽ നിന്ന് അനേകം ലോറികൾ ഇറച്ചിയുമായി ദിവസവും ഭൂട്ടാനിലേക്കെത്തുന്നുണ്ട്. ഇവിടെ മറുനാട്ടുകാർ, ഭൂട്ടാനികളെ കളിയാക്കി പറയാറുണ്ട്, കൊല്ലാൻ കഴിയാത്തതുകൊണ്ട് മൃഗങ്ങളെ പാറക്കെട്ടുകളിൽ നിന്ന് തള്ളി താഴെയിടുകയും ചത്തെന്നുറപ്പായാൽ, ഇറച്ചി വെട്ടിയെടുക്കുകയും ചെയ്യും. പ്രധാന ഇറച്ചിയായ യാക്കിറച്ചി ഇന്ത്യയിൽ നിന്നു വരില്ല.യാക്കിനെ വളർത്തുന്നത് ഭൂട്ടാൻ ടിബറ്റൻ അതിർത്തിയിൽ അതിശൈത്യമുള്ള പുൽമേടുകളിലാണ്. ഒരു ഉടമസ്ഥന് മൂന്നുറ് നാന്നുറ് യാക്കുകൾ കാണും. ഒരുയാക്കിന് അഞ്ചു ലക്ഷം രൂപ വിലവരും. അവ സ്വയം പെറ്റു പെരുകിക്കൊണ്ടിരിക്കും. യാക്കിനെ കൊല്ലാൻ, നേപ്പാളി വംശജരായ ചില ആളുകളിവിടെയുണ്ട്. അവർ കൊന്നുകൊടുത്താൽ, പാപഭയമില്ലാതെ ഭൂട്ടിയാകൾ ഇറച്ചി തിന്നുകൊള്ളും.

ക്ഷേത്രത്തെക്കാൾ പ്രാധാന്യം കുറഞ്ഞ സ്തൂപങ്ങളും ( ചോർട്ടൻ) നാട്ടിലെല്ലാം കാണാം . പ്രാർഥന തുണിയിലെഴുതി കൊടിപോലെ പറപ്പിക്കുന്ന പ്രാർഥന കൊടികൾ (prayer flags) നാടിന്റെ മൂലകളിലും കുന്നിൻ നെറുകയിലും വീട്ടു മുറ്റത്തും കാണാം. കാറ്റത്ത് കൊടി പറക്കുമ്പോൾ പ്രാർഥന ദൈവസന്നിധിയിലേക്ക് പറന്നു പോകും എന്നാണ് വിശ്വാസം. മറ്റൊരു ഉപാധി പ്രാർഥനാചക്രമാണ്(prayer wheels). പാൽപ്പൊടി ടിന്നിന്റെ ആകൃതിയിലുള്ള ഒരു നീണ്ട ചക്രത്തിൽ പ്രാർഥനാമന്ത്രം എഴുതിവെച്ചിട്ട് ചക്രം കറക്കുക. ഓരോ കറക്കം പൂർത്തിയാകുമ്പോഴും പ്രാർഥന സ്വർഗത്തിലേക്ക് പറന്നുകൊള്ളും എന്നാണ് വിശ്വാസം. കൂടാടെ ജപമാലയും ഇവർ ഉപയോഗിക്കാരുണ്ട്. ഫ്രായമായവർ സദാ മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കും. ഇവരുടെ മഹാമന്ത്രം: ' ഓം ഹാ ഹും ഭജേ ഗുരു പത്മ സിദ്ധീ ഹും' എന്നാണ്. അത് ചുരുങ്ങിച്ചുരുങ്ങി 'ഓമനേ പമേ' എന്ന രീതിയിലായി.

ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് 
മുഖംമൂടി നൃത്തം (mask dance) നടത്താറുണ്ട്. ദൈവത്തിന്റെയും, പിശാചുകളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മുഖം മൂടി ധരിച്ച് അരങ്ങേറുന്ന നൃത്തനാടകമാണ്, മാസ്ക് ഡാൻസ്. മാസ്ക് ഡാൻസിന് താളം കൊടുക്കുന്നത്, ഇലത്താളം നീണ്ട കൊമ്പുകൽ, പെരുമ്പറ പോലത്തെ ചെണ്ട എന്നിവയാണ്. കാണേണ്ട ഒരു കലാരൂപമാണ്.

ഭൂട്ടനിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്ന ഭരണക്രമത്തിൽ മതത്തിനും രാജാവിനും തുല്യമായ അധികാരമായിരുന്നു. രാജാവും ജേഖെമ്പോയും(chief abbot= പ്രധാന ലാമ)
തുല്യരാണ്. പ്രോട്ടോകോൾ അനുസരിച്ച് രാജാവിന്റെ മുകളിലാണ് മതാധികാരി.

ഏതു സംസ്കാരത്തിലും മിത്തുകളും അർഥം നശിച്ച ആചാരാനുഷ്ഠാനങ്ങളും ഇവിടെയുമുണ്ട്. നൃത്തവും സംഗീതവും സംസ്കാരത്തോട് ഇഴചേർന്നു കിടക്കുന്നു.




പാറോവിലേക്കൊരു ട്രക്കിംഗ്

പാറോവിലേക്കൊരു ട്രക്കിംഗ്

0
359

ഭൂട്ടാനിലെ പ്രകൃതിരമണീയമായ താഴ്വരകളിലൊന്ന്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം. ആധ്യാത്മിക കേന്ദ്രങ്ങളുടെ സംഗമഭൂമി. നാഷണൽ മ്യൂസിയവും വിമാനത്താവളവുമുള്ള നഗരം. നെല്ലിന്റെയും പഴവർഗങ്ങളുടെയും വിളഭൂമി. താരതമ്യേന സുഖകരമായ കാലാവസ്ഥ. \\\'ഹാ\\\'യിൽനിന്ന് (1980 കളിൽ) റോഡ്മിർഗം150 കിലോമീറ്റർ അകലെ.കാടും മലകളും നിറഞ്ഞ നടപ്പുവഴികളിലൂടെ സഞ്ചരിച്ചാൽ 40 കിലോമീറ്റർ. പാറോവിലേക്ക് എല്ലാവർഷവും കാൽനടയാത്ര നടത്തുകയെന്നത്, \\\'ഹാ\\\' സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിലെ പ്രധാന കാര്യപരിപാടിയാണ്. ഏഴ്, എട്ട് ക്ളാസ്സുകളിലെ കുട്ടികൾക്കാണ്, ഈ സാഹസീക കാൽനടയാത്ര (ട്രെക്കിങ്ങ്).ആദ്യമായി