Aksharathalukal

പാറോവിലേക്കൊരു ട്രക്കിംഗ്

ഭൂട്ടാനിലെ പ്രകൃതിരമണീയമായ താഴ്വരകളിലൊന്ന്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം. ആധ്യാത്മിക കേന്ദ്രങ്ങളുടെ സംഗമഭൂമി. നാഷണൽ മ്യൂസിയവും വിമാനത്താവളവുമുള്ള നഗരം. നെല്ലിന്റെയും പഴവർഗങ്ങളുടെയും വിളഭൂമി. താരതമ്യേന സുഖകരമായ കാലാവസ്ഥ. \\\'ഹാ\\\'യിൽനിന്ന് (1980 കളിൽ) റോഡ്മിർഗം150 കിലോമീറ്റർ അകലെ.
കാടും മലകളും നിറഞ്ഞ നടപ്പുവഴികളിലൂടെ സഞ്ചരിച്ചാൽ 40 കിലോമീറ്റർ. പാറോവിലേക്ക് എല്ലാവർഷവും കാൽനടയാത്ര നടത്തുകയെന്നത്, \\\'ഹാ\\\' സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിലെ പ്രധാന കാര്യപരിപാടിയാണ്. ഏഴ്, എട്ട് ക്ളാസ്സുകളിലെ കുട്ടികൾക്കാണ്, ഈ സാഹസീക കാൽനടയാത്ര (ട്രെക്കിങ്ങ്).
ആദ്യമായി ഭൂട്ടനിലെത്തിയ വർഷം തന്നെ ഈ ട്രക്കിംഗിന് ഇൻചാർജായി ഹെഡ്മാസ്റ്റർ എന്നെ തിരഞ്ഞെടുത്തു. അന്നത്തെ ചോരത്തിളപ്പിന് കൊടുംകാട്ടിലൂടെയുള്ള യാത്രയുടെ അപകടസാധ്യതയോ, പ്രയാസങ്ങളോ ചിന്തയിൽ വന്നില്ല. കൂടാതെ ഹെഡ്മാസ്റ്റർ നല്കിയ ഒരു ഡ്യൂട്ടിയോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുമില്ല. ഒരുദിവസം രാവിലെ യാത്ര തുടങ്ങിയാൽ വൈകുന്നേരം ്് പാറോവ ലെത്താം. അടുത്ത ദിവസം അവിടുത്തെ കാഴ്ചകൾ കാണൽ. മൂന്നാം ദിവസം രാവിലെ തിരിച്ചു പോരൽ. താമസം പാറോ ഹൈസ്കൂളിൽ. ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. ആ ഭക്ഷ്യവസ്തുക്കൾ പാറോ സ്കൂളിലെ ഹോസ്റ്റലിൽ കൊടുത്താൽ, അവർ പാകം ചെയ്തു തരും. കുട്ടികൾ ഹോസ്റ്റലിൽ ഉറങ്ങും.എനിക്ക് ഏതെങ്കിലും സ്റ്റാഫിന്റെ കൂടെ താമസം ശരിയാക്കും.

രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഏഴുമണിയോടെ യാത്ര ആരംഭിച്ചു. രണ്ടു മണിക്കൂറോളം ഇടുങ്ങിയ മലമ്പാതയിലൂടെ കയറിക്കഴിഞ്ഞപ്പോൾ ഘോരവനത്തിലേക്കാണ് പാത നീളുന്നത്. എന്റെ കൂടെയുള്ള ചില കുട്ടികൾ ഈ പാതയിലൂടെ സഞ്ചരിച്ചു പരിചയമുള്ളവരാണ്. വർണാഭമായ കാട്ടിലകളും കാട്ടുപൂക്കളും കാടിന്റെ കുളിരും സുഗന്ധവുമുള്ള കാട്ടുമൃഗങ്ങളുടെ വിഹാരഭൂമി. കരടിയും കുറുക്കനും മാനും ചെന്നായും കുരങ്ങും പക്ഷികളും ശലഭങ്ങളും നിറഞ്ഞ കാട്. പേടിയല്ല, പ്രകൃതിയുടെ രഹസ്യങ്ങളിലെ വിസ്മയമാണ് മനസ്സിൽ നിറഞ്ഞു നിന്നത്. ഞാനൊരു വഴിനടപ്പുകാരനായാൽ പോര, ഈ പ്രകൃതി പാഠങ്ങളെ കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കണം. ഈ നിറങ്ങളുടെയും കുളിരിന്റെയും രഹസ്യങ്ങൾ വിശദീകരിക്കണം. പ്രകൃതി എന്നെ വാചാലനാക്കിക്കൊണ്ടിരുന്നു. മടുക്കുമ്പോൾ ഞങ്ങൾ കുറച്ചുനേരം വിശ്രമിക്കും. കുട്ടികൾ സ്വാദും മാംസളവുമായ ഇലകളും പുഷ്പങ്ങളും ഫറിച്ചുകൊണ്ടുവന്ന് തിന്നാൻ തരും. \\\'റോഡോഡെൻട്രോൺ\\\' പോലെയുള്ള ചെടികളുടെ ഇലകൾ തിന്നാൽ ദാഹം മാറും ഉന്മേഷം കൂടും. കുട്ടികളുടെ കയ്യിൽ ഉച്ചഭക്ഷണം ഉണ്ടായിരുന്നു. അവരത് കഴിച്ച് കാട്ടരുവിയിലെ വെള്ളവും കുടിച്ചു. കാല. ജൂലൈ അവസാനവാരമായിരുന്നതുകൊണ്ട് തണുപ്പ് തോന്നിയിരുന്നില്ല. നടപ്പിന്റെ അധ്വാനം ശരീരത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കൊപ്പം ഓടിച്ചാടി നടക്കുന്നതിന് പെൺകുട്ടികൾക്ക് ഒരു വിഷമവു. തോന്നിയിരുന്നില്ല. ഭൂട്ടാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പഠിക്കാനായി ബോർഡിംങ്ങ് സ്കൂളിലെത്തിയ വരാണവർ. എല്ലാവരും സഹോദരഭാവത്തോടെ ചിരിച്ച് ഉല്ലസിച്ച് നടക്കുന്നതുകാണുമ്പോൾ മനസ്സിലൊരു സന്തോഷം നിറഞ്ഞു. നാലായിരം കിലോമീറ്റർ അകലെ നിന്നുവന്ന മറുനാട്ടുകാരനായ എന്നെ അവരിലൊരാളെപ്പൊലെ കണ്ട്, എനിക്കറിയാത്തതു പറഞ്ഞുതന്ന് കൂടെ നടന്ന ആ കുട്ടികളുടെകൂടെ ഇത്തരം ഒരു യാത്രയ്ക്കു ചേരാൻ കഴിഞ്ഞത് ജന്മാന്തര സുകൃതം തന്നെ! 

കേരളത്തിലെ പരിഷ്കൃതസമൂഹം ഇതുപൊലെ മറുനാട്ടുകാരനായ അധ്യാപകന്റെ കൂടെ സ്വന്തം പെൺമക്കളെ കാടുകയറാൻ വിടുമോ?
എന്തുകൊണ്ടു വിടില്, അവന്റെ മനസ്സിൽ സംഭവിക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള ഭയാശങ്കളേയുള്ളു, കപട സദാചാരബോധമേയുള്ളു. പരസ്പരം അടുത്തിടപഴകുന്ന കുട്ടികളിൽ അധമ വികാരങ്ങൾ ജനിക്കുന്നില്ല എന്നാണ് അനുഭവം പഠിപ്പിക്കുന്നത്. അകറ്റി നിർത്തുന്നതാണ് അപകടം.

വൈകുന്നേരത്തോടെ പാറോ ഹൈസ്കൂളിലെത്തി. അന്ന് അവിടെ തങ്ങുകയാണ്.അടുത്തദിവസം രാവിലെ
പാറോയിലെ തീർഥാടനകേന്ദ്രങ്ങൾ, നാഷണൽ മ്യൂസിയം, പാറോ ജോംഗ്, തക്സാങ്ങ് മൊണാസ്റ്ററി, ചന്ത, നഗരം ഒക്കെ ചുറ്റി നടന്നു കണ്ടു. എല്ലാം വിജ്ഞാനപ്രദങ്ങളായ കാഴ്ചകൾ!

അടുത്തദിവസം രിവിലെ തിരിച്ചു പോരലാണ്. തിരിച്ചുപോന്നത് ഷിലൈല പാസ്സിലൂടെയുള്ള കാനന പാതയിലൂടെയാണ്. ഇന്ന് ഈ പാത റോഡായി മാറിയിട്ടുണ്ട്. അങ്ങനെ മൂന്നുദിവസത്തെ തുടർച്ചയായ നടപ്പും
പഠനങ്ങളും പങ്കുവെക്കലും പാട്ടും തമാശും ബഹളവും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.



റേച്ചലിന്റെ കല്യാണം

റേച്ചലിന്റെ കല്യാണം

0
274

മിസ് റേച്ചൽ കാർണഗി\\\' ഇംഗ്ലണ്ടുകാരിയാണ്.VSO (Volunteer Service Overseas) ആയി ഭൂട്ടാനിൽ എത്തിയതാണ്. പഠനം പൂർത്തിയാക്കിയ ബ്രിട്ടനിലെ ചെറുപ്പക്കാരെ രണ്ടുവർഷം അവികസിത, വികസ്വര രാജ്യങ്ങളിൽ വോളന്റിയർ സേവനത്തിന് വിടാറുണ്ട്. അവർക്ക് ശമ്പളമില്ല പകരം ഓണറേറിയമാണ്. അവിടെ ജീവിക്കാനാവശ്യമായ തുക ഓരോ മിസവു. നല്കുന്നു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി തിരിച്ചു ചെല്ലുമ്പോൾ ഇംഗ്ലണ്ടിൽ ജോലി ലഭിക്കും.ലണ്ടൻകാരിയായ ഒരു ആർമി ഓഫീസറുടെ( കേണൽകാർണഗി) മകളാണ്. 22 വയസ്സ് പ്രായം.  റേച്ചലിന്റെ കൂടെ ഞാൻ ജോലിചെയ്യുന്ന് ചിറാംങ്ങ് ജില്ലയിലെ ലാമിഡാര എന്ന ഗ്രാമത്തിലാണ്. റേച്ചൽ ഇംഗ്ലീഷ് ടീച്ചറാണ്. ഇന്