റേച്ചലിന്റെ കല്യാണം
മിസ് റേച്ചൽ കാർണഗി\\\' ഇംഗ്ലണ്ടുകാരിയാണ്.VSO (Volunteer Service Overseas) ആയി ഭൂട്ടാനിൽ എത്തിയതാണ്. പഠനം പൂർത്തിയാക്കിയ ബ്രിട്ടനിലെ ചെറുപ്പക്കാരെ രണ്ടുവർഷം അവികസിത, വികസ്വര രാജ്യങ്ങളിൽ വോളന്റിയർ സേവനത്തിന് വിടാറുണ്ട്. അവർക്ക് ശമ്പളമില്ല പകരം ഓണറേറിയമാണ്. അവിടെ ജീവിക്കാനാവശ്യമായ തുക ഓരോ മിസവു. നല്കുന്നു. രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി തിരിച്ചു ചെല്ലുമ്പോൾ ഇംഗ്ലണ്ടിൽ ജോലി ലഭിക്കും.ലണ്ടൻകാരിയായ ഒരു ആർമി ഓഫീസറുടെ( കേണൽകാർണഗി) മകളാണ്. 22 വയസ്സ് പ്രായം.
റേച്ചലിന്റെ കൂടെ ഞാൻ ജോലിചെയ്യുന്ന് ചിറാംങ്ങ് ജില്ലയിലെ ലാമിഡാര എന്ന ഗ്രാമത്തിലാണ്. റേച്ചൽ ഇംഗ്ലീഷ് ടീച്ചറാണ്. ഇന്ത്യക്കാരോടും മാന്യമായി പെരുമാറുന്ന പെൺകുട്ടി. അന്ന് VSO ക്കാരുടെ റീജിയണൽ കോഓർഡിനേറ്റർ മിസ്റ്റർ മാർക്ക് ഗോൾഡ്റിംഗാണ്. ആദ്ദേഹം ഇടയ്ക്കിടെ റേച്ചലിനെ സന്ദർശിക്കുവാൻ
എത്താറുണ്ടായിരുന്നു. വർഷാവസാനം ആയപ്പോഴേക്കും അവർ പ്രണയത്തിലായി. വിവാഹം ഭൂട്ടാനിൽ വെച്ച് നേപ്പാളി കല്യാണത്തിന്റെ സ്റ്റൈലിൽ നടത്താൻ തീരുമാനിച്ചു. റേച്ചലിന്റെ അച്ചനും അമ്മയും ലണ്ടനിൽ നിന്ന് ലാമിഡിരയിലെത്തി. വധൂവരന്മാരുടെ ബന്ധുക്കളായി ഞങ്ങൾ അധ്യാപകർ.
നേപ്പാളി കല്യാണത്തിൽ വരൻ എത്തുന്നത് കഴുതപ്പുറത്താണ്. വരനായ മാർക്കിനെ നേപ്പാളി ഡ്രസ്സിൽ കഴുതതപ്പുറത്തു കയറി. റേച്ചലനെ അധ്യാപികമാർ സാരിയുടുപ്പിച്ച് അലങ്കരിച്ചു നിർത്തി. ഞങ്ങളുടെ സ്കൂളിലെ നേപ്പാളി അധ്യയാപകൻ ദശരഥി നേപ്പാൾ സ്വയമേ പൂജാരിയായ ബ്രാഹ്മണനാണ് . അദ്ദേഹത്തിന്റെ കാർമികത്വത്തിൽ വിവാഹം നടന്നു. ഞങ്ങൾക്ക്. വിഭവസമൃദ്ധമായ സദ്യയും കിട്ടി.
ഏതു സമയത്തും മറ്റുള്ളവരെ സഹായിക്കാൻ മുൻനിരയിലുള്ള ടായിരുന്നു റേച്ചൽ. ഗ്രാമവാസികളോട് ആശയവിനിമയം നടത്തുന്നതിന് ആംഗ്യഭാഷയും ഏതാനും ഇംഗ്ലീഷ് വാക്കുകളും അർഥമില്ലാത്ത ശബ്ദങ്ങളുമാണ് ഉപയോഗിച്ചിരുന്നത്.
സിഗരറ്റ് വലിക്കുക, മദ്യപിക്കുക, സ്ഥിരമായി വായിക്കുക എന്നിവ ശീലങ്ങളായിരുന്നു. ഭൂട്ടാനിലെത്തിയാണ് മുളക് ഉപയോഗിക്കാൻ പഠിച്ചത്. വർഷാവസാനം സ്കൂൾ അടച്ചു പോകുമ്പോൾ ഒരുകിലോ ഉണക്കമുളകും വാങ്ങിച്ചാണ് റേച്ചൽ പോയത്. തികച്ചും നമ്മുടെ കുടുംബാംഗത്തെപ്പൊലെ ഇണങ്ങിച്ഛേർന്ന ഒരു വിദേശ വനിത!
ആഭ്യന്തര കലാപം
10. ആഭ്യന്തര കലാപംവർഷം 1990. അന്ന് ഞാൻ ലാമിഡാരയിലാണ് അധ്യാപകനായിരിക്കുന്നത്. ഇത് തെക്കൻ ഭൂട്ടാന്റെ ഭാഗമാണ്. നേപ്പാളിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് 80% ജനങ്ങളും. പരക്കെ സംസാരിക്കുന്ന ഭാഷ \'നേപ്പാളി. നേപ്പാളി വംശജർ അവരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയാണ് അവലംബിച്ചിരുന്നത്. ഇവരിൽ പലരും സസ്യഭുക്കുകളുമാണ്. ഇവിടെ വലിയ തണുപ്പില്ല. തണുപ്പുകാലം നവംബർ തൊട്ട് മാർച്ചുവരെയാണ്. കേരളത്തിൽ വളരുന്ന പച്ചക്കറികളെല്ലാം വളരും. തെങ്ങു മാത്രം ഇവിടില്ല. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടും കൃഷിചെയ്ത് കിലോക്കണക്കിന് ബീൻസും തക്കാളിയും വിറ്റിട്ടുണ്ട്.നേപ്പാളി വംശജർ ഭാഷയിലും സംസ്കാര