Aksharathalukal

ആഭ്യന്തര കലാപം

10. ആഭ്യന്തര കലാപം

വർഷം 1990. അന്ന് ഞാൻ ലാമിഡാരയിലാണ് അധ്യാപകനായിരിക്കുന്നത്. ഇത് തെക്കൻ ഭൂട്ടാന്റെ ഭാഗമാണ്. നേപ്പാളിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് 80% ജനങ്ങളും. പരക്കെ സംസാരിക്കുന്ന ഭാഷ \'നേപ്പാളി. നേപ്പാളി വംശജർ അവരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയാണ് അവലംബിച്ചിരുന്നത്. ഇവരിൽ പലരും സസ്യഭുക്കുകളുമാണ്. ഇവിടെ വലിയ തണുപ്പില്ല. തണുപ്പുകാലം നവംബർ തൊട്ട് മാർച്ചുവരെയാണ്. കേരളത്തിൽ വളരുന്ന പച്ചക്കറികളെല്ലാം വളരും. തെങ്ങു മാത്രം ഇവിടില്ല. ക്വാർട്ടേഴ്സിന്റെ ചുറ്റുപാടും കൃഷിചെയ്ത് കിലോക്കണക്കിന് ബീൻസും തക്കാളിയും വിറ്റിട്ടുണ്ട്.

നേപ്പാളി വംശജർ ഭാഷയിലും സംസ്കാരത്തിലും ഭൂട്ടാൻകാരായ ഡ്രുക്പ്പകളേക്കാൾ വിഭിന്നരാണ്. നേപ്പാളികളുടെ അംഗബലം കൂടിക്കൊണ്ടിരിക്കുന്നു. ഡ്രുക്പ്പാ കുടുംബങ്ങളിൽ കുട്ടികൾ ഒന്നോ രണ്ടോ മാത്രം.എന്നാൽ നേപ്പാളികൾക്ക് നാലോ അഞ്ചോ കുട്ടികളുണ്ടായിരിക്കും.
നേപ്പാളി വംശജരുടെ ശക്തി വർദ്ധിക്കുന്നത് ഡ്രുക്പ്പകളുടെ മനസ്സിൽ ആശങ്കകളുണ്ടാക്കി. രാജാവിന്റെ ഉപദേശക സമിതിയിൽ നേപ്പാളി വംശജനായ \'റിസ്സാൾ\' മുഖ്യനായി മാറിക്കൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടു നിയമങ്ങൾ പാസ്സാക്കി. 1. ഔദ്യോഗിക ചടങ്ങുകളിൽ നേപ്പാളികൾ നാഷണൽ ഡ്രസ്സ് ധരിക്കണം, ഉപചാരപ്രകടനം ഡ്രുക്പ്പാ സ്റ്റൈലിൽ ആകണം. സ്കൂളുകളിൽ നേപ്പാളി ഭാഷയുടെ പിരിയഡുകൾ പകുതിയാക്കി.

ഈ മാറ്റങ്ങൾ നേപ്പാളി വംശജരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. അവർ രാഷ്ട്രീയമായി മാറ്റങ്ങളെ ചെറുക്കാൻ തയ്യാറെടുപ്പുകൾ നടത്തി.
ഞങ്ങൾ അധ്യാപകർ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. എന്നും സ്കൂളിലെ അവസാന പിരിയഡ് അരമണിക്കൂർ നീണ്ട പ്രാർഥനയാണ്. 1990 , നവംബർ മാസത്തിലൊരുദിവസം വൈകുന്നേരം തുറന്ന മൈതാനത്ത് പ്രാർഥന നടന്നുകൊണ്ടിരിക്കുമ്പോൾ, നാലഞ്ചു ലോറികൾ പാഞ്ഞുവന്ന് സ്കൂൾ ഗ്രൗണ്ടിനടുത്തു നിന്നു. \'കുക്കരി\' എന്ന കത്തി പിടിച്ച നേപ്പാളികൾ വണ്ടിയിൽ നിന്നിറങ്ങി കുട്ടികളുടെ അടുത്തെത്തി. അവരെ മുഴുവൻ ലോറിയിൽ കയറ്റി പാഞ്ഞുപോയി. അധ്യാപകർക്ക് ഒന്നും മനസ്സിലായില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് സ്കൂളിലെത്തി.
അവരാണ് ദക്ഷിണ ഭൂട്ടാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നവെന്ന്
അറിയിച്ചത്. അവർ സ്കൂൾ ഓഫീസ് പൂട്ടി സീൽ വെച്ചു. ഡ്രുക്പ്പാ വംശജരായ അധ്യാപകരോടും കുടംബാംഗങ്ങളോടും അവിടുത്ത സബ് ഡിവിഷണൽ ഓഫീസിലേക്ക് താമസം മാറ്റാൻ പറഞ്ഞു. ഇന്ത്യക്കാർക്ക് അവരുടെ വീടുകളിൽ താമസിക്കാം. അവരെ ആരും അക്രമിക്കില്ല.

നാട്ടിലെ കടകൾ, സർക്കാർ ഓഫീസുകൾ മുഴുവൻ പൂട്ടി. സാധനങ്ങൾ വാങ്ങാൻ കടകളില്ലാതായി. സമരത്തിന് പോയ കുട്ടികൾക്കറിയാമായിരുന്നു, ആ ദിവസം അവരെ ജില്ലാ ആസ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നതെന്ന്. അവിടെ ജോംഖാഗ് (കളക്ട്രേറ്റ്) വളയുക, അവരുടെ ഡ്രുക്പ്പാ യൂണിഫോം തീയിലെരിക്കുക, മുദ്രാവാക്യം വിളിക്കുക തുടങ്ങിയ സമരപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റി! പട്ടാളം ദക്ഷിണ ഭൂട്ടാനിലെ നിയന്ത്രണം ഏറ്റെടുത്തു. കടയില്ല, വണ്ടിയില്ല, വാർത്താവിനിമയ മാർഗങ്ങളില്ല. പട്ടാളം വീടുകളിലെത്തി നേതാക്കളെ തിരയാൻ തുടങ്ങി. രണ്ടു ദിവസംകൊണ്ട് പകുതിയിലധികം ഗ്രാമീണർ ഭൂട്ടാൻ വിട്ട് നേപ്പാളിലേക്ക് പലായനം ചെയ്തു. ഒരാഴ്ചകൊണ്ട് ഗ്രാമങ്ങൾ ശൂന്യമായി. ഞങ്ങളുടെ നല്ലവരായ കുട്ടികൾ സമരമുഖത്തുനിന്ന് രാത്രി തിരിച്ചു വന്ന് അടുത്ത ദിവസം രാവിലെ വീടുകളിൽ നിന്ന് അരിയും പച്ചക്കറിയും സംഭരിച്ച് ഞങ്ങളുടെ ക്വാർട്ടേഴ്സുകളിൽ എത്തിച്ചു തന്നു. 

ബാഹ്യലോകത്ത് എന്തു സംഭവിക്കുന്നു എന്ന് ഞങ്ങൾക്കറിയില്ല. രക്ഷപെടാൻ ഒരേയൊരു മാർഗം കാട്ടിലൂടെ നാലു ദിവസം നടന്ന് ഇന്ത്യൻ അതിർത്തിയിലെത്തുക എന്നതാണ്. പക്ഷേ സർക്കാർ ഞങ്ങളെ മറന്നിരുന്നില്ല. മൂന്നുമാസത്തെ ശമ്പളം അഡ്വാൻസായി തന്ന്, പട്ടാള അകമ്പടിയോടെ ഗോഹട്ടി റയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടു. സ്ഥിതിഗതികൾ നേരെയാവുമ്പോൾ തിരികെ വിളിക്കാമെന്നും അറിയിച്ചു. ആ വർഷം നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് അവധിക്കാലമായിരുന്നു.



സെഞ്ചുറിയും കാഞ്ചിയും

സെഞ്ചുറിയും കാഞ്ചിയും

5
448

11. സെഞ്ചുറിയും കാഞ്ചിയുംസാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളം, നവോത്ഥാനവും അയൽക്കൂട്ടം വരും സ്വാശ്രയസംഘവും വഴി 2023 ആയിട്ടും ആർജിക്കാത്ത സ്ത്രീ ശാക്തീകരണം രണ്ടായിരത്തിനു മുമ്പുതന്നെ എനിക്കു പരിചയമുള്ള ഭൂട്ടാനിൽ നിലനിന്നിരുന്നു. സ്ത്രീകൾ ആണുങ്ങളെക്കാൾ മുൻപന്തിയിലായിരുന്നു ഭൂട്ടാനിലെ സാമൂഹിക ജീവിതത്തിൽ. ഏറെ അധ്വാനിക്കുന്നവരും ശാരീരിക ശക്തിയുള്ളവരും സ്ത്രീകളായിരുന്നു. നൂറുകിലോയിലധികം ഭാരമുള്ള തടിക്കഷണങ്ങളും പുറത്തുതൂക്കി കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്. രണ്ടു ചാക്ക് സിമന്റ് നിഷ്പ്രയാസം പുറത്തുത