Aksharathalukal

ചോഗ്യാൽ ടെൻസിൻ

12. ചോഗ്യാൽ ടെൻസിൻ

ഹിമശൈലങ്ങളുടെയിടയിൽ ചുടുനീരുറവയുള്ള സ്ഥലം, ഭൂട്ടാനിലെ \'ഗാസ\'. സമുദ്രനിരപ്പിൽ നിന്ന് 14000 അടി ഉയരത്തിൽ തിളയ്ക്കുന്ന വെള്ളം ഭൂഗർഭത്തിൽ നിന്ന് ഒഴുകിപ്പരക്കുന്ന സ്ഥലം! അവിടുത്തെ മഞ്ഞിലും മേഘത്തിലും ജനിച്ച ആൺകുട്ടിക്ക്, പേരുവേണമെന്നുപോലും അറിയില്ലാത്ത അച്ഛനമ്മമാർ! അവന് സ്കൂളിലെത്തുന്നതു വരെ പേരില്ലായിരുന്നു. ആദ്യമായി സ്കൂളിൽ ചേർക്കാൻ സ്കൂളിൽ കൊണ്ടു ചെന്നപ്പോൾ, ഇന്ത്യക്കാരനായ ഹെഡ്മാസ്റ്റർ പേരു ചോദിച്ചു. അവർ പറഞ്ഞു, \"ഇവന് പേരിട്ടിട്ടില്ല.\" പേരില്ലാതെ
സ്കൂളിൽ ചേർക്കാൻ പറ്റില്ലല്ലോ. ഹെഡ്മാസ്റ്റ്റർ അവനു കൊടുത്ത പേരാണ് \'ചോഗ്യാൽ ടെൻസിൻ.\' ആ ചോഗ്യാൽ പഠിച്ച്, ബി എഡ്ഡു പാസ്സായി, എന്റെ ഹെഡ്മാസ്റ്ററായി \'ലാമിഡാര\' സ്കൂളിലെത്തി.

ആള് ചൂടാണ്. അധ്യാപകർ, പറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ ചോഗ്യാൽ കത്തിയെടുക്കും. വലിയ രാജഭക്തനാണ്. നിയമങ്ങൾ കടുകിട തെറ്റാതെ പാലിക്കും. അടങ്ങിയിരിക്കില്ല, ഊർജം തിളച്ചു മറിയുകയാണ്. ഇന്നാണെങ്കിൽ അദ്ദേഹത്തിന് ADHD ( Attention Deficit Hyperactivity Disorder) ആണെന്ന് വിധികല്പിച്ചേനെ! 1990 ൽ ആ വാക്ക് ആരും പറഞ്ഞു കേട്ടിട്ടില്ല.

ആഴ്ചയിൽ ചില ദിവസങ്ങളുടെ അവസാന പിരിയഡ് ആക്ടിവിറ്റി പിരിയഡാണ്. അതിന്റെ ഉപയോഗം പരിസര ശുചീകരണത്തിനും കൃഷി, മൃഗ പരിപാലനം മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കുമാണ്. ഇത്തരം കാര്യങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യണമെന്നാണ് ചോഗ്യാലിന്റെ അഭിപ്രായം.

ഏതെങ്കിലും ദിവസം പണിയൊന്നുമില്ലെങ്കിൽ ചോഗ്യാൽ പണിയുണ്ടാക്കും. സ്കൂൾ കോമ്പൗണ്ട് കുന്നിൻചരിവാണ്. മുകളിൽ നിന്ന് മുന്നൂറു മീറ്ററെങ്കിലും അകലെയാണ് അടിഭാഗം. സ്കൂൾ കോമ്പൗണ്ടിന്റെ മുകളറ്റത്ത് കുറെ കല്ലുകൾ കൂട്ടിയിട്ടിട്ടുണ്ട്.
കുട്ടികളെക്കൊണ്ട് ആ കല്ലുകൾ ചുമപ്പിച്ച് താഴെ കൊണ്ടുപോയി കൂട്ടിയിടീക്കും. അടുത്തയാഴ്ച ചിലപ്പോളത് മുകളിലേക്കു തന്നെ എടുപ്പിക്കുകയും ചെയ്യും!

ഇതെന്തൊരു ഭ്രാന്തെന്ന ചിന്ത നിങ്ങളുടെ ഉള്ളിലില്ലേ? അന്ന് ഞാനും മറ്റുള്ളവരും അങ്ങനെ ചിന്തിച്ചിരുന്നു. പക്ഷേ, കത്തിയെ പേടിച്ച് ആരും ചോദിച്ചില്ല! പിന്നീടെനിക്കു മനസ്സിലായി കുട്ടികളെ എൻഗേജ് ചെയ്യിക്കാൻ, അവരുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ, അനുസരണയും അച്ചടക്കവും പഠിപ്പിക്കാൻ, അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അവയൊക്കെയെന്ന്.

ഇത്തരം പച്ച മനുഷ്യരുടെ നാടായിരുന്നു ഭൂട്ടാൻ. ( ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ). അന്ന് ലോകത്തിലെ ഏറ്റവും സന്തുഷ്ടരാണ് ജനങ്ങളായിരുന്നു അവിടെ! ഇന്ന് ആ സ്ഥാനം \'ഫിൻലാന്റ്\' നേടിയിരുന്നു. ഉൾക്കാടുകളിലെ ഗ്രാമങ്ങളിൽ ബാഹ്യലോകം എന്തെന്നറിയാത്ത സന്തുഷ്ടരും ഉണ്ടാവും. ഒരിക്കലും ഒരു നഗരം കാണാത്ത ആൾക്കാരും അവിടെയുണ്ട്?
സന്തുഷ്ടി യുടെ അടിവേരുകൾ എങ്ങോട്ടാണ് പടർന്നു ചെന്നിരിക്കുന്നതെന്ന് തിരയുന്ന ഒരു അന്വേഷണത്തിലാണ് ഞാനും. സന്തോഷ. മുളപൊട്ടുന്നത് ഇരുട്ടിൽ നിന്നോ, വെളിച്ചത്തീൽ നിന്നോ? കണ്ടെത്തണം!
നേടിയിരിക്കുന്നു.



ഗുരുജിമാർ

ഗുരുജിമാർ

0
346

13. ഗുരുജി മാർ------------------ദക്ഷിണ ഭൂട്ടാനിലെ ലാമിഡാരയിൽ കണ്ടുമുട്ടിയ സംസ്കൃതപണ്ഡിതന്മാരാണ്ഗുരുജിമാർ. അവരൊക്കെ ഗ്രാമീണ സംസ്കൃത പാഠശാലയിലെ (മതപാഠശാലയിലെ) അധ്യാപകരുമാണ്.വേദങ്ങൾ ഉപനിഷത്തുക്കൾ സിദ്ധരുപം അമരകോശം കാവ്യങ്ങൾ, നാടകങ്ങൾ,പൂജാവിധികൾ എന്നിവ ചൊല്ലിപ്പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്പാഠശാലകൾ.ദക്ഷിണ ഭൂട്ടാനിലെ ആളുകൾ ഹിന്ദുക്കളായതൂകൊണ്ടാണ് ഈ പാഠശാലകൾ നിലനിർത്തുന്നത്.ഈ ഗുരുജിമാരൊക്കെ കാശിയിൽ, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ്. സുന്ദരമായി ഹിന്ദി സംസാരിക്കും. കാവിയുടുക്കാത്ത സന്യാസിമാരെ പ്പോലെ, കൃഷിയും പശുപരി