Aksharathalukal

2•നർമ്മദ ഒഴുകുന്നു.. 🦋🌼






വീടിന് സമീപം എത്തിയപ്പോൾ അകത്തുനിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടു. ഇഷ്ടികകൊണ്ട് കെട്ടിയ ആസ്ബറ്റൊസ് ഷീറ്റ് മേഞ്ഞ വീടാണത്.

സിമന്റ്‌ കൊണ്ട് മെഴുകിയ തറയുള്ള ആ വീട്ടിൽ രണ്ട് മുറി മാത്രമാണുള്ളത്.ഒരു മുറി അവളുടേതാണ്.ആ മുറിയും അടുക്കളയും തമ്മിൽ വേർതിരിച്ചിട്ടോ ഭിത്തി കെട്ടിയിട്ടോ ഇല്ല. അതുകൊണ്ടുതന്നെ അവളുടെ മുറിയിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പറയാം.



ആ മുറിയിൽ അവൾക്ക് സ്വന്തമായുള്ളത് ഭിത്തിയോട് ചേർന്ന് തുണികൾ വെക്കാനുള്ള അലമാരയും കിടക്കാൻ ഉപയോഗിക്കുന്ന ഒരു കീറിയ പായയും തലയിണയുമാണ്.



അടുപ്പിൽ നിന്നുള്ള പുകയും ആവിയും കൊണ്ട് നിറം മങ്ങി തുടങ്ങിയ ചുവരിൽ ഒരു കലണ്ടർ ആണി അടിച്ചു തൂക്കി ഇട്ടിരിക്കുന്നു.ഭിത്തിയുടെ ബാക്കി ഭാഗങ്ങളിലെല്ലാം സ്കൂളിലെ ടൈം ടേബിൾ, ദുർഗ്ഗ മായുടെ ഫോട്ടോകൾ തുടങ്ങിയവ ഒട്ടിച്ചു വച്ചിരിക്കുന്നുണ്ട്. നിലത്ത് ബാക്കിയുള്ള  പത്ര പേപ്പർ  വിരിച്ച സ്ഥലത്ത് അവളുടെ സ്കൂൾ ബാഗും പുസ്തകങ്ങളും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു ...



                             🦋🌼



അവൾ ശബ്ദം കെട്ടിടത്തേക്ക് ചെന്നപ്പോൾ പാചകം ചെയ്യുന്ന അമ്മയെ ആണ് കണ്ടത്.അമ്മ വീട്ടിൽ ഉണ്ടാകുന്ന ദിവസം രാത്രി ഭക്ഷണം ഉണ്ടാക്കാൻ അവളോട് പറയാറില്ല.


\"\"  ആ നീ എത്തിയോ ??? പൂജയിൽ നിനക്ക് നന്നായി പങ്കെടുക്കാൻ സാധിച്ചോ ??\"\"

\"\"  ഹാ ... അമ്മാ \"\"

\"\"   എങ്കിൽ നീ പോയിരുന്നു പഠിച്ചോളൂ... നാളെ സ്കൂളിൽ പോകേണ്ടതല്ലേ \"\"

\" ഹ്മ്മ് \"

ഉത്തരമായി ഒന്ന് മൂളിയ ശേഷം അവൾ പായ വിരിച്ച് അതിലേക്കിരുന്നു. നാളെ ടീച്ചർ പരീക്ഷ നടത്തുമെന്നു പറഞ്ഞ പാഠഭാഗമാണ് അവൾ പഠിക്കാൻ തയ്യാറായത്.


പഠിക്കുന്നതിനിടയിൽ അവളുടെ നോട്ടം അടുപ്പിലെ പുകയൂതിക്കൊണ്ട് ചുമയ്ക്കുന്ന അമ്മയിലെത്തി.പുക മൂലം നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുമാറ്റി അമ്മ അവളെ നോക്കി ചിരിച്ചു.

തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു കാരണം അവളാണെന്ന് അമ്മ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്.

അമ്മയുടെ ഒരേയൊരു  ആഗ്രഹം അവൾ പഠിച്ച് നല്ല നിലയിലെത്തി സന്തോഷപൂർവ്വം ജീവിക്കണം എന്നത് മാത്രമാണ്...



                          🦋



എട്ടര ആയപ്പോഴേക്കും പഠിച്ച് തീർന്നിരുന്നു. ബുക്ക്‌ മടക്കി വെക്കുന്ന കണ്ടതും അമ്മ ഭക്ഷണം വിളമ്പാൻ തുടങ്ങി.


പഠിക്കുന്ന സമയമത്രയും അമ്മ അവൾക്ക് കൂട്ട് ഇരിക്കുകയായിരുന്നു. അമ്മ ഇവിടെ ഉള്ളപ്പോൾ അതാണ് ശീലം.



ചോറും ദാലും ആയിരുന്നു കഴിക്കാൻ. എന്നും ഇതുതന്നെ ആണ് പതിവ്. ആദ്യമൊക്കെ കഴിക്കാൻ മടികാണിക്കുകയും അമ്മയോട് വാശിപിടിക്കുകയും ചെയ്യുമായിരുന്നു. പിന്നെ പിന്നെ ഇത് ശീലമായി...



\"\"  അമ്മ ... ഫീസിന്റെ കാര്യം എങ്ങനെയാ \"\"\"



കഴിക്കുന്നതിനിടയിലാണ് അവൾക്ക് ടീച്ചർ അടുത്ത ദിവസം കൊണ്ടുവരാൻ പറഞ്ഞ ഫീസിന്റെ കാര്യം ഓർമ്മ വന്നത്.



\"\"  പിന്നെ തരാനെ കഴിയൂ എന്ന് നിന്റെ ടീച്ചറിനോട് പറയൂ \"\"



അലസമായാണ് അത് പറഞ്ഞതെങ്കിലും അവരുടെ മുഖത്ത് നിറഞ്ഞ ദൈന്യത  അവൾ കണ്ടുപിടിച്ചു.


ഇതുപോലെ പല വട്ടം അവധി പറഞ്ഞ് കഴിഞ്ഞു. നാളെ ടീച്ചറിനോട് ഇത് പറയുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ പരിഹസിച്ചു ചിരിക്കുമെന്ന് അവൾക്കറിയാം. എങ്കിലും വീണ്ടും ചോദിച്ച് അമ്മയെ വിഷമത്തിലാക്കാൻ അവൾക്ക് തോന്നിയില്ല.



രാത്രി അവർ കിടക്കുന്നത് വരെയും അവളുടെ അച്ഛൻ എത്തിയിരുന്നില്ല. അവർക്ക് അതൊരു ആശ്വാസം ആയാണ് മാറിയത്. കാരണം അവർക്ക് അയാളെ അത്രക്ക് മടുത്തിരുന്നു. അയാൾ അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിലെന്ന്‌ ഇടയ്ക്ക് ഇരുവരും പറഞ്ഞ് ആശ്വസിക്കാറുണ്ട്.അയാളെ കാണാൻ പോലും അവർ ഇഷ്ടപ്പെട്ടിരുന്നില്ല.



                                 🦋



പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് നടന്നപ്പോഴും അവളുടെ മനസ്സിൽ ഫീസ് കൊടുക്കുന്നതിനെപ്പറ്റിയുള്ള പേടിയായിരുന്നു.

ടീച്ചർ വഴക്ക് പറയല്ലേയെന്ന് അവൾ മാ ദുർഗ്ഗയുടെ മന്ദിറിന് മുന്നിൽ പോയി പ്രാർത്ഥിച്ചു. വഴക്ക് പറഞ്ഞാലും താൻ കരഞ്ഞുപോകരുതേയെന്നാണ് അവൾ ഏറെ ആഗ്രഹിച്ചത്.


അവൾ കരയുന്നത് മറ്റാരും കാണുന്നത് അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. കണ്ണീർ തന്റെ ബലഹീനതയായി മറ്റുള്ളവർ വിലയിരുത്തുന്നതിനെ അവൾ ഭയപ്പെട്ടിരുന്നു.






           കാലം തെറ്റി പെയ്ത മൺസൂൺ  അവളുടെ നീല പാവാടയിൽ വെള്ളം പടർത്തി. കാലിലൊട്ടുന്ന വെള്ളവും മണ്ണും കൂടികുഴഞ്ഞ പാവാട അടർത്തിമാറ്റി അവൾ വേഗത്തിൽ സ്കൂളിലേക്ക് നടന്നു.തുളവീണ കുടയിൽ നിന്നും മഴവെള്ളം അവളുടെ നെറുകയിലൂടെ ഒഴുകിയിറങ്ങി. കാലുകളിലെ തുന്നിക്കൂട്ടിയ രണ്ടുവള്ളി ചെരുപ്പ് നടക്കുന്നതിനനുസരിച് പുറകിൽ ചെളി പടർത്തി. ചെരുപ്പ് നനഞ്ഞതുകൊണ്ട് നടക്കുമ്പോൾ അതിൽ നിന്ന് ഒച്ച കേൾക്കുന്നുണ്ടായിരുന്നു. തുന്നലുകൾ വിട്ടുപോകാതിരിക്കാൻ ആ വെള്ളക്കെട്ടിലൂടെ ചെരുപ്പിന് ബലം കൊടുക്കാതെ നടക്കാൻ അവൾ ശ്രദ്ധിച്ചു.


സ്കൂളിൽ എത്തിയപ്പോഴേക്കും  മഴ കുറഞ്ഞിരുന്നു. ഫസ്റ്റ് ബെൽ അടിച്ചിട്ടുണ്ട്. കുട്ടികളൊക്കെ പുറത്തൂടെ നടക്കുന്നത് കാണാം.

അവൾ ക്ലാസ്സിൽ കയറി ബാഗ് വെച്ചപ്പോഴേക്കും സെക്കന്റ്‌ ബെൽ അടിച്ചിരുന്നു. ഇനി ഉടനെ തന്നെ ടീച്ചർ ക്ലാസ്സിലെത്തും.


തേർഡ് ബെൽ അടിച്ചപ്പോഴേക്കും പ്രാർത്ഥന തുടങ്ങി. പ്രാർത്ഥനയ്ക്കിടയിൽ പലരും വർത്തമാനം പറയുന്നതിന്റെ സ്വരം അവളുടെ കാതിലെത്തി.



അവളതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ചു കൈകൂപ്പി നിന്നു. നാലാം ക്ലാസ്സിൽ വെച്ച് ടീച്ചർ അവളെ പഠിപ്പിച്ചതാണ് അങ്ങനെ ചെയ്യാൻ.പിന്നീട് പരമാവധി അവളത് മറക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.


പ്രാർത്ഥന കഴിഞ്ഞ് ഇരിക്കാനാഞ്ഞപ്പോഴേക്കും വടി വീശുന്ന ശബ്ദം കേട്ടു. നേരെ നോക്കുമ്പോൾ പ്രാർത്ഥനയ്ക്കിടയിൽ സംസാരിച്ചവരെ തല്ലുന്ന ടീച്ചറിനെ കണ്ടു.


ആൺകുട്ടികൾക്കാണ്  അടി കിട്ടിയത്. പെൺകുട്ടികളിൽ ടീച്ചർക്ക് പ്രിയപ്പെട്ടവർക്ക് തല്ലു കിട്ടാറില്ല.

ഗുഡ് മോർണിംഗ് പറഞ്ഞതിന് ശേഷം ടീച്ചർ അറ്റന്റൻസ് എടുക്കാൻ തുടങ്ങി. 

ആദ്യം ആൺകുട്ടികളുടെ പേരാണ് വിളിക്കുന്നത്.

പെൺകുട്ടികളെ വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ ശ്രദ്ധിച്ചു കേൾക്കാൻ ഒരുങ്ങി.

പ്രേസേന്റ് പറയാൻ താമസിച്ചാൽ ടീച്ചർ ഹാജർ ബുക്കിൽ ആബ്സെന്റ് മാർക്ക്‌ ചെയ്യും.

മമ്തയുടെ പേര് വിളിച്ചു കഴിഞ്ഞു. അടുത്തത് അവളുടേതാണ്.


\"\"  നർമ്മദ ഗുപ്ത \"\"

\"\"   പ്രസന്റ് ടീച്ചർ  \"


പറഞ്ഞതിനു ശേഷം അവൾ ഇരുന്ന് ബുക്ക്‌ മറിച്ചുതുടങ്ങി...






                                         (( തുടരും.... ))






©വായു 


നർമ്മദ ഒഴുകുന്നു... 🦋🌼

നർമ്മദ ഒഴുകുന്നു... 🦋🌼

5
1031

നനഞ്ഞോട്ടിയ പാവാടയുമിട്ടുള്ള ഇരുപ്പ് ദുഷ്കരമായിരുന്നു. എങ്കിലും അടുത്തിരിക്കുന്നവർക്ക് ശല്യമാകാതെ ഒരരികിലേക്ക് അവൾ ഒതുങ്ങി കൂടി ഇരുന്നു.ഫീസിന്റെ കാര്യം ടീച്ചർ മറന്നുപോകണമെന്ന് പ്രാർത്ഥിച്ചാണ് അവൾ ഓരോ നിമിഷവും ഇരുന്നത്.അവളുടെ പ്രാർത്ഥന ഫലിച്ചതുകൊണ്ടാണോ എന്നറിയില്ല ടീച്ചർ നേരെ അടുത്ത ഭാഗം പഠിപ്പിക്കാനായി തുടങ്ങി.ഇംഗ്ലീഷ് ആണ് കമല ടീച്ചർ പഠിപ്പിക്കുന്നത്. അവൾക്ക് നന്നായി മാർക്ക്‌ കുറയുന്ന വിഷയവുമാണത്.ക്ലാസ്സ്‌ ടോപ്പേഴ്സിൽ ഒരാൾ ആണവൾ. അവൾക്കും മറ്റൊരു ടോപ്പറായ അഭിമന്യുവിനും ഇടയ്ക്ക് പലപ്പോഴും മത്സരം നടക്കാറുണ്ട്. പരീക്ഷകളിൽ ഇടയ്ക്ക് അവൾ അഭി