Aksharathalukal

ഇന്നാണ് അവളുടെ കല്യാണം.

ഉച്ച മയക്കത്തിൻറെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോഴായിരുന്നു ഓന്റെ കോൾ... 

എടാ ഇജ്ജ് എവിടെ... 

ഞാൻ പൊരയിൽ ഉണ്ട്.. 
എന്താ കാര്യം.... 

ഇജ്ജ് ബ്ബാ നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്... ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം..... 

ഒരു 10 മിനിറ്റ് ഞാൻ ഒന്ന് റെഡി ആകട്ടെ എന്നിട്ട് വന്നാൽമതി.... 

Ok... 

എന്നുപറഞ്ഞ് ഒന് ഫോൺ വച്ചു.
ഒരു മൂഡ് ഇല്ലാതെ എണീച്ചു റെഡിയായി. അപ്പോഴേക്കും ഒന് ബൈക്കുമായി വീട്ടിലെത്തി. 

ഒന് എന്നെയും കൂട്ടി പോയത് അവൻറെ ആ പഴയ സ്കൂളിലേക്ക് ആയിരുന്നു..
അവിടെ എത്തിയപ്പോൾ തന്നെ അവന്റെ കണ്ണ് നിറഞ്ഞ് മുഖം എല്ലാം തുടുത്ത് സാരം എല്ലാം ഇടറി തുടങ്ങിയിരുന്നു. 

\" ഞങ്ങളും നിശബ്തമായി സ്കൂളും\" 

ഇപ്പൊ ന്റെ മുമ്പിൽ സ്കൂളും സ്കൂളിന്റെ മുന്നിൽ ഞങ്ങള് മാത്രം. 

\"കലങ്ങിയ കണ്ണുകളുമായി ഇടറുന്ന ശബ്ദവുമായി ഒന് പറഞ്ഞു തുടങ്ങി പഴയ കഥകൾ.\" 

അന്ന് +1പഠിക്കുമ്പോളാണ് ഞാൻ ഓളെ കണ്ടത് ഉച്ചക്ക് ചോറും തിന്ന് വരാന്തയിൽ കത്തി അടിച്ചു നിക്കുമ്പോ മുകളിലെ ഹ്യൂമാനിറ്റി ക്ലാസ്സിൽ നിന്ന് ചോറും പത്രവും പിടിച്ചു കമ്പിനികാര്ത്തികളെ കൂടെ കൈ കഴുകാൻ ഓള് വരുന്നത് ..... 

സുറുമ എഴുതിയ ആ കണ്ണും വട്ടത്തിൽ കുത്തിയ ആ മൊക്കനയും ആളെ കൊല്ലുന്ന ഓളെ ചിരിയും കണ്ടതോട് കൂടെ ഞമ്മള് ഫ്ലാറ്റ് ആയി ....പിന്നെ വരാന്തയിലെ സ്ഥിരം കുറ്റിയും .... 

ഞമ്മള് ഓളെ നോക്കി നോക്കി നിന്ന് കൊറച്ചൊസം ..... 

പഹയത്തി ഞമ്മളെ മൈൻഡ് ചെയ്യുന്നു പോലും ഇല്ലല്ലോ റബ്ബേ ......ഉച്ചക്ക് മാത്രമുള്ള നോട്ടത്തിൽ സംഗതി നടക്കൂല എന്ന് തോന്നിയപ്പോ രാവിലേം പത്തുമണിക്കും ഉച്ചക്കും വെയ്ക്കുന്നെരും ഒലെ ക്ലാസിന്റെ മുന്നിലേക്ക് വായിനോട്ടം വിപുലീകരിച്ചു ......എന്നിട്ടും നോ രക്ഷ
അങ്ങനെ ഞമ്മള് പിന്മാറി ഓളെ നോക്കി നോക്കി നിക്കൽ അവസനിപ്പിച്ചു . 

ആ ഇടക്കാണ് ഓള് സ്ഥിരായി ഉച്ചകത്തെ ചോറ് തീറ്റ കഴിഞ്ഞു എന്റെ ക്ലാസ്സിൽ കൂട്ടുകാരിയെ കാണാൻ വരാൻ തുടങ്ങിയത് വരും ഓളോട് വർത്താനം പറയും പോകും ...
..
രണ്ടു ദിവസം കഴിഞ്ഞു ഓളെ കൂട്ടുകാരി എന്നെ വിളിച്ചിട്ട് ചോദിച്ചു 

അനക്ക് ഓളെ ഇഷ്ടാണോ ? 

എനിക്ക് ഓളെ ഇഷ്ടോക്കെ തന്നാണ് ഓളെ നോക്കി കൊറേ നടന്നു മൈൻഡ് ചെയ്യാത്തോണ്ട് ഇപ്പൊ വിട്ടു 

എന്നാലേ ഓൾക്ക് അന്നെ ഇഷ്ടാ ഇയ്യ് ഇപ്പൊ ഒലെ കണാൻ പോകാത്തൊണ്ട രണ്ടോസായി ഒളിങ്ങോട്ട് വരണത് ......അതനക്ക റിയോ ? 

ഇല്ല 

ഓളിന്ന് ഉച്ചക് വരും എന്താണ്ന്ന് വെച്ചാ ഓളോട് പറഞ്ഞോ ?അതും പറഞ്ഞു ഓള് പോയി 

ഈ പെൺകുട്ടികൾ അങ്ങനാ ഞമ്മള് വിചാരിക്കും മൈൻഡ് ചെയ്യനില്ലന്ന്. ഓല് ഞമ്മളെ ശ്രദ്ധിക്കുന്നൊക്കെ ഇണ്ട് അതു ഞമ്മള് അറിയാഞ്ഞിട്ടാ ...... 

ഏതായാലും അന്നുച്ചക്ക് ഞമ്മള് ഞമ്മളെ ഖല്ബ് ഓൾക്ക് കൈമാറി .അവിടന്നങ്ങട്ടു ഞമ്മളെ സുവർണ പ്രണയ കാലമായിരുന്നു രണ്ട് കൊല്ലം ......ഹൌ ഞാറായ്ച്ച വരെ സ്കൂൾ ഇണ്ടായാ മതിന്നു കൊതിച്ചുപോയ കാലം ..,,.,സ്നേഹം ചോക്ലേറ്റ് ആയും ഡോൾസ് ആയും കൂൾബാറിലായും കൈമാറി പാതിരാ വരെയുള്ള ഫോൺകാൾ ..... 

ആകെ വേറെ ഏതോ ഒരുലോകത്തു എത്തിപ്പെട്ട പ്രദീതി ആയിരുന്നു
വിശാലമായ എന്റെ ലോകം അവളിലേക്ക് ഞാൻ ചുരുക്കി .....
********* 

പരീക്ഷ കഴിഞ്ഞു ഞാൻ ഗൾഫിലേക്ക് പോയി (എനിക്കവിടെ ഫാമിലി വിസ ഉണ്ട് )
എന്നും വിളിക്കും കൊറെ സംസാരിക്കും കാണാന് കൊതിയാകുന്നെന്ന പറഞ്ഞു ഓള് കരയും
അവൾക്ക് കോളേജിൽ അഡ്മിഷൻ കിട്ടി അവൾ ചേർന്നു
ഞാനാണെങ്കിൽ നിതഖാത്തു മൂലം ഇവിടെ ഉപ്പാന്റെ കടയിൽ ജോലിക്കും കയറി ...... 

അഞ്ചാറു മാസങ്ങൾക്കു ശേഷം അവളുടെ സ്വഭാവം പതിയെ മാറിത്തുടങ്ങി 

ദിവസവും ഉള്ള വിളി പഠിക്കാനുണ്ടെന്ന് പറഞ്ഞു ആഴ്ചയിൽ ഒരു ദിവസമാക്കി ...... 

പിന്നെ പിന്നെ ആ ഒരു ദിവസം തന്നെ ചിലപ്പോ ഫോൺ എടുക്കാതായി
ചോദിച്ചാ എന്തേലും കാരണം പറയും ...... 

പതിയെ പതിയെ അവൾ എന്നിൽ നിന്ന് അകലുകയാണെന്ന് എനിക്ക് തോന്നി തുടങ്ങി ........ 

ശരിയാണ് അവളത്തിന് ആഗ്രഹിക്കുന്നുണ്ടകും ...... 

പിന്നീടുള്ള അവലുടെ സ്വാഭാവ വിത്യാസം വളരെ വലുതായിരുന്നു
എന്റെ കുറ്റവും കുറ്റവും പറയാൻ മാത്രമായി ഫോൺകാളുകൾ 

\"കണ്ണകന്നാ മനസ്സകലും എന്ന് പറഞ്ഞത് എത്ര ശരിയാണ് .....\" 

പെട്ടെന്നാണ് ഓന്റെ ഫോണിലേക്ക് ആരോ അടിച്ചത്. 

കഥ കേട്ടിരുന്നു നേരം ഇരുട്ടിയല്ലോ പടച്ചോനെ .... 

അപ്പോഴാണ് ഇടറുന്ന ശബ്ദത്തോടെ ഒന് അത് പറഞ്ഞത്. 

ഇന്ന് രാത്രി ഓൾടെ മെഹന്തി കല്യാണമാണ് ...അതിന് പോകാൻ വിളിക്കാണ് ഓൻ
ന്നാ ഞാൻ പോയി വരട്ടെ ....... 

നാല് കൊല്ലം മുൻപ് ഓൾക് കൊടുത്ത ഞമ്മളെ ഖല്ബ് ഇന്ന് തിരിച്ചു വാങ്ങണം നിക്ക് .
മുറിവേൽക്കാൻ അതിലൊരിടം ബാക്കി ഉണ്ടോ എന്നറിയില്ല .... 

ഖൽബിലെ കനവുകൾ കനലായി ഏരിയട്ടെ ലെ ?......... 

എന്നുപറഞ്ഞുകൊണ്ട് ഒന് ബൈക്കെടുത്തു. നല്ല കുറെ ഓർമ്മകൾ സമ്മാനിച്ച സ്കൂളിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി. 

കുറിയ മനുഷ്യൻ