Aksharathalukal

ദേവയാമി💕 part 16

ഭാഗം 16

ഉത്സവത്തിന്റെ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അവർ കലാക്ഷേത്രത്തിൽ എത്തി...

അതിന്റെ അടുത്തുതന്നെ പൂത്തു നിൽക്കുന്ന ചെമ്പക മരത്തിൽ നിന്നു ചെമ്പക്കത്തിന്റെ ഗന്ധം അവിടം ആകെ പരതി...

"എന്റെ ചെമ്പകമേ  ഓരോ ദിവസം കൂടും  തോറും നിന്റെ ഭംഗി കൂടുവാണല്ലോ..."

യാമിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പൂവാണ് ചെമ്പകം... ക്ഷേത്രത്തിൽ വരുമ്പോഴൊക്കെ അതിനോട് കുശലൻവേശണം നടത്തുകയും പൂക്കൾ പറിക്കുകെയും അതിന്റെ ഗന്ധം ആവുവോളം ആസ്വദിക്കുകയും ഒക്കെ ചെയ്യും

"ഓഹ്... നിനക്ക് ഈ വട്ടിനു ഒരു കുറവ് ഇല്ലേ പെണ്ണെ.." (വേണി )

"പോടീ... ന്ത്‌ രസാനോ..." (യാമി )

"നിന്നോട് പറയാൻ ഞാൻ ഇല്ലാ എന്നെ വിട്ടേക്... പൂവിനോടും ചെടികളോടും എല്ലാത്തിനോടും പറയാൻ ഒള്ള കഥ ഒക്കെ പറഞ്ഞു നീ വന്ന മതി ഞാൻ കെറുവാണെ " (വേണി )

"നിക്കടി ഞാനും വരുന്നു..."
യാമി കയ്യിലുള്ള പൂവ് തലയിൽ ചൂടി വേണിയോട് വിളിച്ചു പറഞ്ഞു...

"എന്നാലേ നമുക്ക് പിന്നെ കാണാട്ടോ..."
ചെമ്പകത്തിനോട് യാത്ര പറഞ്ഞു അവൾ ക്ഷേത്രത്തിനു അകത്തേക്ക് ഓടി....

                        🤍🤍🤍🤍


"ആരാ..."

"🤨" (വേണി )

"മനസിലായില്ല "

"ഇയാൾ ആരാ... താൻ ആരാണ് എന്നോട് ആരാ എന്ന് ചോദിക്കാൻ.. " (വേണി)

"ഇവിടെ പഠിക്കുന്നെ ആണോ "

"അല്ല ഇവിടെ ഒരു കല്യാണം കൂടാൻ വന്നതാണ്... താൻ എവിടെന്നു വന്നത് ആണെടോ.... കലാമണ്ഡലത്തിൽ പഠിക്കാൻ അല്ലാതെ കല്യാണം കൂടാൻ വരുവോ..." (വേണി )

"നിർത്തടി....
പെണ്ണ് കുട്ടികളോട് ഞാൻ എന്റെ ശബ്ദം ഉയർത്തി സംസാരിക്കാറില്ല.. അത് ഇവിടെ ഒരു വിഷയം ആവുമോ എന്ന് വിചാരിച്ചല്ല എൻെറ അമ്മ എന്നെ പഠിപ്പിച്ചത് അങ്ങനെ ആണ് ഞാൻ അതു കൊണ്ട് മാത്രം ഒന്നും പറയുന്നില്ല.." 

അയാൾ ഉള്ളിലെ ദേഷ്യം വളരെ കഷ്ട്ടപെട്ടു നിയന്ധ്രിച്ചു സംസാരിച്ചു..

"ഓഹ് പിന്നെ താൻ എന്നെ... "

ബാക്കി പറയും മുന്പേ യാമി വന്നു വേണിയുടെ വാ പൊത്തി...

"ക്ഷെമിക്കണം... "

യാമി അയാളോടായി പറഞ്ഞു...

"ഞങ്ങൾ ഇവിടെ നൃത്തം പഠിക്കുന്നവരാണ്..."

അവൾ അതെ വിനയത്തോടെ അയാളോട് പറഞ്ഞു എന്നാൽ...

അയാൾ അവളുടെ പേടമാൻ കണ്ണുകളിൽ കുരുങ്ങി കിടക്കുക ആയിരുന്നു
പെട്ടന് എന്നതോ ഓർത്ത പോലെ അയാൾ സ്വയം പരിചയ പെടുത്തി....

"ഞാൻ ദേവൻ.... ഇവിടെ.."

"മനസ്സിലായി... അച്ഛൻ പറഞ്ഞിരുന്നു.."

ദേവൻ പറഞ്ഞു മുഴുവപ്പിക്കും മുന്നേ യാമി പറഞ്ഞു... ഒരു പുഞ്ചിരി സമ്മാനിച്ചു വീണിയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു...

"നീ ന്ത്‌ പണിയാ വേണി കാണിച്ചേ..."

"ഓഹ് പിന്നേ എനിക്കറിയോ അയാൾ ആണ് ദേവൻ എന്ന് അല്ലാ നിനക്ക് എങ്ങനെ മനസിലായി...'

"ഇവിടെ പുതിയതല്ലേ പിന്നേ ഇത്രെയും അധികാരത്തോടെ നിന്നോട് ആരാണെന്നു ചോദിച്ചപ്പോ ഊഹിച്ചു..."

"ഓഹ് നമ്മക്ക് ഊഹിക്കാൻ ഒന്നും അറിയില്ല 😏"

യാമിയോട് മുഖം കോട്ടി വേണി മുന്നോട്ട് നടന്നു ചെറു പുഞ്ചിരിയോടെ യാമിയും..

                  🦋🦋🦋🦋🦋



തുമ്പി 





ദേവയാമി💕 part 17

ദേവയാമി💕 part 17

4.4
8407

ഭാഗം 17ദേവൻ പാടാൻ ഇരുന്നു യാമി തന്റെ ചിലങ്ക കെട്ടി ദാവാണിയുടെ അറ്റം അരയിൽ കുത്തി..വേണി തന്റെ വീണയുമായി ഇരുന്നുദേവൻ തുടങ്ങാം എന്ന് പറഞ്ഞു പാടി തുടങ്ങി...🎶അലൈപായുതേ കണ്ണാ എന്‍ മനം ഇഹഅലൈപായുതേ...ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍‍അലൈപായുതേ കണ്ണാ എന്‍ മനം ഇഹഅലൈപായുതേ...നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം തെളിന്ത‍നിലവ് പട്ടപകല്‍‍ പോ‍ലെരിയുതേ ‍ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..കനിന്ത ഉന്‍ വേണുഗാനം ...🎶ദേവൻ പാടുന്നതിനു അനുസരിച് വളരെ മനോഹരമായി തന്നെ യാമി നൃത്തം ചെയ്തുയാമിയുടെ ഓരോ ചുവടും ദേവന്റെ ഹൃദയത്തെ കൊല്ലുന്ന